Tuesday 29 October 2013

മുത്തശ്ശി കഥകള്‍- ----....-------@-ഒരു എത്തിനോട്ടം


നമ്മുടെ അമ്മയും മുത്തശ്ശിയുമൊക്കെ പറഞ്ഞു കേട്ട കഥകള്‍ രാജാവിന്റെയും രാജ്ഞിയുടെയും....ആമയുടെയും മുയലിന്റെയും..രക്ഷസന്റെയും രാജകുമാരിയുടെയും പിന്നെ മാണിക്യത്തിന്റെയും ഒക്കെ ആയിരുന്നു..ഇന്നത്തെ ഫ്രീക്ക് പെണ്‍കുട്ടികള്‍ അതായത് മലയാളം കുറച്ചു കുറച്ചു മാത്രം അറിയാവുന്നവര്‍ മൂത്തുനരച്ചു വടികുത്തുന്ന കാലത്ത് പുതിയ തലമുറയ്ക്ക് ഈ കഥകള്‍ ഒക്കെ തന്നെ കൈമാറുമോ അതോ I phone ന് apple ഇല്‍ ഉണ്ടായ Galaxy യുടെ കഥ പറഞ്ഞുകൊടുക്കോ..?? അതോ ആയ കാലത്ത് ഫേസ്ബുക്കില്‍ നിന്ന് വാരികൂട്ടിയ ലൈക്‌ കളുടെയും കമന്റ്‌കളുടെയും കഥ പറഞ്ഞുകൊടുക്കുമോ..???


Monday 28 October 2013

തിരമാലകള്‍


തിരികെപോകുന്ന തിരമാലകളുടെ പുറകെപോകുന്നതിനെക്കാള്‍ നല്ലത് ആവേശത്തോടെ നമ്മിലേക്ക് ആഞ്ഞടിച്ചുവരുന്ന പുതിയ തിരമാലകളെ ചേര്‍ത്തുപിടിക്കുന്നതാണ്..


നിരാശ

ചിലമുഖങ്ങള്‍ കഠിനമായ ഉഷ്ണത്ത് തഴുകി തലോടി പോകുന്ന കാറ്റിനെ പോലെയാണ്..അറിഞ്ഞുഒന്ന് ആസ്വദിക്കാന്‍ തുടങ്ങും മുന്‍പേ കടന്നുപോയിട്ടുണ്ടാകാം....!!

Feeling " പണ്ടാര നിരാശ "


Whats Up..

Whats Up..

അടുത്ത ഒരു സുഹൃത്തിന്റെ നിരന്തരമായുള്ള നിര്‍ബന്ധം ആയപ്പോ ഞാനും കരുതി whats up install ചെയ്യാന്നു. അങ്ങനെ തെല്ലു ടെന്‍ഷനോടെ Install ചെയ്തു sign in ചെയ്തു കയറുമ്പോ ഒരു curiosity ഉണ്ടായിരുന്നു ഏത്ര ഫ്രണ്ട്സ് ഉണ്ടാകും എന്നൊക്കെ ഓര്‍ത്തിട്ടു..ആദ്യം തന്നെ ഏതൊ ഒരു രാഘവ് invited എന്നു കാണിച്ചു..അതാരാപ്പാ എന്ന വിചാരത്തോടെ ചുമ്മാ Mr രാഘവിന്റെ പ്രൊഫൈലില്‍ കയറി നോകി...അയ്യോടാ എവ്ടെയോ കണ്ടു നല്ല പരിചയം...എന്നാലും എവടെ വെച്ചായിരുന്നു...ഹാ..കത്തി..ദൈവമേ..ഇതു ആ ചേട്ടനല്ലേ...ജീവിതത്തില്‍ ഉയരങ്ങളിലേക്ക് കയറുകയും..ദൌത്യം പൂര്‍ത്തിയാക്കി അതേ വേഗത്തില്‍ ഇറങ്ങുകയും ചെയ്യുന്ന ഞങ്ങളുടെ രാഘവന്‍ ചേട്ടന്‍ ... പക്ഷെ ജോലി കഴിഞ്ഞു " മോനെ കുറച്ചു കഞ്ഞി വെള്ളം വേണം " ഇന്നു ചോദിക്കുന്ന ഒരു നിഷ്കളങ്കത അല്ലായിരുന്നു ആ Profil ഫോട്ടോയില്‍ ഞാന്‍ കണ്ടത്..Spike അടിച്ചു..ബുള്‍ഗാന്റെ കുട്ടികാലം പോലൊരു താടിയും വെച്ചു..സ്റ്റാറ്റസ്സില്‍ " Freak Macha " എന്നും എഴുതിയിരിക്കുന്ന ഒരു അവിചാരിത കാഴ്ച..എന്തായാലും എന്‍റെ ഗ്രാമം നാട് ഓടുമ്പോ നടുവെ ഓടിതുടങ്ങുന്നുണ്ടല്ലോ എന്നോര്‍ത്തപ്പോ അഭിമാനം തോന്നി...രാഘവന്‍ ചേട്ടന് അല്ല ക്ഷമിക്കണം Mr രാഘവിനു ഒരു smileyum കൊടുത്ത് loggout ചെയ്യാന്‍ ഒരുങ്ങിയപ്പോ..പെട്ടെന്ന് ഒരു മെസ്സേജ് ഫ്രം Mr രാഘവ്.." ഹേയ് dude ഇതില്‍ എങ്ങനാ വീഡിയോ ചാറ്റ് ചെയ്യണേ ".. മറുപടി ആലോചികുമ്പോള്‍ ഓര്‍മ വന്നത് ഒരു സിനിമയിലെ തിലകന്‍ ചേട്ടന്റെ ഡയലോഗ് ആണ്.." മോനെ അച്ഛനാ പറയണേ കത്തി താഴെയിടാന്.... !!



ന്യൂജെനറേഷന്‍ ട്രെന്‍ഡ്

മോനെ നമ്മുടെ ശാരധാക്കാടെ മോള്‍ടെ കല്യാണം ആണ് ഈ ഞായറാഴ്ച എന്തേലും കൊടുക്കണ്ടേ..???

പിന്നേ കൊടുക്കാല്ലോ അച്ഛാ..അവള്‍ടെ കല്യാണം കഴിഞ്ഞു ഫെയ്സ്ബുക്കില്‍ ഫോട്ടോ ഇടുമ്പോ കൊട്ടകണക്കിന് ലൈക്ക്ഉം കമന്റും കൊടുക്കാം...!!

ഇതാണ് ന്യൂജെനറേഷന്‍ ട്രെന്‍ഡ്...നോക്കണ്ട,,നമ്മളും ഇതൊക്കെ തന്നെയല്ലേ ചെയ്യണേ...!!!
 — feeling happy.

മറവി

രാവിലെ കൈലാസനാഥന്റെ നടയില്‍ ചെന്ന് എല്ലാ പാപങ്ങളും പൊറുക്കണേ എന്നു മനസുരുകി പ്രാര്‍ത്ഥിച്ചു...ഇനി അടുത്ത മാസം ചെയ്യാന്‍ സാധ്യതയുള്ള പാപങ്ങള്‍ക്ക്‌ വേണ്ടി ഒരു മുന്‍‌കൂര്‍ ജാമ്യവും എടുത്ത് ധൃതിയില്‍ വീട്ടിലേക്കു നടക്കുമ്പോള്‍ മുരളി ചേട്ടന്‍ പതിവില്ലാത്തൊരു ചിരി..ഇതെന്താപ്പ ഇന്നു എന്തേലും പ്രത്യേകത ഉണ്ടോ ആവോ? എന്നോകെ ചിന്തിച്ചു നടക്കുമ്പോള്‍.... .....ദാ ചിട്ടി പിരിവിനു പോകുന്ന ഉഷ ചേച്ചിയും ചിരിക്കുന്നു ഒരു വല്ലാത്ത ചിരി..എന്തോ പ്രശ്നം ഉണ്ടല്ലോ ഇന്നു ചിന്തിച്ചു നടകുന്നതിനിടയില്‍ മുന്‍പില്‍ ഒരു ബൈക്ക് വന്നു ബ്രേക്ക്‌ ഇട്ടു നിര്‍ത്തി..എന്‍റെ ട്രാവല്‍ colleague(ഓഫീസിലേക്കുള്ള യാത്രയില്‍ സുന്ദരിമാരായ പെണ്‍കുട്ടികള്‍ നടന്നുപോകുമ്പോള്‍ ബൈകിന്റെ പുറകിലിരുന്നു ജാനകിയമ്മയുടെ ശബ്ധത്തില്‍ പാട്ടുപാടുന്ന Livin..)..അവനോടു കാര്യം പറയുന്നതിന് മുന്‍പ് തന്നെ അവനും തുടങ്ങി ഒരു ഊള ചിരി...എന്നിട്ടൊരു ഡയലോഗ് " എന്‍റെ പോന്നു ചേട്ടാ അമ്പലത്തില്‍ നിന്ന് ചേട്ടന്‍ ഇറങ്ങി..ഇതു നടുറോഡാണ് എനിയെങ്ങിലും പകുതി അഴിച്ചിട്ടിരിക്കുന്ന ആ ഷര്‍ട്ട്‌ മര്യാദക് ഇടു"..ഓ ഇതാരുന്നോ കാര്യം..ഇതൊക്കെ എന്ത് എന്ന രീതിയില്‍ അവനു ഒരു പുച്ഛവും ഇട്ടുകൊടുത്തു വീടിലെത്തി എന്‍റെ മറവിയെ ശപിച്ചു ഷര്‍ട്ട്‌ മാറിയപ്പോള്‍ പോക്കറ്റില്‍ എന്തോ തടയുന്നു..അപ്പൊ തന്നെ അമ്മയെ വിളിച്ചിട്ട് പറഞ്ഞു അമ്മെ അമ്പലത്തില്‍ പോകുമ്പോ ദാ ഈ മഞ്ഞപ്പൊടിയും കര്‍പൂരവും യക്ഷിയമ്മയുടെ നടയില്‍ വെച്ചാക്കനേ സമയം ഇല്ലാത്തോണ്ട് ഞാന്‍ അവടെ തൊഴാന്‍ പറ്റിയില്ല..."

മറുപടിക്കു കാത്തുനിക്കാതെ തിരിഞ്ഞു നടക്കുനതിനിടയില്‍ പ്രതീക്ഷിച്ച പോലെ അമ്മയുടെ മുറുമുറുപ്പു കേട്ടു "മോനെ മറവിക്ക് വല്ല മരുന്നും കിട്ടുമെങ്കില്‍ എന്‍റെ മോന്‍ മേടിച്ചു കഴിച്ചോട്ടോ..."

ഈ ലോകത്തിന്റെ പോക്ക് എങ്ങോട്ടാണ് എന്നാലോചിച്ചു പല കാര്യങ്ങളും മറന്നു പോകുന്ന സുഹൃത്തുകള്‍ക്കു വേണ്ടി dedicate ചെയ്യുന്നു......!!



Bro...):

ന്യൂ ജെനറേഷന്‍ പിള്ളേര്‍ക്ക് ഇപ്പൊ എന്ത് ഹെല്‍പ് ചെയ്ത് കൊടുത്താലും തിരിച്ചു പറയുന്ന നന്ദിക്ക് ഒരു പ്രാസം ഉണ്ട്..." Thanks Bro..." ഇതേ പ്രാസം സ്വന്തം വീട്ടിലും കാണിക്കാരുന്ടെങ്കില്‍ പഴയ ജെനറേഷനിലുള്ള രക്ഷിതാക്കള്‍ എങ്ങനെ എടുക്കുമോ എന്തോ..?? എന്തായാലും പോക്കറ്റ്‌മണി തരുന്ന സ്വന്തം പിതാവിനോടാണ് ഇങ്ങനെ പറയുന്നതെങ്കില്‍ പാവം പിതാവ് വിചാരിക്കും " ഹിന്ദിയില്‍ ബഹുമാനാര്‍ത്ഥം ജീ കൂട്ടിവിളിക്കുന്ന പോലെ എന്തോ ആണ് ഇതെന്ന്...എങ്ങനെ വിചാരിച്ചാല്‍ എന്താ " മച്ചാന്‍ ഹാപ്പി ആയില്ലേ അല്ലെ bro....???

വാല്‍പീസ്-(ക്ഷമിക്കണം Bro എന്നു മലയാളത്തില്‍ എഴുതാനുള്ള ധൈര്യം പോര)..."


