Tuesday 9 December 2014

ഒരു കുത്ത് കിട്ടിയ കഥ

കൊച്ചുനാളിലെപ്പോഴോ കിട്ടിയ നോവിന്റെ പരിണിതഫലമാണോ എന്നറിയില്ല ഈ നിമിഷം വരെ പേടിയുള്ള ഒരു കാര്യമാണ് ഇന്‍ജക്ഷന്‍ അഥവാ കുത്തിവെക്കല്‍...എല്ലാദിവസവും വെക്കുന്നത്കൊണ്ടാണോ എന്നറിയില്ല കത്തിയെ പേടിയില്ലാത്ത എനിക്ക് സൂചി കാണുമ്പോ ടെന്‍ഷന്‍ കോയിക്കൊടുന്നും വരും...പണ്ടൊക്കെ ആശുപത്രിയില്‍ പോകുമ്പോ ഒറ്റ പ്രാര്‍ത്ഥനയെ ഉണ്ടാകുള്ളൂ കുത്ത് കിട്ടിയകല്ലേ എന്ന്..അന്നൊക്കെ കുത്തിവെക്കാന്‍ നേരം കണ്ണ് നിറയുമ്പോള്‍ നല്ലവരായ നേഴ്സ്ചേച്ചിമാര്‍ ശ്രദ്ധ മാറ്റാന്‍ കഥ പറഞ്ഞുതരാറുണ്ടായിരുന്നു, കഥ രണ്ടു വരി കഴിയുമ്പോഴേക്കും എല്ലാം ശുഭം ആകാറാനു പതിവ്.....!!!

വളര്‍ന്നു പന്തെലിചെങ്കിലും ഇപ്പോഴും സൂചി എടുക്കുമ്പോള്‍ എന്തോ ഒരു വേവലാതിയാ..അതുകൊണ്ട് തന്നെ പനി പടി കടന്നെതുമ്പോ പണികിട്ടി എന്നാണ് വിചാരിക്കുന്നതും..ഈ ഡിസംബറിന്റെ തണുപ്പ് എനിക്ക് തന്ന നല്ല ചൂടിന്റെ ഫലമായി എത്തിപെട്ടത് ഡോക്റെരുടെ അടുത്ത്..കുത്തി വെക്കണം എന്ന് പറഞ്ഞു...കണ്ണിലൂടെ ചെറിയ പോന്നീച്ചകള്‍ റാലി നടത്തി..ഒരു വഴിയില്ലാതെ നേഴ്സ്ന്റെ മുന്നില്‍ കമന്നു കിടന്നപോള്‍ കണ്ണുകള്‍ ശക്തമായി അടച്ചുപിടിച്ചു.." നല്ല ധൈര്യമാണ് അല്ലെ..വെള്ള വസ്ത്രമിട്ട മാലാഖ ഒരു പുച്ഛം ഇട്ടുകൊണ്ട്‌ ചോദിച്ചു.." അത് പിന്നെ ഈ കാര്യത്തില്‍ മാത്രം,,ഞാന്‍...അന്തസ്സായി ബ ബ ബ അടിച്ചു ഞാന്‍...അങ്ങനെ ആ നിമിഷം എത്തി..സിറിഞ്ചില്‍ നിന്നും ചീറ്റിയ മരുന്നുമായി ആ മാലാഖ ചേച്ചി കുത്താന്‍ഒരുങ്ങി....രണ്ടും കല്പിച്ചു ഞന്‍ ചോദിച്ചു " സിസ്റ്റര്‍ക്ക് കഥ പറയാനൊക്കെ അറിയോ..??? ഒരു കിടിലന്‍ ചോധ്യചിഹ്നതോടെ ആ മാലാഖ മുഘത്തേക്ക് നോക്കി... : അല്ല ഒരു കഥ പറഞ്ഞു കുത്തുവായിരുന്ണേല്‍ വേദന അറിയില്ലാര്‍ന്നേയ് അതാ...!!

പിന്നെ കേട്ടത് ചുംബന സമരത്തിനു എതിരായി സദാചാരക്കാര്‍ പറഞ്ഞ ചീത്തയെക്കാള്‍ വലുതാര്‍ന്നു.... ആദ്യ വരി മാത്രമേ കേട്ടുള്ളൂ.." പന പോലെ വളര്‍ന്നു എന്നിട്ട് കഥ പറയണം പോലും....!!

ആ ചീത്തകള്‍ക്കിടയിലും വേദന അറിയാതെ കാര്യം സാധിച്ച ആ വെളുത്ത വസ്ത്രമണിഞ്ഞ മാലഖക്ക് ഒരായിരം അഭിവാദ്യങ്ങള്‍...ചില കാര്യങ്ങളൊക്കെ ചുട്ടയിലെ ശീലം ചുടല വരെയാന്നു പറയുന്നത് വളരെ സത്യാ..കുതിവെക്കലിനെ പേടിക്കുന്നവര്‍ക്ക് വേണ്ടി ഒരു കുഞ്ഞു ഡെഡികെഷ്ന്‍ നല്‍കികൊണ്ട് കാത്തിരിക്കുന്നു അടുത്ത കുത്തലിന്റെ നീറുന്ന കുഞ്ഞു വേദനക്കായി...!


Monday 24 November 2014

ഒരു വന്‍ ഡിമാന്‍ഡ്..

അതൊന്നും പോര ഇനിയും വേണം" വീടിന്റെ  ഉത്തരത്തിലേക്കു നോക്കി മാധവന്‍ പിറുപിറുത്തു... "നിങ്ങള്‍ ഇങ്ങനെ ടെന്‍ഷന്‍ ആകാതെ എല്ലാറ്റിനും ദൈവം ഒരു വഴി കാട്ടിതരും" സുലോചന ഭര്‍ത്താവിന്റെ തോളില്‍കൈവെച്ച് പറഞ്ഞു...എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ലെന്റെ സുലോചനെ എന്ന് പറഞ്ഞു മാധവന്‍ തന്റെ ചാരുകസേരയിലേക്ക് ചാഞ്ഞു..!! ഇളയമകളുടെ കല്യാണമാണ്..നാടോട്ടെ വിളിച്ചുകഴിഞ്ഞു...അതിനിടയിലാണ് ചെക്കന്റെ വീട്ടുകാര്‍ ഇങ്ങനെ ഒരു ഡിമാന്‍ഡ് വെച്ചിരിക്കുന്നത്...ഈ അവസാന നിമിഷത്തില്‍ ഇങ്ങനെ പറഞ്ഞാല്‍ ഞാന്‍ എവടെ പോവാനാ..??? മാധവന്റെ ചോദ്യത്തിനു ഉത്തരം പറഞ്ഞത് മാധവന്റെ അമ്മയായിരുന്നു.." ഡാ മോനെ നടക്കാനുല്ലതാണേല്‍ നടക്കും നമുക്ക് ഗുരുവായൂരപ്പന്‍ കൊണ്ട് തരും നീ നോക്കിക്കോ....!!

അച്ഛാ എന്റെ ഫ്രണ്ട്സ് കുറച്ചു സഹായിക്കാന്നു പറഞ്ഞിട്ടുണ്ട് ഞന്‍ അവരെ പോയൊന്നു കാണട്ടെ മൂത്തമകന്‍ വിജയ്‌ ഷര്‍ട്ട്‌ന്റെ കൈ മടക്കി വെച്ചുകൊണ്ട് മാധവന്റെ അടുതെത്തി...വടക്കേലെ ശരധാമ്മ സഹായിക്കന്നു പറഞ്ഞിട്ടുണ്ട് എത്രയാ കുറവെന്നു പറഞ്ഞാമതീന്നാ പറഞ്ഞെ സുലോചന വിജയുടെ നേരെ നോക്കി പറഞ്ഞു...അല്ല നമുക്ക് രമേശനോടു പറഞ്ഞാലോ ഒന്നുല്ലങ്കിലും നിങ്ങടെ പെങ്ങള്ടെ മോനല്ലേ അവന്‍ ആണെങ്കില്‍ ഇപ്പൊ സിനിമ ഫീല്‍ഡില്‍ അല്ലെ അവനു കുറെ കിട്ടുന്നുണ്ടാകും അവന്‍ സഹായിക്കാതിരികില്ല...!! അത് കേട്ടതും മാധവന്റെ കണ്ണുകള്‍ തിളങ്ങി,,മോനെ വിജയ്‌ നീ അച്ഛന്റെ മൊബൈല്‍ എടുത്തേ..അവസാന കൈ എന്നാ നിലയില്‍ ഒന്ന് വിളിച്ചുനോക്കാം..അവള്‍ടെ കാര്യായിപോയില്ലേ....!!

രമേശന്റെ ഹലോ ട്യൂണില്‍ പുതിയ പാട്ട് പാടി തകര്‍ക്കുമ്പോള്‍ മാധവന്റെ മനസ്സില്‍ ഒരു കാറ്റ് ആഞ്ഞടിക്കുകയായിരുന്നു...ഹലോ അമ്മാവാ " രമേശന്റെ ശബ്ദം കേട്ടപ്പോ മാധവന്‍ പെട്ടെന്ന് ഓര്‍മകളില്‍ നിന്നും ഹൈ ജമ്പ് ചെയ്ത് മാറ്റെറിലെക്ക് എത്തി,,,മോനെ രമേശാ അമ്മാവന്‍ വിളിച്ചത് പിന്നെ...അത്....പെട്ടെന്ന് തന്നെ സുലോചന പുറകില്‍ എത്തി ആംഖ്യഭാഷയിലൂടെ പറയാന്‍ പറ പറ എന്ന് കാണിച്ചു...ഇടറിയ ശബ്ദത്തോടെ  മാധവന്‍ അവസാനം കാര്യം പറഞ്ഞു " മോനെ വിജീടെ കല്യാണമാണ് അറിയാല്ലോ സ്വര്‍ണ്ണവും ഒരുക്കങ്ങളും എല്ലാം റെഡിയാ പക്ഷെ അവസാന നിമിഷം ചെക്കന്‍ പറയുകയാ അവളുടെ ഫേസ്ബൂകിലെ പ്രൊഫൈല്‍ പിക് നു ലൈക്‌ പോരാ എന്ന് ..കല്യാണത്തിന് തലേദിവസത്തിനുള്ളില്‍ മിനിമം ഒരു 100 ലൈക്‌ എങ്കിലും വേണം എന്ന് അല്ലെങ്കില്‍ അവന്റെ ഫ്രണ്ട്ന്റെ ഇടയില്‍ ഇമേജ് പോകുമെന്ന്...ഞാന്‍ പരമാവധി ശ്രമിക്കുനുന്ദ്..മുത്തശ്ശിയുടെ പേരില്‍ വരെ അക്കൗണ്ട്‌ ഉണ്ടാക്കി ലൈക്‌ അടിച്ചു പക്ഷെ ഇനിയും വേണം 40 നു മോളില്‍ ലൈക്‌ മോന്‍ വിചാരിച്ചാല്‍ നടക്കുമെന്നാ സുലോചന പറയണേ...!!

അമ്മാവാ അത് പിന്നെ ഞാന്‍..കാശ് വല്ലോം ആണെങ്കില്‍ പിന്നേം എത്ര വേണേലും തരാമായിരുന്നു ഇതിപ്പോ....എന്റെ ഇമേജ്ര വെച്ചിട്ട് എങ്ങനെയാ എല്ലാരോടും റിക്വസ്റ്റ് ചെയ്യുക...രമേശന്‍ തന്റെ ഭാഗം പറഞ്ഞു ഫോണ്‍ വെച്ച്...മാധവന്‍ തളര്‍ന്നു കസേരയിലേക്ക് ഇരുന്നു.മാര്‍ക്ക്‌ സുക്കാര്‍ബെര്‍ഗ്ഗിനെ ഉറക്കെ തെറി വിളിച്ചു..ഇത് കേട്ടതും അവന്‍ ഒരുത്തന്‍ കാരണമാ എന്റെ കൊച്ചു ഇങ്ങനെ കഷ്ടപെടുന്നെ..അവന്‍ ലൈക്‌ കിട്ടാതെ ചാകണേ മുത്തശ്ശി ഗുരുവായൂരപ്പനെ വിളിച്ചു കരഞ്ഞു...സുലോചനയും വിജയും ആ കരച്ചിലില്‍ ഷെയര്‍ ചേര്‍ന്നു...!!

