Thursday 28 November 2013

ഗൂഗിള്‍-- യന്ത്രം..


ജനിച്ചപ്പോള്‍ തന്നെ അവന്‍ കാണാതിരുന്ന ഒരു മുഖം അവന്റെ അച്ഛന്റെ ആയിരുന്നു..പലപ്പോഴും അച്ഛന്‍ ആരാ എന്ന് അമ്മയോട് ചോദിക്കണം എന്ന് വിചാരിക്കുംപോഴൊക്കെ അമ്മയുടെ കരഞ്ഞു കലങ്ങിയ കണ്ണുകള്‍ ഓര്ക്കുോമ്പോള്‍ അറിയാതെ മടിയാറുണ്ട്..പാവം അമ്മയെ കല്യാണം കഴിച്ചു കൊണ്ട് വന്നപ്പോഴാണ് അറിയുന്നത് അങ്ങേര്ക്കുോ വേറെ ഭാര്യയും കുട്ടികളും ഉണ്ടെന്നു..അമ്മയുടെ ബന്ധുകളുടെ ശാപവാക്കുകള്‍ അച്ഛന് അടുത്ത 7 ജന്മത്തിലേക്കുള്ള വരവാണ്....!!

എന്നാലും തന്റെ അച്ഛനെ എന്നെങ്കിലും കണ്ടുപിടിക്കണം എന്ന വാശിയിലാണ് അവന്‍ അങ്ങനെയാണ് അവന്‍ തന്റെ ജീവിതാഭിലാഷം തന്റെക ഉറ്റസുഹൃത്തിനോട്‌ പറയുന്നത് എന്തിനും ഏതിനും പരിഹാരം ഉണ്ടെന്നു വിശ്വസിക്കുന്ന ആ സുഹൃത്ത് പറഞ്ഞു തീരുമാനം ഉണ്ടാക്കാടാ മോനെ.....!!
കുറച്ചുദിവസങ്ങള്ക്കു  ശേഷം ആ സുഹൃത്ത്‌ അവനെ വീട്ടില്‍ നിന്ന് വിളിച്ചോണ്ട് പോയി ആരുമില്ലാത്ത ഒരു പറമ്പില്‍ നിര്ത്തി  എന്നിട്ട് പറഞ്ഞു അന്റെ അച്ഛന്റെ കണ്ടുപിടിക്കാനുള്ള ഒരു മാര്ഗംോ കിട്ടിയിട്ടുണ്ട്...അവന്റെ കണ്ണുകള്‍ തിളങ്ങി..എങ്ങനെ? അവന്‍ ചോദിച്ചു...ഉത്തരമായി അവന്‍ തന്റെ അരയില്‍ നിന്നും ഒരു മൊബൈല്‍ എടുത്തു എന്നിട്ട് പറഞ്ഞു ഇതില് ഒരു സാധനം ഉണ്ട് അതില് എന്ത് ചോദിച്ചാലും ഉത്തരം കിട്ടും..എന്താ അതിന്റെ പേര്..ശോ..മറന്നുല്ലോ..ഗ്ലാ..ഗ്ലൂ..അതല്ല..ഗൂഗിള്..അതെ അതു തന്നെ ഗൂഗിള്‍..!!

പന്തം കണ്ട പെരുച്ചാഴിയുടെ പോലെ നിന്ന അവന്റെ കണ്ണില്‍ ഒരു തിളക്കം വന്നിരുന്നു..അവന്‍ പറഞ്ഞു “ എടാ ഇതില്‍ പൈസ ഇട്ടുകൊടുക്കണോ എന്നാലാണോ പറയണേ..” ഉത്സവപാടത്തെ പൈസ ഇട്ടുകൊടുത്താല്‍ ഭാവി പറയുന്ന റോബോട്ടിനെ പോലെയാണോ ഇതും എന്നാണ് അവന്‍ ചോദിച്ചത് എന്ന് സുഹൃത്തിനു മനസ്സിലായി..സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു വേണ്ടെട പത്തു പൈസ വേണ്ട ടൌണിലെ കോളേജില്‍ പഠിക്കണ ആ ജോമോന്റെ മൊബൈലാ ഇത് അവന്‍ ഒളിച്ചു നിന്ന് പൊക എടുക്കുന്നത് ഞാന്‍ കണ്ടു അത് വീട്ടില്‍ പറഞ്ഞുകൊടുക്കും എന്ന് ഭീഷണിപെടുത്തി മേടിച്ചതാ..എല്ലാം നിനക്ക് വേണ്ടിയാ..അതും പറഞ്ഞു സുഹൃത്ത് അവന്റെ മുഘത്തെക്ക് നോക്കി...അവന്‍ പക്ഷെ സന്തോഷത്തിന്റെ കൊടുമുടിയില്‍ ആയിരുന്നു “ഇതാ തന്റെ അച്ഛനെ കണ്ടുപിടിക്കാന്‍ പോകുന്നു..ജീവനോടെ ഉണ്ടെങ്കില്‍ പോയികാണണം എന്നിട്ട് രണ്ടു ചോദിക്കണം ഇതും പറഞ്ഞപ്പോള്‍ സുഹൃത്തിനു പെട്ടെന്ന് ഓര്മട വന്നത് പുലിവാല്കണല്യാണം എന്ന സിനിമയിലെ സലിംകുമാറിന്റെ അച്ഛനെ കണ്ടപ്പോള്‍ ചോദിച്ച ആ ഡയലോഗ് ആയിരുന്നു... അച്ഛനാണത്രെ അച്ഛന്‍..............................................!!

സുഹൃത്ത് ഒരുകണക്കിന് മൊബൈലില്‍ ഗൂഗിള്‍ എടുത്തു കൊണ്ട് പറഞ്ഞു എടാ ചോദികട്ടെ....??? ഹാം വേഗം അവന്റെ മറുപടി...പണ്ടാറം ഇംഗ്ലീഷ്ഇല്‍ ചോദിക്കണം..ഹം ഒരു കൈ നോക്കട്ടെ എന്ന് ആത്മഗതം ചെയ്തുകൊണ്ട് സുഹൃത്ത് ടൈപ്പ് ചെയ്യാന്‍ ആരംഭിച്ചു..” WHO FATHER OF EAKALAVYAN..”...?????..എന്നിട്ട് ആ നുള്ളിനോവിക്കുന്ന പോലെ ഒരു ക്ലിക്കും കൊടുത്തു....ഇമ വെട്ടാതെ മൊബൈലിലെക്ക് നോക്കിനിന്ന അവര്ക്ക്ാ മുന്പിടല്‍ കോടീശ്വരന്‍ എന്ന പരിപാടിയില്‍ സുരേഷ്ഗോപി കൊടുക്കുനതിനെക്കാള്‍ കൂടുതല്‍ ഓപ്ഷന്സ്‍ വന്നു സുഹൃത്ത് എന്ത്ചെയ്യണം എന്നറിയാതെ തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ണ്നിറഞ്ഞു നഖം കടിച്ചു തിന്നുന്ന അവനെ കണ്ടു...രണ്ടുംകല്പിച്ചു ആദ്യം കിടന്ന ടൈറ്റിലില്‍ ആഞ്ഞു ക്ലിക്കി......ആ ടൈറ്റില്‍ ഇങ്ങനെ ആയിരുന്നു “ WHO IS THE FATHER OF ECONOMICS...???

ഡാ കിട്ടിയെടാ നിന്റെ അച്ഛന്റെ പേര്....A...d...a...m..s......s..m...i..t..h.....അവനു ഒന്നും മനസിലായില്ല എന്‍..എങ്കിലും അവന്റെ കണ്ണ് നിറഞ്ഞു..എടാ പേര് വായിക്കു ഉറക്കെ വായിക്കു...അറിയാവുന്ന മുറി ഇംഗ്ലീഷ് വെച്ച് സുഹൃത്ത് വായിച്ചു..” .ആ..ദം സ്മിത്ത് ”..അത്കേട്ടതും അവനു സംശയം എടാ പേര് കേട്ടിട്ട് ക്രിസ്ത്യന്‍ ആണെല്ലോ...??...എന്തായാലും കുഴപ്പമില്ല പേര് കിട്ട്യല്ലോ...ചായകടക്കാരന്‍ ദാമുവിനോടും...ബാര്ബവര്‍ ശിവനോടും..പിന്നെ ആ നളിനിയോടും എനിക്ക് പറയണം ഞാന്‍ ഈ പറഞ്ഞ...ആടിന്റെ മോന്‍ ആണെന്ന്..!! എടാ ആടല്ല ആദം സ്മിത്ത് സുഹൃത്ത്‌ ഒന്ന് തിരുത്തി...ഹ..എന്നാല്‍ ആ പറഞ്ഞ ആളിന്റെ മോന്‍ ആണെന്ന് അവന്‍ കൂട്ടിച്ചേര്ത്തു ......നെഞ്ചും വിരിച്ച് നില്കുളന്ന അവന്റെ ചിരിക്കുന്ന മുഘതെക്ക് നോക്കി സുഹൃത്ത് പറഞ്ഞു...” എടാ ഞാന്‍ പറഞ്ഞില്ലേ എല്ലാം ഈ ഗൂഗിളില്‍ ഉണ്ടെന്നു...എന്തായാലും ഇത് ഇനി തിരിച്ചുകൊടുക്കുന്നില്ല എനിക്കും കുറെ കാര്യങ്ങള്‍ അറിയാനുണ്ട്.. .അത് കേട്ടതും നെഞ്ചും വിരിച്ചു നിന്ന അവന്‍ പതിയെ കുനിഞ്ഞിട്ടു സുഹൃത്തിനോട്‌ പറഞ്ഞു എന്നാലെയ്. “ പണ്ട് പുറപ്പെട്ടുപോയ എന്റെ ചിറ്റപ്പന്‍ എവടെ ഉണ്ടെന്നു ഒന്ന് ഈ ഗൂഗിളിനോട് ഒന്ന് ചോദിക്കോ...???

വാല്ക്കടഷണം- ഗൂഗിള്‍ “ connecting the people” ...സത്യം.....!!



Wednesday 27 November 2013

ആശാന്‍

ആശാന്‍

കോളേജില്‍ നിന്നും വലിയ പരിക്കുകളില്ലാതെ പറയാന്‍ ഒരു ഫസ്റ്റ്ക്ലാസ്സോടെ പാസ്സായ ഞാന്‍ എത്തിപെട്ടത് ഒരു ഇന്ഷുനറന്സ്ി സെയില്സ്റ റെപ്രസെന്റിന്റെ വേഷത്തില്‍..അലഞ്ഞു നടക്കല്‍ അത്ര പിടിക്കാതതുകൊണ്ടാണോ അതോ ബന്ധങ്ങളെ വെറുപ്പിക്കാന്‍ വയ്യാഞ്ഞിട്ടോ അറിയില്ല ആ ജോലി വിട്ടു കയറിപിടിച്ചത് ഒരു MIS ജോബ്‌..രാവിലെ 9.30 നു വരണം ഒരു 6 or 7 ഒക്കെ ആകുമ്പോ ഇറങ്ങാം...ഏതു ജോലിയിലും എല്ലാവര്ക്കും  കാണും “ ഒരു ഗുരു അഥവാ ഒരു ആശാന്‍ ” എന്നെ അതിശയിപ്പിച്ച എന്റെ MIS ജീവിതത്തിലെ ആശാനെ കുറിച്ച് പറഞ്ഞാല്‍ “ സ്വപനങ്ങള്ക്ക്  ചിറകിനു പകരം വാരി കോരി പൊക്കം കൊടുത്തു...കോളേജില്‍ പഠിക്കുന്ന സമയത്ത് ക്ഷിപ്രകൊപിയായ...എന്റെ സീനിയര്‍ കൂടിയായ ആ പോക്കകാരന് ഒരു മാടപ്രാവിന്റെ മനസാണ് എന്ന് മനസ്സിലാക്കാന്‍ ഞാന്‍  വൈകിപോയി...എത്ര തല്ലുണ്ടാകിയാലും ഒരുത്തനും തന്റെ മുഖത്ത് ഇടിക്കാന്‍ ആകില്ല എന്ന വിശ്വാസം തകര്ത്റ  ഒരു ലൈം ജൂസ് മൂലം ഉണ്ടായ ഇടികഥ ഒരിക്കലും എന്റെ പ്രീയപെട്ട ആ ആശാന് മറക്കാനാകില്ല കാരണം 7 അടി ഉള്ള അവന്റെ മുഖത്ത് ഇടിച്ചവന്‍ ഒരു സാധാരണകാരനയിരിക്കില്ലാ എന്നാണ് ഇന്നും ആശാന്‍ പറയുന്നത് അപ്പൊ തീര്ച്ച യായും അതൊരു ഹൈജമ്പ് കാരനാകാനാണ് സാധ്യത.....!!!