കീപ്‌ ഇന്‍ ടച്ച്‌

വെളുത്ത പുസ്തക താളുകളിലെ കറുത്ത കൈയ്യക്ഷരത്തിലുള്ള മനോഹരമായ ആ വാചകം ഇന്നും മങ്ങാതെ..മായാതെ നില്കുന്നു..." കീപ്‌ ഇന്‍ ടച്ച്‌ വിത്ത്‌ മി.."

എന്നിട്ടോ...പാഴായി പോയ തുരുമ്പിച്ച കുറെ വാക്കുകള്‍ക്കിടയിലേക്ക് തന്നെ പോയില്ലേ അതും....!!

വാക്കുകള്‍ പാലിക്കാനുള്ളതാണ്...പ്രവൃത്തിചു കാണിക്കാനുള്ളതാണ്..പാഴാക്കാതിരിക്കാന്‍ ശ്രമിക്കുക...!! All the best.....!!


ഇമ്മിണി വെല്യറെയിന്‍കൊട്ട്

ഒരു പുതിയ കളിപ്പാട്ടം വാങ്ങിയ അതെ ആവേശത്തോടെയാണ്‌ ആ പുതിയ റെയ്ന്‍ കോട്ടിനെ ബാഗില്‍ സൂക്ഷിച്ചത്...കട്ടിയുള്ള മഴ വരട്ടെ എന്നിട്ട് ഓപ്പണ്‍ ചെയ്യാം എന്നു കരുതി ഒരു ദിവസം മൊത്തം ചാറ്റല്‍ മഴ കൊണ്ട് ബൈക്ക് ഓടിച്ചു...730 രൂപേടെ കോട്ടല്ലേ..അതും ഡ‍‌ബിള്‍ ലയര്‍.... .........അപ്പൊ എന്തായാലും ഒട്ടും നനയില്ല..ഇതിനു മുന്‍പത്തെ എക്സ്പീരിയന്‍സ് എല്ലാം മാറ്റി എഴുതണം എന്നൊക്കെ വിചാരിച്ചു അന്നത്തെ നാട്ടുകാരെ ചിരിപ്പികലും കഴിഞ്ഞു പുറത്തേക് എത്തിയപ്പോ നല്ല കട്ടി മഴ ആഹ..രോഗി ഇച്ചിച്ചതും വൈദ്യന്‍ കല്പിച്ചതും പാല് എന്നവസ്ഥ...(ഇന്നാണ്മി എങ്കില്‍ മില്‍മ പാലിന്റെ വില കൂട്ടിയ കാര്യം ഈ രോഗി അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും ഇച്ചികില്ല എന്നത് പരമ സത്യം)..അങ്ങനെ പുതിയ കോട്ട് ഉദ്ഘാടിക്കാനുള്ള സമയം ആഗമമായി എന്നു മനസ്സില്‍പറഞ്ഞുകൊണ്ട് കോട്ടിന്റെ കെട്ടഴിച്ചു..പെട്ടെന്നൊരു കാള്‍..,..തന്‍റെ ഫേവറിറ്റ് റിങ്ങ്ടോണ്‍ ആണല്ലോ തന്‍റെ ഏതോ പ്രിയപെട്ടയാള്‍ ആണല്ലൊ എന്നൊക്കെയുള്ള ചിന്തയില്‍ ഫോണിന്റെ കുഞ്ഞു പടമുള്ള പച്ച ബട്ടണ്‍ അമര്‍ത്തി..ഒന്നും സംഭവിച്ചില്ല..ഓ ആ ബട്ടണ്‍ പണിമുടക്കിലാണല്ലോ (നമ്മുടെ നാട്ടിലെ ചെമ്മാനും ചെരുപ്പുകുത്തിക്കും വരെ പണിമുടക്കാല്ലോ പിന്നെ ആ കുഞ്ഞു ബട്ടണ് ആയാലെന്താ) എന്നോര്‍ത്ത് രണ്ടാമതും ആഞ്ഞു പ്രസ്സ് ചെയ്തു..ഭാഗ്യം കോള്‍ കണക്റ്റ്ട് ആയി..അങ്ങതലക്കല്‍ ഒരു കിളി നാദം..ശ്ശൊ എങ്ങനെയാ പിന്നെ വിളിക്കു എന്നു പറയണേ അങ്ങനെ മൊബൈല്‍ ചെവിയില്‍ ചേര്‍ത്ത് വെച്ചു മഴ പാന്റ്(മഴ കൊട്ടും മഴ പാന്റും-ഞങ്ങള്‍ടെ നാട്ടില്‍ അങ്ങനാ പറയണേ)ധരിക്കാന്‍ നോക്കിയപ്പോ ചെരുപ്പ് തടസ്സം..ചെരുപ്പ് ഊരി ഇടാന്‍ പിന്നെയും ടൈം എടുക്കും..ഈ ഒട്ടിക്കുന്ന ടൈപ്പ് ആണേ..മറ്റൊന്നും ചിന്തികാതെ സമരത്തിന്റെ അവസാനം നേതാകന്മാരെ വലിച്ചഴച്ചു കൊണ്ടുപോകുന്നപോലെ മഴ പാന്റിന്റെ ഉള്ളില്കൂടി ചെരുപ്പ് ഇട്ട കാല് കുത്തിയിറക്കി..മഴ കോട്ടും ധരിച്ചു കത്തിവെക്കല്‍((,,(ചില അരിസ്ട്രോകാറ്റുകള്‍ പഞ്ചാര എന്നും പറയും)തുടര്‍ന്നു..പെട്ടെന്ന് ദേവി മഹാത്മ്യം പരമ്പരയില്‍ പരസ്യം കഴിഞ്ഞു ദേവി പെട്ടന്നു പ്രേത്യക്ഷപെട്ടപോലെ ഒരു കോള്‍ വെയ്റ്റിംഗ്.." മൈ അമ്മ കോളിംഗ് "..വീട്ടില്‍ ചെന്ന് കയറുമ്പോഴുണ്ടാകുന്ന ഉപദേശത്തെ അല്ലെങ്കില്‍ ഭീഷണിയെ(നിന്നെ പെട്ടെന്ന് കെട്ടിക്കും അപ്പൊ നേരത്തും കാലത്തും വീട്ടില്‍ കയറുമല്ലോ-അമ്മകറിയില്ലലോ കല്യാണത്തിന് ശേഷം നേരത്തെ വീട്ടില്‍ കയറുന്ന ഓഫര്‍ ആദ്യത്തെ 6 മാസം മാത്രേ വാലിഡിറ്റി ഉള്ളു എന്നു)ഭയന്ന്..വെഷമതോടെ ചുവന്ന ബട്ടണ്‍ അമര്‍ത്തി കോള്‍ കട്ട്‌ ചെയ്തു(ആ ബട്ടണ്‍ ഒരിക്കലും പണിമുടക്കില്ല-ഹും മലയാളി ആയിരികില്ല അതാ)..പിന്നെ മഴയത്ത് സവാരി ആരംഭിച്ചു..കൊള്ളാല്ലോ നല്ല കോട്ടാട്ടോ..വിപിനോടും സുകുവിനോടും പറഞ്ഞു അവരെകൊണ്ടും മേടിപ്പികണം എന്നോര്‍ത്തുകൊണ്ട് ഇരുന്നപ്പോള്‍ ഒരു ചെറിയ സംശയം കാല് നനയുന്നുണ്ടോ..ഹേയ് എന്താ ഈ പറയണേ 730 രൂപേടെ കോട്ടിനെ കുറ്റം പറയ്യെ..മോശം..അവസാനം " be positive " എന്നു മനസ്സില്‍ ഉരുവിട്ട് വീടെത്തി ചെരുപ്പ് ഊരി മഴ കോട്ടും ഊരി..വയറിന്റെ ഭാഗത്ത്‌ കുറച്ചു നനഞ്ഞിട്ടുണ്ട്..ഹേയ് അത് കുറച്ചു വയറു കൂടുതല്‍ ഉള്ലോണ്ടായിരിക്കും എന്നും ചിന്തിച്ചു മഴ പാന്റ് ഊരി...ഭഗവാനെ ലോകത്തിലെ 11 മത്തെ അത്ഭുദം.." വലത്തേ കാല്‍ മാത്രം മൊത്തം നനഞ്ഞിരിക്കുന്നു " ഇതെങ്ങനെ എന്നു ചിന്തികുമ്പോ അമ്മ പറയുന്ന്ന കേട്ടു ഇപോഴത്തെ കുട്ട്യോള്‍ടെ ഓരോ ഫാഷന്‍ നോക്കണേ പാനിന്റെ രണ്ടു കാലിലും രണ്ടു കളര്( സത്യത്തില്‍ ബ്ലൂ ജീന്‍സില്‍ വൈറ്റ് ഷെയ്ട് ആയിരുന്നു വലത്തേ കാല് നനഞ്ഞപ്പോ വേറെ ഏതോ കളര്‍ ആയി)..എങ്ങനെ ഇതു നനഞ്ഞത്‌ എന്ന പ്രപഞ്ച സത്യത്തെ തേടി ഞാന്‍ മഴ പാന്റിന്റെ ഉള്ളിലേക്ക് നോക്കി..എലി കാരിയത് പോലെ ഡബബിള്‍ ലെയറിലെ ഒരു ലെയര്‍ തൂങ്ങികിടക്കുന്നു..എന്‍റെ 730...????

BPL കാറ്റഗറിയില്‍ നിന്നും APL ലിലേക്ക് മാറ്റപ്പെട്ട ഒരു പൌരന്റെ അതെ വേദനയോടെ നിന്ന എന്‍റെ കാതുകളില്‍ മുഴങ്ങിയത് കൊച്ചിയിലെ " ക്വാളിറ്റി റെയിന്‍ കോട്ട് ഫോര്‍ സെയില്‍ " എന്ന കടയിലെ താടിവച്ച, ചന്തനകുറി തൊട്ട ആ കൊച്ചികാരന്‍ ചേട്ടന്റെ ശബ്ദം ആയിരുന്നു " മോനെ ഞങ്ങള് ക്വാളിറ്റിടെ കാര്യത്തില്‍ ബെസ്റ്റആ..എന്തായാലും ഒരു 6 മാസതെക്ക് വേറൊന്നും നോക്കണ്ട..ഇനിയിപ്പോ മുല്ലപെരിയാര്‍ പൊട്ടിയപോലും ഒരു തുള്ളി വെള്ളം അകത്തേക്ക് കയറില്ല...അപ്പൊ എടുക്കുകയല്ലേ മച്ചൂ......."

വാല്‍കഷണം- ഒരു വാല്കഷനോമില്ലാ..ഒറ്റ പ്രാര്‍ത്ഥന മാത്രം..ഇശ്വര ഭഗവാനെ..ആ ചേട്ടന് നല്ലത് മാത്രം......?????



പ്രണയം

എന്‍റെ കണ്ണുകളില്‍ നിറയുന്ന പ്രണയത്തെ നീ തിരിച്ചറിഞ്ഞില്ലെങ്കിലും...
നിന്‍റെ കാതുകളില്‍ മുഴങ്ങുന്ന ശബ്ദത്തെ നീ തിരിച്ചറിഞ്ഞില്ലെങ്കിലും...

എന്‍റെ ഹൃദയമിടിപ്പിന്റെ മുഴക്കം കേള്‍ക്കാതിരിക്കരുത്...കാരണം..ആ മുഴക്കം നിനക്ക് വേണ്ടി..നിനക്ക് വേണ്ടി മാത്രമുള്ളതാണ്....!!!




ഒരു ദിവസത്തില്‍..,... ഒന്നും ചിന്തിക്കാതെ..ഒന്നും ഓര്‍ക്കാതെ ഒരു മിനിറ്റ് എങ്കിലും ഫ്രീ ആയി ഇരിക്കുന്നവര്‍ ഭാഗ്യം ചെയ്തവര്‍ എന്നു ഞാന്‍ പറയും...!!

ചിന്തകള്‍..


എന്തൊരു ജീവിതം ആണ്..എന്തൊക്കെ ചിന്തിക്കണം..എന്തിനെക്കുറിചോക്കെ ചിന്തിക്കണം..ഈ കാലത്ത് ചിന്തകള്‍ക്ക് അതീതമായി ചിന്തിക്കെണ്ടിയിരികുന്നു...!!