മാധവേട്ടാ രക്ഷപെട്ടു...നമ്മള്‍ രക്ഷപെട്ടു...ഉറകെചിരിച്ചുകൊണ്ട് മേസ്തിരി ഷിബൂട്ടന്‍ പെട്ടെന്ന് ആ വീട്ടിലേക്കു കയറി വന്നു....ഷിബൂട്ടാ എങ്ങനെ രക്ഷപെട്ടൂന്നാ നീ ഈ പറയണേ...പറ  മാധവന്‍ ഷിബൂടന്റെ തോളില്‍ ആഞ്ഞു കുലുക്കിയിട്ടു ചോദിച്ചു...ആ ഹെല്‍പ്പര്‍ സുനിയാ മാധവേട്ടാ ഇത് എന്നോട് പറഞ്ഞെ ഏതോ ഒരു അപ്ലിക്കേഷന്‍ ഉണ്ടെന്നു അത് ഡൌണ്‍ലോഡ് ചെയ്തു ലിങ്കില്‍ ക്ലിക്ക് ചെയ്താമതീന്ന് 100 അല്ല 10000  ലൈക്ക് വരും..10000 ലൈക്ക്.......ഇത് കേട്ടതും ഒഹ് എന്റെ ഗുരുവായൂരപ്പാ നീ കാത്തു എന്ന് പറഞ്ഞു സുലോചന കണ്ണ് തുടച്ചു..മുത്തശ്ശി ഗുരുവായൂരപ്പന് ലൈക്‌ കൊണ്ട് തുലാഭാരം നേര്‍ന്നു..മാധവന്‍ പോക്കെറ്റില്‍ നിന്നും 500 Rs എടുത്തു ഷിബൂട്ടന് കൊടുത്തിട്ട് പറഞ്ഞു ഷിബൂട്ടാ നീ എന്റെ മോളുടെ ജീവിതം രക്ഷിച്ചു..പോയി മേടിക്കടാ ഒരു ഫുള്ള്..!!

Conclusion --അങ്ങനെ ലൈക്കിന് വേണ്ടി നെട്ടോട്ടം ഓടിയിരുന്ന ആ കുടുംബത്തില്‍ ഗുരുവായൂരപ്പന്‍ ലൈക്‌കള്‍ കൊണ്ട് ഒരു കൊട്ടാരം തീര്‍ത്തു..!!

Monday 10 November 2014

തിരിച്ചുപോക്ക്


കൌമാരത്തില്‍ അവനു ടോര്‍ച്ചു ഫോണും ചുറ്റും ടച്ച് ഫോണും

യൗവനത്തില്‍ അവനു ടച്ച് ഫോണും അവളുമാര്‍ക്ക് ടോര്‍ച്ചു ഫോണും..

കല്യാണം ഉറപ്പിച്ചപ്പോള്‍ ഇപ്പോള്‍ അവള്‍ക്കു ടച്ച് ഉം അവനു ടോര്‍ച്ചും...!!

എന്തൊരു തിരിച്ചു പോക്കാല്ലേ..????

Wednesday 5 November 2014

ഫുൾസ്റ്റോപ്പ്‌

ജിത്തു.. മതി ഇനി എനിക്ക് റിസ്ക്‌ എടുക്കാൻ ആവില്ല നമ്മുടെ ഈ ബന്ധം ഇവിടെ അവസാനിപ്പിക്കാം.... കനത്ത മുഖത്തോടെ ദേവിക അവളുടെ നീണ്ടു നിവര്ന്ന ഡയലോഗ് ന്റെ അവസാനത്തെ വാചകത്തിന് ഒരു ഫുൾസ്റ്റോപ്പ്‌ ഇട്ടുകൊണ്ട്‌  അവന്റെ മുഖത്തേക്ക് നോക്കി


തല കുമ്പിട്ടിരുന്ന ജിത്തു ചുവന്ന കണ്ണുകളോടെ അവളെ നോക്കി ചോദിച്ചു

കുറച്ചുകൂടെ സമയം തന്നുകൂടെ എനിക്ക്.....

നോ...സോറി ജിത്തു...ഇനി എനിക്ക് റിസ്ക്‌ എടുക്കാൻ പറ്റില്ല..ഈ ബന്ധം സീരിയസ് ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല...കമ്മിട്മെന്റ്സ്നോട് എനിക്ക് താല്പര്യമില്ല So Better to Stop our relation with a Sweat Hug...!!

നിറഞ്ഞ കണ്ണുകൾ തുടച്ചു ജിത്തു അവളുടെ തൊട്ടടുത്ത് എത്തി.....!!

ദേവൂ അറിയില്ല നീയില്ലാതെ എങ്ങനെ എന്ന്...നിന്റെ വാക്കുകളുടെ ചൂടില്ലാതെ..നിന്റെ അക്ഷരങ്ങളുടെ സാന്ത്വനം ഇല്ലാതെ എങ്ങനെ ഞാൻ  ഓരോ ദിവസവും പിന്നിടും....പക്ഷെ എല്ലാറ്റിലും ഉപരി നിന്റെ ആഗ്രഹം അതാണ് എനിക്ക് വലുത്...നമുക്ക് എല്ലാം അവസാനിപ്പിക്കാം ദേവു നീ പറഞ്ഞപോലെ ഒരു Hug ലൂടെ...അവസാനമായി ഞാൻ നിന്നെ ഒന്ന് ചുംബിചോട്ടെ....???

ഇനിയങ്ങോട്ടുള്ള ഒരു സേഫ് ജീവിത യാത്രക്ക് ഒരു ചുംബനം തടസ്സമാകരുത് എന്നോർത്ത് കൊണ്ട് തന്നെ ദേവിക പതിയെ തലയാട്ടി....മെല്ലെ മുന്നോട്ട് വന്ന ജിത്തു അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്ത് അവളുടെ ചുണ്ടിനെ ചുംബനത്തിലൂടെ ഈ ലോകത്തിൽ നിന്നും മറച്ചു പിടിച്ചു..നട്ടുച്ചയ്ക്ക് കടല്തീരത്തെ ചൂടുള്ള മണൽതരികളിൽ ചവിട്ടുന്ന പോലെ ഒരു ചൂടാൻ ചുംബനം...!!

സെക്കന്റുകൾ മിനുട്ട്കലക്ക് വഴിമാറി....മനുഷ്യനെ പ്രാപിച്ച ഗന്ധർവൻ ദേവലോകത്ത്‌ നിന്നുള്ള വിളി കേട്ട് ഞെട്ടി അകന്നപോലെ പെട്ടെന്ന് അവളെ ലോകത്തിനു മുന്പിലേക്കു തുറന്നുകൊടുത്തു...പാറിപറന്ന മുടിയിഴകളെ നേരെയാകി ഒരു ദീർഖനിശ്വാസത്തോടെ കണ്ണുകൾ തുറന്നു നോക്കുമ്പോൾ...ചങ്കു പിടയുന്ന വേദനയോടെ അകലേക്ക്‌ നടന്നു അകലുന്ന ജിതുവിനെയാണ് അവൾ കണ്ടത്...ഒരു നെടുവീര്പ്പ് കൊണ്ട് അവളുടെ മനസ്സ് മന്ത്രിച്ചു THANK GOD ഒറ്റയടിക്ക് തന്നെ എല്ലാം തീര്നല്ലോ...പാവം ജിത്തു.. SORRY DAA.. ALL THE BEST TO U (ഇത് ക്ലോസെ അപ്പ്‌ ഷോട്ട് )

ഇനി ഫ്രന്റ്‌ ക്യാമറ ഷോട്ട്

നടന്നു നീങ്ങുന്നതിനിടയിൽ ജിത്തു തലകുംബിട്ടിരുന്നപ്പോൾ കണ്ണിൽ ശക്തമായി തിരുമ്മിയ കൈകൊണ്ടു ചുണ്ടിലെ അവളുടെ മധുരം തുടച്ചു കളഞ്ഞിട്ടു ചെറു ചിരിയോടെ മനസ്സില് പറഞ്ഞു "  THANK GOD ഇത്തവണയും പെട്ടില്ല... പക്ഷെ ഒരു സംശയവും ഇല്ല ഇതിലും ഡീപ്പ് അഞ്ജുവിന്റെ KISS തന്നെയാ...!!!

വാല്കഷണം- ചാറ്റിങ്ങും ചീറ്റിങ്ങും ചവറു പോലെ നടക്കുമ്പോൾ ആഗ്രഹിച്ചു പോകുന്നു പറ്റികുകയാണ് എങ്കിൽ കൂടി അതും ഒന്ന് ആത്മര്ത്തമായിട്ടു ചെയ്തിരുന്നെങ്കിൽ....???



Wednesday 16 July 2014

അവൻ ആ വീടിന്റെ പടി കടക്കുമ്പോഴേ കണ്ടു മനോജിന്റെ വീടിന്റെ മുറ്റത്തെ ചെറിയ ആള്കൂട്ടം...അവൻ പതിയെ നടന്നു കുറച്ചകലെ മാറി നിന്നിരുന്ന പോത്തൻ എന്നാ പ്രദീപിന്റെ അടുത്തെത്തി എന്നിട്ട് പതിയെ ചോദിച്ചു ഡാ അവന്റെ അച്ഛൻ ..??? ഇന്നത്തെ അസ്തമയം കാണില്ലാന്നാ ഡോക്ടര് പറഞ്ഞത് ...!! 

എന്നിട്ട് എടുത്തോ ? അവൻ ചോദിച്ചു ഞാൻ കേറി നോക്കിയാര്ന്നു പക്ഷെ കണ്ടില്ല എന്തായാലും എടുക്കാതിരികില്ല മനോജ്‌ അകത്തുണ്ട് പോത്തൻ പ്രദീപ്‌ അവന്റെ കൈയെടുതിട്ടു പതിയെ പറഞ്ഞു....!! 

അവൻ പതിയെ ആ വീടിലേക്ക്‌ നടന്നു കയറി മനോജ്‌ അവന്റെ അച്ഛന്റെ മുഖത്തേക്ക് നോക്കി ഇരിക്കുന്നു ചുറ്റും ബന്ധുക്കളും...കൂട്ടുകാരനെ കണ്ടവഴി മനോജ്‌ അടുത്തേക്ക് ചെന്ന് തോളിൽ ചാരി പതിയെ ചെവിയിൽ ചോദിച്ചു ഇതുവരെ എടുക്കാൻ പറ്റിയില്ല നിന്നെ കാത്തിരിക്കുകയായിരുന്നു... എന്റെ അടുത്ത് നിനക്ക് അറിയാല്ലോ ..?? നീ കൊണ്ടുവന്നിട്ടുണ്ടോ?...അവൻ മനോജിന്റെ മുഖത്തേക്ക് നോക്കി പതിയെ ചിരിച്ചു കൊണ്ട് പറഞ്ഞു ഈ സമയത്ത് സഹായിച്ചില്ലെങ്കിൽ എന്തിനാടാ പിന്നെ ഈ ഫ്രണ്ട് ..അതിനു വേണ്ടി തന്നാ ഞാൻ ഇപ്പൊ വന്നെ ...നീ വേഗം ചെല്ല് ഞാൻ എടുക്കാം...!!

അത് കേട്ടതും മനോജിന്റെ മുഖത്ത് ബ്രസീലിന്റെ തോൽവി കണ്ട അർജന്റീന ഫാനിന്റെ ചിരി പോലെ ഒരു ചിരി ഉടലെടുത്തു..മനോജ്‌ ഓടി ചെന്ന് ഡ്രസ്സ്‌ ചെയ്തു..മുഖമൊക്കെ സോപ്പ് ഇട്ടു കഴുകി, മുടിയിൽ ഹെയർ ഓയിൽ എടുത്തു തേച്ചു നേരെ ചെന്ന് അച്ഛന്റെ മുഖത്ത്തിനരികെ ചെന്നിരുന്നു കൂട്ടുകാരന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു അളിയാ എടുത്തോഡാ....അത് കേൾക്കേണ്ട താമസം അവൻ പതിയെ പോക്കെറ്റിൽ കൈയിട്ടു അവന്റെ പുതിയ സാംസങ്ങിന്റെ ഗ്രാൻഡ്‌ ആയിടുള്ള മൊബൈൽ എടുത്തു ക്യാമറ ഓണ്‍ ചെയ്തു തലങ്ങും വിലങ്ങും ക്ലിക്ക് ചെയ്തു...മനോജ്‌ അവന്റെ അച്ഛന്റെ സൈഡിൽ ഇരുന്നും കിടന്നും പിന്നെ ദേഹത് കയറികിടന്നും പോസ്സുകൾ സൃഷ്ടിച്ചു.. !!