ആര്ക്കാതയാലും എന്ത് കാര്യത്തിലായാലും സംശയങ്ങള്‍ ഉണ്ടാകുക സ്വാഭാവീകം..നമ്മുടെ ബഹുമാനപെട്ട പ്രധാനമന്ത്രിക്കുപോലും 100 ഇല്‍ 99 കാര്യത്തിലും ഡൌട്ട് ആണ് ബാക്കി ഒരു കാര്യം ആരോടെങ്കിലും ചോദിച്ചിട്ട് ചെയ്യാം എന്നാണല്ലോ അപ്പൊ ആരോടെങ്കിലും ചോദിക്കാതെ അദ്ധ്യേഹം പോലും ഒന്നും ചെയ്യുന്നില്ല..അപ്പൊ പിന്നെ എനിക്ക് സംശയങ്ങള്‍ വരുന്നത് സ്വാഭാവീകം..അങ്ങനെ EXCEL എന്ന വിശാലമായ മുറി എനിക്കായി ആശാന്‍ തുറന്നുതന്നു അതിലുള്ള PIVOT TABLE ഉം V LOOKUP ഉം എന്നെ നോക്കി ഇളിച്ചു കാണിക്കുന്നത് ഞാന്‍ കണ്ടു..പിന്നെ സംശയങ്ങളുടെ കലവറ തുറന്നു ഞാന്‍..അങ്ങനെ വരുന്ന സംശയങ്ങള്‍ ചോദിക്കാനായി തൊട്ടടുത്തിരിക്കുന്ന ആശാന്റെ തോളത്ത് തട്ടാനായി കൈ പോക്കുംപോഴേക്കും ആശാന്‍ കമ്പ്യൂട്ടറില്‍ നോക്കി ദേഷ്യത്തോടെ “ SHIT” എന്ന ഒരു അലര്ച്ചXയോടെ കബോര്ഡിപല്‍ ഒറ്റ അടി.. തോണ്ടാനായി ചെന്ന കൈ ഹെല്മെ്റ്റ്‌ ഇല്ലാതെ വന്ന ടൂവിലര്‍ പയ്യന്‍ ഋഷിരാജ് സിംഗിനെ കണ്ടപ്പോ തിരിച്ചോടിയ പോലെ പോയതിനേക്കാള്‍ വേഗത്തില്‍ തിരിച്ചുവന്നു...ആ അവസ്ഥയില്‍ ആരായാലും പിന്നെ ഒന്നും ചോദികില്ലലോ..? പിന്നീടു പലപ്പോഴും ഈ സംഭവം ആവര്ത്തി ച്ചു..അപ്പോഴൊക്കെ ഇതുപോലെതന്നെ എന്റെ സംശയങ്ങള്ക്ക്  ഞാന്‍ തന്നെ ഉത്തരം കണ്ടെത്തി...

ഒരു ഒഴിവുദിവസം ഉല്ലാസപ്രദമാകിയ ഒരു സമയത്ത് ഈ ശിഷ്യന്റെ മനസ്സിലുള്ള ആ പരിഭവം ആശാനിലേക്ക് പൊട്ടിപ്രവഹിച്ചു അത് കേട്ടതും ആശാന്‍ വലിയ വായില്‍ ഒരു ചിരി എന്നിട്ടൊരു ഡയലോഗും “ എന്റെ മുത്തെ അതൊക്കെ എന്റെ ഒരു നമ്പര്‍ അല്ലെടാ ആരും ശല്യപെടുതാതിരിക്കാന്‍..” എടാ ആശാനെ നിന്റെ ഒരു നമ്പര്‍...അതൊക്കെ മറന്നു പിറ്റേ ദിവസം ജോലിഭാരത്തില്‍ മുഴുകിയപ്പോള്‍ എന്റെ സംശയം പത്തിവിടര്ത്തി ...പിന്നെ എല്ലാം പഴയപോലെ..തോണ്ടാന്‍ കൈ നീങ്ങുന്നു..ആശാന്‍..ഷിറ്റ്..കബോര്ഡിില്‍ ഇടി..ഒരു കാര്യം മാത്രം ഇത്തവണ വിപരീതമായി സംഭവിച്ചു..ആ സെയിം കബോര്ഡിതല്‍ ഞാനും ഒറ്റ ഇടി..പെട്ടെന്ന് എന്റെ നേരെ നോക്കിയാ ആശാന്‍ ഒരു ചോദ്യം..” എന്താ മുത്തെ ഡൌട്ട്? ചോദിച്ചോളൂ...അന്ന് ഞാന്‍ ഒരു കാര്യം മനസ്സിലാക്കി “ തന്റെ മുകളില്‍ ജോലിചെയുന്ന ആളുമായി ഇടയ്ക്കു ഒരു ഉല്ലാസയാത്രയ്ക്കു പോക്കുന്നത് നല്ലതാണു..കുറച്ചു അടവുകള്‍ പഠിച്ചെടുക്കാം”

എന്റെ ആശാനെ മറ്റുള്ളവരുടെ അശാന്മാരില്‍ നിന്നും വ്യത്യസ്ഥനാക്കുന്ന ചില കാര്യങ്ങളില്‍ പ്രധാനമാണ് ഹെല്മെളറ്റ്‌ തലയില്‍ ഇരിക്കുമ്പോള്‍ തന്നെ തല ചൊറിയുക..ഹെല്മെമറ്റിന്റെ ഗ്ലാസ്‌ താഴ്ത്തി വെച്ചുകൊണ്ട് തന്നെ അറിയാതെ പുറത്തേക്കു തുപ്പുക തുടങ്ങിയവ എന്നാല്‍ എന്നെ ഞെട്ടിച്ച ഒരു സംഭവം എന്താണ് എന്ന് ചോദിച്ചാല്‍.....ഒരു വര്ക്കിം ഗ്‌ ഡേയില്‍ പുറത്തുപോയി ചെറുതായിട്ട് മിനുങ്ങിയ ആശാന് അന്ന് തൊട്ടതെല്ലാം പിഴച്ചു...അന്ന് ആശാന്റെ ആശാന്‍ അതായത് ഇംഗ്ലീഷില്‍  HEAD OF THE DEPT..ഒരു ലേഡി ആണ്..അവര്‍ ആശാനെ വിളിച്ചു MR.......... ?? ആശാന്‍ ആണെങ്കില്‍ ഒന്നാമത് ലോലഹൃദയന്‍ രണ്ടാമത് ജവാന്‍ ആണ് മനസ്സില്‍ ആ ജവാന്‍ ഫോണ്‍ എടുത്തിട്ട് പറഞ്ഞു “ പറ മുത്തെ “ ആശാത്തി കനത്തില്‍ ചോദിച്ചു വാട്ട്‌..? WHO IS UR MUTHU..? WHAT HAPPEND YOU MR....അപ്പോഴാണ് ആശാന് ആളെ മനസിലായത് ഫോണ്‍ കട്ട്‌ ചെയ്തു...ലോലഹൃദയനായ ആശാന്‍ സംഭവിച്ചത് എന്താണ് എന്ന് SMS ആയി ടൈപ്പ് ചെയ്തു ആശാത്തിക്ക് അയച്ചിട്ട് ഒറ്റ പോക്ക്...

പിറ്റേ ദിവസം ആശാന്റെ സീറ്റില്‍ HEAD OF THE DEPT..ആശാന്‍ കൈകള്‍ കെട്ടി തലകുനിച്ചു നില്കുന്നു...അവര്‍ കുറ്റങ്ങള്‍ എല്ലാം പറഞ്ഞിട്ട് അവസാന വാചകത്തിലേക്കു കടന്നു..MR......ഇനി എനിക്ക് വയ്യ സഹിക്കാന്‍...സൊ ഇന്നൊരു തീരുമാനം വേണം നമ്മള്‍ രണ്ടും ഒരുപോലെ ഇങ്ങനെ മുന്നോട്ടു പോകാന്‍ ആവില്ല..ഒന്നില്ലെങ്കില്‍ ഞാന്‍ അല്ലെങ്കില്‍ MR .......SO WHAT IS UR DECISION...???

എല്ലാവരുടെയും കണ്ണുകള്‍ ആശാനിലേക്ക് ഞങ്ങളുടെ ആ  7  അടി മാടപ്രാവിനെ ഞങ്ങള്ക്ക്  നഷ്ടപെടുമോ എന്ന് പെടിച്ചിരിക്കുംപോള്‍ തന്നെ ആശാന്റെ ഇടറുന്ന ശബ്ദം കേട്ടു..” AM SORRY MADAM..അങ്ങനെ ആണെങ്കില്‍..അങ്ങനെ ആണെങ്കില്‍...മാഡം..മാഡം വേറെ ജോലി നോക്കിക്കോളൂ ഞാന്‍ എന്തായാലും ഇവിടെ തന്നെ കാണും...!!

പാവം ആ മാഡത്തിനു ആദ്യമായി ആ 7 അടിക്കാരന്റെ മുഖത്തേക്ക് എത്ര നോക്കിയിട്ടും എത്താന്‍ കഴിഞ്ഞില്ല....!! ആ സംഭവം ഇമവെട്ടാതെ നോക്കിയിരുന്ന എന്റെ മനസ്സില്‍ ഒരു സിനിമയുടെ അവസാനം ശുഭം എന്നപോലെ ഒരു വലിയ ഒരു ടൈറ്റില്‍ വന്നു ഹൃദയത്തിന്റെ നടുവില്‍ നിന്നു.....!!

********** ആശാന്‍ റോക്കിംഗ്*********

വാല്കലഷണം- എല്ലാവര്ക്കും  ഉണ്ടാകും ഒരു ആശാന്‍ ആ ആശാനെ ഒരിക്കലും മറക്കരുത്...കാരണം വന്ന വഴിയും ആ വഴി കാണിച്ച ആശാനെയും മറന്നാല്‍ ചില്ലപ്പോ ഗുരുത്വം നമ്മളെയും മറന്നേക്കും....!!



Tuesday 26 November 2013

എന്റെ പെണ്ണ്



എനിക്കൊരു പെണ്ണുണ്ട് എന്ന് പറയുന്നതിനേക്കാള്‍ എത്രയോ മനോഹരമാണ് എനിക്കൊരു പെണ്ണ് ഉണ്ടായിരുന്നു എന്ന് പറയുന്നത്...!!

അതിലൊരു നഷ്ടബോധമുണ്ട്..നൊസ്റ്റാള്‍ജിയ ഉണ്ട്...പിന്നെ ഒരു പ്രതീക്ഷയും ഉണ്ട്....!!


Monday 25 November 2013

കൂട്ടുകാരന്‍..

കൂട്ടുകാരന്‍..

ഓഫീസിനു താഴെയുള്ള സ്ഫടികഗ്ലാസ്സില്‍ ഇമവെട്ടാതെ നോക്കി നിന്നപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു...എന്തിനെന്നു അറിയാതെ...ഒരു കാരണവും ഇല്ലാതെ നിറഞ്ഞ ആ കണ്ണുകളിലൂടെ ഒരു 5 വര്ഷംഞ പുറകോട്ടു പോയി....ഫ്ലാഷ്ബാക്ക്...!!

അന്ന് 4500 രൂപയ്ക്കു പണി എടുക്കുന്ന സമയം..അതില്‍  4000 വീട്ടില്‍ കൊടുക്കണം..ബാക്കി 500 കൊണ്ട് ബസ്‌ കൂലി...ഷര്ട്ട്ട‌..പാന്റ്..സണ്‍‌ഡേ മൂവി..അങ്ങനെ എല്ലാം നടക്കണം...പക്ഷെ കാശിനേക്കാള്‍ ബന്ധങ്ങളെ അളന്നു നോക്കിയാല്‍ അന്ന് ഞാന്‍ ഒരു കൊടിശ്വരന്‍ ആയിരുന്നു..എല്ലാത്തിന്റെയും മുകളിലായി രണ്ടുപേര്‍...ഇടതും വലതുമുള്ള കൈകള്മായി എല്ലാദിവസവും കൂട്ടിമുട്ടി ഞങ്ങള്‍ മുന്നോട്ടു യാത്ര തുടരുമ്പോള്‍ പ്രത്യേകിച്ചുള്ള ലക്ഷ്യങ്ങള്‍ എല്ലാം ഞാന്‍ മറന്നു പോകുമായിരുന്നു പക്ഷെ വളരെഏറെ സന്തോഷവാനായിരുന്നു അന്ന്..സ്നേഹം ഒരു മത്സരംകൂടിയാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങള്‍...അറിയാതെ പ്രണയത്തെവരെ മറന്നു പോയ ദിവസങ്ങള്‍..അതെ ഒരു SMS ലൂടെയോ CALL ലൂടെയോ കൂട്ടിമുട്ടാതിരുന്നാല്‍ ആ ദിവസം പൂര്ണ്ണടമാകില്ലായിരുന്നു...!!