സത്യത്തില്‍ ചിന്തകള്‍ക്ക് അന്തമില്ല...ചിന്തിച്ചില്ലേല്‍ ഒരു കുന്തോമില്ല..!!

അതോണ്ട് കൂടുതല്‍ ചിന്തികാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു..ചിന്തകളെ..ഔട്ട്‌ ഹൌസ്..!!


യാത്ര...

യാത്രകളെ ഇഷ്ടപെടാതവരായിട്ടു ആരാ ഉള്ളത്..യാത്രകള്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ കുഞ്ഞു നൊസ്റ്റാള്‍ജിയ ആണ്..പല യാത്രകളിലും മധുരിക്കും ഓര്‍മ്മകള്‍ കൂടെ ഉണ്ടെങ്കില്‍ ആ യാത്രകള്‍ ഒരിക്കലും അവസാനിക്കരുത് എന്നു ഒരു നിമിഷം എങ്കിലും ആഗ്രഹിക്കാറുണ്ട്...!! എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്ഥമായി യാത്രകളെ കുറിച്ചുള്ള എല്ലാ കാഴ്ചപാടും, നൊസ്റ്റാള്‍ജിയ യും കാറ്റില്‍ പറക്കാന്‍ ഒരു കാര്യം മാത്രം ചെയ്താല്‍ മതി... " ഇടപ്പിള്ളി പുതിയ പാലത്തില്‍ കൂടി ഒന്ന് യാത്ര ചെയ്താല്‍ മാത്രം മതി..." ചെറുപ്പത്തില്‍ ചീട്ടു കൊട്ടാരം നിര്‍മ്മിച്ചു നല്ല പരിചയമുള്ള ആളാണെന്ന് തോന്നുന്നു ഇതിന്റെ കോണ്‍ട്രാക്ടര്‍ അതോണ്ടായിരിക്കും ഒരു മഴ വന്നപ്പോഴേക്കും ആ റോഡില്‍ കുഴികളും, കിണറുകളും രൂപാന്തരപെട്ടത്..!! ഓരോ കുഴിയിലും ചാടി ചാടി പോകുമ്പോ വണ്ടിയുടെ ഷോക്ക്‌അപ്പസര്‍ വരെ ദയനീയമായി പിറുപിറുകുന്നത് കേള്‍ക്കാം " അവന്റെ അമ്മേടെ വീടിന്റെ അടുത്ത എന്‍റെ വീട് എന്നിട്ടാ അവന്‍ ഈ പണി എന്നോട്......????

വാല്‍കഷ്ണം: മേട്രോന്റെ പണി കേരളത്തിലെ കോണ്‍ട്രാക്ടര്‍മാര്‍ക്ക് കൊടുകാഞ്ഞത് നന്നായി അല്ലേല്‍ അടുത്ത മഴയ്ക്ക് മെട്രോ റെയില്‍ വരെ ഭൂമിക്കടിയിലേക്ക് താന്നുപോയേനെ....!!



കേരളത്തിന്റെ പോക്ക്

കിടന്നിട്ട് ഉറക്കം വരുന്നില്ല..എന്‍റെ നാടിന്‍റെ പോക്ക് എങ്ങോട്ടാ..ഓര്‍ത്തിട്ടു പേടിയാവുന്നു...എല്ലാ ദിവസവും കേള്‍ക്കാം അഴിമതിയുടെയും അക്രമങ്ങളുടെയും കഥ..പിടിച്ചുപറിയുടെയും പീഡനത്തിന്റെയും കഥ....മാറിയിരിക്കുന്നു..എല്ലാം മാറിയിരിക്കുന്നു...!!

കഞ്ഞിയും ചമ്മന്തിയും കൂട്ടി വയറു നിറച്ചു ആഹാരം കഴിചിരുന്നവര്‍ക്ക് ഇന്ന് ചിക്കന്‍ 65 ഓ 75 ഓ ഇല്ലെങ്കില്‍ ആഹാരം ഇറങ്ങില്ലാന്നായി..

ഒരു ലാന്‍ഡ്‌ഫോണ്‍ മാത്രം ഉണ്ടായിരുന്ന വീടുകളില്‍ ഇന്ന് ടച്ച്‌ ഫോണുകളുടെ പ്രളയം..

സാധാ ഒരു ഡ്രസ്സ്‌ ധരിചിരുന്നവര്‍ക്ക് ഇന്ന് ബ്രാന്‍ഡ്‌എട് അല്ലെങ്കില്‍ പറ്റില്ലന്നായി...

ഓണവും,വിഷുവും,റംസാനും,ക്രിസ്മസ്ഉം ആഘോഷിചിരുന്നവര്‍ ഇന്നു ആഘോഷിക്കുന്നത് ഹര്‍ത്താലും..ബന്ദുകളും...

ടെക്സ്റ്റ്‌ബുക്കും,നോട്ട്ബുക്കും തുറന്നില്ലെങ്കിലും ഫെയ്സ്ബുക് കൃത്യമായി തുറക്കുന്ന പുതിയ തലമുറ...

പ്രായമായവര്‍ വീടിനു അലങ്കാരം എന്ന ചിന്തയൊക്കെ മാറി ഇപ്പൊ പ്രായമായവര്‍ വീടിനു അപമാനം എന്ന നിലയിലായി കാര്യങ്ങള്‍..

എന്തിനേറെ ഭാരതീയ സ്ത്രീ തന്‍ ഭാവശുദ്ധി എന്ന ചൊല്ല് വരെ മാറി ഇപ്പൊ " ഭാരതീയ സ്ത്രീ തന്‍ സൌരോര്‍ജ ശുദ്ധി എന്നു വായിക്കേണ്ട അവസ്ഥയാണ്‌...,,,

ഇങ്ങനെ പോയാല്‍ എന്താകും നമ്മുടെ നാടിന്‍റെ അവസ്ഥ..ഓര്‍ത്തിട്ടു പേടിയാകുന്നു..എങ്ങനെ നന്നാകും നമ്മുടെ നാട്..ഈ നാട് നേരെയാക്കാന്‍ എനിക്ക് ആകില്ല പക്ഷെ എന്തായാലും നാളെ മുതല്‍ ഞാന്‍ നന്നാവാന്‍ തീരുമാനിച്ചു...എന്താ കൂടുന്നോ..?????



ഡല്‍ഹിയാത്ര

എന്‍റെ നാട്ടിലെ രെഘു ചേട്ടന്‍ ഒരു ബാഗ്‌ ഒക്കെയായി നല്ല സ്പീഡില്‍ വെച്ചു പിടിപിക്കുകയാണ്..ഞാന്‍ ചോദിച്ചു ചേട്ടാ ഇതെങ്ങോട്ടാ...അപ്പൊ പുള്ളി പറയാണ്.. " ഭാര്യയായിട്ടു ഒന്ന് പിണങ്ങി, അയല്‍വക്കത്തെ ശോഭയുമായി എന്തോ ബന്ധമുണ്ടെന്നാണ് അവള്‍ടെ സംശയം..അതോണ്ട് ഡല്‍ഹിക്ക് പോവുകയാ..ഹേ നാട്ടില്‍ പോലും നല്ല ബന്ധുകളില്ലാത്ത ഇങ്ങേര്‍ക്ക് ഡല്‍ഹിയില്‍ ആരാ എന്ന ചിന്തയോടെ ചോദിച്ചു അല്ല ചേട്ടാ ഡല്‍ഹിയില്‍ പോയാല്‍ എങ്ങനെ ഈ പ്രശ്നം തീരും..? അവിടെ ആരാ ഉള്ളെ..??

നീലകരയുള്ള തന്‍റെ വെള്ളമുണ്ട് മടക്കി കുത്തിക്കൊണ്ടു ഒരു കോടി ആത്മവിശ്വാസത്തോടെ രെഘു ചേട്ടന്‍ പറഞ്ഞു.." എടാ ചെക്കാ നീയൊന്നും അറിയുന്നില്ലേ..? എടാ നമ്മുടെ മുഖ്യമന്ത്രിക്കൊക്കെ എന്ത് പ്രശ്നം വന്നാലും പുള്ളി എന്താ ചെയ്യണേ നേരെ ഡല്‍ഹിക്ക് പോകും അങ്ങനെ ആ പ്രശ്നം സോള്‍വ്‌ ചെയ്യുകയും ചെയ്യും..അപോ ഞാനും ഒന്ന് ഡല്‍ഹിക്ക് പോയി നോക്കട്ടെ ചില്ലപ്പോ എന്‍റെ പ്രശ്നവും സോള്‍വ്‌ ആയാലോ..???....ഇതും പറഞ്ഞു ബാഗും തൂക്കിയോടുന്ന രെഘു ചേട്ടനെ കണ്ടപ്പോള്‍ സലിം കുമാറിന്റെ ഫേമസ് ഡയലോഗ് മനസ്സില്‍ മന്ത്രിച്ചു.." ഇനി ചെലപ്പോ ബിരിയാണി കൊടുക്കാനുന്ടെങ്കിലോ..????

വാല്‍കഷണം: ബഹുമാനപെട്ട വെക്തിത്വങ്ങളെ മാതൃക ആക്കുന്നത് നല്ല കാര്യം തന്നെയാണ്..പക്ഷെ ഒറ്റ കാര്യമേ ഉള്ളു മാതൃക ആക്കുന്ന കാര്യം ആ വെക്തിത്വങ്ങളും ഒന്ന് അറിയുന്നത് നല്ലതായിരിക്കും...!!!






ലൈക്ക്



“ Pls like ma profile pic “ എന്ന് പറഞ്ഞു ഒരുപാട് മെസ്സേജ് വരാറുണ്ട്...അതില്നി ന്നും വ്യത്യസ്തമായി ഒരു മെസ്സേജ് വന്നതാണ് “ എന്റെ പ്രൊഫൈല്‍ പിക്ചര്‍ നു ലൈക്‌ തന്നാല്‍ ഞാനും തരാം “ എന്ന്...ഞാന്‍ ഓര്ക്കു്കയായിരുന്നു “ ഇതെന്താ ബാര്ട്ടെ ര്‍ സമ്പ്രതായമോ..? അതോ വല്ല ഗന്ധര്വംന്മാര്‍ താലം കൈമാറുന്നതോ..? ഇനി ചിലപ്പോ ഒരുപാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്നായിരിക്കണം ഉദ്യേശിച്ചത്... എന്തായാലും എന്റെ സുഹൃത്തേ ഇങ്ങനെ ചോദിച്ചു കൊട്ടകണക്കിനു ലൈക്‌ മേടിച്ചിട്ട് എന്ത് ചെയ്യാനാ..? കാശൊന്നും കിട്ടില്ലല്ലോ? ഉവ്വോ.? പെന്ഷ്നും കിട്ടില്ല ഫേസ്ബുക്കില്‍ നിന്ന്...പിന്നെ കിട്ടുന്നതോ ഒരു മനസുഖം അല്ലെ..???


പിതാശ്രീ....


പിതാശ്രീ....