ഡാ പുള്ളീടെ തല എടുത്തു മടിയിൽ വെച്ച് സങ്കടത്തോടെ നോക്ക് കിടു ആയിരിക്കും ഒരു നൂറു ലൈക്‌ ഉറപ്പായിരിക്കും....!! അവൻ പറഞ്ഞതുപോലെ തന്നെ മനോജ്‌ മുകളിലേക്ക് നോക്കി കിടക്കുന്ന ബഹുമാന്യ പിതാവിന്റെ തലയെടുത്ത് മടിയിൽ വെച്ച് ദയനീയമായി നോക്കി...അല്പം ഞെരങ്ങികൊണ്ട് ആ പിതാവ് ചുണ്ടനക്കി വെള്ളം വെള്ളം ...മനോജ്‌ അപേക്ഷയോടെ ആ മുഖത്തേക്ക് നോക്കി പറഞ്ഞു ഡാഡി ഒരു അഞ്ചു മിനിറ്റ് അത് കഴിഞ്ഞു എന്തുവെണമെങ്കിലും തരാം ഇവൻ പോയാലേ പിന്നെ എന്റെ മൊബൈൽ അറിയാല്ലോ അല്ലെ ? സെക്കന്റ്‌ ഹാൻഡ്‌ നോക്കിയ ആണ് പിക്നു ഒരു ക്ലാരിറ്റിയും കിട്ടില്ല മാത്രമല്ല നമ്മള് ഒരുമിച്ചുള്ള ലാസ്റ്റ് പിക് ആണ്..പിന്നെ ഇനിയും കിടന്നു കരഞ്ഞാൽ ദെ അമ്മച്ചിയാണേ ഞാൻ ബലി ഇടില്ല കേട്ടോ....ഇതും പറഞ്ഞു അവന്റെ മുഖം ആ വയോവൃധന്റെ മുഖത്തേക്ക് അടുപ്പിച്ചു കൊണ്ട് അവൻ മന്ത്രിച്ചു കമോണ്‍ ടേക്ക് ....!!

ഫേസ്ബുക്കിലെക്കുള്ള അവസാന പിക്സും എടുത്ത് മനോജ്‌ തിരികെ പോകാൻ നേരം ഈ കാഴ്ചകൾ ഒക്കെ കണ്ടുനിന്ന മനോജിന്റെ അങ്കിൾ അഥവാ അമ്മാവൻ തന്റെ നെറ്റിയിലെ വിയര്പ്പ് തോര്ത്തുകൊണ്ട് തുടച്ചുകൊണ്ട് അവന്റെ അടുത്തെത്തി അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു " അച്ഛന്റെ അവസാന ശ്വാസതിനോടൊപ്പം " എന്നായിരിക്കും ടൈറ്റിൽ അല്ലെ..??? ഉത്തരം പറയാതെ അവൻ തിരിഞ്ഞു നടന്നപ്പോൾ വീണ്ടും ആ ശബ്ദം നിക്ക് അവിടെ...ഈ ഫോട്ടോസ് എങ്ങാൻ ഇന്ന് ഫേസ്ബുക്കിൽ ഇട്ടാൽ ടാഗ് ചെയ്യാൻ മറക്കണ്ട പേര് വടക്കുംപാടത്ത് രാവുണ്ണി മേനോൻ..ഹും ഇനി പോയിക്കോളു...!!

അവൻ ആ പേര് ടാഗ് ഒപ്ഷനിലേക്ക് മനസ്സിന്റെ കാണാ പാടത്തേക്കു നീക്കിവെക്കുമ്പോൾ അവൻ ഓർത്തു...നാട് ഓടുമ്പോ അമ്മാവന്മാരും ഓടി തുടങ്ങുന്നുണ്ട്....!!!

വാൽകഷണം- ജനനവും മരണവും ഫേസ്ബുക്കിൽ ആഘോഷമാക്കുമ്പോൾ മലയാളിക്ക് നഷ്ടപെടുന്നത് നമ്മുടെ സംസ്കാരത്തിന്റെ പൈത്രികമാണ്...ചിന്തിക്കുക..പ്രതികരിക്കുക...!!


Thursday 19 June 2014

വഴിയോരകാഴ്ചകള്‍.....,...

വഴിയോരകാഴ്ചകള്‍.....,...
കേരളത്തില്‍ അന്യസംസ്ഥാനതൊഴിലാളികള്‍ തൊഴില്‍മേഖലയില്‍ പെരുകികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജീവിക്കാന്‍ വേണ്ടി മറ്റുള്ളവര്‍ക്ക് മുന്‍പില്‍ കൈനീട്ടുന്ന യാചകമേഖലയിലും വ്യത്യസ്ഥമായ ഒരു അവലംബിചിരിക്കുകയാണ് അവര്‍...,..നല്ല കളര്‍ഫുള്‍ ആയ മഴകൊട്ടും ധരിച്ചു അന്യന്‍ സ്റ്റൈലില്‍ കാറിന്റെ ചില്ലില്‍ മുട്ടിവിളിച്ചു അകത്തേക്ക് കൈ നീട്ടുന്ന പുതിയ വി ഐ പി രീതി എങ്ങാന്‍ ഈ കൈനീട്ടിവാങ്ങല്‍ കേരളത്തില്‍ ലോഞ്ച് ചെയ്ത വാമനന്‍ അദ്ധ്യേഹം കണ്ടാല്‍ പറഞ്ഞുപോയേനെ...ഹും...വികസനം ഉണ്ട് കേരളത്തില്‍ വികസനം ഉണ്ട്...!!
കീറിയ ഷര്‍ട്ടും മുണ്ടും ജഡ പിടിച്ചതാടിയുമായി ഇന്നും ഒരു മാറ്റവുമില്ലാതെ കൈനീട്ടികൊണ്ടിരികുന്ന മലയാളികള്‍ വീണ്ടും ശശി....!!
എന്താ വിജയന്‍മാരെ ഈ ബുദ്ധി നിങ്ങള്ക്ക് തോന്നാത്തെ..????


Saturday 7 June 2014

ചക്ക വീണു ഡാഡി ചിരിച്ചു

അവന്‍ ജനിച്ചു വീണപ്പോ തന്നെ കേട്ടത് ജാര്‍ഖണ്ഡലെ കുട്ടികളെ കടത്തും...പിന്നെ ദൈര്‍ഘ്യം കൂട്ടിയ പവര്‍ക്കട്ടിനെകുറിച്ചുമൊക്കെയാണ്...അപ്പോഴേ അവന്‍ മനസ്സില്‍ ഓര്‍ത്തു ശെ വരണ്ടാര്‍ന്നു...

എന്തായാലും ജനിച്ചുപോയില്ലേ ഓരോരുത്തരെ ആയിട്ട് പരിച്ചയപെട്ടെക്കാം എന്ന് കരുതി കുഞ്ഞു കണ്ണുകള്‍ പതിയെ തുറന്നു.. ചുറ്റും ഒരു പാട് മുഖങ്ങള്‍...,..തൊട്ടടുത്ത് ഒരു മുഖത്ത് മാത്രം അല്പം സന്തോഷം കൂടുതല്‍....,...പല വികാരങ്ങള്‍ മിന്നിമറയുന്നപോലെ....ഓ ഇതായിരിക്കണം എന്റെ സ്പോണ്‍സര്‍,......ഇങ്ങേരെ ഇപ്പൊ എന്താ വിളിക്ക്യ.....ചുറ്റും നിക്കുന്നവരുടെ മുഖത്തേക്ക് ഒരു ക്ലൂ വിനായി നോക്കി...എല്ലാരും കൊഞ്ഞനം കുത്തികാണിക്കുന്ന പോലെ....അപ്പോഴാണ് ഇടത് വശത്ത് നിന്ന് ഒരു കിളി നാദം അതും തന്റെ സ്പോണ്സറോട് " ഡാ ഇതാ നീ ആഗ്രഹിച്ചപോലെ ഒരു ആണ്‍കുട്ടി സന്തോഷായോ ???

ഏ.. ഡാ എന്നായിരിക്കുമോ തന്റെ സ്പോണ്‍സറുടെ പേര്...?? അങ്ങനെ വിളിച്ചു നോക്കിയാലോ...അവന്‍ ഓര്‍ത്തു....അപ്പോഴാണ് തന്നോട് ചേര്‍ന്ന് കിടക്കുന്ന ആ കിളിനാദത്തെ നോക്കി തന്റെ സ്പോണ്സര്‍ പറഞ്ഞത്..." ഡീ താങ്ക്യൂ സൊ മച്ച്...!!

അപ്പൊ തന്റെ ഇടതു വശത്ത് കിടക്കുന്ന അക്കോമഡേഷന്റെ പേര് ഡീ എന്നാണോ...അയ്യോ ആകെ കണ്‍ഫ്യൂഷന്‍ ആയല്ലോ...എന്തായാലും തന്റെ സ്പോന്‍സര്‍ തന്റെ നെറ്റിയുടെ അടുത്ത് എത്തികഴിഞ്ഞു..ഇടത്വശത്ത് നിന്നും ഒരു കേട്ടിപിടുത്തവും കിട്ടി കഴിഞ്ഞു...ഇനി മടിച്ചിട്ട് കാര്യമില്ല രണ്ടു പേരെയും പേരെടുത് വിളിച്ചേക്കാം സന്തോഷം ആകട്ടെ രണ്ടുപേര്‍ക്കും..അങ്ങനെയൊക്കെ ചിന്തിച്ചു അവന്‍ പറ്റുന്നപോലെ പല്ലില്ലാത്ത വായ തുറന്നു വിളിച്ചു...ഡാ..ഡീ...ഡാ..ഡീ...ഡാഡീ.....!!

അത്കേട്ടതും അന്തംവിട്ടു തന്റെ സ്പോന്‍സര്‍ ചുറ്റും ഉള്ളവരെ നോക്കി പറയുന്നത് അവന്‍ കേട്ടു.. " കണ്ടോ ഡാഡീന്നു..എന്റെ മോനാ എന്റെ ആഗ്രഹം പോലെ തന്നെയാ അവന്‍ വിളിച്ചേ..തക്കുടുവേ ഉമ്മ...!!

അവന്‍ ആലോചിച്ചു...ജനിച്ചപ്പോഴേ ചക്കവീണു മുയല് ചത്ത്‌തുടങ്ങിയോ...?? ഇനി എന്തുമാത്രം ചക്ക വീഴാന്‍ കിടക്കുന്നു...മുയലുകളെ ജാഗ്രതെ...!!!

വാല്‍കഷണം- പല ചക്കകള്‍ക്കും മുയലിന്റെ ദേഹതെക്ക് വീഴാന്‍ അവസരം കൊടുക്കുന്നത് നാം ഓരോരുത്തോരും തന്നെയാണ്...ഇനിയും ഈ ചക്കവീഴ്ച തുടരണോ.....??



Saturday 31 May 2014

ഒരു ലൈഫ് ലോങ്ങ്‌ അക്കൗണ്ട്‌...,,,

അന്നായിരുന്നു രാജേഷിന്റെ കൊച്ചിന്റെ ഇരുപത്തെട്ടു കെട്ടല്‍ ചടങ്ങ്...നാടൊട്ടുക്ക് വിളിച്ചിട്ടുണ്ട്..ഈ സന്തോഷസുദിനത്തില്‍ എല്ലാരേം പങ്കുചേര്ക്കാ ന്‍ വേണ്ടിയോന്നുമല്ല...പൊന്നായിട്ടും ഡ്രസ്സ്‌ ആയിട്ടും എന്തേലുമൊക്കെ കിട്ടുമല്ലോ എന്നോര്ത്തിുട്ട് തന്നെയാണ്....അപ്പൊ ഓര്ക്കും  എല്ലാര്ക്കും സദ്യ കൊടുക്കണ്ട വരില്ലേ എന്ന് അവിടെയും രാജേഷിന്റെ അധിബുദ്ധി പ്രവര്ത്തിഓച്ചു “ എന്റെ കുഞ്ഞിന്റെ ഈ ചടങ്ങ് VARIETY ആയിരിക്കണം എന്നാണ് ഞാന്‍ ചിന്തിക്കുന്നത് അതുകൊണ്ട് തന്നെ സദ്യക്ക് പകരം എല്ലാവര്ക്കും അവല് നനച്ചതും കട്ടന്‍ ചായയും ആവശ്യാനുസരണം കൊടുക്കും “ എന്നാണ് അന്ന് രാവിലെ തന്നെ രാജേഷ്‌ പ്രസ്താവിച്ചത്...ഇത് കേട്ടവര്ക്കു  ഒന്നും പറയാനും ചെയ്യാനും ആകാതെ “ നന്നായിവരും ട്ടോ “ എന്ന് മാത്രമേ പറയാന്‍ കഴിഞ്ഞുള്ളൂ കാരണം എല്ലാരും സ്വര്ണ്ണ വും ഡ്രസ്സ്‌ഉം എല്ലാം വാങ്ങി കഴിഞാരുന്നു......!!