മാറ്റിവെക്കാനും..കൂട്ടിവെക്കാനും ഒന്നുമില്ലാതിരുന്ന ആ സമയത്ത് എങ്ങനെയോ നാട്ടു ഭാഷയില്‍ പറഞ്ഞാല്‍ ഒന്ന് പക്കടിച്ചു..മുട്ടിലാണ് പരിക്ക്..ഒരു ഏക്കര്‍ പോയിട്ടുണ്ട്...സാധാരണകാരുടെ മെഡിസിന്‍ ആയ കമ്മ്യൂണിസ്റ്റ്‌പച്ച അരച്ച് തേച്ചുപിടിപ്പിച്ചു ജോലിക്ക് പോകുമ്പോഴും എവിടൊക്കെയോ ഒരു നീറ്റല്‍ ഉണ്ടായിരുന്നു..ഹോസ്പിറ്റലില്‍ പോയി ഡ്രസ്സ്‌ ചെയ്യാന്‍ അറിയാന്‍ പാടില്ലാഞ്ഞിട്ടല്ല പക്ഷെ ചിരിക്കുന്ന മഹാത്മജിയുടെ മുഖമുള്ള നോട്ടുകള്‍ എന്നോട് സുല്ലിട്ട് പിണങ്ങിപോയതുകൊണ്ട് പോക്കറ്റില്‍ “ ശേഷം എന്തുണ്ട് കൈയ്യില്‍ “ എന്ന് ചന്തു എന്നോട് ചോദിക്കുന്നത്പോലെ തോന്നിയിട്ടുണ്ട് അതുകൊണ്ട് കമ്മ്യൂണിസ്റ്റ്‌പച്ച തന്നെ ശരണം..!!
മനസ്സ് മനസ്സിനെ മനസിലാക്കും ഒന്നും പറയാതെ തന്നെ എന്ന് എനിക്ക് മനസ്സിലായി അവള്‍ അതായത് എന്റെ വലത്തേ കൈയിലെ ആ നന്മ എന്നോട് ചോദിച്ചപ്പോ...” നിനക്ക് എന്തേലും പറ്റിയിട്ടുണ്ടോ..എന്തോ ഒരു SPELLING MISTAKE...!! ഹേയ് ഇല്ലെടി ഒന്നുല്ല നിനക്ക് തോന്നണതാ എന്ന് പറഞ്ഞു അഭിമാനിയായ ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു..പ്രതീക്ഷിച്ച പോലെ ഒരു കോള്‍ ..ഇടതു കൈ ആണ് അവന്‍ ചോദിച്ചു എന്ത്യേടാ എന്ത് പറ്റി അവള് പറഞ്ഞു എന്തോ പറ്റിയെന്നു...ഇല്ലെടാ ഒന്നുല്ലടെയ് ചെറുതായിട്ട് ഒന്ന് വീണു ഒരു ചെറിയ പൊട്ടല്‍ ഉണ്ട്...അപ്പൊ നീ ഹോസ്പിറ്റലില്‍ പോയില്ലേ അവന്‍ കൂടിചേര്ത്ത്  ചോദിച്ചപ്പോ ഇല്ലെടാ അതിനും വേണ്ടി ഒന്നുമില്ല എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു....!!

പിറ്റേദിവസം ഓഫീസില്‍ മുടന്തി എത്തിയ എനിക്ക് കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുന്നതിന് മുന്പ്് ഒരു പൊതി കിട്ടി തൊട്ടു അടുത്തിരുന്ന എന്റെ സുഹൃത്ത്‌ തന്നിട്ട് പറഞ്ഞു നിന്റെ വലതു കൈ തന്നതാ ഇന്നലെ എന്നെ വിളിച്ചുഅവളുടെ വീട്ടില്‍ ചെല്ലാന്‍ പറഞ്ഞു അങ്ങനെ തന്നെല്പ്പിച്ച്താ അത്യാവശ്യം ആണെന്ന് പറഞ്ഞത് കൊണ്ടാ ഞാന്‍ പോയി മേടിച്ചത്..ഇന്നാ....!!
അവന്‍ നീട്ടിയ ആ പൊതി ജിജ്ഞാസയോടെ ഞാന്‍ തുറന്നു അതില്‍ ഒരു വെളുത്ത പേപ്പറില്‍ കറുത്ത കൈ അക്ഷരത്തില്‍ എഴുതിയത് ഞാന്‍ പതിയെ വായിച്ചു..” ഡാ മനു...ഞാന്‍ ഇതില്‍ കുറച്ചു കാശു വെച്ചിട്ടുണ്ട് ഇന്ന് തന്നെ ഹോസ്പിറ്റലില്‍ പോകണം..മരുന്ന് വെക്കണം..വേഗം ഭേദമാകുംട്ടോ...പൈസ തികഞ്ഞില്ലെങ്കില്‍ പറയണേ...” ജീവിതത്തില്‍ വീണുകഴിഞ്ഞാല്‍ താങ്ങാന്‍ ആരൊക്കെയോ ഉണ്ട് എന്ന് ഉറപ്പിച്ച ഒരു നിമിഷമായിരുന്നു അത്..ആ പൊതി നിവര്‍ത്തി നോക്കിയപ്പോള്‍ കണ്ടു മഹാത്മജിയുടെ നല്ല സ്റ്റൈലന്‍ ചിരിയുള്ള ഒരു 500 ന്റെ നോട്ടു..കൂടെ ഒരു ലോലിപോപ്പും...സ്നേഹത്തിന്റെ മുന്പിനല്‍ തോറ്റ് നമസ്കരിച്ച അപൂര്വ്വ് നിമിഷം...മൊബൈല്‍ എടുത്ത് സ്പീഡ് ഡയലിലെ ആ നമ്പര്‍ പ്രസ്‌ ചെയ്യുന്നതിന് തൊട്ടു മുന്പേന ആഗ്രഹിച്ച ആ കോള്‍ ഇങ്ങോട്ട് എത്തി..ഒന്നും പറയാന്‍ എനിക്ക് കഴിഞ്ഞില്ല..അതിനു മുന്നേ കേട്ട്..ഇന്ന് തന്നെ ഹോസ്പിറ്റലില്‍ പോണം ഇല്ലെങ്കില്ഞാാന്‍ അങ്ങോട്ട്‌ വന്നു പൊക്കിയെടുത്തു കൊണ്ടുപോകും വേണോ ഒരു കൂടെപിറന്നോളുടെ അധികാരതോടെയുള്ള ആ ചോദ്യം കേട്ടപ്പോ ഞാന്‍ പറഞ്ഞു “ വേണ്ട ഞാന്‍ പോക്കോളാം...!!

ആ സന്തോഷത്തില്‍ ഇരിക്കുമ്പോഴാണ് ഇടതു കൈ വിളിക്കുന്നത്..ഞാന്‍ എടുത്തു ന്താടാ..? ഡാ ഞാന്‍ താഴെ ഉണ്ട് നീ വാ..?? അവന്‍ താഴെ വരണമെങ്കില്‍ എന്തേലും കാണുമല്ലോ എന്നോര്ത്ത്ാ താഴെയെത്തി..” ഞാന്‍ ഇവിടെ ഒരാളെ കാണാന്‍ വന്നതാടാ..എന്നിട്ട് എങ്ങനെ ഉണ്ട് നിന്റെ കാലിനു..?? കമ്മ്യൂണിസ്റ്റ്‌പച്ചയുടെ പച്ചപ്പില്‍ പച്ചപരവതാനി വിരിച്ച ആ കാല് കാണിച്ചപ്പോള്‍ തന്നെ അവന് പറഞ്ഞു നീ ഹോസ്പിറ്റലില്‍ പോടാ..പിന്നെ ഞാന്‍ വന്നത്....അവന്‍ എന്തോ പറയാന്‍ വന്നപോഴേക്കും ഞാന്‍ എന്റെ ആ സന്തോഷത്തിന്റെ പൊതിയുടെ കാര്യം പറഞ്ഞു..ലോലിപോപ്പും കാണിച്ചുകൊടുത്തു...ആഹാ കൊള്ളാല്ലോ എന്തായാലും നീ ഇന്ന് തന്നെ ഹോസ്പിറ്റലില്‍ പോടാ എന്ന് പറഞ്ഞിട്ട് തോളത്ത് തട്ടിയെട്ടു കൂട്ടിച്ചേര്ത്തു  എന്നാല്‍ ശേരിയെടാ ഇന്ന് നല്ല പണിയുള്ള ദിവസമാ...അപ്പൊ കാണാം .” ജയ്.,,,,,,,,,,,,,,”! അതൊരു സന്തോഷത്തിന്റെ കോഡ്ഭാഷയാണ് 3 പേര്ക്ക്  മാത്രം അറിയാവുന്ന ഒരു സ്നേഹത്തിന്റെ കോഡ്ഭാഷ....!!

അങ്ങനെ കുറച്ചു നേരം കൂടി അവിടെ നിന്ന് മുകളിലേക്ക് പോകാന്‍ നിന്ന എന്റെ മൊബൈല്‍ ശബ്ദിച്ചു വലതു കൈയാണല്ലോ..? ഹലോ എന്ത്യേടി..? അവന്‍ ഇപ്പൊ അവിടെ വന്നിരുന്നോ..? അവള്‍ ചോദിച്ചു...ഉവ്വല്ലോ എന്നിട്ട് ധാ പോകേം ചെയ്തു..ആരെയോ കാണാന്‍ വന്നതാ...എന്താ എന്ത് പറ്റി? ഞാന്‍ തിരിച്ചു ചോദിച്ചു....അവന്‍ കാണാന്‍ വന്നത് നിന്നെയാടാ..എന്തിനു? ഞാന്‍ ജിജ്ഞാസയോടെ ചോദിച്ചു....നിനക്ക് ഹോസ്പിറ്റലില്‍ പോകാന്‍ കാശില്ല എന്നറിഞ്ഞിട്ടു ആരുടെയോ കൈയില്നിതന്ന് കാശു കടം വാങ്ങി വന്നതാ നിനക്ക് തരാന്‍..പക്ഷെ അതിനു മുന്നേ നീ ഞാന്‍ തന്ന കാര്യം പറഞ്ഞില്ലേ..? അതോണ്ടാ അവന്‍ ഒന്നും പറയാതെ പോയെ...!!

അതുകേട്ടപ്പോ കണ്ണ് നിറഞ്ഞ പോലെ..കണ്ണുകള്‍ ആണെന്ന് തോന്നുന്നു എല്ലാ വികാരങ്ങള്ക്കും  പെട്ടെന്ന് പ്രതികരിക്കുന്നത്...അതെ അവനും എന്നെ തോല്പ്പി ച്ചു..സ്നേഹിച്ചു തോല്പിച്ചു....ചട്ടകൂടില്‍ ജീവിക്കുന്ന മനുഷ്യര്‍ അല്പം എങ്കിലും വേറിട്ട്‌ സഞ്ചരിച്ചിട്ടുന്ടെങ്കില്‍ അത് സ്നേഹത്തിന്റ്. അകമ്പടിയോടെ മാത്രമാണ് എന്ന് തോന്നിയ ഒരു നിമിഷമായിരുന്നു അത്..ആത്മാര്ത്ഥനതക്ക് കുറുകെ ഓടികൊണ്ടിരുന്ന ആ ഇടത്കൈയുടെ ആ ആത്മാര്ത്ഥ ത കണ്ടപ്പോ മനസ്സ് മന്ത്രിച്ചു..” ചങ്ക് ആണെടാ നീ എന്റെ.”

അങ്ങേതലയ്ക്കല്‍ നിന്നും അവളുടെ ഹെലോ കേള്ക്കു ന്നുണ്ട് എങ്കിലും ഒന്നും പറയാനാകാതെ ഫോണ്‍ കട്ട്‌ ചെയ്തു അവന്റെ നമ്പര്‍ എടുത്തു ഞാന്‍ ടൈപ്പ് ചെയ്തു...” ഡാ നീയാണ് എന്റെ കൂട്ടുകാരന്‍ നീയാണ്...LUV U DAA...KEEP N TCH TILL MA LAST BREATH...!! അപ്പോള്‍ തന്നെ REPLY കിട്ടി..പതിവുപോലെ തന്നെ കള്ളചിരിയോടു കൂടിയ ഒരു SMILEY...!!
സന്തോഷത്നിറെ അകമ്പടിയോടെ ഇരട്ടിമധുരമുള്ള ഒരു ചിരിയോടെ മൊബൈലില്‍ നിന്നും കണ്ണ് എടുത്തു നേരെയുള്ള കെട്ടിടത്തിന്റെ സ്ഫടികഗ്ലാസ്സിലേക്ക്‌ നോക്കിയപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞിരുന്നു..എന്തിനെന്നു അറിയാതെ....!!


വാല്ക്കരഷണം- ഇതുപോലെയുള്ള സൌഹൃദങ്ങള്‍ കൂടെ ഉണ്ടെങ്കില്‍ ചിലപ്പോ വിധിയോടു പോലും നമ്മുക്ക് മത്സരിക്കാം..വെല്ലുവിളിക്കാം...അവിടെ നമ്മള്‍ അറിഞ്ഞുനല്കിചയാല്‍ പലപ്പോഴും അറിയാതെ കിട്ടും...!!

കൂട്ടുകാര്‍ ഒരു ശക്തിയാണ്..ഒരു സമ്പത്താണ്‌..ഇല്ലെങ്കില്‍ കണ്ടെത്തുക..ഉണ്ടെങ്കില്‍ നഷ്ടപെടുതാതിരിക്കുക....!!!!

കൂടുതല്‍ നേരംപോക്കുകള്ക്കാ യി കണ്ണുകള്‍ ഓടിക്കുക....http://nerampokkan.blogspot.in

Sunday 24 November 2013

ബസ്‌ മുതലാളിമാരുടെ കുഞ്ഞുങ്ങള്‍ ഭക്ഷണം കഴിച്ചില്ലെങ്കില്‍ അവരുടെ അമ്മമാര്‍ പറഞ്ഞു പേടിപിച്ചു കഴിപ്പിക്കുന്ന്ത് ഇപ്പൊ ഇങ്ങനെ പറഞ്ഞാണ്


“ മക്കളെ വേഗം കഴിച്ചോ അല്ലെങ്കില്‍ ദെ വേഗപൂട്ടുമായി ഋഷിരാജ്സിംഗ് വരും.....”