കൂട്ടുകാരുടെ ആശംസകള്‍ കേട്ടാണ് എഴുന്നേറ്റത്..ദൈവമേ ഇന്നത്തെ സൂര്യന്‍ പടിഞ്ഞാറു അസ്തമിക്കുമ്പോള്‍ പ്രായം 28..(എന്‍റെ സൂര്യ ഇന്നത്തെ അസ്തമിക്കല്‍ ഒരു വല്ലാത്ത അസ്തമിക്കലാട്ടോ)..അങ്ങനെ കുളിച്ചു കുറി തൊട്ടു ഓഫീസില്‍ പോകാന്‍ ഒരുങ്ങുമ്പോള്‍ അമ്മ പറഞ്ഞു " ഹാപ്പി ബര്‍ത്ത് ഡേ ടു യു"..ഒത്തിരി സന്തോഷം അമ്മാ എന്നു പറഞ്ഞു ഹെല്‍മെറ്റും എടുത്ത് പടിയിലിറങ്ങി ചെരിപ്പിടുമ്പോള്‍ പ്രീയപെട്ട പിതാശ്രീ അവടെ ഇരുന്നു പത്രം വായിക്കുന്നു..അല്ല ഒന്ന് പറഞ്ഞൂടെ ഹാപ്പി ബര്‍ത്ത് ഡേ എന്നു..അച്ഛന്‍ ഒരു തികഞ്ഞ സഖാവ് ആയോണ്ടാണോ..? അതോ ജമ്മു കാശ്മീരിലെ വെടിവെപ്പിനെ കുറിച്ചോര്‍ത്തു വേവലാതിപ്പെട്ട് ഇരികുന്നത് കൊണ്ടാണോ..എന്തായാലും പോന്നച്ചാ മോശമാണെ..ബൈക്കില്‍ കയറി കിക്കര്‍ അടിക്കുമ്പോ പെട്ടെന്നൊരു ശബ്ദം." മോനെ "..ഹെ..അച്ഛന്‍ വിഷ് ചെയ്യാന്‍ പോണു..അതിനായി കാതോര്‍ത്തു നില്‍കുമ്പോള്‍ കേട്ടു " മോനെ നീ ചായ കുടിചിട്ടാണോ പോണേ..പിന്നേയ് സൂക്ഷിച്ചുപോണം വണ്ടി ഓടിക്കുമ്പോ ഫോണില്‍ സംസരികണ്ട കേട്ടല്ലൊ.."..എന്താന്ന് അറിയില്ല എവ്ടെയോ ഒരു സെന്റി കാറ്റടിച്ചപോലെ..ഹാപ്പി ബര്‍ത്ത്മ ഡേ റ്റു യു എന്ന വാചകത്തെ പരിചയം ഇല്ലാതോണ്ടാണോ അച്ഛന്‍ ഇങ്ങനെ പറഞ്ഞെ..?? ഒരികലുമല്ല..പിന്നെ..സ്വന്തം മകനെ വിഷ് ചെയ്യുനതിനെക്കളും പ്രധാനമാണ് അവന്റെ സുരക്ഷ എന്ന ചിന്തയാണ് അച്ചനെകൊണ്ട് അങ്ങനെ പറയിപിച്ചത്..ആ ഒരൊറ്റ ഡയലോഗ് കൊണ്ട് എനിക്ക് കിട്ടിയത് പതിനായിരം ആശംസകള്‍ക്ക് മേലെയുള്ള സുരക്ഷാകവചം ആണ്....!!

വാല്‍കഷണം- ഒരുപാട് പഠിക്കാന്‍ ആഗ്രഹം ഉണ്ടായിട്ടും തന്റെതായ സാഹചര്യങ്ങള്‍ കൊണ്ട് പഠിക്കാന്‍ പറ്റാതെ വന്ന...ആ കുറവ് സ്വന്തം മക്കളിലൂടെ നേടിയെടുക്കുന്ന എല്ലാ അച്ഛന്മാര്കും ഈ കുറിപ്പ് സമര്‍പ്പിക്കുന്നു അഥവാ ഡെഡിക്കേറ്റ്ചെയ്യുന്നു....!! വേരുതെയല്ലച്ചാ രാഷ്ട്രഭാഷയില്‍ നിങ്ങളെ പിതാ വിന്റെ കൂടെ " ശ്രീ " കൂട്ടിവിളികുന്നെ...പിതാശ്രീ ഞാന്‍ നിങ്ങളെ ഓര്‍ത്തു അഭിമാനിക്കുന്നു...!!


മറവിക്കൊരു മറുമരുന്നു.....

മറവിക്കൊരു മറുമരുന്നു.....

മറവിക്കൊരു മരുന്നുന്ടെട പക്ഷെ ആ മരുന്നിന്റെ പേര് ഞാന്‍ മറന്നുപോയി...മറവിക്കൊരു പോംവഴി ചോദിച്ചപ്പോള്‍ കേട്ടു മടുത്ത ഈ തമാശ പറഞ്ഞ സ്നേഹിതന്റെ കണ്ണിലിട്ടു കുത്താനാണ്‌ ആദ്യം തോന്നിയത.. പിന്നെ താഴെ അരിചാക്കിനെപോലും വെല്ലുന്ന വയറു കണ്ടപ്പോള്‍,ഇവനെങ്ങാന്‍ ദേഹത്ത് വീണാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം ആലോചിച്ചപ്പോ വേണ്ടാന്നുവെച്ചു..അല്ല എന്തിനാ ഇപ്പൊ മറവിക്കൊരു മരുന്ന്..ഇതൊക്കെ സ്വയം മാറ്റിയെടുക്കേണ്ടതാണ്.. എന്നൊക്കെയുള്ള വളരെ ശക്തമായ തീരുമാനങ്ങളോട് കൂടി വീട്ടിലേക്ക് നടക്കുമ്പോഴും " എങ്ങനെ " എന്നുള്ള ചോദ്യം പെട്രോള്‍ വിലയെ പോലെ കണ്മുന്നില്‍ തൂങ്ങിയാടുന്നുണ്ടായിരുന്നു..യെസ് ഇനിയിപ്പോ അതെ രക്ഷയുള്ളൂ..ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാം ഒരു പേപ്പറില്‍ എഴുതി സൂക്ഷിക്കുക..അങ്ങനെ രാവിലെ തന്നെ ഇന്നു ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാം ഒരു പേപ്പറില്‍ എഴുതി മറവിയെ ഒന്ന് പരിഹസിച്ച് വീട്ടില്‍നിന്ന് ഇറങ്ങി..പിന്നെ ഓഫീസിലെ തിരക്കിനിടയില്‍ അതൊക്കെ മറന്നു..ഒന്ന് ഫ്രീ ആയപ്പോള്‍ ഇന്ന് എന്തൊക്കെയോ ചെയ്യാനുണ്ടല്ലോ ഇന്നു ഓര്‍ത്തു..ശെ..പണ്ടാരം..മറന്നും പോയല്ലോ..അല്ല അതിനല്ലേ രാവിലെ എല്ലാം എഴുതിവെച്ചത്..എന്നോടാ മറവീടെ കളി എന്ന ഭാവത്തോടെ ഇരു പോക്കറ്റിലും കൈയിട്ടു അവിടെയില്ല..ഓ പേഴ്സ്ഇല്‍ ആയിരിക്കും..അതെ പേഴ്സ്ഇല്‍ ആണ് എനിക്കോര്‍മയുണ്ട്..പേഴ്സ് എടുക്കാന്‍ തുനിഞ്ഞപ്പോ ദാ ഒരു കാള്‍ വരുന്നു " മൈ അമ്മ കോളിംഗ് "..ഗ്യാസ് ബുക്ക്‌ ചെയ്യാന്‍ ഓര്‍മിപ്പിക്കാന്‍ ആയിരിക്കും..കോള്‍ എടുത്തപ്പോള്‍ തന്നെ അമ്മേടെ അപ്രതീക്ഷിതമായ ഡയലോഗ് " മോനെ നീ ഇന്നു പേഴ്സ് എടുക്കാന്‍ മറന്നു അല്ലെ..ദെ അത് ഈ ടേബിളില്‍ ഇരിക്കുന്നു.." ദൈവമേ എന്നു അറിയാതെ വിളിച്ചുപോയി..പേഴ്സ് എടുക്കാന്‍ മറന്നതില്‍ അല്ല,ഇന്നു ചെയ്യേണ്ട കാര്യങ്ങള്‍ എഴുതിയ പേപ്പര്‍ അതിനുള്ളിലാണല്ലോ എന്നോര്‍ത്തപ്പോ വിളിച്ചുപോയതാ...അറിയാതെ ആ നിമിഷം പറഞ്ഞുപോയി.." ചന്തു വീണ്ടും തോറ്റിരിക്കുന്നു "..
ആ നിമിഷത്തില്‍ 4 ദിശയില്‍ നിന്നും മറവി എന്ന ചെകുത്താന്റെ അട്ടഹാസം വെക്തമായി എന്‍റെ ചെവിയില്‍ മുഴങ്ങുന്നുണ്ടായിരുന്നു...!!

കുറിപ്പ്: ആരോട് കളിച്ചാലും മറവിയോടു കളിക്കല്ലേ..കളിച്ചാല്‍ കളി മറന്നുപോകും..അത്രതന്നെ..!!


ആത്മാര്‍തമായ സൗഹൃദം...



ആത്മാര്‍തമായ സൗഹൃദം...

എടാ അവള്‍ക്കു സത്യത്തില്‍ നിന്നോട് എന്തോ ഉണ്ട് പലപോഴായി അവള്‍ നിന്നെ നോക്കുന്നത് ഞാന്‍ കണ്ടിട്ട്ടുണ്ട് ദശദിന ക്യാമ്പിന്റെ രാത്രി യാമങ്ങളില്‍ തൊട്ടടുത്ത ഡെസ്കില്‍ കിടന്നുകൊണ്ട് അവന്‍ പറഞ്ഞു നിര്‍ത്തുമ്പോഴേക്കും എന്‍റെ മനസ്സില്‍ ഒരായിരം അവലോസുണ്ട പൊട്ടുകയായിരുന്നു(ലഡ്ഡുവൊക്കെ ഇന്നല്ലേ പൊട്ടാന്‍ തുടങ്ങിയത്)..പെട്ടെന്ന്‍ ഒരു ശബ്ദം "ഏതാ അളിയാ ആ പെണ്ണ്‍?..ഉറക്കത്തില്‍ ആന കുത്തിയാലും എഴുന്നെല്കാത്ത എന്‍റെ മറ്റൊരു മിത്രം ചാടി എഴുന്നേറ്റു ചോദിച്ച ആ ചോദ്യം കേട്ടപ്പോ മനസിലോര്‍ത്തു ആന തോറ്റടു പെണ്ണ് ജയിച്ചു..കുതിചോദിച്ചപ്പോ ആദ്യ മിത്രം അവളുടെ പേര് പറഞ്ഞു തന്നു..പേര് കേട്ടപ്പോഴേക്കും രണ്ടാമന്‍ എന്‍റെ അടുത്ത് വന്നിരുന്നിട്ടൊരു ഡയലോഗ് " ഡാ മുട്ടി നോക്കെടാ നിനക്ക് പ്രണയം ഒന്നുമില്ലല്ലോ എന്ത് സഹായത്തിനും ഞാന്‍ ഉണ്ടെടാ..അത് കേട്ടപ്പോള്‍ തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയിലെ ശ്രീനിവാസന്റെ " ഞാള് ഉണ്ടബ്രാ കൂടെ " എന്ന ഡയലോഗ് ഓര്‍ത്തെങ്കിലും എന്‍റെ സുഹൃത്തിന്റെ ആ ആത്മര്തത കണ്ടപ്പോ വേള്‍ഡ് ട്രേഡ് സെന്റര്‍ നു ഇവനെ പോലുള്ള പെന്ടകള്‍ ആയിരുന്നെങ്കില്‍ ബിന്‍ ലാദന്‍ ചമ്മി പോയേനെ എന്നു ഓര്‍ത്തു..എന്തായാലും നാളെ അവളോട്‌ സംസാരിച്ചു ഉള്ളിലുള്ള ആ ഇഷ്ടത്തെ പുറത്തേക്കു എത്തിക്കണം എന്നുള്ള പ്രതിജ്ഞയില്‍ കണ്ണുകളടച്ചപ്പോള്‍ എവ്ടെയോ ഇരുന്നു ഒരു കുരുവി ഒരു കുഞ്ഞു സിമ്പല്‍ ഇട്ടായിരുന്നോ? പിന്നേ പാതിരാത്രിക്ക്‌ കുരുവിക്ക് ഇതല്ലേ പണി...

എന്നാല്‍ ആ സിംബല്‍ ഉള്ളതായിരുന്നു എന്നു എനിക്ക് രാവിലെ മനസിലായി...പ്രണയ സ്വപ്നങ്ങളെ താലോലിച്ചുകൊണ്ട്‌ കിട്ടിയ ഒരു ഗ്ലാസ്‌ കട്ടന്‍ ചായയും കുടിച്ചു കൊണ്ട് റൂമിന് പുറത്തേക് വന്നപ്പൊ കണ്ട കാഴ്ച കണ്ട് എന്‍റെ മനസ് ഒരു നിമിഷം ഹിരോഷിമയും നാഗസാക്കിയുമായി...
അതിരാവിലെ ആന കുത്തിയാലും എഴുനെല്കാത്ത എന്‍റെ ആ മിത്രം..ഞാന്‍ ആകുന്ന ട്രേഡ് സെന്ട്രെന്റെ പെന്ടഗന്‍...,,അവന്‍ എന്‍റെ സ്വപനത്തിലെ..എന്നെ നോക്കിയ..എന്‍റെ നായികയുടെ തോളത്ത് കൈയിട്ടുകൊണ്ട് പാടുന്ന പാട്ട് ഞാന്‍ കേട്ടു " കൊട്ടാരം മുറ്റത്ത് പൂക്കള്‍ അടര്‍ന്നു മാനത്തെ മാരിവില്‍ എങ്ങോ മറഞ്ഞു.."..വിങ്ങുന്ന ഹൃദയത്തോടെ ആത്മാര്‍ത്ഥമായ സൗഹൃദതേകുറിച്ചോര്‍ത്തു തിരിഞ്ഞു നടക്കുമ്പോ ആ പാട്ട് പെട്ടെന്ന് നിന്നു..എങ്ങനെ നില്‍ക്കാതിരിക്കും അവനു അത്രയുമേ ഞാന്‍ പഠിപിച്ചുകൊടുത്തിരുന്നുള്ളൂ...!!!