അങ്ങനെ കാത്തിരുന്ന ആ ചടങ്ങ് എത്തി...കുഞ്ഞിന്റെ അരയില്‍ കിട്ടുവാന്‍ പോകുന്ന സമ്മാനങ്ങളുടെ കാര്യം ഓര്ത്തഎപ്പോ ഇരുപത്തിഎട്ടു അല്ല മുപ്പത്തിമൂന്നും കെട്ടി...സമ്മാനങ്ങള്‍ നിരനിരയായി വന്നു തുടങ്ങി...അപ്പോഴൊക്കെ രാജേഷ്‌ ആ മുഖം തിരയുകയായിരുന്നു...എവിടെ തോമസ്‌ മാഷ്..?? കണ്ടില്ലല്ലോ..? മാഷിന്റെ മോളുടെ കല്യാണത്തിന് ഒരു പവന്‍ സ്വര്ണ്മാ എടുത്തുകൊടുത്തത് അത് ഈ ചടങ്ങ് മുന്നില്‍ കണ്ടുകൊണ്ടാണെന്ന് മനസ്സിലയിട്ടുണ്ടായിരിക്കില്ല..എന്തായാല്ലും വരാതിരിക്കില്ല...നോക്കാം..അങ്ങനെ രാജേഷിന്റെ ദൂരെ ദൂരേക്ക് ഉള്ള നോട്ടം കണ്ടു കണ്ടു അവസാനം തോമസ്മാഷിനെ കുട്ടിയും കാത്തിരിക്കാന്‍ തുടങ്ങി.....അല്പ നേരം കഴിഞ്ഞപോഴേക്കും തന്റെ ബെന്സ്്‌ കാറില്‍ തോമസ്മാഷും ഭാര്യയും മകനും വന്നു...അത് കണ്ടരാജേഷിന്റെ മനസ്സില്‍ ലഡ്ഡു പൊട്ടല്‍ റീ ലോഞ്ച് ചെയ്തു...!!

അങ്ങനെ രാജേഷ്‌ കാത്തിരുന്ന ആ നിമിഷം എത്തി...തോമസ്മാഷ് കുഞ്ഞിനെ ഒന്ന് കളിപിച്ചിട്ടു പോക്കെറ്റില്‍ നിന്നും ഒരു കവര്‍ എടുത്തിട്ട് കുഞ്ഞിന്റെ കൈയ്യില്‍ വെച്ച് കൊടുത്തു...എന്നിട്ട് രാജേഷിന്റെ മുഖത്ത്‌ നോക്കി ഒരു ഡയലോഗും  “കുട്ടി കീറാതെ നോക്കണേ....അത് കേട്ടതും രാജേഷിന്റെ മുഖം സന്തോഷത്താല്‍ വിളറി വെളുത്തു ചുമന്നു തുടുത്തു മഴവില്ല് പോലെയായി... “ കീറാതെ നോക്കണേ അപ്പൊ ഉറപ്പായി അതൊരു ചെക്ക് ആയിരിക്കും ഇപ്പൊ തന്നെ നോക്കിയേക്കാം ..കൊച്ചിനെ മടിയില്‍ കിടത്തി ആരും കാണാത്ത രീതിയില്‍ രാജേഷ്‌ ആ കവര്‍ പതിയെ തുറന്നു....ഏഎഹ്..ഇത് ചെക്ക് അല്ല പിന്നെ എന്താണാവോ..??? രാജേഷ്‌ അത് കണ്ട തോമസ്‌ മാഷ് പതിയെ വിളിച്ചു...അത് ഒരു അക്കൗണ്ട്‌ ആണ് കൊച്ചിന്റെ പേരില്‍.. ഭാവിയില്‍ ഉപകാരപെടും...!!!

എന്റെ ദൈവമേ ഇങ്ങനെയും നല്ല മനുഷ്യരോ ഒരു സുഹൃത്തിന്റെ കൊച്ചിന്റെ പേരില്‍ അക്കൗണ്ട്‌ തുടങ്ങി അതില്‍ കാശ് ഡേപോസിറ്റും ചെയ്തിരിക്കുന്നു...തോമസ്‌മാഷിന്റെ മുഖത്തേക്ക് നോക്കി രാജേഷ്‌ മനസ്സില്‍ പറയുമ്പോള്‍ മുഖത്ത് നന്ദിയുടെ പൂത്തിരികള്‍ കത്തുന്നുണ്ടായിരുന്നു,,,!!
തുറന്നു നോക്ക് രാജേഷ്‌ ഇഷ്ടായില്ലച്ചാല്‍ നമുക്ക് മാറ്റാല്ലോ തോമസ്‌മാഷ് രാജേഷ്നെ നോക്കി പറഞ്ഞു....ഏ..ഇഷ്ടയില്ലെകില്‍ മാറ്റാമെന്നോ..എന്ത് മാറ്റാന്‍..?? എന്തായാലും തുറന്നു നോകട്ടെ...എന്ന് മനസ്സിലോര്ത്തു കൊണ്ട് രാജേഷ്‌ ആ കടലാസ് തുറന്നു നോക്കി അതില്‍ ആകെ ഉണ്ടായിരുന്നത് രണ്ടു വാചകങ്ങള്‍ മാത്രം..

USERNAME KUNJUNNI RAJESH
PASSWORD KUNJUNNIMAY@2014

എന്താ ഇത്,...എന്ന ചോദ്യചിഹ്നത്തോടെ തോമസ് മാഷിന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ തോമസ്സ് മാഷ്‌ അല്പം ഉറക്കെ പറഞ്ഞു...സ്വന്തം കുഞ്ഞിന്റെ ഇരുപത്തിഎട്ടു വളരെ വെത്യസ്തമായി നടത്തുന്ന രാജേഷിനു എന്റെ വെത്യസ്തമായ ഒരു സമ്മാനം ആണിത്...സ്വന്തം കൊച്ചിന്റെ പേരില്‍ ഒരു അക്കൗണ്ട്‌...വെറും സേവിങ്ങ്സ് ഓ ഫിക്സഡോ അല്ല ഒരു ഫേസ്ബുക്ക് അക്കൗണ്ട്‌..അതിന്റെ യൂസര്നയിമും പാസ്സ്‌വേര്ഡും ആണ് അതില്‍ എഴുതിയിരിക്കുന്നത് യൂസര്‍നെയിം ഇഷ്ടായില്ലെങ്കില്‍ മാറ്റാംകേട്ടോ...ദാ ഇപ്പൊ ഒരു കവര്ഫോസട്ടോയും പ്രൊഫൈല്‍ ഫോട്ടോയും അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട് കൂടാതെ ഞാനും കുടുംബവും ലൈക്‌ഉം അടിച്ചിട്ടുണ്ട്... പോരെ സന്തോഷായില്ലേ..?? എന്താ ഇത് VARIETY അല്ലെ..????

തോമസ്മാഷിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ വിയര്പ്പിരന് വരെ സഹിക്കാന്‍ കഴിഞ്ഞില്ല ധാരധാര യായി ഒഴുകുന്ന’ വിയര്പ്പി ന്ടയിലും അവന്‍ തോമസ്‌മാഷിനെ ദയനീയമായി നോക്കി...രാജേഷേ എന്നാ പിന്നെ ഞങ്ങള്‍ പോട്ടെ ഒരു കല്യാണമുണ്ട് ബിരിയാണിയാ അവിടെ..പിന്നെ ഇവിടുത്തെ VARIETY FOOD അവല് നനച്ചതും കട്ടന്‍ ചായയും കഴിചൂട്ടോ....അപ്പൊ ശെരി....എന്നും പറഞ്ഞു തോമസ്‌മാഷ്‌ നടന്നുഅകലുന്നത് നോക്കി രാജേഷ്‌ മനസ്സില്‍ പറഞ്ഞു എന്റെ രണ്ടു പവന്‍.....,,,സാമദ്രോഹി..നീ ഒരിക്കലും....ബാകി പൂര്ത്തി യാക്കുന്നതിന് മുന്പ് അടിവയറ്റില്‍ ഒരു ചവിട്ടു... മടിയില്‍ കിടക്കുന്ന മകന്റെയാ...അവനെ നോക്കിയപ്പോള്‍ ആ കുട്ടി ചിരിച്ചുകൊണ്ട് പറയുന്നത് കേട്ടു....
“ തോമസ്മാഷ്‌ പാവാ...തോമസ്മാഷ് ദൈവാ....!!



Saturday 24 May 2014

ഒരു കുലുക്കു കഥ

വീടിന്റെ അരമതിലില്‍ ഇരുന്നു സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവന്‍ അത് ശ്രദ്ധിച്ചത് തന്റെ സന്തതസഹചാരിയും എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുമായ നവിന്‍ ചിയ്യെടത്ത് എന്ന നവിമോന്‍ കൈപ്പത്തി ആഞ്ഞു കുലുക്കുന്നു....വല്ലതും കടിച്ചതിന്റെ വേദനകൊണ്ടാണോ എന്ന് വിചാരിച്ചു അത് വിട്ടു പക്ഷെ നവിന്മോന്‍ വീണ്ടും കൈ കുലുക്കോട്കുലുക്ക്...ആകാംക്ഷയോടെ അവന്‍ ചോദിച്ചു ഡാ ഇതെന്താ ഈ ചെയ്യണെ? എന്റെ ചേട്ടാ ഞാന്‍ ഒന്ന് ഷെയ്ക്ക് ചെയ്ത് നോക്കിയതാ....!!

ഏ...എന്ത് അവന്‍ ചോദിച്ചു.....എന്റെ ചേട്ടാ ഞാന്‍ WE CHAT ലൂടെ ഒന്ന് SHAKE ചെയ്തുനോക്കിയതാന്നു....

WE CHAT ഓ SHAKE ഓ എന്താ സംഭവം...അവനു ഭക്ഷ്യസുരക്ഷ പദ്ധതി പോലെ തന്നെ ഒന്നും മനസിലായില്ല...

എന്റെ ചേട്ടാ ദെ ഇങ്ങട് നോക്കിയേ WE CHAT ഇല്‍ കയറി ദാ SHAKE എന്നതില്‍ പ്രസ്‌ ചെയ്തിട്ട് ഒരു വട്ടം മൊബൈല്‍ ഇതുപോലെ ശക്തിയായി കുലുക്കുക അപ്പോള്‍ ഇതേസമയത്ത് കുലുക്കിയ ആളുകളുടെ പേരുകള്‍ കാണിക്കും അങ്ങനെ അവരുമായി കൂട്ടാകാന്‍ പറ്റും

അല്ലേടാ...ഇങ്ങനെ കൂട്ടായിട്ടു എന്നാത്തിനാ..?? അവന്‍ ചോദിച്ചു

ന്റെ ചേട്ടാ ഞങ്ങള്‍ STUDENTS ന്റെ LANGUAGE DEVELOP ആകില്ലേ ഇങ്ങനെ മറ്റുള്ള രാജ്യക്കാരുമായി ചാറ്റ് ചെയ്‌താല്‍......

ഓഹോ അപ്പൊ ഇത് EDUCATIONAL PURPOSE നു വേണ്ടി GOVT ഉണ്ടാക്കിയതായിരിക്കും അവന്‍ മനസ്സിലോര്‍ത്തു....

ന്റെ ചേട്ടാ ചേട്ടന്‍ ഈ ലോകത്തൊന്നു മല്ലെ ജീവിക്കണേ...ഈ കുലുക്കി കിട്ടുന്ന പരിപാടിക്ക് ഞങ്ങള്‍ ഇട്ട പേര് രാജ്യസമ്പര്‍ക്കം എന്നാ...

ഓ അറിഞ്ഞില്ല ഈ ചേട്ടന്‍ അറിഞ്ഞില്ലെടാ ഒന്നും അവന്‍ കുറ്റബോധത്താല്‍ നീറി..

കുഴപ്പമില്ല ചേട്ടാ സംഭവം ഇപ്പൊ ശെരിയാക്കി തരാം നവിന്‍മോന്‍ അവന്റെ മൊബൈല്‍ വാങ്ങി സൂര്യന് നേരെ പിടിച്ചു..

ന്താ മോനെ ഇങ്ങനെ പിടിക്കണേ...അല്ല WE CHAT ഡൌണ്‍ലോഡ് ചെയ്യാന്‍ റേഞ്ച് വേണം ആദ്യം റേഞ്ച് പിടിക്കട്ടെ...