Thursday 21 November 2013

ഒരു ന്യൂ ജെനറേഷന്‍ മ്യാരേജ്


സീന്‍ ഒന്ന് മകന്റെ ബുദ്ധി

വീടിന്റെ ആധാരം പണയപ്പെടുത്തി ബാംഗ്ലൂര്‍ വിട്ടു പഠിപ്പിച്ച മകന്‍ നല്ലൊരു ജോലിയൊക്കെ കിട്ടിയപ്പോ വീട്ടുകാര് കല്യാണം ഉറപ്പിച്ചു... ഓക്കേ i Agree..but എനിക്ക് ലീവ് ഉണ്ടാകില്ല So കല്യാണത്തിന്റെ തലേദിവസം വന്നിട്ട് രണ്ടു ദിവസത്തിനുള്ളില്‍ ഞാന്‍ പോകും ഇതായിരുന്നു മകന്റെ മറുപടി...അപ്പൊ അച്ഛന്‍ ചോദിച്ചു അല്ല മോനെ അപ്പൊ ബന്ധുകളെയൊക്കെ വിളികണ്ടേ..?? Ohh..Dad...അതിനു ഫേസ്ബുക്കില്‍ ഒരു Marriage Event Create ചെയ്താല്‍ പോരെ...മകന്റെ സിമ്പിള്‍ ആയിട്ടുള്ള മറുപടി....അല്ല മോനെ അപ്പൊ സദ്യയൊക്കെ നടത്തണ്ടേ എത്ര പേര് വരും എന്നാ കണക്കറിയാതെ...??? അച്ഛന്റെ പഴയ മനസ്സില്‍ സംശയങ്ങള്‍ കൂടി വന്നുകൊണ്ടിരുന്നു...എന്റെ ഡാഡി ഫേസ്ബുക്കില്‍ മൂന്നു ഓപ്ഷന്സ്യ ഉണ്ടാവും..Join..May not join...not join...അതില്നിയന്നും എത്ര Joinees ഉണ്ടെന്ന കണക്കു എടുത്താല്‍ പോരെ സൊ സിമ്പിള്‍....!! ഓ കല്യാണം വിളിക്കാന്‍ വരെ പുതിയ കണ്ടുപിടുത്തങ്ങള്‍ ആയല്ലേ..നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് എന്റെ മകന്റെ ഒരു ബുദ്ധി..ആ ഡയലോഗ് കേട്ടപ്പോ ആ പിതാവിന്റെ മനസ്സ് മന്ത്രിച്ചു...

സീന്‍ 2 കടുംപിടുത്തം

പക്ഷെ സംശയങ്ങള്‍ അവസനികുന്നുണ്ടായില്ല അല്ലെടാ മോനെ സദ്യ നമ്മുടെ പാചകവിദ്വാന്‍ രെഘു ചേട്ടനെ ഏല്പിചാലോ..? രെഘു ചേട്ടന്റെ പാലട കഴിക്കാത്തവര്‍ നമ്മുടെ നാട്ടില്‍ തന്നെ ആരുമില്ല...എന്റെ Dad അതൊക്കെ പഴയകാലത്തേ നടക്കു ഇപ്പോഴത്തെ ട്രെന്ഡ്ട ബുഫേ ആണ് ബുഫേ...മകന്റെ ട്രെന്ഡ്ര സെറ്റ്അപ്പ്‌ കേട്ടപ്പോ ആ പിതാവിന് ഒന്നും പറയാന്‍ കഴിഞ്ഞില്ല എങ്കിലും അകത്തെ മുറിയില്‍ കട്ടിലില്‍ കിടക്കുന്ന പിതാവിന്റെ പിതാവ് അതായത് മകന്റെ മുത്തശന്റെ ശബ്ദം ഉയര്ന്നു് കേട്ടു..” എന്തോന്നാടാ ഈ കേക്കണേ..കല്യാണത്തിന് ബീഫ് വേണമെന്നോ..നാണമില്ലേഡാ നിനക്ക്...അത് കേട്ടപ്പോഴേക്കും ആ പേരകിടാവ് അകത്തേക്ക് നോക്കി ഈ കാലഘട്ടത്തിലെ സ്നേഹത്തോടെ പറഞ്ഞു..പ്ലീസ്‌ ഷട്ടപ്പ് ഗ്രാന്ഡ്േ‌ പാ..” അകത്തു കിടക്കുന്ന ആ വയസന് അത് എന്താന്ന് മനസിലായില്ല എങ്കിലും ഏതോ വലിയ ചീത്തയാണ്‌ എന്ന് മനസിലായത് കൊണ്ടാകാം താനെ വായ പൂട്ടി.....!!

ശെരി അതെല്ലാം സമ്മതിച്ചു പക്ഷെ ഏറ്റവും അടുത്ത ബന്ധുക്കളെ എന്തായാലും പോയി വിളിച്ചേ പറ്റു...അവസാനം ആ പിതാവും ഒരു കാര്യത്തില്‍ അല്പം കടുപ്പിച്ചു..പറഞ്ഞു തീര്ന്നികല്ല ദാ വരണൂ മകന്റെ ഡയലോഗ് ഓ മൈ DAD അതിനൊക്കെയുള്ള സമയമില്ല അതൊക്കെ നമുക്ക് ഒരു CONCALL ലൂടെ സെറ്റ് ചെയ്യാന്നെ...എന്ത് അതിനും ഉണ്ടോ പുതിയ എളുപ്പവഴികള്‍ എന്റെ മോനെ വീണ്ടും സമ്മതിക്കണം എന്താ ബുദ്ധി..മകന്റെ അടുത്ത എളുപ്പവഴി കേട്ടപ്പോ അച്ഛന്‍ അഭിമാനം തോന്നി...!!

സീന്‍ 3 കോണ്‍കോള്‍..

അങ്ങനെ വിശ്വവിഘ്വതമായ ആ കോണ്കോ.ള്‍ ആരംഭിച്ചു...ഹലോ കൊച്ചച്ചന്‍ U der..? ഹലോ ചിറ്റപ്പന്‍ അവിടെ ഉണ്ടോ..? ഹലോ കുഞ്ഞമ്മേ കേള്ക്കു്ന്നുണ്ടോ..? അതേയ് ഈ വരുന്ന 9th എന്റെ മാര്യേജ് ആണ് So u have to come little bit early..ok..മകന്‍ അവന്റെ ദൌത്യം അങ്ങനെ അവസാനിപ്പിച്ചു.. അപ്പൊ ചിറ്റപ്പന്ടെe വക ഒരു ചോദ്യം അല്ല മോനെ എവടെ വെച്ചാ കെട്ടു..? അമ്പലത്തില്‍ വെച്ചാണോ..? അല്ല BRO ഓഡിറ്റൊറിയത്തില്‍ വെച്ചാ..അത് പറഞ്ഞു കഴിഞ്ഞതും മകന്റെ മാതാവ്‌ ചെവിക്കൊരു പിടുത്തം ചിറ്റപ്പനെ എന്താടാ വിളിച്ചേ..അങ്ങേരു നിന്നെക്കാള്‍ എത്ര മൂത്തതാ...?? പോട്ടെ ശോഭെ കുട്ടികള്‍ അല്ലെ പറഞ്ഞിട്ട് കാര്യമില്ല എന്ന് പറഞ്ഞിട്ട് ചിറ്റപ്പന്‍ ചിറ്റമ്മയുടെ ചെവിട്ടില്‍ ഒരു ഓര്ത്തകഡോക്സ്‌ ഡയലോഗ് “ വളര്ത്തു ഗുണം..” പെട്ടെന്ന് തന്നെ വീണ്ടും മകന്റെ ശബ്ദം വെല്ലിച്ചാ കല്യാണം ഒക്കെ അല്ലെ BE FRANK..എത്രയാ വാട്ട്‌ ഈസ്‌ യുവര്‍ ഷെയര്‍..?? അത് കേട്ട വെല്ലിച്ചന്‍ ഓര്ത്തുറ തന്റെ അനുജന്റെ മകന്‍ തന്നോട് കള്ളുകുടിക്കാന്‍ ഷെയര്‍ ചോദിക്കുവാണെന്ന്.. ബാംഗ്ലൂര്ക്കാ രന്‍ പയ്യന്‍ അല്ലെ മോശമാവരുതല്ലോ.. തെല്ലു ജാള്യതയോടെ പതിഞ്ഞ ശബ്ധത്തില്‍ വെല്ലിച്ചന്‍ പറഞ്ഞു ഞാന്‍ 200 ഇട്ടു...അത് കേട്ടതും മകന്‍ ആഞ്ഞു പറഞ്ഞു What the F....k is happening? R u trying to fool me...അപ്പോള്‍ വെല്ലിച്ചന്‍ കാര്യം മനസിലായി കുറഞ്ഞുപോയി തന്റെ ഷെയര്‍ കുറഞ്ഞുപോയി സോറി മോനെ മോന്‍ വളര്ന്ന  കാര്യം വെല്ലിച്ചന്‍ അറിഞ്ഞില്ല അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല ഇട്ടെടാ 500...പറഞ്ഞിട്ട് കാര്യമില്ല പഴയ ഓളമല്ലെ എന്ന് മനസ്സില്‍ പറഞ്ഞു മകന്‍ ആ കോണ്കോടള്‍ അവസാനിപ്പികുമ്പോള്‍ ചിറ്റപ്പന്ടെ  മനസ്സില്‍ മറ്റൊരു ലഡ്ഡു പൊട്ടിയിരുന്നു..” അപ്പൊ കുറച്ചു ഇംഗ്ലീഷ് പറഞ്ഞാല്‍ അയ്യപ്പന്‍ എന്നാ വെല്ലിച്ചന്‍ 500 ഇടും അല്ലെ..ഇനിയാവട്ടെ...!!


സീന്‍ 4 ക്ലൈമാക്സ്‌

അങ്ങനെ കല്യാണത്തിന്റെ തലേദിവസം എത്തി...പന്തലുയര്നു്  ..ബന്ധുക്കള്‍ വന്നുതുടങ്ങി..പക്ഷെ വരന്‍ മാത്രം വന്നിട്ടില്ല ഫോണ്‍ ആണെങ്കില്‍ സ്വിച്ച്ഓഫ്‌..ആ അച്ഛന്‍ വല്ലാണ്ട് ടെന്ഷനന്‍ ആയിതുടങ്ങി..വരാന്നു പറഞ്ഞ സമയം കഴിഞ്ഞല്ലോ..എന്താ ചെയ്യാ..പെട്ടെന്ന് വീടിലെ ഫോണ്‍ റിംഗ്ചെയ്തു..ഓടിചെന്ന് ഫോണ്‍ എടുത്തു അങ്ങേത്തലക്കല്‍ മകന്റെ ശബ്ദം..അച്ഛന് സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു...ഹലോ പറയുന്നതിന് മുന്പ്് ബിസിബോഡി യായ മകന്റെ ഡയലോഗ് കേട്ടു..ഹേയ് ഡാഡി UNFORTUNATLY I HAVE TO ATTEND AN IMPORTANT MEETING AT DUBAI BY TOMORROW SO I CANT COME DER..U DONT WORRY DAD ഞാന്‍ എന്റെ അസ്സിസ്റെന്ടിനെ അങ്ങോട്ട്‌ അയച്ചിട്ടുണ്ട് തല്ക്കാലം അവനെ കൊണ്ട് പെണ്ണ് കെട്ടിച്ചു പെണ്ണിനെ അവന്റെ കൂടെ ഇങ്ങോട്ട് അയച്ചേക്കു..ഒന്നും പേടികണ്ടാ അവന്‍ എന്റെ സ്വന്തം ആളാ..ഡാഡിക്ക് സന്തോഷായില്ലേ..? എങ്ങനുണ്ട് എന്റെ ബുദ്ധി...!! ചെവിയില്‍ നിന്നും ഫോണ്‍ താഴെ ഊര്ന്നു  വീണതും ആ കണ്ണില്‍ നിന്ന് കണ്ണുനീര്‍ പൊടിഞ്ഞതും ആ പാവം പിതാവ് അറിഞ്ഞില്ല...ആ ചെവിയില്‍..ആ മനസ്സില്‍ ഉയര്ന്നു  കേട്ട വാചകം ഇങ്ങനെ ആയിരുന്നു “ വളര്ത്തു ഗുണം..”

വാല്ക്ഷണം- ജീവിതത്തില്‍ എല്ലാം എളുപ്പപണിയിലൂടെ ചെയ്യുന്നവര്‍ ഒരു കാര്യം ഓര്ക്കുരക ചില കാര്യങ്ങള്‍ എളുപ്പവഴിയിലൂടെ നടത്താന്‍ കഴിയില്ല അങ്ങനെ ശ്രമിച്ചാല്‍ ഒരുപക്ഷെ നിങ്ങള്‍ തട്ടിത്തെറിപ്പിക്കുന്നത് നിങ്ങളുടെ മാതാപിതാക്കളുടെ ഏറ്റവും വലിയ സ്വപ്നങ്ങള്‍ ആയിരിക്കും...!!!

കൂടുതല്‍ നേരംപോക്കിനായി സന്ദര്‍ശിക്കുക http://nerampokkan.blogspot.in/



Wednesday 20 November 2013

ഒരു മിന്നല്‍ കഥ

എവ്ട്ന്നാണ് എന്നറിയില്ല..ഒരു ന്യൂ ജെനറേഷന്‍ വാക്ക് ആണോ എന്നും അറിയില്ല ഒന്നറിയാം..എന്ത് ചെയ്യുമ്പോഴും ഇപ്പൊ പ്രാര്‍ത്ഥിക്കുന്നത് ഇങ്ങനെ ആണ്.." ദൈവമേ മിന്നിചാക്കണേ "..!!