വാല്‍കഷണം: ആത്മാര്‍ത്ഥത വേണം പക്ഷെ അധികമായാല്‍ വിശ്വാസവും വിഷമാകും...!!


ഒരു താടികഥ...



ഒരു താടികഥ...

അവനു ആദ്യം കണ്ടപ്പോ തന്നെ അവളെ ഇഷ്ടായി, ഇനി അങ്ങോട്ടുള്ള ജീവിതത്തില്‍ അവള്‍ മതി എന്നു തീരുമാനിച്ചു ഉറപ്പിച്ചു ആ ഇഷ്ടം അവളെ അറിയിച്ചു..അവള്‍ പറഞ്ഞു എനിക്ക് നിന്നെ ഇഷ്ടമൊക്കെ തന്നെയാ ബട്ട്‌ ഞങ്ങള്‍ നിങ്ങളെക്കാള്‍ ഉയര്‍ന്ന കാസ്റ്റ് അല്ലെ സൊ എന്‍റെ പാരെന്റ്സ് സമ്മതിക്കില്ല അം സോറി...!! അവള്‍ പറഞ്ഞത് ശെരിയാ എന്നേക്കാള്‍ ഫാമിലി സ്റ്റാറ്റസ് അവള്‍ക് ഉണ്ട് പോട്ടെ വിട്ടേക്കാം...വീട്ടിലെത്തി അച്ഛന്റെ മുഖം കണ്ടപ്പോ അവന്‍ ചിന്തിച്ചു ഫാമിലി സ്റ്റാറ്റസ് കുറഞ്ഞത്‌ എന്‍റെ കുഴപ്പാണോ..ഈ താടി വളര്‍ത്തിയ സമയം കൊണ്ട് കുറച്ചു കാശ് ഉണ്ടാകിയിരുന്നേല്‍ ഫാമിലി സ്റ്റാറ്റസ് ഒകെ താനേ വന്നേനെ, അത് മാത്രല്ല അവളെ എനിക്ക് നഷ്ടപെടില്ലായിരുന്നു..കഷ്ടം പിതാവാണത്രെ പിതാവ്...!!

കാലം മാറ്റങ്ങള്‍ക്ക് വഴി മാറി..എങ്ങനോക്കെയോ അവനു നല്ലൊരു ജോലി കിട്ടി..തട്ടിയും മുട്ടിയുമൊക്കെ ജീവിതം തുടരുന്നതിനിടയില്‍ അപ്രതീക്ഷിതമായി ഉയര്‍ന്ന കാസ്റ്റില്‍ ഉള്ള ആ പഴയ കുട്ടിയെ കണ്ടു, നഷ്ടബോധത്തോടെ ചോദിച്ചു സുഖമാണോ? ഹസ്ബന്റ് എവടെ? അവള്‍ പറഞ്ഞു " ആം എ ഡിവോര്‍സീ..അയ്യോ എന്ത് പറ്റി? വല്ലാത്ത ആകാംക്ഷയോടെ അവന്‍ ചോദിച്ചു..അരെ യാര്‍ അവനു വല്ലാത്ത പിടിവാശിയാ..ഞാന്‍ രാവിലെ 6 മണിക്ക് എഴുന്നേല്‍ക്കണം, ബെഡ് കോഫീ എന്‍റെ കൈകൊണ്ടു കൊടുക്കണം, ചോറ് വിളമ്പികൊടുക്കണം,അവന്‍ രാത്രി വരുന്നത് വരെ കാത്തിരിക്കണം..രാത്രി 11 മണിക്ക് ശേഷം എന്‍റെ ഫ്രണ്ട്സ് പോലും വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ സമ്മതിക്കില്ല...പിന്നെ അത് മാത്രല്ല അവനു എത്രയും പെട്ടെന്ന് ഒരു കുട്ടി വേണംന്ന്..ഹൌ ക്യാന്‍ ഐ? എന്‍റെ പ്രൊഫെഷന്‍..,..എന്‍റെ ബ്യൂട്ടി...എന്‍റെ ഇമേജ് എല്ലാം പോകില്ലെ..? സൊ ഞാന്‍ അവനെ വേണ്ടാന്ന് വെച്ചു..എന്‍റെ ഫാമിലി സ്റ്റാറ്റസ് വെച്ചു എനിക്ക് ഇനിയും നല്ല ഒരു ഹബ്ബിയെ കിട്ടും..നൌ ആം എ ഫ്രീ ബേര്‍ഡ്..അല്ല താന്‍ പറ ഈസ്‌ എനി മിസ്റ്റേക്ക് ഫ്രം മൈ സൈഡ്..?? ആ ചോദ്യത്തിനു ഉത്തരം കൊടുക്കാതെ അവിടെ നിന്ന് നടന്നകലുമ്പോള്‍ അവന്‍ ചിന്തിച്ചു..എന്‍റെ പിതാവേ നമുക്ക് കാശു വേണ്ട ആ സുന്ദരമായ താടി മതി.. നന്ദി എനിക്ക് ഇത്രയും ഫാമിലി സ്റ്റാറ്റസ് മതി അല്ലേല്‍ ഒരുപക്ഷെ ഞാനും ആയേനെ ഒരു ഫ്രീ ബേര്‍ഡ്..അവസാനം ആര്‍ക്കും പിടിച്ചാല്‍ കിട്ടാത്ത ഒരു ഫ്രീ ബേര്‍ഡ്...!!

വാല്‍കഷണം: ആരെങ്കിലും എന്തെങ്കിലും പറയുന്ന കേട്ടു സ്വന്തം മാതാപിതാക്കളെ മനസിലാക്കാതെ കുറ്റപ്പെടുത്തുമ്പോള്‍ ഒന്ന് ഓര്‍ക്കുക " നിങ്ങള്‍ ആയിരിക്കും ഈ ലോകത്തിലെ ഏറ്റവും വലിയ മണ്ടന്‍ അത് കാലം തെളിയിക്കുകയും ചെയ്യും...!!


ഓണം ബമ്പര്‍...,..

ഓണം ബമ്പര്‍...,..

ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാരും,കേരളത്തിലെ കുഴികളും ചേര്‍ന്നൊരുക്കുന്ന വാശിയേറിയ മത്സരം...കേരളത്തിലെ റോഡുകളിലെ കുഴികളില്‍ വീണു കൈ-കാലുകള്‍ ഒടിയുന്ന ഏറ്റവും മികച്ച 3 ഭാഗ്യശാലിക്ക്‌ ലഭിക്കുന്നു..കുത്തി നടക്കാന്‍ 5 മുട്ടന്‍വടിയും..ചതവുകളില്‍ പുരട്ടുന്ന കമ്മ്യൂണിസ്റ്റ്‌ പച്ച എന്ന ഔഷധ ഇലയുടെ 5 ഓണകിറ്റും...,..ഈ സമ്മാനം ലഭിക്കുന്നവര്‍ ഇലയുടെ ടാക്സ് അടക്കേണ്ടതാണ്...ഒരുപാടുപേര്‍ ഒരേപോലെ വീഴുന്നു എങ്കില്‍ ഭാഗ്യശാലിയെ ഏറ്റവും വലിയ കുഴിയില്‍ വെച്ചു നടത്തുന്ന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നതാണ്..അത് കൂടാതെ ഏറ്റവും മികച്ച വീഴ്ചകള്‍ " വന്‍ വീഴ്ചകള്‍ " എന്ന പ്രോഗ്രാമ്മിലൂടെ എല്ലാ മലയാളികളെയും കാണിക്കുനതുമാണ്..വീഴാന്‍ തയ്യാറാകുന്ന മത്സരാര്‍തികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നു...!!

1. നടന്നു പോകുമ്പോ വീഴുന്ന വീഴ്ചയെ തള്ളികളയുന്നതാണ്. ഏതെങ്കിലും ഒരു വാഹനത്തില്‍ നിന്നുള്ള വീഴ്ചകളെ മാത്രമേ പരിഗണിക്കു..( ബൈക്ക് യാത്രക്ക് ബോണസ് പോയിന്റ്‌ ലഭിക്കും)

2. ഇടറോഡിലുള്ള കുഴികളില്‍ വീഴുന്ന വീഴ്ചയെ ഉള്‍പെടുത്താന്‍ ആകില്ല..മിനിമം ഒരു N H റോഡോ അതോ പുതിയ പാലങ്ങളോ തിരഞ്ഞെടുക്കുക( ഇടപ്പിള്ളി പുതിയ പാലം ആണ് എല്ലാവരും prefer ചെയ്യുന്നത്..

3. വെറുതെ വീണാല്‍ പോര..വീഴ്ചയില്‍ മിനിമം ദേഹത്ത് 5 പാച്ച്വര്‍ക്ക് എങ്കിലും ഉണ്ടാകണം..

4. വീഴാന്‍ പോകുമ്പോ പുറകില്‍ പാണ്ടിലോറി ഇല്ല എന്നു ഉറപ്പു വരുത്തേണ്ടത് സ്വന്തം ഉത്തരവാദിത്വമാണ്...അല്ലാത്തവശം നഷ്ടപരിഹാരം അനുവദിച്ചു എന്നു പറഞ്ഞു പറ്റിക്കേണ്ട അവസ്ഥ വരുത്തരുത്...

5. വീണു കഴിഞ്ഞാല്‍ വേറെ വണ്ടികളില്‍ കയറി പോകാതെ കമ്മറ്റിയുടെ സ്റ്റാര്‍ട്ട്‌ ആകാത്ത ആംബുലന്‍സ്ഇല്‍ മാത്രം കയറുക...

6. ഒരുപാടു ശ്രമിച്ചിട്ടും വീഴാന്‍ സാധികുന്നില്ല എങ്കില്‍ ഈയിടെ ആരുടെയോ കണ്ണില്‍ പൊടി ഇടാനായി വിതറിയ മെറ്റല്‍പോടിയിലൂടെ വണ്ടി ഓടിക്കുക..പെട്ടെന്ന്‍ ഒരു തീരുമാനം കിട്ടും

7. വീണവര്‍..വീണവര്‍ പെട്ടെന്ന് തന്നെ എഴുന്നേറ്റു മാറി പുറകില്‍ വരുന്നവര്‍ക്ക് അവസരം കൊടുക്കുക

8. അവസാനമായി മത്സരത്തില്‍ പങ്കെടുക്കുനവര്‍ വീട്ടുകാരെ ശെരിക്കും കണ്ടിട്ട് മാത്രം ഈ പണിക്കു ഇറങ്ങുക കാരണം കേരളത്തിലെ റോഡുകളാ വീഴ്ച ശക്തമാണെങ്കില്‍ നേരെ പാതാളത്തില്‍ എത്താന്‍ വരെ സാധ്യത ഉണ്ട്.

മത്സരത്തില്‍ പങ്കെടുക്കാനുള്ള sms format...your name space your daily route space your nearest hospital..!!

ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടു വണ്ടിയോടിക്കുമ്പോ ചതികുഴികളില്‍ പെട്ട് പക്കടിക്കുന്ന എല്ലാ മലയാളികള്‍ക്കും നേരുന്നു " All the best "


മരണസ്വപ്‌നങ്ങള്‍.......

മരണസ്വപ്‌നങ്ങള്‍.......