ഓഹോ അപ്പൊ സൂര്യന്‍ ആണോ റേഞ്ച് കൊടുക്കണേ...എന്ന് സംശയിച്ചു നിന്നപോഴേക്കും നവിന്മോന്‍ മൊബൈല്‍ തിരിചു കൊടുത്തിട്ട് പറഞ്ഞു WE CHAT ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ട് ഇനി പേരും നാളുമൊക്കെ ടൈപ്പ് ചെയ്യ്‌

ശടാ പാടെന്നു അതൊക്കെ പൂരിപ്പിച്ചു റെഡി ആകി അവന്‍ നവിന്മോനെ നോക്കി..... “ ഇനി അന്തസ്സായിട്ടു കുലുക്കിക്കോ “

മുപ്പത്തിമുക്കോടി ദൈവങ്ങളെയും മനസ്സില്‍ പ്രാര്‍ത്ഥിച്ചു ഗണപതിക്ക്‌ തേങ്ങയടിക്കുന്നപോലെ കണ്ണടച്ച് വലതുകൈയിലെ മൊബൈല്‍ ശക്തിയായി കുലുക്കി... ഒരു ശബ്ദം കേട്ടു...ഹം വന്നു മോനെ അയല്‍രാജ്യക്കാര്‍ എന്നും പറഞ്ഞു കൈയിലേക്ക്‌ നോക്കി..അവന്‍ ഷോക്കടിച്ചത് പോലെയായി “ 

റബ്ബര്‍ബാന്‍ഡ് ഇട്ടു കെട്ടി വെച്ചിരുന്ന മൊബൈല്‍ന്റെ കവര്‍ തുറന്നു ബാറ്ററി തെറിച്ചുപോയിരിക്കുന്നു...ക്ഷോഭിക്കുന്ന കണ്ണുകളോടെ അവന്‍ നാവിന്‍ മോനെ നോക്കി
എന്റെ ചേട്ടാ എന്ത് കുലുക്കാ കുലുക്കിയത്‌ ഒന്ന് പതുക്കെ കുലുക്കണ്ടേ എന്നും പറഞ്ഞു നവിന്മോന്‍ ബാറ്ററി എടുത്തുകൊണ്ടു വന്നു തിരിച്ചു പഴയപോലാക്കി എന്നിട്ട് പറഞ്ഞു ഒന്നുടെ കുലുക്ക് ചേട്ടാ വല്ല ജാപ്പനീസ്‌ ഫ്രണ്ട്സ്നെ കിട്ടിയാലോ...

പരാജയത്തില്‍ നിന്ന് പ്രജോദനം ഉള്‍ക്കൊണ്ടു മുന്നേറുന്നവന് വിജയം സുനിശ്ചിതം എന്നാ സുനിയുടെ മെസ്സേജ് ഓര്‍ത്ത് അവന്‍ വീണ്ടും കുലുക്കാന്‍ തീരുമാനിച്ചു...ഇത്തവണ പതിയെ കുലുക്കി....അപ്പൊ ചേട്ടാ ദെ ഇതുപോലെ കുലുക്ക് എന്ന് പറഞ്ഞു നവിന്മോന്‍ ഡെമോ കാണിക്കുനുണ്ടായിരുന്നു

ഇത്തവണ അവന്റെ മൊബൈല്‍ലെ പൂക്കള്‍ വിരിഞ്ഞു ഒരു ചെറിയ ശബ്ദത്തോടെ....സന്തോഷം കൊണ്ട് അവന്‍ തുള്ളിച്ചാടി...ഏത് രാജ്യകാരെആണവോ ഹരിശ്രീ...എന്ന് ചിന്തിച്ചു കൊണ്ട് അവന്‍ ആ പൂവിന്റെ താഴെ വന്ന പേരില്‍ ക്ലിക്ക് ചെയ്തു...ഡീറ്റെയില്‍സ് നോക്കിയപ്പോ ഒരു ചെറിയ നീരസം കരിമീനെ ലക്ഷയ്മിട്ടിറ്റ് ചാളയെ കിട്ട്യപോലെ അവന്‍ പറഞ്ഞു“ ഓ നമ്മുടെ രാജ്യത്ത്നിന്നാ.. “ വീണ്ടും കണ്ണ് താഴേക്ക്‌ പോയപ്പോ ശബ്ദം താത്തി അവന്‍ പറഞ്ഞു ഡേയ് നമ്മുടെ നാട്ടീന്നു തന്നാ...ന്തായാലും പേര് നോക്കട്ടെ..ഉള്ളത് കൊണ്ട് ഓണം പോലെ....

പേര് വായിച്ചു കഴിഞ്ഞതും അവന്‍ 150 രൂപ കൊടുത്തു GANGSTER സിനിമ കണ്ടുഇറങ്ങിയ അതെ മനോഭാവത്തോടെ നാവിന്‍മോനെ നോക്കി ചോദിച്ചു.... “ ഞാന്‍ കുലുക്കിയ അതെ സമയത്ത് എന്തിനാടാ നീയും കുലുക്കിയത്‌..”

അത് പിന്നെ ചേട്ടാ...ഡെയിലി ഇതേ സമയത്ത് ഒരു കുലുക്ക് സാധാരണയായി ഉള്ളതാ അതോണ്ടാ ഞാന്‍.....നവിന്മോനെറെ നിഷ്കളങ്കമായ മറുപടി കേട്ട് അവന്‍ തന്റെ മോബിലേക്കു നോക്കുമ്പോള്‍ നവിന്‍ ചിയ്യെടത്ത് within 2 KM എന്നാ പേരിനു താഴെ SENT GREETTINGS എന്ന വാചകം നല്ല കിടിലന്‍ ഇളിഭ്യതയോടെ ചിരിക്കുന്നുണ്ടായിരുന്നു....>!!!



വാല്‍കഷണം- അര്‍ഹതപെട്ടത് മാത്രം എത്തിപിടിക്കാന്‍ ശ്രമിക്കുക...അല്ലാത്തത് പിടിക്കാന്‍ ശ്രമിച്ചാല്‍ അവസാനം ഒരു കുഴി ഉറപ്പു...!!

Friday 4 April 2014

സൗദാമിനി


മടുത്തു അവളെകൊണ്ട്‌...,..ഭയങ്കര ശല്യമാന്നേയ്...എപ്പോഴും വിളിക്കും....ആദ്യമൊക്കെ കുറച്ചു നേരം ആ കത്തി കേള്‍ക്കുമായിരുന്നു..ഇപ്പൊ മടുത്തു...പലവടട്ടം പറഞ്ഞു  Plz Dont Distrub എന്ന്...പക്ഷെ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടേയിരിക്കുന്നു...ഓ..അവള്‍ടെ പേര് പറഞ്ഞില്ലല്ലേ ഞാന്‍..??? കൃത്യമായ പേര് എനിക്കും അറിയില്ല...അതുകൊണ്ട് ഞാന്‍ ഒരു പേര് അങ്ങ് ഇട്ടു " സൗദാമിനി "....!!

ഇഷ്ടമല്ല എന്ന് പറഞ്ഞിട്ടും വീണ്ടും ഇങ്ങനെ വിളിച്ചുകൊണ്ടിരിക്കുന്നത് എന്തിനാന്നു എനികറിയില്ല...പറഞ്ഞു തീര്‍ന്നില്ലല്ലോ ദാ വരാണ് ആ കോള്...ആ നമ്പര്‍ വരെ ബ്ലോക്ക്‌ ചെയ്തു നോക്കി അപ്പൊ വേറെ നമ്പറില്‍ നിന്നും വിളിക്കും...എന്താ ചെയ്യാ..എന്തെങ്കിലും അത്യാവശ്യ കാര്യം ചെയ്യുമ്പോഴായിരിക്കും ചില സമയത്ത് വിളിക്കുക....പിന്നെ ഒന്നുണ്ട്ട്ടോ എപ്പോ വിളിച്ചാലും കാണും അവള്‍ടെ കൈവശം ഒരു കൊട്ട Offer കളും, ഒരു Load Caller Tones ഉം....ഒരിക്കലും വറ്റാത്ത ഉറവ പോലെ...!!


Tuesday 25 March 2014

പാഠം ഒന്ന് - ഒരു X കാമുകന്റെ വിലാപം


വെയിലത്ത് നടന്നു നടന്നു തളര്‍ന്ന അവന്‍ സൈഡില്‍ കണ്ട കലുങ്കില്‍ ഇരുന്നു.. കൈയ്യിലിരുന്ന ബാഗും അവിടെ വെച്ചു...പെട്ടെന്ന് അവിടേക്ക് സുഖമുള്ള ഒരു കാറ്റ്  വീശി..ആരും കൊതിക്കുന്ന ഒരു തണുത്ത കാറ്റ്..ഈ തണുത്ത കാറ്റ് വീണ്ടും തലോടി കടന്നുപോകുമ്പോള്‍ അറിയാതെ ഓര്‍മ്മയിലേക്ക്..അറിയാതെ ഓര്‍ത്തുപോകുന്നു...!!

തന്റെ ജീവനേക്കാള്‍ ഏറെ സ്നേഹിച്ചിട്ടും അവസാനം മറ്റൊരുത്തന്റെ ജീവിതത്തിലേക്ക് തന്റെ അനുവാദം പോലും ചോദിക്കാതെ വിട പറഞ്ഞു പോയ തന്റെ എല്ലാമെല്ലാം ആയി കരുതിയിരുന്ന പ്രാണനായിക....അവളെകുറിചോര്‍ക്കുമ്പോ..ആ ആദ്യാനുരാഗത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍...,..പറയാതിരിക്കാന്‍ വയ്യ....!!

അവള്‍ അന്ന് ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോഴും ഈ തണുത്ത കാറ്റ് " കൊണ കൊണാന്നു  കോണക്കുന്നുണ്ടായിരുന്നു...ആ കൊണക്കലില്‍ അന്ന് ഞാന്‍പെട്ട് പോയിരുന്നു...ദാ ഇപ്പൊ വീണ്ടും കൊണ കൊണാന്നു കൊണച്ചുകൊണ്ട് വരുവാ...ഈ കൊണച്ച കാറ്റില്‍ പറന്നു പോയത്..എന്റെ വിലയേറിയ വര്‍ഷകണക്കുകള്‍...,..റീചാര്‍ജ് കാര്‍ഡുകള്‍...,..ഉറക്കമില്ലാത്ത രാത്രികള്‍...,..തൊലിഞ്ഞ ഗിഫ്റ്റുകള്‍ക്കും, അവിഞ്ഞ കാര്‍ഡുകള്‍ക്കുമായി ചിലവാക്കിയ എന്റെ അദ്ധ്വാനത്തിന്റെ ഫലം..എന്റെ കാശ്...അവളുടെ ഒടുക്കത്തെ ഒരു ബെര്‍ത്ത്‌ ഡേ കാരണം സ്വന്തം വീട്ടില്‍- പിതാവിന്റെ കീശ തപ്പുന്നവന്‍ എന്ന പേരും...""" എന്നിട്ടും മതിയായില്ലേ പന്ന കാറ്റേ നിന്റെ ഈ കൊണക്കല്‍...,..ഒരു പാട് സുഖിപിക്കാന്‍ നിക്കാതെ ഒള്ളത് വേഗം തന്നിട്ട് പോടെയ്...Get out House...!!

ഇനിയും വരാതിരിക്കാന്‍ ഒരു 4 വരി കൂടി

കൊണച്ച കാറ്റേ നീ വീശരുതിപ്പോള്‍
കൊണച്ച കാറേ നീ പെയ്യരുതിപ്പോള്‍

ഏതെങ്കിലും തോണിയിലേറി ജീവനും കൊണ്ടോടിക്കോട്ടേ.....!!!