ഹര്‍ത്താല്‍ സ്പെഷ്യല്‍ ഫുട്ബോള്‍ മത്സരത്തിനു ഇറങ്ങും മുന്‍പും ഒന്ന് പ്രാര്‍ത്ഥിച്ചു.." ദൈവമേ മിന്നിച്ചാക്കണേ.." സാധാരണ പ്രാര്‍ത്ഥനകളില്‍ അധികം മിന്നല്‍ തരാതിരുന്ന ദൈവം ഇത്തവണ അറിഞ്ഞു മിന്നിച്ചു..കളിയിലല്ല പിന്നെ.. " നടുവില്‍ " ..അത് past tense..!!

ഇപ്പൊ മിന്നിയ നടുവുമായി ഹോസ്പിറ്റലില്‍ പോയി കുത്തും വാങ്ങി മരവിച്ചിരിക്കുന്ന്നു..!!...


ഓര്‍മ്മ എന്ന വാക്ക്

ഓര്‍മ്മിക്കുവാന്‍  പോലും  ആര്‍ക്കും സമയമില്ലാത്ത  ഈ നൂറ്റാണ്ടിലെ ഈ സമൂഹത്തില്‍ കടമെടുത്ത വരികളിലൂടെ ചോദിക്കേണ്ടിയിരിക്കുന്നു..." ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം ഓര്‍മ്മിക്കണം എന്ന വാക്ക് മാത്രം...!!



Tuesday 19 November 2013

മധ്യകേരളത്തിലെ ഹര്‍ത്താല്‍ കാഴ്ച

കഴിഞ്ഞദിവസം നടന്ന ഹര്‍ത്താല്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല എങ്കിലും ആ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുന്ന ഒരു സുഹൃത്തിനെ കണ്ടപ്പോള്‍ ഒരു മനസുഖത്തിനു വേണ്ടി വെറുതെ ചോദിച്ചു..ഹര്‍ത്താല്‍ എങ്ങനുണ്ട് അടിച്ചു പൊളിച്ചോ..? പിന്നെ തകര്‍ത്തു..ഇനി എന്നാണാവോ അടുത്തത്...ഉത്തരം പെട്ടെന്ന് കിട്ടി...!!

അല്ല ചേട്ടാ സത്യത്തില്‍ ഈ ഹര്‍ത്താല്‍ എന്തിനു വേണ്ടിയായിരുന്നു..?? മനസുഖത്തിനായി അടുത്ത ചോദ്യം എറിഞ്ഞു...!!

മറുപടി കേട്ടപ്പോ ഇതുവരെ അനുഭവിക്കാത്ത ഒരു വെല്യ മനസുഖം കിട്ടി..ആ മറുപടി ഇങ്ങനെ ആയിരുന്നു.." എടാ അതിപ്പോ..ഏതോ ഒരു കസ്തൂരിരംഗനെ ഇടുക്കിയില്‍ ഇട്ടു ആരോ തല്ലി..അതിലുള്ള പ്രതിഷേധമോ അങ്ങനെ ഏതണ്ടക്കയാ....എന്തായാലും വൈകീട്ട് മ്മടെ ഷാജുന്റെ വീടിന്റെ അടുത്തുള്ള ടവറിന്റെ താഴെ ഒരു പ്രതിഷേധം ഉണ്ട്..നീ വേണേല്‍ അങ്ങോട്ട്‌ പോര് ബാക്കി അവിടെ വെച്ച് പറഞ്ഞു തരാം...!!

വാല്‍കഷണം- "മധ്യ"കേരളത്തില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നുണ്ട് കേട്ടോ...!!



ഒരു വെളുത്ത നിക്കര്‍- വിശ്വാസം..

ഒരു വെളുത്ത നിക്കര്‍- വിശ്വാസം..

അല്ല അവന്‍ പറഞ്ഞതില്‍ എന്തെങ്കിലും കാര്യമുണ്ടോ...?? ഉറങ്ങാന്‍ കിടക്കുമ്പോഴും എന്റെ ചിന്ത അതായിരുന്നു...അങ്ങനെയൊക്കെ ഉണ്ടാവുമോ? ഉണ്ടാകും...അവന്റെ നേട്ടങ്ങള്‍ അതല്ലേ തെളിയിക്കുന്നത്...അതൊക്കെ ശെരി പക്ഷെ വെളുത്ത കളറില്‍ മന്ത്രങ്ങള്‍ അച്ചടിച്ച ആ നിക്കര്‍( ബര്മൂ.ഡയുടെ കുട്ടികാലം എന്നും പറയാം)ആണ് അവന്റെ ഐശ്വര്യത്തിന്റെ കാരണം എന്നൊക്കെ പറഞ്ഞാല്‍ എങ്ങനെയാ വിശ്വസിക്കാ..?? പക്ഷെ അവന്‍ പറഞ്ഞതിലും സത്യം ഇല്ലേ..ആ നിക്കര്‍ കൈയില്‍ വന്നെപിന്നെയല്ലേ അവനു ജോലിയില്‍ പ്രമോഷന്‍ കിട്ടിയത്..പുതിയ വീട് വെച്ചത്..കാറ്‌ വാങ്ങിയത്..എന്തിനു ഇഷ്ടാണ് എന്ന് പറഞ്ഞപ്പോ രാഖി മേടിച്ചു അവന്റെ കൈയില്‍ കെട്ടിയ ആ കുട്ടി തിരിച്ചുഇഷ്ടമാണെന്ന് പറഞ്ഞതും ഈ വെളുത്ത നിക്കര്‍ കിട്ടിയതിനു ശേഷമല്ലേ...അതെ..അതാണ്‌ സത്യം..അതുകൊണ്ട് തന്നെ പോന്നു പോലെയാ അവന്‍ ആ നിക്കര്‍ കൊണ്ട് നടക്കണേ...ആ നിക്കര്‍ ധരിച്ചു ഏത് പെണ്കുുട്ടിയോട് സംസാരിച്ചാലും ആ പെണ്കു്ട്ടിക്ക് തിരിച്ചു ആകര്ഷൊണം തോന്നുമ്മത്രേ..അങ്ങനെ ആ ആകര്ഷംണത്തിന്റെ ഭാഗമായി ഒരു SMS നു Reply കിട്ടിയാല്‍ പിന്നെ ബാക്കി കാര്യം ഇടതുകൈയിലെ തള്ള വിരല്‍ നോക്കിക്കോളുമത്രേ...ആ ഒരൊറ്റ വിരലുകൊണ്ട് എന്ത്മാത്രം ഡയലോഗ് ആണ് ടച്ചി ടച്ചി ഉണ്ടാക്കുന്നത്..നമുക്കും ഉണ്ട് ഒരു തള്ളവിരല്‍..ഇടക്ക് കുഴി നഖം വരാനും..പിന്നെ താല്പര്യം ഉണ്ടെങ്കില്‍ നഖം കടിക്കാനും കൊള്ളാം...!!

എന്നാലും ആ നിക്കര്‍...അവന്റെ വീട്ടിലെ പൂജാമുറിയില്‍ തൂക്കിയിട്ടാണ് അവന്‍ അത് കൊണ്ട്നടക്കുനത്,,എന്തിനേറെ..മനസിന്‌ വല്ലാത്ത വിഷമം വരുമ്പോഴും..ആഗ്രഹിച്ച കാര്യം നടക്കാതിര്കുംപോഴും അവന്‍ ഓടി പോയി ആ നിക്കര്‍ ധരിക്കുമത്രേ അപ്പോള്‍ തന്നെ എല്ലാ വിഷമങ്ങള്ക്കും  ശമനമാകുമെന്ന്...അതുകൊണ്ട് തന്നെ അവന്റെ കമ്പനിയിലെ എല്ലാ മാസത്തിലും ഉള്ള മീറ്റിംഗ്നു പോകുമ്പോഴൊക്കെ ലാപ്ടോപ് മറന്നാലും ആ നിക്കര്‍ മറക്കാറില്ല..ബാഗില്‍ പൊതിഞ്ഞു വെച്ച ആ നിക്കറില്‍ തോട്ടിട്ടെ അവന്‍ എഴുന്നേറ്റു പോയി ബിസിനസ്‌ പ്രസന്റേഷന്‍ ചെയ്യാറുള്ളു...ഒരു മാസം മുന്പ്ക ആധാര്കാലര്ഡ്പ‌ ശെരിയാകാതത്തില്‍ വെഷമിച്ച അവന്‍ ആ നിക്കര്‍ 3 ദിവസം ദേഹത്ത്നിന്നും മാറ്റിയില്ലത്രേ അടുത്ത ദിവസം അത്ഭുതം എന്ന് പറയട്ടെ അവന്റെ ആധാര്കാതര്‍ഡ്‌ ശെരിയായി..അതുകൊണ്ടൊക്കെ തന്നെ ആ നിക്കര്‍ അവന്‍ ആരെകൊണ്ടും തൊടീക്കാറില്ല...അവന്റെ സഹോദരിയുടെ കൊച്ചു ഒരു ദിവസം അതൊന്നു എടുത്തു കളിച്ചപ്പോള്‍ താനും കണ്ടതാ അവന്റെ പ്രതികരണം....ശെരിക്കും അതൊരു ദിവ്യ നിക്കര്‍ ആണോ..ആജാനുബാഹുവായ അവന്‍ അത് ഇട്ടുനടക്കുമ്പോള്‍ വായില്‍ ഒരു പാട് comments വരാറുണ്ട് എങ്കിലും ആ നിക്കറിന്റെ ദിവ്യത്തം ഓര്ത്ത്് മിണ്ടാറില്ലല്ലോ താന്‍..അതില് തോട്ട് കഴിഞ്ഞാല്‍ ഐശ്വര്യം വരും എന്നോര്ത്ത്  കഴിഞ്ഞദിവസം അവന്‍ കാണാതെ അലക്കിയിട്ടിരുന്ന ആ നിക്കറില്‍ കുറെ തലോടി പക്ഷെ വന്നത് ഐശ്വര്യം ആയിരുന്നില്ല ലോണ്‍ മുടങ്ങി എന്നറിയിച്ചുകൊണ്ടുള്ള ബാങ്ക് നോട്ടീസ് ആയിരുന്നു....!!

ഒരു ദിവസം എങ്കില്‍ ഒരു ദിവസം ആ നിക്കര്‍ ഒന്ന് വീട്ടില്‍ കൊണ്ട്വന്നു ഇട്ടു നോക്കണം എന്നിട്ട് വേണം എനിക്കും നന്നാകാന്‍ പക്ഷെ അവന്‍ അത് തരില്ലല്ലോ പിന്നെ എന്ത് ചെയ്യാം..അതെ അത് മാത്രമേ ഉള്ളു വഴി..” അടിച്ചു മാറ്റാം..” മീശമാധവനെ കാത്താക്കണേ...!!

അങ്ങനെ ഗതികേട് കൊണ്ട് അവന്റെ വീട്ടില്‍ കിടന്ന ആ ദിവസം നേരത്തെ എഴുന്നേറ്റു ആ കൃത്യം മനസില്ലാമനസോടെ നിര്വ്ഹിച്ചു..വീട്ടില്‍ ചെന്ന് ലീവ് എടുത്തു ആ നിക്കര്‍ ഒരു ദിവസംമൊത്തം ഇരുന്നു..ഒന്നും വന്നില്ല..രണ്ടു ദിവസം ഇരുന്നു..ഒന്നും വന്നില്ല..ഒരാഴ്ച ഇരുന്നു ഒന്നും വന്നില്ല..ഒരു മാസം ഇരുന്നു, അപ്പൊ വന്നു ഐശ്വര്യം അല്ല... പിന്നെ... ഇനി ജോലിക്ക് വരണ്ട എന്നറിയിച്ചുകൊണ്ടുള്ള ഒരു കത്ത്...ഇട്ടിരുന്ന ആ നിക്കറിലെ മന്ത്രങ്ങള്‍ ഒന്ന് പുച്ചിച്ചോ എന്നൊരു സംശയം....ഈ പന്ന നിക്കറിന് ഒരു മണ്ണാങ്കട്ടയും ഇല്ല ഞാന്‍ ഉറപ്പിച്ചു...പക്ഷെ ഇത്രയും നാള്‍ ആയിട്ടും അവന്റെ ആ ഐശ്വര്യാ നിക്കര്‍ പോയിട്ട് അവന്‍ എന്താ ഒന്നും പറയാത്തെ? അത് മാത്രമല്ല നേട്ടങ്ങള്ക്ക് ‌ ഒരു കുറവുമില്ല...എന്തായാലും ചോദിച്ചിട്ട് തന്നെ കാര്യം...!!