പലരും പറഞ്ഞു കേട്ടിട്ടുണ്ട് മരിക്കാന്‍ ഇഷ്ടമാണെന്ന് താന്‍ ഈ ലോകത്തില്‍ നിന്ന് പോയാല്‍ ഈ ലോകത്തിന്റെ..സുഹൃത്തുകളുടെ...വീട്ടുകാരുടെ പ്രതികരണങ്ങള്‍ അറിയാനുള്ള ഒരു ഭ്രമം അതായിരിക്കണം അവരെ ഇങ്ങനെയൊരു ആഗ്രഹത്തെ കൂട്ടുപിടിക്കാന്‍ തോന്നിയത്.... ശെരിയാണ്‌ കത്തുന്ന നിലവിളക്കിനു സമീപം കഴുത്തറ്റം വെള്ള വസ്ത്രത്താല്‍ മറച്ച ആ ഭൌതീക ശരീരം കാണുമ്പോള്‍ തെറ്റുകുറ്റങ്ങളും ചീത്ത പ്രവൃത്തികളും മാറി നല്ലത് മാത്രമേ എല്ലാര്ക്കും പറയാനുണ്ടാകൂ...ചുറ്റും കൂടി നിന്നവരുടെ കണ്ണുകളില്‍ കണ്ണുനീര്‍ നിങ്ങള്ക്ക് വേണ്ടി നിറഞ്ഞേക്കാം..എല്ലാവരും നിങ്ങള്ക്കാ യി മാത്രം പ്രാര്ഥിംചെക്കാം...” ഐ വില്‍ മിസ്സ്‌ യു എന്ന വാചകം വാതോരാതെ നിങ്ങള്ക്കാ യി മുഴങ്ങികെട്ടെക്കാം...ഇതല്ലേ നിങ്ങള്‍ ആഗ്രഹിച്ചതും പക്ഷെ ഒരു ചോദ്യം....??

എത്ര നാള്‍...എത്ര നാള്‍ നിങ്ങള്‍ ഇങ്ങനെ കേള്ക്കും കൂടി വന്നാല്‍ തീ നാളങ്ങള്ക്ക്ത പിടികൊടുകാത്ത ചാരത്തില്‍ പൂണ്ട അസ്ഥി കടലില്‍ ഒഴുക്കികളയുന്ന ആ നിമിഷം വരെയോ...സുഹൃത്തേ പിന്നെ അവിടെ തുടങ്ങുകയാണ് നിങ്ങളുടെ പേരില്‍ ഉള്ള ആഘോഷങ്ങള്‍....,,,,അതെ മരണം വരെ ആഘോഷിക്കപെടുകയാണ്....പിന്നെയും ബാക്കി ആകുന്ന നിലവിളികള്‍ നിങ്ങളുടെ മാതാപിതാകളുടെയും സഹോദരങ്ങളുടെയും മാത്രം....!!

ആ അവസ്ഥയില്‍ നിങ്ങള്‍ എന്ന ആത്മാവിനു എന്ത് ചെയ്യാനാകും..? ഇതാണോ നിങ്ങള്‍ ആഗ്രഹിച്ച മരണം...ഏഴു ജന്മത്തിനു ശേഷമാണു മനുഷ്യ ജന്മം എന്ന് കേട്ടിടുണ്ട് അങ്ങനെ ആണെങ്കില്‍ ഇനിയുള്ള ഏഴു ജന്മവും സ്വപ്നം കാണാം ഒരു മനുഷ്യജന്മത്തിനായി... നിങ്ങള് പലപ്പോഴും പറയാറില്ലേ “ കണ്ണുള്ളപോഴേ കണ്ണിന്റെ വിലയറിയൂ ഞാന്‍ മരണപെട്ട് പോയാലെ നിങ്ങള്‍ ഒക്കെ എന്റെ വിലയറിയൂ എന്ന്.. ഒന്ന് പറഞ്ഞോട്ടെ നിങ്ങളും വീട്ടുകാരും കൂട്ടുകാരുമടങ്ങുന്ന മനുഷ്യശരീരത്തില്‍ നിന്ന് നിങ്ങള്‍ ആകുന്ന കണ്ണ് നഷ്ടമായാല്‍ പിന്നെ നിങ്ങള്ക്ക് മറ്റൊന്നും ആലോചികണ്ട..പക്ഷെ കണ്ണ് നഷ്ടപെട്ട ആ മനുഷ്യശരീരം എങ്ങനെ സന്തോഷമായി ജീവിക്കും..ഒരായുസ്സ് മുഴുവന്‍ കണ്ണില്ലാതെ തപ്പിയും തടഞ്ഞും..ക്രൂരതയല്ലേ നിങ്ങള്‍ കാണിക്കുന്നത്...?? നിങ്ങളുടെ കുടുംബത്തിന്റെ കൂട്ടുകാരുടെ കണ്ണ്‍ നിങ്ങള്‍ ആണ് അവരെയൊക്കെ ഒരു ജന്മം മുഴുവന്‍ ഇരുട്ടിലാക്കിയിട്ടു നിങ്ങള്ക് കാണണോ നിങ്ങളുടെ മരണം അവരിലുണ്ടാകുന്ന പ്രതികരണം...പറയൂ..ഉത്തരം പറയേണ്ടത് നിങ്ങള്‍ ആണ്? തമാശക്കാണ് എങ്കില്‍ കൂടി ഇനി പറയ്യോ മരണത്തെ ഇഷ്ടം ആണെന്ന്...??? 


ഇനിയും നിങ്ങള്‍ അങ്ങനെ തന്നെ പറയാണെങ്കില്‍...മറ്റുള്ളവരുടെ വേദന കാണുന്നതാണ് ഏറ്റവും വലിയ കാര്യം എങ്കില്‍ ഏഴല്ല പതിനാല് ജന്മം എടുത്താലും മനുഷ്യജന്മമായി തിരിച്ചു വരരുതേ..പ്ലീസ്..!!

വാല്കലഷണം- വരദാനമായി ഇശ്വരന്‍ നല്കിിയ ഈ ജന്മം അവസാനിപ്പികാനുള്ള ചിന്തകള്‍ പോലും നിങ്ങള്ക്ക് അവകാശപെട്ടതല്ല...ഒരു ഭീരുവിനെ പോലെ മരണത്തെ മോഹിക്കുകയും അവസാനം കീഴടങ്ങുകയും ചെയ്യാതെ പൊരുതി ജയിക്കാന്‍ നോക്കുക ഈ ജീവിതത്തെ..ജീവിത സാഹചര്യങ്ങളെ...അങ്ങനെആയാല്‍ നാളത്തെ സൂര്യന്‍ ഉദിക്കുന്നത് ചിലപ്പോ നിങ്ങള്ക്ക് വേണ്ടി മാത്രം ആയിരിക്കും...All the best...!!


തിരിച്ചടിപൂജ...

തിരിച്ചടിപൂജ...

അറിഞ്ഞും..അറിയാതെയും..ഒരുപാട് പാപങ്ങളൊക്കെ ചെയ്യുന്നതല്ലേ അതൊക്കെ കാണുകയും കേള്ക്കു കയും ചെയ്യുന്ന ദൈവത്തിനെയും ഒന്ന്‍ സോപ്പ് ഇട്ടു നിര്ത്തി യേക്കാം എന്ന ഉദ്യേശത്തോടെ അമ്പലത്തിലെ വഴിപാട് കൌണ്ടറിനു മുന്നിലെ വരിയില്‍ അവന്‍ നിന്നു..ഒരു പുഷ്പാഞ്ജലി കഴിച്ചേക്കാം അങ്ങനെ കുറച്ചു പാപങ്ങള്‍ തീരട്ടെ എന്നു മനസ്സില്‍ പറഞ്ഞു പകുതി ഊരിയിട്ട ഷര്ട്ടി ന്റെ പോക്കെറ്റില്‍ നിന്ന് മൊബൈല്‍ എടുത്തു മിസ്സ്‌ കാള്‍ ലിസ്റ്റും..മെസ്സേജ് ബോക്സ്‌ഉം..എടുത്തുനോക്കി...ശോ..അവള്‍ വിളിച്ചിരുന്നല്ലോ..കണ്ടില്ല..ഓ..ഇന്ന് ക്ലാസ്സില്ലല്ലോ അല്ലെ അതായിരിക്കും രാവിലെ തന്നെ അച്ഛന്റെ ഫോണില്‍ നിന്ന് വിളിച്ചത്..തിരിച്ചു വിളിച്ചാലോ വേണ്ട..ആ ബൂര്ഷ്വാ സി മൊരടന്‍ കാര്ന്നോ രെങ്ങാന്‍ ഫോണ്‍ എടുത്താല്‍ പണി പാളും.." കൃഷ്ണാ..ഭഗവാനെ..എന്തൊരു അവസ്ഥ..അങ്ങ് എങ്ങനെ 10001 ഗോപികമാരെ..ഹൊ നമിച്ചു..ഇവിടെ ഒരു എണ്ണത്തിനെ ഡീല്‍ ചെയ്യാന്‍ പറ്റുന്നില്ല.." എന്നൊക്കെയുള്ള ഭക്തിസാന്ത്രമായ ചിന്തകളോടെ നില്ക്കു മ്പോള്‍ പെട്ടെന്ന് ഫോണ്‍ വൈബ്രെറ്റ് ചെയ്യ്തു..ശോ..ദേ..മൈ ഹാര്ട്ട്്‌ കോളിംഗ്..ചില ഗ്രഹണി പിള്ളേര്‍ ചക്കകൂട്ടാന്‍ കണ്ട അതെ ആവേശത്തോടെ അവന്‍ ആ ടച്ച്‌ ഫോണില്‍ പിടിച്ചു swippan(തള്ളാന്‍),)ആരംഭിച്ചു..ഹലോ..ഡാ..ഞാന്‍ അമ്പലത്തിലാ..നീ എന്തെടുക്ക്വാ..? ഇന്നലെ രാത്രിയില്‍ നക്ഷത്രങ്ങളെ കണ്ടപ്പോ ഞാന്‍ ശെരിക്കും നിന്നെ മിസ്സ്‌ ചെയ്തു( ഇന്നലെ രാത്രി കോരിച്ചൊരിയുന്ന മഴയായിരുന്നു..ഹാ..പ്രണയത്തില്‍ ആയിരികുമ്പോ ചിലപോ മഴയത്തും നക്ഷത്രങ്ങളെ കാണുമായിരിക്കും) ഇതു പറഞ്ഞു കഴിഞ്ഞതും മുന്നില്‍ നിന്നിരുന്ന കഷണ്ടിയുള്ള ഒരു മധ്യവയസന്‍ " ആരെടാ ഇവന്‍..,..? ഇതെന്താ വല്ല പാര്ക്ക് ‌ ആണോ എങ്ങനെ ഉറക്കെ സംസാരിക്കാന്‍ " എന്നൊക്കെയുള്ള ചോദ്യശരങ്ങളുമായി അവനെ പാളി നോക്കി..ഇയാളും ഈ പ്രായം കഴിഞ്ഞല്ലേ വന്നത് എന്ന മറുചോദ്യതോടെ അവനഉം ഒരു നോട്ടം ഇട്ടുകൊടുതപ്പോ പെട്ടെന്ന് എവിടെയോ ഒരു ലൈറ്റ് കത്തി...ഈശ്വര ഭഗവാനെ..ഇത് അയാള്‍ അല്ലെ എന്റെ മൈ ഹാര്‌്ട് കന്റെ പിതാവ്..ദൈവമേ അങ്ങേരുടെ ഫോണില്‍ നിന്നാ ഈ കാള്‍.. എന്നോര്ത്താപ്പോ ഒരേ സമയം പേടിയും പുച്ഛവും മാറിമാറിവന്നു..ഭാവി അമ്മായിഅച്ഛന്‍ എന്ത് വഴിപാടാണ് കഴിക്കാന്‍ പോക്കുനതെന്ന് അറിയാനുള്ള ആഗ്രഹത്തോടെ ഫോണ്‍ കട്ട്‌ ചെയ്തു ശ്രദ്ധിച്ചു..അപ്പോള്‍ കേട്ടു "മിനി കാര്ത്തി ക ഒരു ശത്രുസംഹാര പുഷ്പാഞ്ജലി.." ഇയാള്ടെത മനസ്സില്‍ ആരെടാ ഇയാള്ടെച മോളുടെ ആ ശത്രു..?