Saturday 22 March 2014

ഇലക്ഷന്‍ ഖദര്‍ കരടുരേഖ 2014

ഇലക്ഷന്‍ കഴിയുന്നത് വരെ ഖദര്‍ ഇട്ട ചേട്ടന്മാര്‍ മനസ്സില്‍ വെക്കേണ്ട കുറച്ചു കാര്യങ്ങള്‍

1.       നാണവും മാനവും കളഞ്ഞു വളയാവുന്നതിന്റെ പരമാവധി നട്ടെല്ലിനെ വളക്കുക

2.       നാട്ടുകാരുടെ കയ്യില്‍നിന്നും തെറിവിളിയുടെ ഫുള്‍ വേര്‍ഷന്‍ കിട്ടിയാലും അതെല്ലാം സ്നേഹപൂര്‍വ്വം ഏറ്റുവാങ്ങി മനസ്സില്‍ ഒന്നും വെക്കാതെ ഇലക്ഷന്‍ കഴിയുന്നത് വരെ അതെല്ലാം ചുരുട്ടികൂട്ടി സ്വന്തം വീട്ടില്‍ കൊണ്ടുപോയി വെക്കുക

3.       വോട്ട് ചോദിക്കുന്ന വേളയില്‍ തന്റെ കുടുംബം തകര്‍ത്ത ആളിനെ കണ്ടാല്‍ പോലും അടുത്ത് ചെന്ന് “ ചേട്ടാ അനുഗ്രഹിക്കണം എന്ന് വിനയത്തോടെ മാത്രം പറയുക

4.       തന്റെ സ്വപ്നങ്ങളെയും മോഹങ്ങളെയും തല്ലികെടുത്തിയിട്ട്‌ ഇപ്പൊ മറ്റൊരുത്തന്റെ കൊച്ചിനെയും ഒക്കത്ത് വെച്ച്കൊണ്ട് നിക്കുന്ന പഴയ കാമുകിയെ കണ്ടാലും സംയമനം പാലിച്ചു “ പെങ്ങളെ “ എന്ന് വിളിച്ചുകൊണ്ട് മാത്രം വോട്ട് ചോദിക്കുക

5.       കുട്ടികളെ എടുത്തുനില്‍കുന്ന സ്ത്രീകളുടെ അടുത്ത ചെല്ലുമ്പോള്‍ ആ കുട്ടിയെ എടുത്തു ലാളിക്കുന്നതിന് മുന്‍പ് കുട്ടിയുടെ അമ്മയുടെ പേര് ചോദിക്കാന്‍ മറക്കരുത് കാരണം പേര് ഇനി വല്ല സരിത എന്നെങ്ങാനും ആണെങ്കില്‍ ചിലപ്പോ പിറ്റേദിവസത്തെ പത്രത്തില്‍ കാണാം “ കേരളത്തിലെ പ്രശസ്ത നേതാവ് സരിതയുടെ കൊച്ചിനെ എടുത്തു EXCLUSIVE NEWS

6.       1960-70 കാലഘട്ടത്തിലെ ആരും ശ്രദ്ധിക്കാത്ത..ആരും എതിര്‍ക്കാന്‍ സാധ്യത ഇല്ലാത്ത സ്വന്തം പാര്‍ട്ടിയുടെ നല്ല കാര്യങ്ങളും..എതിര്പാര്ട്ടിയുടെ മോശം കാര്യങ്ങളും തെരഞ്ഞുപിടിച്ചു കാണാതെ പഠിക്കുക..മൈക്ക് കിട്ടിയാല്‍ ഇടിച്ചിട്ടിട്ട് നിര്‍ത്താതെ പോയ ബസ്‌ ഡ്രൈവറുടെ തള്ളക്കു വിളിക്കുന്ന അതെ ആവേശത്തോടെ ഊന്നി ഊന്നി പ്രസംഗിക്കുക

7.       പറ്റുമെങ്കില്‍ എല്ലാ വീടുകളില്‍ നിന്നും വെള്ളമോ ചായയോ വാങ്ങികുടിച്ചു അവരില്‍ ഒരാളാണ് താനും എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുക..ഗുണം രണ്ടാണ്- ചായേടെ പൈസയും കൊടുക്കണ്ട ദാഹവും മാറും

8.       വാഗ്ദാനങ്ങള്‍ പഴയതിലും ഉഷാറായി റീ ലോഡ് ചെയ്തു വാരി കോരി കൊടുക്കുക

9.       ഇലക്ഷന്‍ കഴിയുന്നത് വരെ ബിവറേജിന്റെ പരിസരത്തോ ബാറിന്റെ പരിസരത്തോ പോകാതിരിക്കുക..ഇനി രണ്ടെണ്ണം അടിക്കണം എന്ന് നിര്‍ബന്ധമാണ്‌ എങ്കില്‍ അധികമാരും തിരിച്ചറിയാത്ത ഒരു അണിയെ ഖദര്‍ ഊരി മാറ്റി ടി ഷര്‍ട്ട് ധരിപിച്ചു പറഞ്ഞയക്കുക

10.   കൈയില്‍ കാശുണ്ട് എങ്കില്‍ വോട്ടു ചോദിയ്ക്കാന്‍ പോകുമ്പോള്‍ ഒരു കൈയില്‍’ ഒരു കവര്‍ സവാളയും മറു കൈയില്‍ ഒരു കുപ്പി പെട്രോളും പിന്നെ ഗ്യാസ് സിലിണ്ടറിനെ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ ഒരു മൊഴം കയറും കരുതുക...ഏതെങ്കിലും വോട്ടര്‍മാര്‍ ഇതിനെകുറിചോക്കെ എന്തെങ്കിലും പറഞ്ഞാല്‍ ഉടന്‍ തന്നെ കൈയിലുള്ള കവറോ, കുപ്പിയോ, കയറോ നല്‍കുക.....എന്തെങ്കിലും ഒരു തീരുമാനം എന്തായാലും ഉണ്ടായേക്കും

11.   എന്തെങ്കിലും കാര്യത്തെ കുറിച്ച് ഏതെങ്കിലും ബുജികള്‍ അഭിപ്രായം പറയാന്‍ പറഞ്ഞാല്‍ പറയാനായി ഡിക്ഷണറിയില്‍ പോലും കണ്ടുകിട്ടാത്ത വാക്കുകള്‍ പഠിച്ചുവെക്കുക ഉദാഹരണമായി 1. അത് വളരെ ക്രോമോല്‍സുഖമായി പോയി 2. ധാന്തരീകമായ ഒരു അവ്ലെക്ഷതത്തിന്റെ ശ്രന്ഗാരണ ഫലമല്ലേ അത്

ഏറ്റവും അവസാനമായതും പ്രധാനവുമായ ഒരു കാര്യമാണ് അടുത്തത്...രാവിലെ കണ്ണാടിക്കു മുന്‍പില്‍ നോക്കി തുടങ്ങുന്ന അവിഞ്ഞ ചിരി രാത്രി കിടക്കുന്നതിനു മുന്‍പ് വരെ നിലനിര്‍ത്തുക...മറ്റുള്ളവര്‍ക്ക് പ്രകാശംപരത്താന്‍ ആ ചിരി കൊണ്ട് ഒക്കുന്നില്ല എങ്കില്‍ അറ്റ്ലീസ്റ്റ് ഒരു വെട്ടവും വെളിച്ചവും സമ്മാനിക്കാന്‍ എങ്കിലും ശ്രമിക്കുക...ചിരി ആയുസ്സിന്റെ നീളം കൂട്ടും എന്നുള്ളത് കൊണ്ട് പല്ലിളിച്ചു നല്ല കൊണ കൊണാന്നു ചിരിക്കുക..ഈ ചിരി കാണുമ്പൊള്‍ പാവം സാധാരണക്കാരുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്ന്നെക്കാം....!! അക്രമങ്ങളും..അതിക്രമങ്ങളും പീഡനങ്ങളും വിലകയറ്റവും കൊണ്ട് ചിരിക്കാന്‍ മറന്നു പോകുന്ന സാധാരണകാരായ ജനങ്ങളുടെ ചുണ്ടില്‍ ഒരു ചിരി വിടരുമ്പോള്‍ നിങ്ങള്‍ക്ക് അഭിമാനിക്കാം അറിയാതെ ആണെങ്കിലും അതിനു കാരണക്കാരയല്ലോ എന്നോര്‍ത്ത്.....!!

Anyway ALL THE BEST ട്ടാ ചേട്ടന്മാരെ......വിജയ്യീഭവന്ദു.....!! 


Thursday 27 February 2014

നീല വെളിച്ചം


ഓരോരോ ആഗ്രഹങ്ങള്‍

എപ്പോഴാണ് അങ്ങനെ ഒരു ആഗ്രഹം എന്റെ മനസ്സിലേക്ക് വന്നത് എന്നറിയില്ല...പക്ഷെ പിന്നീട് ഊണിലും ഉറക്കത്തിലും ഒരേ ചിന്ത ആയിരുന്നു..ഒരു മൊബൈല്‍ ഫോണ്‍ എടുക്കണം...പൂരപറമ്പ് കളിലും, പള്ളി പെരുന്നാള്കളിലും ശിങ്കാരിമേളവും, ചെമ്പടയും, പാണ്ടിയും മാറി മാറി കൊട്ടുമ്പോഴും മനസ്സില്‍ ഒരു NOKIA യെ ഞാന്‍ നോട്ടമിട്ടിരുന്നു...ചാടിയും’, തുള്ളിയും വിയര്‍ത്തും സ്വരുകൂട്ടിയ സമ്പാദ്യം NOKIA എന്ന TARGET നോട് അടുത്ത് എത്തിയപ്പോള്‍ എന്തോ ഒരു വലിയ സംഭവം ചെയ്യാന്‍ പോണു എന്ന നിലയിലേക്കായി മനസ്സിന്റെ പോക്ക്...മനസ്സിന്റെ പോക്കല്ലേ തടയണ്ട പൊക്കോട്ടെ എന്ന് ഞാനും കരുതി....!!

പറഞ്ഞുകേട്ട NOKIA യുടെ വിലയും പോക്കറ്റിലെ നോട്ടുകളും തുല്യമായപ്പോള്‍ കോളേജില്‍ കൂടെ ബസ്‌ യാത്രചെയ്യുന്ന സുഹൃത്തിനോട് കാര്യം പറഞ്ഞു..ആഴ്ചയില്‍ മൊബൈല്‍ മാറുന്ന അവന്‍ എനിക്കൊരു അത്ഭുതമായിരുന്നു...അവന്‍ പറഞ്ഞു അളിയാ റെഡി ആക്കാം DONT WORRY ആട്ടെ നീ വരുന്നോ??? എവിടെക്കാ? ഞാന്‍ ചോദിച്ചു...നീ ഈ ഷാപ്പ്‌ കറി കഴിച്ചിട്ടുണ്ടോ എന്താ ടേസ്റ്റ്...വാ നമുക്ക് പോയിട്ട് വരാം അവരൊക്കെ വെയിറ്റ് ചെയ്യുവാ....എടാ കാശ്..??? ഞാന്‍ എന്റെ സംശയം പുറത്തേക്കിട്ടു..അതൊക്കെ ശേരിയാക്കാം അവന്‍ എന്നെയും പിടിച്ചോണ്ട് ബൈക്ക്ഇല്‍ കേറ്റി ഒറ്റ വിടല്‍..അപ്പോഴും എന്റെ ഇടതു പോക്കറ്റ്‌ ഞാന്‍ ഭദ്രമായി പൊത്തിപിടിച്ചിരുന്നു കാരണം അതിലാണ് ആ NOKIA യുടെ വില..എന്റെ കുറെ നാളുകളുടെ സമ്പാദ്യം....!!

TWIST....

ഈച്ച അരികു പറ്റിയ ചെറിയ മണ്‍കുടത്തിന്റെയും, എന്തിന്റെയൊക്കെയോ എല്ലുകള്‍ക്കിടയിലൂടെയും ഒരു വിളി കേട്ട് ആയാസപ്പെട്ട്‌ നോക്കിയപ്പോ കണ്ടു വിജ്രംഭിച്ച ആ സുഹൃത്ത്....ന്തേ? എന്ന ചോദ്യം മനസ്സിലാകുന്നതിനു മുന്‍പ് തന്നെ അവന്റെ ഡയലോഗ് “ നീ പറഞ്ഞ മൊബൈല്‍ അത്ര പോരടാ..എന്റെ ഒരു ഫ്രണ്ട് യൂസ് ചെയ്യുനുണ്ട് നിനക്ക് അത് തന്നെ വേണമെന്ന് നിര്‍ബന്ധമുണ്ടോ..????? ആ ചോദ്യം കേട്ടപ്പോള്‍ തീരുമാനം കൈവെള്ളയില്‍ അമര്‍ത്തിപിടിച്ച ഏതൊരു മലയാളിയെയും പോലെ തന്നെ എന്റെ കൈവെള്ളയും ഒന്ന് അയഞ്ഞു...എന്തെങ്ങിലും പറയുന്നതിന് മുന്‍പ് തന്നെ അവന്‍ പറഞ്ഞു നമ്മുടെ ക്യാന്റീനിലെ ചേട്ടന്റെ മൊബൈല്‍ കൊടുക്കുന്നുണ്ട് കുറച്ചു ഉപയോഗിച്ചതാ പക്ഷെ കിടിലന്‍ സാധനം..അതിന്റെ നീല വെട്ടം കണ്ടാല്‍ ഒരു 10 കിലോമീറ്റര്‍ അപ്പുറെ നിന്നാലും മനസിലാകും...അത് മാത്രല്ല അതിന്റെ കൂടെ നമ്പറും കിട്ടും അതോണ്ട് വേറെ സിംകാര്‍ഡും എടുക്കണ്ട..എന്താ അത് പോരെ..????? എന്റെ മുഖത്തെ 100 മീറ്റര്‍ റിലേയില്‍ confusion ആണ് മുന്നിട്ടു നിന്നത് എങ്കിലും ജയിച്ചത് പുതിയ സന്തോഷം തന്നെയാണ്...അപ്പൊ ബാക്കി കാശിനു 2 പൊളപ്പന്‍ ഷര്‍ട്ട്‌ എടുക്കാം എന്നോകെ വിചാരിച്ചപ്പോഴാണ് സുഹൃത്ത് താഴേക്ക്‌ ഒന്ന് കൂടി താഴ്ന്നിട്ടു ഒരു പഞ്ച് ഡയലോഗ് “ അളിയാ അതേയ് ബില്ല് ഉധ്യെശിച്ചതിനെക്കാള്‍ കുറച്ചുകൂടി...നീ ഒന്ന് സഹായിക്കാമോ? പുതിയ മൊബൈലിനു ആണെങ്കില്‍ തന്നെ ഇത്രക്കും വേണ്ടല്ലോ??? സോറിഡാ എനിക്ക് ഷര്‍ട്ട്‌ എടുക്കണം എന്ന് പറയാന്‍ വന്നപ്പോള്‍ തന്നെ കൂടെ ഒരു 5 pപേര് ഒരുമിച്ചു താഴ്ന്നിട്ടു ഒറ്റ ഡയലോഗ് “ എന്തായാലും ജീവിതത്തിലെ ആദ്യത്തെ മൊബൈല്‍ മേടിക്കാന്‍ പോകുകയല്ലേ ചെലവായിട്ടു കൂട്ടിക്കൊള്ലാം...അങ്ങനെ അവര്‍ ഒത്തുപിടിച്ചു എന്റെ പോക്കറ്റിലെ NOKIA MONEY മല പോലെ പോയി.......!!