പിറ്റേദിവസം രാവിലെ അവന്റെ വീടിലേക്ക്‌ എത്തിയ ഞാന്‍ ആ കാഴ്ച കണ്ടു ഞെട്ടിതെറിച്ചു...അതെ വെള്ള നിക്കര്‍ ധരിച്ചു അവന്‍ ആ മതിലിന്റെ മുകളില്‍ കെടന്നു ഫോണ്‍ ചെയ്യുന്നു..എന്നെ കണ്ടപ്പോ പെട്ടെന്ന് ചാടിഎഴുന്നേറ്റു ഒരു ഡയലോഗ് “ സുരേഷ് സര്‍ ആയിരുന്നു ഇന്നത്തെ വര്ക്കിചനെ കുറിച്ച് പറയാന്‍ വിളിച്ചതാ..അതെയതെ എല്ലാ ദിവസവും 12 PM  ആകുമ്പോ വിളിക്കുന്ന അതെ സുരേഷ് സര്‍ തന്നെയല്ലേ എന്ന് ഞാന്‍ മനസ്സില്‍ ഓര്ത്തുള പെട്ടെന്ന് തന്നെ അതിനെക്കാളും പ്രധാനപെട്ട ആ കാര്യം ഞാന്‍ ചോദിച്ചു...” അളിയാ നിന്റെ ഒരു വെള്ള നിക്കര്‍ എന്റെ കൈയില്‍ അറിയാതെ പെട്ടു തരാന്‍ വന്നതാ അല്ല അപ്പൊ ഏതാ ഈ ഇട്ടിരിക്കുന്ന നിക്കര്‍...??? അവന്‍ ആ തള്ളവിരല്‍ കൊണ്ട്ഇട്ടിരിക്കുന്ന ആ വെളുത്ത നിക്കറിനെ തലോടികൊണ്ട് പറഞ്ഞു..” എടാ ഏത് കാര്യത്തിനായാലും ഒരു പാര്ട്സ്  നല്ലതല്ലേ അതോണ്ട് കുറെ നാള് മുന്പ്ൊ ഞാന്‍ പോയി ഈ SAME MODEL ഒരു 5 എണ്ണം മേടിച്ചു...പോയാല്‍ പോയില്ലേ..നമ്മള്‍ ദുഖിക്കാന്‍ പാടില്ലാലോ...എന്തായാലും അത് നീയിടുത്തോളുട്ടോ..നീയും ഒന്ന് രക്ഷപെടട്ടെ....!!
അവന്‍ അത് പറഞ്ഞുകഴിഞ്ഞതും മനസ്സിലേക്ക് എവിടെനിന്നോ പ്രായം ചെന്ന ഒരു ഡയലോഗ് ഒഴുകിയെത്തി...” വിശ്വാസം അതല്ലേ എല്ലാം..”

വാല്കഷണം- വിശ്വാസങ്ങളെ അതിന്റെ പാട്ടിനു വിട്ടേക്കുക ഒരിക്കലും ഒരാളുടെ വിശ്വാസത്തെ അനുകരിക്കാന്‍ ശ്രമിക്കരുത്..ശ്രമിച്ചാല്‍ ഉള്ള വിശ്വാസത്തെ ഹനിക്കലായിരിക്കും അത്....!!

കൂടുതല്‍ നേരം പോകണം എന്ന് ഉണ്ടെങ്കില്‍ വലിഞ്ഞു കയറുക..." http://nerampokkan.blogspot.in/"


Thursday 7 November 2013

സ്പൈക്ക്



സ്പൈക്ക്..

അവന്‍ നേരെയും ചരിച്ചും മാറി മാറി ആ ഫോട്ടോയിലേക്ക്‌ നോക്കി ഇവന് എന്താ ഇത്ര പ്രത്യേകത..എന്നേക്കാള്‍ കളര്‍ കുറവാണു..മുഖത്താണെങ്കില്‍ NH റോഡുകളില്‍ കാണുന്ന കുഴികളും കലകളും ഉണ്ട്..എന്തിനു കൃതാപ് പോലും ഇല്ല..ആകെ മൊത്തം ഒരു അണ്ണാന്‍ മാന്തിയമോന്ത...പക്ഷെ അവന്‍ ഒരു ഫോട്ടോ അപ്‌ലോഡ്‌ ചെയ്താല്‍ ലൈക്കുകളുടെയും കമന്റ്‌കളുടെയും ഘോഷയാത്രയാണ്….ഇവിടെ നമ്മള്‍ ഒരു ഫോട്ടോ അതും ഫോട്ടോഷോപ്പില്‍ ഇട്ടു വെളുപ്പിച്ചു കുട്ടപ്പനായിട്ട് ഇട്ടാലും കിട്ടുന്നത് കൂടി വന്നാല്‍ 50..അതിലാണേല്‍ 5 എണ്ണം വേറെ പേരുകളില്‍ സ്വയം തുടങ്ങിയ അക്കൗണ്ട്‌കളില്‍ നിന്നും പിന്നെയുള്ളത് കപ്പബിരിയാണി മേടിച്ചുതരാം എന്ന് പറഞ്ഞു കൊച്ചച്ചന്റെ മകന്റെ കൈയ്യില്‍നിന്നും നിര്‍ബന്ധിച്ചു മേടിക്കുന്നതും. അങ്ങനെ എല്ലാം കൂടിയാണ് നേരത്തെ പറഞ്ഞ 50 ലൈക്‌...അല്ല ശെരിക്കും എന്നേക്കാള്‍ എന്ത് പ്രത്യേകതയാണ് ഇവന് ഉള്ളത്. ശെരിക്കും നോക്കട്ടെ...അവന്‍ ആ ഫോട്ടോ കുറച്ചുകൂടി വലുതാക്കി നോക്കാന്‍ തുടങ്ങി...!!
യെസ്...യുറേക്കാ..കണ്ടുപിടിച്ചു ഇവന് ശ്രദ്ധ കിട്ടുന്ന ആ സംഭവം അവസാനം ഞാന്‍ കണ്ടുപിടിച്ചു...അതാണ് അവന്റെ മുടി “സ്പൈക്ക്..സ്പൈക്ക്..സ്പൈക്ക്..” കക്ക വാരി കൊട്ടയില്‍ ഇടുന്നത് പോലെ തലയുടെ രണ്ടു സൈഡില്‍ നിന്നും മുടി മുകളിലേക്ക് പൊക്കി വെക്കുന്ന രീതി..ഓഹ്ഹോ അപ്പൊ ഇതാണ് സംഭവം.... സംഭവം കൊള്ളാം പക്ഷെ ഇത് ഇങ്ങനെ എത്ര നേരം പൊങ്ങി നിക്കും അതിനു ജെല്‍ പുരട്ടണ്ടേ..? വെളിച്ചെണ്ണ തേച്ചുപിടിച്ചാലും ഈ മുടി ഇങ്ങനെ കുന്തം പോലെ നിക്കോ..?? പക്ഷെ ഒരു ഗുണമുണ്ട്..ചീപ് മേടികണ്ടല്ലോ..!! ഇപ്പോഴത്തെ ട്രെന്‍ഡ് ഇതാണ് എന്നും പണി കുറവാണെന്നും മുടിവേട്ടുക്കാരന്‍ ശിവന്‍ ചേട്ടന്‍ വരെ പറഞ്ഞത് പെട്ടെന്ന് ഓര്‍ത്തു അത് മാത്രമല്ല ഇപ്പോഴത്തെ ന്യൂ ജെനറേഷന് പെണ്‍കുട്ടികള്‍ക്ക് സ്പൈക്ക് ആണത്രേ ഇഷ്ടം...എന്തായാലും ഒരു കൈ നോക്കിയാലോ..???? അതെ നാട് ഓടുമ്പോ ഒന്ന് താനും നടുവേ ഓടി നോക്കട്ടെ....!!

അങ്ങനെ അവന്‍ ചുരുണ്ട ഭംഗിയുള്ള അവന്റെ മുടി നാടിനു വേണ്ടിയും ലൈക്‌നു വേണ്ടിയും പിന്നെ ന്യൂ ജെനറേഷന്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയും പൊക്കിവെച്ചു..ഒരു ഉത്സവത്തിന്‌ കോടി കയറിയ പോലെ ജെല്ലിന്റെ അകമ്പടിയോടെ എന്തിനോ വേണ്ടി തിളക്കാന്‍ ശ്രമിക്കുന്ന സാമ്പാര്‍പോലെ അവന്റെ മുടി അങ്ങനെ സ്പൈക് ആയി...പക്ഷെ അപ്പോഴും ആ ചന്ദനകുറി നെറ്റിയില്‍ മായാതെകിടന്നിരുന്നു..നേരെ വീട്ടിലേക്കു വെച്ച്പിടികുമ്പോഴും അവന്റെ മനസ്സില്‍ ഒരു ചോദ്യം ബാക്കി ആയിരുന്നു വീട്ടുകാരേ എങ്ങനെ പറഞ്ഞു മനസിലാക്കും.....ലൈക്‌ ആയിരിക്കുമോ അല്ലെങ്കില്‍ കമന്റ്‌ ആയിരികുമോ..അതുമല്ലെങ്കില്‍ നല്ല പോക്ക് ആയിരിക്കുമോ കിട്ടുന്നത്....!!
അങ്ങനെ സ്പൈക്കും വെച്ചോണ്ട് നടക്കുന്ന വഴി വീട്ടിലേക്കുള്ളവഴിയില്‍ കച്ചവടം നടത്തുന്ന കമലചേച്ചിയുടെ മുഖത്ത് പതിവ് കാണാറുള്ള ആ ചിരി കാണുന്നില്ല പകരം സോളാര്‍ കേസിലെ ബിജുവിനെ നോക്കുന്ന പോലെ ഒരു നോട്ടം..ഹേ,,അതെന്താപ്പോ അങ്ങനെ..?? തന്റെ സ്പൈക്ക് കണ്ടിട്ടാണോ..? ഹേയ് അങ്ങനെ ആകില്ല...നടന്നുനടന്നു തങ്കച്ചന്റെ കട എത്തിയപ്പോള്‍ കേട്ടു ഒരു കമന്റ്‌ “ എങ്ങനെ നടന്ന പയ്യനാ കോലം കണ്ടില്ലേ..?? മനുഷ്യന്റെ കാര്യം ഇത്രോക്കേ ഉള്ളു...”..  ഇതൊക്കെ കേട്ട് തളരരുത് ധൈര്യം ആയി മുന്നോട്ടു പോകുക അവന്‍ മനസിനെ പറഞ്ഞു പടിപിച്ചപ്പോഴേക്കും വീടെത്തിയിരുന്നു...!!

ചെരുപ്പ് ഊരി പടിയില്‍ ഇടുമ്പോള്‍ പത്രം വായിച്ചുകൊണ്ടിരുന്ന അച്ഛന്‍ തല ഉയര്‍ത്തിനോക്കി പെട്ടെന്ന് ആ മുഖം വല്ലാണ്ടായി.. നിയമസഭയില്‍ നിന്ന് MLA മാര്‍ ഇറങ്ങിപോകുന്നപോലെ എഴുന്നേറ്റു ഒരൊറ്റ പോക്ക്....അകത്തേക്ക് കയറി കസേരയില്‍ ഇരുന്നതും അമ്മ വന്നു തലയിലേക്ക് നോക്കി ഒരു ഡയലോഗ് “ നിനക്കിതു എന്തിന്റെ കേടാ ? നല്ല മാണിക്കാത്ത മോന്ത ആയിരുന്നു..എന്തിനാടാ നീ ഇങ്ങനെ ചെയ്തത്..പോയി മര്യാദക്ക് മുടി വെട്ടിയെട്ടു വാ എന്നിട്ട് ചായയും ചോറും ഒക്കെ...!! ഏ ഇശ്വരാ സ്പൈക്ക് പണി ആയോ എന്ന് കണ്ണാടിയില്‍ നോക്കി ആലോചിക്കുമ്പോഴേക്കും മുത്തശ്ശി ഓടി വന്നു അടുത്തിരുന്നു ഒരൊറ്റ കരച്ചില്‍ “ അയ്യോ എന്റെ കൊച്ചിന് ഇതു എന്തുപറ്റി..എന്റെ മോന് ആരോ കൈവെഷം കൊടുത്തതാ..അല്ലാതിങ്ങനെ വരില്ല..നാളെ തന്നെ ഒരു ചരട് ജപിച്ചു കെട്ടണം കേട്ടോടി “ എന്നും പറഞ്ഞു അവന്റെ തലയില്‍ കൈഓടിക്കാന്‍ തുടങ്ങി..മുത്തശ്ശി എന്താ ഇങ്ങനെ പറയുന്നത്..? എന്നല്ല അവന്‍ അപ്പൊ ചിന്തിച്ചത്..കഷ്ടപ്പെട്ട് കാശുകൊടുത്തു കെട്ടിപൊക്കിയ സ്പൈക്കിലാണ് മുത്തശ്ശിയുടെ സ്നേഹപൂര്‍ണ്ണമായ തലോടല്‍..ഈ അവസ്ഥക്കാണോ മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന് പറയുന്നെ...പതിയെ മണിക്കൂറുകള്‍ കൊണ്ട് പോക്കിവെച്ച സ്പൈക്ക് മൂന്നാറിലെ ഇടിച്ചുനിരത്തിയ ഭൂമിപോലെ ആയി...അന്നേരം അവനോര്‍ത്തു സ്പൈക്കും ലൈക്‌കളും കമന്റ്‌കളും ആണോ വലുത് അതോ നാട്ടുകാരുടെയും വീട്ടുകാരുടെയും സ്നേഹത്തോടെയുള്ള പെരുമാറ്റം ആണോ വലുത്...വേണ്ട ഞാന്‍ ഒരു സാധാരണക്കാരനാണെ..എനിക്ക് സ്പൈക്ക് വേണ്ട എന്റെ നാടും വീടും അവരുടെ സ്നേഹവുമാണ് വലുത്..നാട് ഓടട്ടെ സൈഡില്‍ കൂടെ ഓടാനും ആരെങ്കിലുമൊക്കെ വേണ്ടേ..?? എന്ന് ആലോചിക്കുമ്പോഴും മുത്തശ്ശിയുടെ മുടിയിഴകളിലൂടെയുള്ള സ്നേഹത്തോടെയുള്ള ആ തലോടല്‍ ആസ്വദിക്കുകയായിരുന്നു അവന്‍....!!