നേരത്തെ കത്തിയ ലൈറ്റ് കുറച്ചുകൂടി പ്രകാശത്തോടെ ഒന്നുകൂടി കത്തി..അയ്യോ..ഈ പൂജ എനിക്ക് എതിരെയല്ലേ..? ഞാന്‍ അല്ലെ അങ്ങേരുടെ നോട്ടത്തിലെ അവള്ടെു ശത്രു..ഇതിനെതിരെ എന്ത് ചെയ്യും എന്ന വെപ്രാളത്തോടെ നില്ക്കുകമ്പോള്‍ വഴിപാട്‌ കൌണ്ടര്ഇോല്‍ നിന്ന് ഒരു ശബ്ദം..ഏത് വഴിപാടാ?...മനസിലുറപ്പിച്ച പുഷ്പാഞ്ജലിയെ മായ്ചിട്ടു അവന്‍ പറഞ്ഞു.." ചേട്ടാ ഒരു തിരിച്ചടിപൂജ.." എന്തൂട്റ്റ് പൂജ എന്ന മുഖഭാവത്തോടെ തറപിച്ച് നോക്കിയ ആ ചേട്ടന്റെ മുഖത്ത് നോക്കി ദയനീയമായി അവന്‍ പറഞ്ഞു.." ഇതിനു മുന്‍പ് എഴുതിയ ശത്രുസംഹാര പുഷ്പാഞ്ജലിക്കു എതിരെ ഒരു തിരിച്ചടി പൂജ വേണം അല്ലെങ്കില്‍ എന്‍റെ കാര്യം പോക്കാ...!! മനസില്ല മനസോടെ ഈ ലോകത്തില്‍ തനിക്കു മാത്രം മനസിലാകുന്ന രീതിയില്‍ " തിരിച്ചടിപൂജ " എന്നു എഴുതിയ രശീത് അവനു നല്‍കിയിട്ട് ആ ചേട്ടന്‍ പറഞ്ഞു നടക്കല്‍ വെച്ച മതി..ബാലന്‍സ് പോലും ചോദികാതെ അതും എടുത്ത് നടക്കലേക്ക് ഓടിയ അവന്‍ നേരത്തെ വച്ച "ശത്രുസംഹാര പുഷ്പാഞ്ജലിയുടെ" രശീതിനു മുകളില്‍ തന്നെ തന്‍റെ രശീത് വെച്ചു..എന്നിട്ട് മനമുരുകി ഒന്ന് പ്രാര്‍ത്ഥിച്ചു..." ഈശ്വര ഭഗവാനേ...കാതാക്കണേ..നല്ലത് മാത്രം വരുത്തണെ..."!!!

ഇതു കണ്ടും കേട്ടുമിരിക്കുന്ന പാവം ദൈവത്തിനും വരും ഒരു ചെറിയ കണ്‍ഫ്യൂഷന്‍..,..ഇതിലിപ്പോ ഏത് പ്രാര്‍ത്ഥന കേള്‍ക്കും...!!

വാല്‍കഷണം: പ്ലീസ് ദൈവത്തെ ഓര്‍ത്തു ദൈവത്തെ കണ്‍ഫ്യൂഷന്‍ ആക്കരുത്..കാരണം ഈ ലോകത്ത് കണ്‍ഫ്യൂഷന്‍ ഇല്ലാതെ ഒരാള്‍ എങ്കിലും വേണമല്ലോ...എന്‍റെ ദൈവമേ..നീ തന്നെ തുണ...!!


പരമ്പര..ഉണ്ണിമായ തുടരും

പരമ്പര..ഉണ്ണിമായ തുടരും.................

നെറ്റിയിലേക്ക് വീണ മുടിയിഴകളെ വകഞ്ഞുമാറ്റുമ്പോള്‍ അവളുടെ ഹൃദയം പടപടാന്ന് ഇടിക്കുകയായിരുന്നു..ചെവിയുടെ അരികിലൂടെ കഴുത്തിനെ ലക്ഷ്യമാക്കി ഒഴുകുന്ന വിയര്‍പ്പു തുള്ളികളെ തുടച്ചുമാറ്റാന്‍ പോലും അവള്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല...ദൈവമേ കാത്തോളണേ..എല്ലാം ഒരു സ്വപ്നം മാത്രമായിരിക്കണേ...??? ഓട്ടോയുടെ സൈഡ് സീറ്റില്‍ ഇരുന്നു അവള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു..ഏതൊരു ദൈവവും ഒരു നിമിഷം നോക്കിപോയേക്കാവുന്ന പ്രാര്‍ത്ഥന...വീടിന്റെ പടിക്കല്‍ എത്തി ഓട്ടോയില്‍ നിന്നും അവള്‍ചാടിഇറങ്ങി തന്റെ റൂമിലേക്ക്‌ ഓടുമ്പോള്‍ ഡ്രൈവര്‍ നീട്ടിയ ബാക്കി വാങ്ങാന്‍ പോലും അവള്‍ മറന്നിരുന്നു...ചെരുപ്പ് വലിച്ചെറിഞ്ഞു തന്റെ റൂമിലേക്ക്‌ ഓടിയ അവള്‍ ആ വാതില്‍ തള്ളിതുറന്നപ്പോള്‍ ഞെട്ടിതെറിച്ചു..ആ കാഴ്ച കണ്ടു അവളുടെ ശരീരം വിറച്ചു..കണ്ണുകളില്‍ ഇരുട്ടുകയറി....!!

ഉണ്ണിമായ എന്ന ഒരു അമ്മയുടെ...ഒരു ഭാര്യയുടെ കണ്ണ് തള്ളിച്ച ആ കാഴ്ച എന്തായിരുന്നു...??? കാണുക " പാരിജാതം " നാളെ രാത്രി 8.30 nu...!!

ഇങ്ങനെ ആണ് ഒരു സീരിയല്‍ ഒരു ദിവസം അവസാനിക്കുക...പിറ്റേദിവസം ആ റൂമിലെ കാഴ്ച ചിലപ്പോ ഇങ്ങനെ ആയിരിക്കും....

ആ കാഴ്ച കണ്ടു അവളുടെ ശരീരം വിറച്ചു..കണ്ണുകളില്‍ ഇരുട്ടുകയറി...." താന്‍ പൊന്നുപോലെ സൂക്ഷിക്കുന്ന തന്റെ കാഞ്ചിപുരം പട്ടു സാരി തന്റെ 3 വയസുള്ള മകന്‍ എടുത്തുചുരുട്ടികൂട്ടി കളിക്കുന്നു...ഓടി ചെന്ന് ആ കൊച്ചനെ വലിച്ചുമാറ്റി പട്ടുസാരി നിവര്‍ത്തി മടക്കി അലമാരയില്‍ വെച്ച് തിരികെ വന്നു 3 വയസുള്ള ആ കൊച്ചിനോട് ഒരു ഡയലോഗ്.. " ഹേയ് റാം വൈ യു ആര്‍ ബീഹെവിംഗ് ലൈക്‌ ദിസ്‌..,,യു നോ വണ്‍ തിംഗ്..നിന്റെ ഈ പ്രായത്തിലോക്കെ മമ്മി എന്തൊരു അച്ചടക്കമായിരുന്നു..സൊ ബി പ്രാക്ടിക്കല്‍ മാ ചൈല്‍ഡ്...മനസിലാക്കി പെരുമാറുക ഓക്കേ.."

പരമ്പരയുടെ റേറ്റിംഗ് കൂട്ടാന്‍വേണ്ടി ആണ് ഒരു എപ്പിസോഡ് അങ്ങനെ നിര്‍ത്തിയത് പക്ഷെ റേറ്റിംഗ് മാത്രമല്ല അതോടൊപ്പം കൂടുന്നത് കേരളത്തിലെ പഴയതലമുറയിലെ അമ്മമാരുടെയും അമ്മുമ്മമാരുടെയും BP കൂടെയാണ്.. ഉണ്ണിമായക്ക് ഒന്നും പറ്റാതെ രക്ഷപെട്ടത് തങ്ങളുടെ പ്രാര്‍ത്ഥനയുടെയും വഴിപാടിന്റെയും ഫലം കൊണ്ടാണ് എന്നാണ് അവരുടെ വിശ്വാസം..എന്തിനേറെ ഉണ്ണിമായയെ പോലുള്ള നായികമാരുടെ പ്രസവം വരെ സ്വീറ്റ്സ് കൊടുത്തുകൊണ്ടാണ് പലരും ആഘോഷികുനത്...ഈ പരമ്പര നടക്കുന്ന സമയത്ത് പച്ചവെള്ളം ചോദിച്ചാല്‍പോലും നെവെര്‍ മൈന്‍ഡ്..അത് മകനായാലും ശെരി..ഇനി കെട്ടിയ കേട്ടിയോനായാലും ശെരി അങ്ങന തന്നാ..ഇനി കറന്റ്‌ എങ്ങാന്‍ പോയാലോ പിന്നെ ഫോണ്‍ എടുത്ത് കുത്തി ചേച്ചിയെയോ അനിയത്തിയെയോ വിളിച്ചു ചോദിക്കും " എടീ ജഗന്നാഥന്‍ അവളെ കേറി പിടിച്ചോ? കൈ നീളുന്നത് മാത്രേ കണ്ടുള്ളൂ അപ്പോഴേക്കും നശിച്ച കരണ്ട് പോയി...അപ്പൊ അവിടുന്ന് മറുപടി എല്ലാ ചേച്ചി ഭാഗ്യത്തിന് പരസ്യം വന്നു..അല്ലേലും ആ ജഗന്നാഥന്‍ അങ്ങനെ ചെയ്യും വൃത്തികേട്ടവന്‍...,....!! 

ഇത്രയും ആത്മാര്‍ത്ഥമായി സീരിയില്‍ കണ്ടു പ്രോത്സാഹിപ്പിക്കുന്ന ഈ അമ്മമാരോടും അമ്മുമ്മമാരോടും സീരിയലിന്റെ പ്രവര്‍ത്തകര്‍ ചെയ്യുനതോ? 50 എപ്പിസോഡ് കഴിയുമ്പോഴേക്കും ഉണ്ണിമായയുടെ റോള്‍ ചെയ്യാന്‍ മൂന്നാമത്തെ നടി എത്തിയിട്ടുണ്ടാകും...ഇനി ഒരു പ്രസവം ആണെങ്കില്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തെങ്കില്‍ പോലും മിനിമം 18 മാസം എടുക്കും...കലികാലം..!! ഇനി എല്ലാം ഒന്ന് പറഞ്ഞു മനസിലാക്കാം എന്ന് വെച്ച് " എന്റെ പൊന്നമ്മേ ഇതൊക്കെ ഒരു ഉടായിപ്പല്ലേ എന്ന് പറഞ്ഞു കൊടുത്താലോ.." എന്താ ഈ ഉടായിപ്പ് എന്ന് വിവരിച്ചുകൊടുക്കേണ്ടി വരും, കാരണം അവരുടെ ഒക്കെ മനസില്‍ എല്ലാം തെളിഞ്ഞവെള്ളം പോലെയാ..ഉടായിപ്പ്ഉം ഇല്ല കളങ്കവും ഇല്ല...അതിപ്പോ ഉണ്ണിമായടെ പ്രസവത്തിനു 18 മാസം വേണ്ടിവന്നു എന്ന് പറഞ്ഞാല്‍ അതിനും ഉണ്ട് ഒരു ന്യായീകരണം " പാവം ഉണ്ണിമായ എത്ര കഷ്ടപെട്ടു..എന്തൊക്കെ സഹിച്ചു അതുകൊണ്ട് ചിലപ്പോ 18 അല്ല 20 മാസം എടുത്താലും ഒന്നും വരുത്താതിരുന്നാല്‍ മതിയായിരുന്നു....!!

വാല്‍കഷണം: മൌനം വിദ്വാനു ഭൂഷണം (വിദ്വാന്‍ ആയിട്ടല്ലട്ടോ..എന്ത് പറഞ്ഞിട്ടും ഒരു കാര്യോമില്ല..തോറ്റുപോകത്തെയുള്ളൂ...പഴയ കരുത്തല്ലേ....!!! )


സൌഹൃദം ഒരു ഓര്മ്മ്ക്കുറിപ്പ്‌..



സൌഹൃദം ഒരു ഓര്മ്മ്ക്കുറിപ്പ്‌..

കാലചക്രത്തിന്റെ ചലനങ്ങള്ക്ക്റ അനുസരിച്ച് മറഞ്ഞുപോയ സൌഹൃദം.......
അധികാരത്തിന്റെ ആത്മവിശ്വാസത്തോടെ കൊണ്ട് നടന്ന സൌഹൃദം.....