നീലവെളിച്ചം ROCKING..

അങ്ങനെ പറഞ്ഞത് പോലെ ആ നീലവെട്ടം എനിക്ക് സ്വന്തമായി....ഒറ്റകൊമ്പുള്ള ആ നീലവെളിച്ചത്തിനെ ഞാന്‍ ഒരു സംഭവം ആക്കാന്‍ ശ്രമിച്ചു...ഓരോ തവണ കോളുകള്‍ വരുമ്പോഴും “ സാരെ ജഹാംസെ അച്ഛാ “ എന്ന റിംഗ്ടോണ്‍ ഉയര്‍ന്നുകേള്‍ക്കുമ്പോള്‍ ഞാന്‍ ഒരുഭാരതീയന്‍ ആയതില്‍ ഞാന്‍ അഭിമാനിച്ചു...എന്റെ നാട്ടിലൊക്കെ ആ സമയത്ത് ആ നീലവെളിച്ചം ഒരു കൌതുകമായിരുന്നു...4 പേര്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ കോയിന്‍ ബോക്സില്‍ നിന്നും തന്നെ ചുമ്മാ വിളിക്കാന്‍ കൊടുത്ത ചില്ലറകള്‍ക്ക് ചതിയന്മാര്‍ സിഗരറ്റ് വാങ്ങി വലിച്ചു എന്നറിഞ്ഞപ്പോഴും, നീലവെളിച്ചതിന്റെ നിലനില്‍പ്പ്‌ നീണ്ടുനില്കുന്നില്ല ( Battery charge ) എന്ന് മനസ്സിലാക്കിയപോഴും ഞാന്‍ ആ ഒറ്റകൊമ്പനെ വെറുത്തില്ല...കാരണം ആലുവ കാസിനോ തീയേറ്ററില്‍ കാതല്‍ കൊണ്ടെന്‍ എന്ന തമിഴ് സിനിമ കാണാന്‍ ഞാന്‍ വൈകി ചെന്നപോള്‍ നേരത്തെ ഇരിപ്പ് ഉറപ്പിച്ച കൂട്ടുകാരുടെ അടുത്ത് എത്താന്‍ എന്നെ സഹായിച്ചത് ആ നീലവെട്ടമാണ്...വീട്ടില്‍ വൈകിഎത്തുന്ന സമയങ്ങളില്‍ എന്നെ സഹായിക്കുനത് ഈ നീലവെട്ടമാണ്..അതെ എന്റെ ആ സുഹൃത്ത് പറഞ്ഞത് ശെരിയാണ്‌ “ അതിന്റെ നീല വെട്ടം കണ്ടാല്‍ ഒരു 10 കിലോമീറ്റര്‍ അപ്പുറെ നിന്നാലും മനസിലാകും ”...
കാലം പോയി എന്റെ കൈവെള്ളയിലെ ആ നീലവെട്ടം പോയി ടോര്‍ച്ചു ലൈറ്റ് വന്നു...പിന്നെ കോള്‍ വരുമ്പോള്‍ പാട്ട് കേക്കുന്ന മൊബൈല്‍ വന്നു..QWERTY കീ പാടുള്ള മൊബൈല്‍ വന്നു...ദാ ഇപ്പൊ ഒരു ചെറിയ സ്മാര്‍ട്ട്‌ഫോണും....കുറെ വര്‍ഷത്തിനിടയില്‍ ഒരുപാട് മൊബൈല്‍ കൈയില്‍കൂടെ കടന്നുപോയിട്ടുണ്ട് എന്നാലും എനിക്ക് ഇപ്പോഴും പ്രീയം ആ പഴയ നീല വെട്ടമാ...ആ 501 PURITY യാ.....അതാകുമ്പോ WHATS APP ന്റെയോ FACEBOOK ന്റെയോ NOTIFICATION ടെന്‍ഷന്‍ വേണ്ട...ഫോട്ടോ SELF മാനിയ വേണ്ട.. എന്തിനേറെ വേണമെങ്കില്‍ പട്ടിയെ വരെ എറിയാം.....അപ്പൊ അത് തന്നെ വലുത്...ജയ് 501...!!

എങ്ങനെ ഒക്കെ പറഞ്ഞെങ്കിലും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആണേ....മിന്നിച്ചേക്കണേ ഭഗവാനെ.....!!


എന്ത് വിശേഷം ഉണ്ടെങ്കിലും ഫേസ്ബൂകിലൂടെ അറിയ്യുന്നുണ്ട് എന്ന് പറയുന്ന എല്ലാ കൂട്ടുകാര്‍ക്കും ഡെഡിക്കേറ്റ് ചെയ്തുകൊള്ളുന്നു.....!!!   

Thursday 13 February 2014

റേഡിയോ..

പണ്ട് റേഡിയോ എന്ന് കേള്‍ക്കുമ്പോ ഓര്‍മ്മ വരുന്നത് ഒരു പാട്ടുപെട്ടി ആണ്...അതിരാവിലെ എഴുന്നെല്‍കുമ്പോ തന്നെ കേള്‍ക്കാം കനത്ത ശബ്ദത്തിലുള്ള പ്രാദേശിക വാര്‍ത്ത‍.......,..പിന്നെ വയലും വീടും...ഗാനോത്സവം...നാടകോത്സവം...അങ്ങനെ മനസ്സിനെ സന്തോഷിപിക്കുന്ന ഒരുപാടു പരിപാടികള്‍...,...അന്ന് ആ പാട്ടുപെട്ടി ഏവര്‍ക്കും ഒരു സാന്ത്വനമായിരുന്നു...സന്തോഷമായിരുന്നു...!!

വാര്‍ത്താവിനിമയ രംഗത്ത്
 പുതിയ വിപ്ലവം സൃഷ്‌ടിച്ച കുട്ടന്‍ബെര്‍ഗ്ഗിന്റെ പ്രിന്റിംഗ് പ്രസ്സ് പോലും എത്താത്തിടത്ത് ആ പാട്ടുപെട്ടി എത്തി..പഠിപ്പും വായനയും അറിയാത്തവര്‍ക്ക് ആ പാട്ടുപെട്ടി ഒരു കൂട്ടുകാരനായി...ആ പെട്ടിയിലൂടെ കാഴ്ചകള്‍ക്കപ്പുറത്തെ ലോകം വരെ കണ്ടു..അതിന്റെ മുന്‍പില്‍ കുത്തിയിരിക്കാതെ തന്നെ നമ്മുടെ എല്ലാ ജോലികളും നടക്കുന്നതിനൊപ്പം തന്നെ ആസ്വദിക്കാം എന്നതാണ് ആ പെട്ടിയോട് കൂട്ട് കൂടാന്‍ എല്ലാവരെയും പ്രേരിപിച്ച ഘടകം...കാലത്തിന്റെ കുത്തൊഴുക്കില്‍ പെടാതെ ഇന്നും ഒത്തിരിപേര്‍ ആ പെട്ടിയെ ആശ്രയിച്ചാണ്‌ ജീവിതത്തിലെ സന്തോഷം കണ്ടെത്തുന്നത്...!!

ഇന്നിപ്പോള്‍ പലരും ആ പെട്ടിയെ കൈ ഒഴിഞ്ഞു മൊബൈല്‍ഫോണിലേക്ക് മാറി..എഫ് എം സ്റ്റെഷനുകള്‍ ഓണ്‍ലൈന്‍ ആയും ഓഫ്‌ ലൈന്‍ ആയും വന്നും വന്നുകൊണ്ടും ഇരിക്കുന്നു...നാട് ഓടുമ്പോ നടുവേ ഓടണമല്ലോ എന്ന പഴമൊഴിയില്‍ വിശ്വസിച്ചുക്കൊണ്ട് നമുക്കും നടുവേ തന്നെ ഓടാം റേഡിയോ വിപ്ലവത്നിന്റെ രാജാവായ ആ പാട്ടുപെട്ടിയെ ബഹുമാനിച്ചുകൊണ്ട്തന്നെ...റേഡിയോയെ സ്നേഹിക്കുന്ന പരിപാടികളെ സ്നേഹിക്കുന്ന എല്ലാ ശ്രോതാക്കള്‍ക്കും, കൂടാതെ എല്ലാ റേഡിയോ അവതാരകര്‍ക്കും ആശംസകള്‍ നേരുന്നു...!! Keep listen...& Be happy...!!



Monday 10 February 2014

തളത്തില്‍ ദിനേശന്‍ Re- Loaded...!!

ഡോക്ടര്‍,

ഞാന്‍ ദിനേശന്‍ തളത്തില്‍ ദിനേശന്‍...ഞാന്‍ ഒരുപാടു കത്തുകള്‍ അയക്കാറുണ്ട്..എഴുതി എഴുതി എന്റെ 5 `പേനയിലെ മഷി തീര്‍ന്നു എന്നല്ലാതെ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. മറുപടി ഇല്ലെങ്കിലും ഡോക്ടര്‍ അതെല്ലാം വായിക്കുന്നുണ്ട് എന്ന വിശ്വാസത്തോടെയാണ് ഈ കത്ത് എഴുതുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു കത്താണ് ഇത് ദയവായി ഇതിനു മറുപടി തരണം അല്ലെങ്കില്‍ ഡോക്ടര്‍ മനുഷ്യപറ്റില്ലാത്ത ഒരു പിശാശ് ആയി ഞാന്‍ കരുതും..എന്നെകൊണ്ട്‌ അങ്ങനെ കരുതിക്കാതെ മറുപടിക്കായി കേഴുന്നുകൊണ്ട് ഞാന്‍ എന്റെ പ്രശ്നങ്ങള്‍ എഴുതട്ടെ..
...
എന്റെ കല്യണം ഉറപ്പിച്ചിരിക്കുകയാണ് അടുത്തമാസം പത്താം തീയതി ആണ് കല്യാണം..ഡോക്ടര്‍ വരണമെന്നില്ല പക്ഷെ മറുപടി തരണം..ഞാന്‍ അല്പം കറുത്തിട്ടാണ്..പൊക്കവും കുറവാണു..താടി ലവലേശം ഇല്ലെങ്കിലും മീശ കട്ടിയില്‍ ഉള്ളതുകൊണ്ട് ഒരു പുരുഷ്വത്തം ഉണ്ടേ...പക്ഷെ ഡോക്ടര്‍ ഇപ്പോഴത്തെ ചെറുപ്പകാരേ കണ്ടിട്ടില്ലേ...ബുള്‍ഗാന്‍ താടിയും നീട്ടി വളര്‍ത്തിയ കൃതാപും...അങ്ങനെയൊക്കെ വേണമെന്ന് ശോഭ ആവശ്യപെടുമോ ഡോക്ടര്‍..ഓ ശോഭ ആരാണ് എന്നല്ലേ..? അതാണ് ഡോക്ടര്‍ എന്റെ ഭാവി വധു...എന്നെപോലെയല്ല നല്ല വെളുത്തിട്ടാണ്‌ അത്യാവശ്യം തടിയും ഉണ്ട്...ഇഷ്ടങ്ങള്‍ ഒന്നും അറിയില്ല ഡോക്ടര്‍ പക്ഷെ പേടിയാകുന്നു...കാരണം ശോഭ മോഡേണ്‍ ആണെങ്കില്‍ ഞാന്‍ പെട്ടുപോകും ഡോക്ടര്‍...തനി യാഥാസ്ഥിതികനായ എനിക്ക് പറയത്തക്ക ഇഷ്ടാനിഷ്ടങ്ങള്‍ ഇല്ല എങ്കിലും സമൂഹത്തില്‍ ഒരു വില കിട്ടാന്‍ ഒരുപാടു ആഗ്രഹമുണ്ട് ഡോക്ടര്‍...!!..,..