വാല്‍കഷണം- പരീക്ഷണങ്ങള്‍ ആകാം പക്ഷെ സ്വന്തം ജീവിതം വെച്ച്കൊണ്ട് ആകരുത് കാരണം നമ്മുടെ ജീവന് നമ്മുക്ക് വിലയില്ലെങ്കിലും ചിലര്‍ക്ക് അവരുടെ ജീവനേക്കാള്‍ വലുത് ആയിരിക്കും നമ്മുടെ ജീവന്‍...!!

Monday 4 November 2013

കാത്തിരിപ്പ്‌...

കാത്തിരിപ്പ്‌

പിറവി തന്നെ മാതാപിതാക്കളുടെ കാത്തിരിപ്പ്‌ കണ്ടുകൊണ്ടാണ്....
പിന്നെ ഒരു ചരട് കെട്ടി പേര് വിളിക്കാനുള്ള കാത്തിരിപ്പായിരുന്നു അവര്‍ക്ക്...
ഇതിനിടയില്‍ “ അച്ഛന്‍ “ അമ്മ എന്നൊക്കെ വിളിക്കാന്‍ ശ്രമിച്ചു പക്ഷെ പുറത്തേക്കു വരുന്നുണ്ടായില്ല
അവിടെയും അതിനായി അറിയാതെ ഒരു കാത്തിരിപ്പ്‌.....
പിന്നീടു ആദ്യാക്ഷരം പഠിക്കാനായി പള്ളികൂടത്തില്‍ പോകാനുള്ള കാത്തിരിപ്പായിരുന്നു..
പോയി തുടങ്ങിയപ്പോള്‍ വൈകുന്നേരത്തെ ബെല്‍ അടിക്കാനുള്ള കാത്തിരിപ്പായിരുന്നു..
ഓടി പാഞ്ഞു വീടെത്തി ചായപോലും കുടിക്കാതെ കളിക്കാനായി ഓടിയതും ഒരു കാത്തിരിപ്പിനു ശേഷം ആയിരുന്നു...
പിന്നീടു ഒരു കേട്ട് വെളുത്ത പേപ്പറുകളില്‍ വട്ടത്തിലെ ചുമന്ന മഷികൊണ്ട് എഴുതിയ മാര്‍ക്ക്‌ അറിയാനുള്ള കാത്തിരിപ്പായിരുന്നു...
എവിടെയാണ് മാര്‍ക്ക്‌ കുറഞ്ഞത് എന്നോര്‍ത്ത് നിരാശയേറിയ മുഖവുമായി അപ്പോഴും കാത്തിരുന്നു ഉറ്റ സ്നേഹിതന്റെ മാര്‍ക്ക് അറിയാനും തന്നെക്കാള്‍ കുറവാണു എങ്കില്‍ വീട്ടില്‍ ഒന്ന് താരതമ്യം ചെയ്യാനും..
ഓരോ വര്‍ഷത്തിലെയും ഓണത്തിനും വിഷുവിനും ക്രിസ്മസ്നും പെരുന്നാളിനുമായി കാത്തിരുന്നു പുത്തന്‍ ഉടുപ്പ് കിട്ടാനും പിന്നെ ആ അവധി ദിനം കളിച്ചു ഉല്ലസിക്കാനും...
പിന്നെ ഇമ്മിണി വെല്യ ഒരു കാത്തിരിപ്പ്‌ SSLC എന്ന കടമ്പ കടക്കാനായി....വീണ്ടും കാണാം എന്ന് പറഞ്ഞു കൂട്ടുകാരോട് ടാറ്റാ പറയുമ്പോ അവ്ടെയും കാണുന്നു ഒരു കാത്തിരിപ്പ്...
അതിനിടയില്‍ പ്രേമം എന്തെന്നറിഞ്ഞ നിമിഷത്തില്‍ അവളുടെ കാല്‍വെട്ടത്തി’നായി ആരുമറിയാതെ ഒരു കാത്തിരിപ്പ്.....!!!

പിന്നെ ഒരു നൊസ്റ്റാള്‍ജിയയോടെയ്യുള്ള ഒരു കാത്തിരിപ്പ്.....
അതെ ആദ്യമായി കോളേജില്‍ പോകാനുള്ള ഒരു കാത്തിരിപ്പ്
പിന്നെ എല്ലാദിവസവും കോളേജ് ലേക്കുള്ള വഴിയില്‍ KSRTC യുടെ വിജ്രമ്പിച്ച ഹോണിനായും ഒരു കാത്തിരിപ്പ്‌...
മാര്‍ച്ചുകളും..ജലപീരങ്കികളും വാര്‍ത്തകള്‍ ആകുമ്പോള്‍ നാളെ ഒരു സമരത്തിനായി കൊതിയോടെ ഒരു കാത്തിരിപ്പ്‌...
പണ്ടെങ്ങോ വാടി പോയ പ്രണയം വീണ്ടും മൊട്ടിട്ടു തളിര്‍തപ്പോള്‍ അവള്‍ വരാറുള്ള വഴികളില്‍ തന്റെ പ്രണയത്തെ അറിയിക്കാനായി അവിടെയും കാത്തിരിപ്പ്‌..
ആ കാത്തിരിപ്പിന്റെ സങ്കടം മാറ്റാനായി കൂട്ടുകാരുമോന്നിച്ചു അരണ്ടവെളിച്ചത്തില്‍ വെമ്പലോടെ അവ്ടെയും കാത്തിരിക്കുന്നു ഒരു പൈന്റ്നായി...
അടുത്തത് വല്ലാതെ ടെന്‍ഷന്‍ അടിച്ച കാത്തിരിപ്പായിരുന്നു...കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ബാലെറ്റ് പെട്ടി പൊട്ടിച്ചു എണ്ണുമ്പോള്‍ അകത്തോ പുറത്തോ എന്ന ഒരു കാത്തിരിപ്പ്..
അവസാനം കോളേജിലെ സങ്കടത്തിന്റെ അകമ്പടിയോടെയുള്ള അവസാന ആഘോഷമായ ഫെയര്‍വേല്‍ എന്ന കണ്ണുനീര്‍മഴക്കായുള്ള കാത്തിരിപ്പ്‌...!!
പിന്നെ ഉത്തരവാദിത്വങ്ങളുടെ ഭാണ്ടകേട്ട് തലയിലേക്ക് എടുത്തു വെയ്ക്കുമ്പോള്‍ അവിടെ തുടങ്ങുന്നു ഒരു ജോലിക്കായുള്ള കാത്തിരിപ്പ്‌...
ഇന്റര്‍വ്യൂവിനായി ഇല്ലാത്ത ഡ്രസ്സ്‌ വാങ്ങി പോയാലോ അവിടെയും ഉണ്ട് കാത്തിരിപ്പ്..
ജോലിയൊക്കെ ആയികഴിയുമ്പോള്‍ പിന്നെ ഒരു വീടിനും പിന്നൊരു കാറിനും പിന്നെ ലോണുകള്‍ക്കും വേണ്ടിയുള്ള കാത്തിരിപ്പ്...
ഇതൊക്കെ ആയികഴിയുമ്പോ ഒരു നല്ല ഭാര്യക്ക് വേണ്ടിയുള്ള കാത്തിരിപ്പ്‌..
അത് കഴിഞ്ഞാലോ പുതിയ തലമുറയെ വാര്‍ത്തെടുക്കാനുള്ള കാത്തിരിപ്പ്‌...!
ആറ്റുനോറ്റ് കാത്തിരുന്ന ആ നിമിഷം സ്വന്തം സൃഷ്ടിയെ കൈകളിലേക്ക് ഏറ്റുവാങ്ങുമ്പോള്‍ ഒരു വലിയ കാത്തിരിപ്പിന് വിരാമം ആകുന്നു...പക്ഷെ അവിടെ മറ്റൊരു കാത്തിരിപ്പുകള്‍ക്ക് തുടകക്കമാകുന്നു...

അതെ...

“ പിറവി തന്നെ മാതാപിതാക്കളുടെ കാത്തിരിപ്പ്‌ കണ്ടുകൊണ്ടാണ്...”.എന്ന് തുടങ്ങുന്നു ആ കാത്തിരിപ്പ്‌....!!!

വാല്‍കഷണം- മരണത്തിലെങ്കിലും കാത്തിരിപ്പ്‌ വില്ലന്‍ ആകില്ല എന്നാണ് ചിന്ത എങ്കില്‍ കേള്‍ക്കാം ബോഡി എടുക്കാന്‍ വരട്ടെ അവര് പുറപെട്ടിട്ടുണ്ട് അവര് വരട്ടെ അത് വരെ കാത്തിരിക്കാം....!!
കാത്തിരിപ്പ്‌ ജീവിതത്തിന്റെ ഒരു ഭാഗമാണ്....അതുകൊണ്ട് കാത്തിരുന്നോളൂ നല്ല ഒരു നാളെക്കായി...!!




Friday 1 November 2013

പ്രാരാബ്ധ കേരളം




തുടക്കം

മറിഞ്ഞുകിടന്നിട്ടും തിരിഞ്ഞു കിടന്നിട്ടും എനിക്ക് ഉറക്കം വരുന്നുണ്ടായില്ല...ഈ പോക്ക്പോയാല്‍ എവിടെ എത്തും..?? വരവിനേക്കാള്‍ കൂടുതലാ ചെലവ്..വിപിന്റെ കൈയില്‍ നിന്ന് വാങ്ങിയ കാശ് ഈ ആഴ്ച കൊടുക്കണം..ഇശ്വരാ അവന്‍ മറന്നെങ്കില്‍.....,...? ഇല്ല..അസംഭവ്യം..കഴിഞ്ഞ വര്ഷം ചെറായിയിലെ ഉത്സവത്തിന്‌ പോയപ്പോ മേടിച്ച I LOVE YOU എന്നെഴുതിയ ബലൂണിന്റെ കാശ് കഴിഞ്ഞ ആഴ്ച കണ്ടപ്പോ കണക്കു പറഞ്ഞു മേടിച്ചവനാ….അവന്‍ അത് മറക്കണമെങ്കില്‍ അവനു അല്‍ഷിമെസിന്റെ ഒരു റാലി തന്നെ ബാധിക്കണം....ഇനി ഇപ്പൊ എവടന്ന് കടം മേടിക്കും..എല്ലാ ദിവസവും ഒന്നാം തീയതി ആയിരുന്നെങ്കില്‍.. ശമ്പളം കിട്ടുമെന്ന പ്രതീക്ഷയില്‍ ഒന്ന് ചിരിക്കാമായിരുന്നു..പാര്‍ട്ട്‌ ടൈം ജോലി ചെയുന്ന കമ്പനിയിലെ ചെക്ക് ചോദിക്കുമ്പോ ബഹിരാകാശതേക്ക് വിട്ട ഉപഗ്രഹത്തിന്റെ സ്റ്റാറ്റസ് പോലാ പറയണേ “ എന്നെങ്കിലും വരും “...പേഴ്സില്‍ 3 ATM കാര്‍ഡ്‌ ഒക്കെയുണ്ട് എന്ത് കാര്യം..അത് ഇട്ടു കഴിഞ്ഞാല്‍ ATM Machine വരെ “ മാപ്പ് “ പറയുന്നതു കാണാം..കണ്ടാലോ ഒരു പരിഷ്കാരി...കൈയിലാണേല്‍ പത്തു പൈസയും ഇല്ല...ഒരു കുന്നു പ്രഷര്‍ഉം സഹിച്ചു ജോലി ചെയ്താല്‍ കിട്ടുന്നതോ..? വല്ലതിനും തികയുന്നുണ്ടോ? എന്തിനു ഒരു കിലോ സവാള മേടിക്കാന്‍ പോലും തികയുന്നില്ല..അതുകൊണ്ടെന്താ...ഇപ്പൊ കറികളില്‍ സവാളയും ഉള്ളിയും പടിക്ക്പുറത്ത് പതിയെ പതിയെ കറിയും പടിക്ക്പുറത്താകുമോ എന്തോ..?? അതിനിടയില്‍ ഇന്നലെ രാത്രി വന്ന ഒരു കോളിന് ഞായറാഴ്ച കൊടുക്കണം 300 രൂപ...കൂട്ടത്തിലെ ഒരു സ്നേഹിതന്റെ വീടിന്റെ വാര്‍ക്ക ആണത്രേ അതിനുള്ള പിരിവു 300 രൂപ....അല്ലേലും ഈ കുഞ്ഞുഎല്‍ദോ വിളിക്കുന്നത്‌ ഇത്പോലുള്ള മനസ്സ്വേദനിപ്പിക്കുന്ന പിരിവുകള്‍ക്കും പിന്നെ ഫേസ്ബുക്കില്‍ നിന്ന് എങ്ങനെ loggout ചെയ്യണം എന്നറിയാനും ഒക്കെയല്ലേ? ഇവന്‍ കഴിഞ്ഞ ജന്മത്തില്‍ എന്താ ഉത്സവ കമ്മറ്റിയില്‍ ആയിരുന്നോ? എപ്പോ നോക്കിയാലും പിരിവു....പിരിവു.....ഹാ കൊടുക്കാതിരിക്കാന്‍ പറ്റില്ലല്ലോ..? നമ്മുടെ വീടിന്റെ വാര്‍ക്കയും വരുന്നുണ്ടല്ലോ..ഹം..ഈ പിരിവൊക്കെ അന്നും കണ്ടാ മതിയായിരുന്നു...ഇതിനെ ആയിരിക്കും കൊടുത്താല്‍ വാര്‍ക്കക്കും കിട്ടും എന്ന് പറയണേ....!!