ഇപ്പോള്‍ ഒരു പാട്ട് കേള്ക്കു മ്പോഴോ.....ഒരു ഫോട്ടോ കാണുമ്പോഴോ മാത്രം ഓടിയെത്തുന്ന ആ സൌഹൃദം.....
നല്ല നൊസ്റ്റാള്ജി്യ തോന്നുന്നു അല്ലെ അവനോടോത്തുള്ള ആ ഓര്മടകളിലേക്ക് തിരികെ പോകുമ്പോള്‍....!!
പക്ഷെ ഒന്ന് മറന്നു.......................

ഓര്ക്കുനന്നോ അന്ന് നീ ജീവിച്ചത് ആ സൌഹൃദത്തിന്റെ പ്രചോതനതണലില്‍ ആയിരുന്നു.....
അന്ന് നീ ചിരിച്ചത് അവന്‍ നിനക്കായി മാത്രം പറഞ്ഞ തമാശകള്‍ കേട്ടപോഴായിരുന്നു...
അന്ന് അവന്‍ മാത്രമായിരുന്നു നിന്റെ ജീവിതത്തിലെ സന്തോഷം....ആ സൌഹൃദങ്ങളുടെ കൈയോപ്പിലായിരുന്നു നിന്റെ ജീവിതം........!!
പലപ്പോഴും അവന്‍ ജീവിച്ചിരുന്നത് നിനക്ക് വേണ്ടി...നിനക്ക് വേണ്ടി മാത്രമായിരുന്നിരിക്കണം......കാരണം അവന്‍ പലതും നേടാന്‍ മറന്നു പോയിരുന്നു....!!
ഈ പറയുന്ന കാലചക്രം’ തിരിയാന്തുനടങ്ങുന്ന സമയത്ത് അവന്‍ പറഞ്ഞത് ഓര്ക്കുിന്നില്ലേ..

"ഓര്മ്മി്ക്കുവാന്‍ ഞാന്‍ നിനകെന്തു നല്ക.ണം ഓര്മ്മികക്കണം എന്ന വാക്ക് മാത്രം...”

എന്നിട്ടിപ്പോ.......????????


ഐശ്വര്യദേവത

ഐശ്വര്യദേവത

അന്ന് വൈകുന്നേരം കോളജിലെ CC എന്നു വിളിക്കുന്ന ക്രിക്കറ്റ്‌ കോര്ട്ടി ന്റെ പടികളില്‍ ഇരിക്കുമ്പോ അവന്റെ കണ്ണുകളില്‍ മുന്ബെങ്ങും ഇല്ലാത്ത ഒരു പ്രകാശം ഉണ്ടായിരുന്നു. ആരെയെങ്കിലും വക്ക് വെച്ചു ഓസിന് ഫുഡ്‌ അടിച്ചിട്ടുണ്ടാകും എന്നാണ് ഞങ്ങള്‍ കരുതിയത് എന്നാല്‍ തെറ്റി.. അതായിരുന്നില്ല ആ പ്രകാശത്തിന്റെ കാരണം...തന്റെട വെളുത്ത ഷര്ട്ടിണന്റെ പോക്കെറ്റില്‍ നിന്ന് ഒരു പേപ്പറില്‍ പൊതിഞ്ഞ ഒരു ഫോട്ടോ പുറത്തേക്ക് എടുത്ത് ഞങ്ങളുടെ നേരെ കാണിച്ചിട്ട് ആ ഫോട്ടോയില്‍ വലത്തേ കൈവിരല്‍ കൊണ്ട് രണ്ടു തട്ട് തട്ടിയിട്ടു പറഞ്ഞു “ കുറച്ചുനാളായി ഇഷ്ടം തുറന്നു പറഞ്ഞിട്ട് അവസാനം അവളും പറഞ്ഞു ഇഷ്ടാണെന്ന്..പെരുമ്പാവൂരില്‍ ഒരു കോളേജില്‍ ഡിഗ്രിക്കു പഠിക്കുന്നു..ഡാ നോക്കെടാ എന്തൊരു ഐശ്വര്യം ആണെന്ന്...ഐശ്വര്യദേവതയാ എന്റെ് “

കിലുക്കം എന്ന സിനിമയില്‍ ഇന്നസെന്റ് പറയുന്ന പോലെ “ കേട്ടിട്ടുണ്ട് കുറെ കേട്ടിട്ടുണ്ട് “ എന്നു പറഞ്ഞോണ്ട് ആ ഫോട്ടോ നോക്കി..ആഹാ കൊള്ളാല്ലോ തരകേടില്ല എന്നൊരു കമന്റും പാസ്സാക്കി...അത് കേട്ടതും മലയാളികള്ക്കികടയില്‍ സൂപ്പര്‍ സ്റ്റാര്‍ സന്തോഷ്‌ പണ്ടിട്റ്റ് നില്കുഞന്ന പോലെ അവന്‍ ഉയര്ന്നു നിന്നു..പിന്നെ പറയണ്ടല്ലോ ആത്മാര്ത്ഥ്മായ ആ സ്നേഹം അണപൊട്ടി ഒഴുകാന്‍ തുടങ്ങി...അവളാണ് പിന്നെ എല്ലാം എന്ന മട്ടിലായി കാര്യങ്ങള്‍..സംസാരിച്ചിട്ടും കൊതി തീരുന്നില്ല...ഒരു ദിവസം ഒരു പുതിയ ഫോണിന്റെ ബോക്സ്‌ ഒക്കെയായിട്ട്‌ വന്നപ്പൊ ഞങ്ങള്‍ കരുതി ഹൊ ഭാഗ്യം കീപാഡിലെ അക്ഷരങ്ങള്‍ വരെ ഒളിച്ചു കളിക്കുന്ന അവന്റെ ആ പഴയ ടോര്ച്ചു ഫോണ്‍ മാറ്റി പുതിയത് എടുത്തു എന്നാണ്..എന്നാല്‍ കഥ അങ്ങനെയല്ല..ഈ പുതിയ ക്യാമറ ഒകെയുള്ള മൊബൈല്‍ അവള്കാത്രേ...അവള്ക്കു അവനോടു സംസാരിച്ചു മതിയവുന്നില്ലത്രേ...!!
എടാ എന്ന പിന്നെ നിന്റെ് പോലത്തെ ടോര്ച്് സെറ്റ് എടുത്തുകൊടുത്താ പോരെ..? അളിയാ സംഭവം ഞാന്‍ ഒരു ദരിദ്രവാസി ആണെന്നു നിങ്ങള്ക്ക്ത അറിയാം പക്ഷെ അത് എന്തിനാ അവളെ അറിയിക്കണേ..? എന്റെ ഇമേജ് നോക്കേണ്ടേ ഭായ്..?? ഇതും പറഞ്ഞു ആ ഗിഫ്റ്റ് അവളെ ഏല്പിക്കാന്‍ അവന്‍ ഓടിയപ്പോള്‍ ഞങ്ങള്‍ ഓര്‍ത്തു " ശെരിയാ ആത്മാര്‍ത്ഥമായ സ്നേഹത്തിനു കണ്ണും മൂക്കുമില്ല.."

പിന്നെ കോളേജിലെ മഹാഗണിമരങ്ങള്‍ അവന്റെ മൊബൈല്‍ പ്രണയത്തിനു തണലേകി..ചുറ്റിലും നടക്കുന്ന പല കാര്യങ്ങളും അവന്‍ അറിയതെയായി..ഇന്‍ബോക്സ്‌കളില്‍ പ്രണയത്തിന്റെ ചൂടന്‍ സന്ദേശങ്ങള്‍ നിറഞ്ഞു..പല സമയത്തും ബാലന്‍സ് ഇല്ലാന്ന് പറഞ്ഞ കസ്റ്റമര്‍കെയര്‍ ചേച്ചിയെ അവന്‍ തെറിവരെ വിളിച്ചു.. കോളേജിന്റെ പുറത്തെ റീചാര്‍ജ് ചേട്ടന്റെ കട അവന്‍ കാരണം ഒന്ന് വിപുലീകരിച്ചു..ആ കടയിലെ പ്ലാടിനം കസ്റ്റമര്‍ ആയി അവന്‍...,..അങ്ങനെ ആ മൊബൈല്‍ പ്രണയം തഴച്ചു വളര്‍ന്നു...ഒരു ദിവസം മുഖമൊക്കെ വല്ലാതെ വാടിയിരിക്കുന്ന അവനെ കണ്ടപ്പോള്‍ ഞങ്ങള്‍ ചോദിച്ചു എന്ത് പറ്റിയെടാ..? ഹേയ് ഒന്നുമില്ലട അവളെ വിളിച്ചിട്ട് കിട്ടുനില്ല Switched off ആണ് പറയുന്നത്..മൊബൈല്‍ വല്ല കംപ്ലൈന്റ്റ്‌ ആയിട്ടുണ്ടാകും മച്ചാ നീ സങ്കടപെടാതെ..പക്ഷെ ഒരു ആഴ്ച കഴിഞ്ഞിട്ടഉം കാര്യങ്ങള്‍ക്കു മാറ്റമില്ല എന്നു കേട്ടപ്പോ അവിടെ എവിടെയോ ഇരുന്ന ഒരു കിളി പറന്നു പോയി..!! അവസാനം അവളെ തിരക്കി ഞങ്ങള്‍ അവളുടെ കോളേജ്നു പുറത്തെത്തി..അവളുടെ ഉറ്റ സ്നേഹിതയെ കണ്ടു തിരകിയപ്പോഴല്ലേ കാര്യം മനസിലായത്.." പാവം അവന്റെ സിംകാര്‍ഡ്‌ എടുത്തു കളഞ്ഞിട്ടു പകരം വേറെ ഒരു നമ്പര്‍ എടുത്ത് പുതിയ ജീവിതം തുടങ്ങിയത്രേ..."

കോളേജിലെക്കു തിരിച്ചുള്ള യാത്രയില്‍ ബൈക്ക്ന്റെ കണ്ണാടിയില്‍ കൂടി ഞാന്‍ കണ്ടു..അവന്‍ അവന്റെ ഐശ്വര്യദേവതയുടെ ആ ഫോട്ടോയില്‍ നോക്കി ഭരണിപാട്ട് പാടുന്നു...അന്നേരം ഒരു കാര്യം എനിക്ക് മനസിലായി " പ്രണയത്തിനു മാത്രമല്ല കോപത്തിനും കണ്ണും മൂക്കുമില്ല.." അവനെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ ബൈക്ക് പറപ്പികുമ്പോള്‍ പുറകില്‍ഇരുന്ന അവന്‍ പറയുന്നത്കേട്ടു.." ഇതാ പറയണേ ചട്ടനെ പൊട്ടന്‍ ചതിക്കുമ്പോള്‍ പൊട്ടനെ ദൈവം ചതിക്കുമെന്ന് "..പെട്ടെന്ന് ബൈക്ക് സ്ലോ ആകി " അതിനു ഇവിടെ ചട്ടന്‍ ആരാ എന്നു ചോദിയ്ക്കാന്‍ തിരിയുന്നതിന് മുന്‍പേ വീണ്ടും കേട്ടു അവന്റെ ശബ്ദം.." Aluva St xaviers കോളേജിലെ പഴയ ലൈന്‍ ദേവി തന്ന മൊബൈല്‍ ആയിരുന്നു അത് പോയികിട്ടി ഹാ കുഴപ്പമില്ല ഇനി നമ്മുടെ കോളേജിലെ 3rd ഇയറിലെ നീതുവിനോട് ചോദിച്ചു നോക്കാം അവള്‍ക്കു എന്നോട് പണ്ടേ ഒരു സോഫ്റ്റ്‌കോര്‍ണര്‍ ഉണ്ട് " അതും പറഞ്ഞു ആ ഐശ്വര്യദേവതയുടെ ഫോട്ടോ കീറി പറിച്ചു അവന്‍ താഴേക്ക് എറിഞ്ഞപ്പോ ഞാന്‍ ചിരിച്ചുകൊണ്ട് ഓര്‍ത്തു വെറുതെയല്ല " Boys Always Rocking "എന്നു പറയുന്നത്.. ഒരു സ്വയം സമാധാനിക്കല്‍ എന്ന പോലെ അവസാനമായി അവന്‍ പറയുന്നത് ഞാന്‍ കേട്ടു..." മച്ചു വേഗം വിടെടാ ..എന്തായാലും..കമ്പനിക്ക്‌ നഷ്ടമില്ലല്ലോ...!!

വാല്‍കഷണം: എല്ലാവരെയും സ്നേഹിക്കണം പക്ഷെ എല്ലാവരെയും വിശ്വസിക്കരുത്...!!