സീന് ഒന്ന് ഒരു വിലാപം

അടുത്ത ആഴ്ച LIC യുടെ കാശ് അടക്ക്കണം 2 മുടക്കായിന്നു അമ്മ പറയുന്ന കേട്ടു...മുടങ്ങട്ടെ ഇവിടെ സ്വന്തം മൊബൈലിലെ ” Smiley “ ടൈപ്പ് ചെയ്യുന്ന കീ വര്‍ക്ക്‌ ചെയ്യാണ്ട് എന്റെ ചാറ്റിങ് മുടങ്ങികിടക്കുകയാണ് പിന്നെയല്ലേ LIC..അല്ല രണ്ടും ജീവിത പ്രശ്നം അല്ലെ...?? എന്താ അല്ലെ..? എന്നൊക്കെ ചിന്തിച്ചപ്പോഴാ ഒരു ബീപ് ശബ്ദം “ New SMS Received “ ഹോ ഇന്ന് കേരളപിറവി അല്ലെ ഓഫര്‍ ഉള്ള ഏതെങ്കിലും സാധാചാരക്കാരായിരിക്കും...എടുത്തു നോക്കി..അതെ സ്പീഡില്‍ മൊബൈല്‍ താഴെ വെച്ചു....കസ്റ്റമര്‍ കെയറിന്നാ..നല്ല ഒരു ഓഫര്‍ കിട്ടിയതാ..ഈ വരുന്ന 7th നു മുന്‍പ് മൊബൈല്‍ ബില്‍ അടച്ചില്ല എങ്കില്‍ OG (out going ) ബാറ് ചെയ്യുമെന്ന്..ചെയ്യെടാ ചെയ്യ് എനിക്ക് incoming ഉണ്ടല്ലോ ഞാന്‍ അത് വെച്ച് ജീവിച്ചോളാം “ ചന്ദുവിനെ തോല്പിക്കാന്‍ നിങ്ങള്‍ക്കാവില്ല കസ്റ്റമര്‍ കെയര്‍ മക്കളെ “ എന്ന് പഞ്ച് ഡയലോഗ് ഒരാവര്‍ത്തി മനസില്‍ പറഞ്ഞപോഴാ ഓര്‍ത്തെ ഇന്ന് 1 ആം തീയതി OG മാത്രല്ല ബാറും അവധി...സാധാരണ സിനിമയില്‍ കാണുന്ന പോലെ പ്രാരാബ്ധക്കാരന്‍ ചെറുപ്പക്കാരന്‍ എല്ലാം കൂടി ആകുമ്പോള്‍ അടിച്ചു കോണ്‍ തെറ്റി കിടക്കാറുണ്ടല്ലോ...ഇന്ന് അത് പോലും പറ്റില്ല എന്ന വീര്‍പ്പു മുട്ടലോടെ ബൈക്ക്ഉം എടുത്തു തന്റെ പ്രാരാബ്ധ മേറ്റ്‌(class mate, bar mate എന്നൊക്കെ പറയുന്നപോലെ)ന്റെ വീട്ടിലേക്കു വെച്ച് പിടിപിച്ചു...അവന്റെ പ്രാരാബ്ധകഥകള്‍ കേട്ട് കഴിയുമ്പോ എന്താന്നറിയില്ല മനസിന്‌ ഒരു സുഖം ആണ്..(അളിയാ ക്ഷമിക്കടാ ആശ്വസിക്കാന്‍ ഓരോ വഴികളില്‍ ഒരു വഴി)ഞാന്‍ മാത്രല്ലല്ലോ ഇങ്ങനെ മുക്കിയും മൂളിയും ജീവിക്കണേ എന്നൊരു ചിന്ത വരുമ്പോഴാണ് ജീവിക്കാന്‍ ഒരു പ്രേരണ കിട്ടുന്നത്...ഓരോരോ പ്രേരണകളെയ്....!!

ഇന്റര്‍വെല്‍

ബൈക്ക് സ്റ്റാന്‍ഡില്‍ വെച്ച് പൊകയുടെ( അവന്റെ എരട്ടപേരാ...വായ തുറന്ന പൊക പോകുന്നപോലല്ലേ തള്ളി വിടുന്നത് അതുകൊണ്ട് കൂടുകാരായ ഞങ്ങള്‍ അവനു ചാര്‍ത്തിയ മകുടം ആണ് ഈ പേര്) വീട്ടിലേക്കു കയറി ചെന്നു....പാത്രം കഴുകികൊണ്ടിരുന്ന അവന്റെ മാതാവ്‌ കാശു കടം ചോദിയ്ക്കാന്‍ വരുന്നതാണോ ഇവന്‍ എന്ന മട്ടില്‍ ഒരു ചോദ്യചിഹ്നം ഇട്ടോണ്ട് ഒരു ഡയലോഗ് “ അവന്‍ പണിക്കു പോയിട്ട് ഒരാഴ്ചയായി മോനെ..മൊബൈലും കുത്തി കൊണ്ടിരിക്കുവ...”.ഏ ജിനിമോളെ ഇവന്‍ ഇതുവരെ വിട്ടില്ലേ..അപ്പൊ എന്നോടും തള്ളി അല്ലെ...ശെരിയാക്കി തരാടാ....എന്ന് മനസിലോര്‍ത്തു കൊണ്ട് അമ്മയോട് പറഞ്ഞു അമ്മെ അവനെ ഒന്ന് ഉപദേശിക്കണം അവന്റെ പോക്ക് അത്ര ശെരിയല്ല...പെട്ടെന്ന് അമ്മയുടെ മറുപടി “ അത് എങ്ങനെ ശേരിയാകും നിങ്ങള്‍ ഒക്കെ അല്ലെ കൂട്ടുകാര്..” ഛെ വേണ്ടാരുന്നു എന്ന് പതിയെ പറഞ്ഞിട്ട് അവന്റെ മുറിയിലേക്ക് നടന്നു....കക്ഷി ആരോടോ നല്ല സോള്ളലാ..ഇവനെ ഒന്ന് പേടിപ്പിക്കാം എന്ന് വിചാരിച്ചു അലറി വിളിച്ചു കയറിച്ചെന്നു.. റൊമാന്റിക്‌ മൂടിന്റെ ബുര്‍ജ്ഖലിഫ യില്‍ നിന്നിരുന്ന അവന്‍ പെട്ടെന്ന് കട്ടിലില്‍ നിന്നും താഴേക്ക്‌ ഒരു വീഴ്ച..ഇശ്വര പണി പാളിയോ..? ഭരണി പാട്ട് തൊടുങ്ങുന്നതിനു മുന്‍പേ ഞാന്‍ ചാടി കേറി പറഞ്ഞു “അളിയാ ഇന്ന് കേരളത്തിന്റെ പിറന്നാളാ....അതുകേട്ടപ്പോ തന്നെ തൂക്കിയിട്ടിരുന്ന ഷര്‍ട്ട്‌ എടുത്തിട്ട് ഒരു ഡയലോഗ് “ ഏതവന്റെ പിറന്നാള്‍ ആണെങ്കിലും വൈകുന്നേരം സാധനം റെഡി ആകാന്‍ പറ..ഇന്ന് ഒന്നാം തീയതി ആണ് സാധനം കിട്ടില്ല..” എന്തിനും ഏതിനും ചെലവു ചോദിക്കുന്ന കുറെ ദാര്‍ശനീകക്കാരുടെ പാത ഇവനും പിന്തുടരുകയാണോ എന്ന് സംശയിച്ചു നില്‍കുമ്പോ ഞാന്‍ ഓര്‍ത്തു “ വിദ്യരംഭത്തിനു മുത്തുചിപ്പി പൂജക്ക്‌ വെച്ച പാര്‍ട്ടിയാ ഇവന്‍ ഇങ്ങനെ പറഞ്ഞില്ലെലെ അതിശയംഉള്ളു അപ്പൊ കേട്ടു അടുത്ത ഡയലോഗ്.. ഇത് എനിക്ക് നേരത്തെ അറിയാമായിരുന്നു..അതോണ്ട് അച്ഛന്‍ മേടിച്ചു സ്റ്റോക്ക്‌ ചെയ്ത സാധനത്തില്‍ നിന്നും ഞാന്‍ കുറെ ഊറ്റിഎടുത്തു എന്നിട്ട് അതില് കുറെ വെള്ളം ഒഴിച്ച് വെച്ചു...എന്തിനാ എന്റെ അച്ഛന്‍ ഇങ്ങനെ നശികുന്നത്..?? ഇതല്ലേ അളിയാ മകബോധം...?? ആ ചോദ്യത്തിനു മുന്‍പില്‍ ലൈഫ് ലൈന്‍ പോലും കിട്ടാതെ ഞാന്‍ തോല്‍വി സമ്മതിച്ചു...ഇത് തന്നെയാണ് അളിയാ പൗരബോധം ഒരു മകന്റെ പൗരബോധം...!!! ഇവിടെ അച്ഛന്‍ തോറ്റു മകന്‍ ജയിച്ചു...!!
ക്ലൈമാക്സ്‌

അങ്ങനെ സ്വന്തം പിതാവിനെ പറ്റിച്ചു അടിച്ചുമാറ്റി കിട്ടിയ ലഹരിയില്‍ സ്ഥിരം പ്രാരാബ്ധ കഥകള്‍ പറഞ്ഞു ദെണ്ണം തീര്‍ക്കുമ്പോള്‍ പെട്ടെന്ന് അവന്റെ കണ്ണുകള്‍ ചുവന്നു..മുഖം ദേഷ്യത്തില്‍ വിറച്ചു..എനിക്കൊന്നും മനസിലായില്ല..ദൈവമേ അളവ് കൃത്യം ആയിരുന്നില്ലേ..?? അതിനു ഇങ്ങനെ ദേഷ്യം കാണിക്കണോ..? എന്നുള്ള ചോദ്യചിഹ്നങ്ങള്‍ അവന്റെ മുഘത്തെക്ക് ചടപടാന്ന് ഇട്ടുകൊടുത്തു...എന്റെ കണ്ണുകളിലേക്കു നോക്കി അവന്‍ പറഞ്ഞു “അളിയാ നിനക്കറിയോ നമ്മുടെ എല്ലാം ഈ അവസ്ഥക്ക് കാരണം അയാളാ...അയാള്‍ ഒറ്റ ഒരുത്തനാ...” ഹെ അതാരപ്പ അങ്ങനെ ഒരുത്തന്‍..എന്തായാലും അവനെ പൊളിക്കണം പാവപ്പെട്ട 2 ചെരുപ്പകാരുടെ ജീവിതം തകര്‍ത്ത അയാളെ തല്ലണം..പറ അളിയാ ആരാ അവന്‍..? ദേഷ്യത്താല്‍ എന്റെയും കണ്ണ്ചുമന്നു....” അവന്‍ പറഞ്ഞു അയാളുടെ ഒരു ഏറു..അതാണെടാ എല്ലാറ്റിനും കാരണം..ഏ..അതാരാ ഇനി വല്ല ജംഗിള്‍ബുക്കിലെ മൌഗ്ലിയുമാണോ..? ആണോ അളിയാ പറ.....അല്ലേട നമ്മുടെ ഈ അവസ്ഥക്ക് എല്ലാറ്റിനും കാരണം ആ പരശുരാമന്‍ ആണെടാ..അങ്ങേരു ആ കുന്ത്രാണ്ടം എന്താ അതിന്റെ പേര് ആ മഴു..അത് എറിഞ്ഞത്കൊണ്ടാടാ ഈ അവിഞ്ഞ കേരളവും അതില് നമ്മളൊക്കെ ഉണ്ടായതും...അങ്ങേരു വല്ല തോക്കോ അല്ലെങ്കില്‍ ബോംബോ എറിഞ്ഞിരുന്നെല്‍ ഈ നാടും അമേരിക്കയെ പോലെ ആയേനെടാ....പറ അളിയാ അങ്ങേരെ തല്ലണ്ടേ.....അവന്റെ പുലമ്പിതരങ്ങള്‍ക്ക് ഇടയിലൂടെ ഞാന്‍ അപ്പൊ ചിന്തിച്ചു...” Bye the Bye Mr പഴശ്ശിരാമന്‍ അവന്‍ പറഞ്ഞതിലും കാര്യം ഉണ്ട് എന്തായാലും നിങ്ങള്‍ എറിയുകയാണ് അപ്പൊ വല്ല ബോംബോ തോക്കോ ഒക്കെ എറിഞ്ഞിരുന്നു എങ്കില്‍ ഞങ്ങള്‍ ഇങ്ങനെ ഈ പ്രാരാബ്ധകേരളത്തില്‍ പിറവികൊള്ളുമായിരുന്നോ..????


വാല്‍കഷണം: പരശുരാമന്‍ അങ്ങ് ക്ഷമിക്കുക ഇത് പ്രാരാബ്ധങ്ങള്‍ക്കിടയില്‍ പെട്ട് ജീവിക്കാന്‍ മറന്നുപോകുന്ന ഒരു കൂട്ടം ചെരുപ്പകാരുടെ വ്യെഥകള്‍മാത്രം...നന്ദി ഇങ്ങനെ ഒരു പൂങ്കാവനം ഞങ്ങള്‍ക്ക് സമ്മാനിച്ചതിന്..ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ അതീ മനോഹര കേരളത്തില്‍ മാത്രം ആകട്ടെ...!!

കേരളപിറവി ആശംസകള്‍.....,....!!