Mr മോഹന്‍ലാലും Mr മമ്മൂട്ടിയും Mr ഷാരുഘാനും ഒക്കെ നല്ല നടന്‍മാര്‍ ആണ് പക്ഷെ അവര്‍ മൂലം ഞാന്‍ അനുഭവിക്കുന്ന മാനസീകസംഘര്‍ഷം ചെറുതൊന്നുമല്ല ഡോക്ടര്‍. ഓരോസിനിമയിലും ഓരോ സ്റ്റൈല്കളും പുതിയ സ്നേഹപ്രകടനങ്ങളും കാണുമ്പോള്‍ എന്റെ ഉള്ളില്‍ തീയാണ് ഡോക്ടര്‍.. ശോഭയ്ക്ക് സ്വന്തം ഭര്‍ത്താവില്‍ നിന്നും അതൊക്കെ വേണം എന്ന് ആഗ്രഹിച്ചാല്‍ എന്താകും ഡോക്ടര്‍ എന്റെ അവസ്ഥ അതുകൊണ്ട് Mr മോഹന്‍ലാലിനോടും Mr മമ്മൂട്ടിയോടും Mr ഷാരുഘാനോടും ഒക്കെ പറഞ്ഞു മനസിലാക്കി അവരെ ഡോക്ടര്‍ തിരുത്തണം എന്ന് ആത്മാര്‍തമായി ആഗ്രഹിക്കുന്നു...ഇതിനെല്ലാം പുറമേ തമിഴിലെ ചിമ്പു എന്നൊരു പയ്യന്‍ അവന്‍ എന്തൊക്കെയാ കാണിച്ചുകൂട്ടുന്നത്..ഒരു മലയാളി പെണ്ണിന്റെ ചുണ്ട് കടിച്ചുനില്കുന്നു ആ ഫോട്ടോ കണ്ടപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി ഡോക്ടര്‍ അവനേം കൂടി ഒന്നു പറഞ്ഞു നേര്‍വഴിക്കു നടത്തണെ...!!

സാധാരണ കല്യാണം ഉറപ്പിച്ചാല്‍ പെണ്‍കുട്ടിക്ക് ഒരു മൊബൈല്‍ വാങ്ങികൊടുത്ത് സംസാരിച്ചുതുടങ്ങാറുണ്ട്.. എന്റെ ഓഫീസിലെ ഓഫീസ് ബോയി ഷിജു അവന്റെ കല്യാണത്തിന്മുന്‍പ് പെണ്‍കുട്ടിക്ക് ഏതോ ടച്ച് ഫോണ്‍ വാങ്ങികൊടുതൂത്രേ...എന്താ കഥ..ഇവിടെ ഞാന്‍ ഇപ്പോഴും നോക്കിയാ ടോര്‍ച്ച് ലൈറ്റ് ഫോണ്‍ ആണ് ഉപയോഗിക്കുന്നത് അതിന്റെ സ്വിച്ചില്‍ തള്ളവിരല്‍ കൊണ്ട് അമര്‍ത്തിയാല്‍ മാത്രമേ അത് പ്രവര്‍ത്തിക്കൂ...ആ ഞാന്‍ അവള്‍ക്കു എങ്ങനെ മൊബൈല്‍ വാങ്ങി കൊടുക്കും ഡോക്ടര്‍...???

മറ്റൊരു സുപ്രധാനമായ കാര്യം ചോദിക്കാനുള്ളത് എന്റെ ആത്മാര്‍ത്ഥമായ കൂട്ടുകാരനെ കുറിച്ചാണ്..ഏകദേശം പത്തോളം പെണ്‍കുട്ടികളോട് ഒരേ സമയം പ്രേമസല്ലാപം നടത്തുന്ന അവന്റെ കഴിവ് അപാരം തന്നെ...ആ സുഹൃത്തിന്റെ കഥകള്‍ കേട്ടു വശംവദനായി ഞാനും ശ്രമിച്ചു ഡോക്ടര്‍ ആ വഴി പോകാന്‍ പക്ഷെ നിര്‍ഭാഗ്യം എന്ന് പറയട്ടെ ഞാന്‍ പരാജയപെട്ടുപോയി ഡോക്ടര്‍...ആ കുറ്റബോധം എന്നെ നീറ്റുകയാണ് ഇന്നും...ശോഭയെ പെണ്ണുകാണാന്‍ പോയപ്പോള്‍ ആ സുഹൃത്തിനെ മനപൂര്‍വം ഒഴിവാക്കിയതാണ് ഡോക്ടര്‍. പക്ഷെ അവിടെയും വിധി എനിക്കെതിരായിരുന്നു...അവന്‍ ശോഭയുടെ മുഘത്ത് നോക്കി ചിരിക്കുമ്പോള്‍ വിങ്ങുന്നത് എന്റെ ഹൃദയമാണ് ഡോക്ടര്‍ അത് മാത്രമല്ല ചായകുടി കഴിഞ്ഞു ശോഭയെ ഒറ്റയ്ക്ക് കിട്ടിയപ്പോള്‍ ഞാന്‍ ചോദിച്ചു അവനെ നേരത്തെ അറിയാമോ എന്ന്??? അപ്പോള്‍ ശോഭപറഞ്ഞ മറുപടി കേട്ടപ്പോള്‍..`ഇടക്കിടെ വി എസ് ന്റെ പ്രസ്താവന കേട്ട പിണറായിയുടെ അവസ്ഥപോലായി..അതെ ഡോക്ടര്‍ ശോഭയ്ക്ക് അവനെ അറിയാം എന്ന് സംസാരിച്ചിട്ടുണ്ടെന്നു...ഡോക്ടര്‍ അവന്റെ കാമുകിമാരുടെ ലിസ്റ്റില്‍ എന്റെ ശോഭ ഉണ്ടാകുമോ ഡോക്ടര്‍..ഒരു ദിവസം അവനു അമിതമായി മദ്യം നല്‍കി ഉറക്കികിടത്തി അവന്റെ മൊബൈലില്‍ ഞാന്‍ ശോഭയുടെ വീടിലെ നമ്പറും അച്ഛന്റെ നമ്പറും എന്തിനു അമ്മാവന്റെ നമ്പര്‍ വരെ തപ്പി നോക്കി അതൊന്നും അതില്‍കണ്ടില്ല ഡോക്ടര്‍ ...സമാധാനം..പക്ഷെ ഡോക്ടര്‍ അവര്‍ തമ്മില്‍ എന്തായിരിക്കും സംസരിചിരിക്കുക...മറുപടി തരണേ..????

ഡോക്ടര്‍ അവസാനമായി ഈ കാലഘട്ടത്തിലെ എല്ലാ ചെറുപ്പകാരും ചോദിയ്ക്കാന്‍ ആഗ്രഹിക്കുന്ന കാര്യം ആണ്...എങ്ങനെ ആയിരിക്കണം ഡോക്ടര്‍ എന്റെ ആദ്യ രാത്രി..തമാശകള്‍ പറഞ്ഞാല്‍ ശോഭ വളിപ്പെന്നു പറഞ്ഞു അധിക്ഷേപിച്ചാല്‍ ഞാന്‍ തകര്‍ന്നുപോവില്ലേ ഡോക്ടര്‍...ഈ അവസരത്തില്‍ നിലവാരം ഉള്ള തമാശകള്‍ ഡോക്ടറുടെ കൈയില്‍ ഉണ്ടെങ്കില്‍ അയച്ചു തരണമെന്ന് അഭ്യെര്തിക്കുന്നു വെറുതെ വേണ്ട ഫീസില്‍ കൂട്ടിക്കോളൂ...പിന്നെ ഡോക്ടര്‍ ആദ്യരാത്രിയില്‍ ലക്ഷ്മണരേഖ എവടെ വരക്കണം ഡോക്ടര്‍...??? ആദ്യരാത്രിയില്‍ ഒന്നും നടക്കില്ല ക്ഷീണം കൊണ്ട് ഉറങ്ങിപോകും എന്നാണ് ഈയിടെ കല്യാണം കഴിഞ്ഞ അയല്‍പക്കത്തെ ഗള്‍ഫ്‌കാരന്‍ Y V ഗിരീഷ്‌പറഞ്ഞത് അങ്ങനെ ഉറങ്ങിപോകാന്‍ ആണെങ്കില്‍ പിന്നെ ആദ്യ രാത്രികൊണ്ട് എന്താണ് ഡോക്ടര്‍ അര്‍ത്ഥമാക്കുന്നത്...പിന്നെ ഡോക്ടര്‍ ഞാന്‍ ഒരു സാധാരണകാരനാണ് അതുകൊണ്ട് ബ്രാന്‍ഡ്‌ട് സാധനങ്ങള്‍ ഒന്നും വാങ്ങാന്‍ മനസ്സ് അനുവധികാറില്ല ഈ സ്ത്രീകള്‍ പൊതുവേ അതൊക്കെ ശ്രദ്ധികുമോ ഡോക്ടര്‍ അങ്ങനെ ശ്രദ്ധിച്ചാല്‍ എല്ലാം ബ്രാന്‍ഡ്‌ട് വങ്ങേണ്ടിവരുമോ?? സന്തുഷ്ടകരമായ കുടുംബജീവിതത്തിനു ബ്രാന്‍ഡ്‌ട് സാധനങ്ങള്‍ അത്യാവശ്യമാണോ ഡോക്ടര്‍...???

പിന്നെ ഡോക്ടര്‍ ശോഭയോട് എല്ലാ കാര്യങ്ങളും പറഞ്ഞാല്‍ ചിലപ്പോ പ്രശ്നം ആകുമോ ഡോക്ടര്‍ അഞ്ചാം ക്ലാസ്സില്‍ വെച്ച് അമ്മിണികുട്ട്യോട് ഇഷ്ടമാണെന്ന് പറഞ്ഞതൊക്കെ ശോഭയോട് പറയണോ ഡോക്ടര്‍ പറഞ്ഞാല്‍ അതൊക്കെ ക്ഷമിക്കാന്‍ അവള്‍ തയ്യാറാകുമോ ഡോക്ടര്‍....പിന്നെ ഡോക്ടര്‍ കല്യാണം കഴിഞ്ഞു എത്ര നാളുകള്‍ കഴിഞ്ഞിട്ടാണ് സാധാരണ കുട്ടികള്‍ ഉണ്ടാകുന്നത് അല്ല ഒരു ആവറേജ് ചോദിച്ചുന്നെയുള്ളു....എനിക്ക് മൂന്നു കുട്ടികള്‍ വേണം ഡോക്ടര്‍ ശോഭയുടെ മനസ്സില്‍ എന്താണോ എന്തോ? ഡോക്ടര്‍ക്ക് എത്ര കുട്ടികളുണ്ട്..??? പിന്നെ ഡോക്ടര്‍ ചില അസന്നിഗ്തസമയങ്ങളില്‍ വികാരാവേശം കൂടുമ്പോള്‍ സ്വയം കടിഞ്ഞാണ്‍ ഇടാന്‍ എന്താണ് മാര്‍ഗ്ഗം...എന്തെങ്കിലും ഗുളികകള്‍ ഉണ്ടോ ഡോക്ടര്‍??? ചില സമയങ്ങളില്‍ എന്നെ എനിക്ക് പിടിച്ചുനിര്‍ത്താന്‍ ആകുന്നില്ല ഡോക്ടര്‍...നാമംവരെ ചൊല്ലിനോക്കി പക്ഷെ മനസ് കുതിച്ചുപായുകയാണ് ഡോക്ടര്‍..അതൊരു തെറ്റാണോ ഡോക്ടര്‍ ...ഒരു പെണ്‍കുട്ടിയോട് പോലും അപമാര്യധായയിട്ടു പെരുമാറാത്ത എനിക്ക് ചില മാനസീക സംഘര്‍ഷങ്ങളില്‍ പെട്ട് കൊടുമ്പിരികൊള്ളുമ്പോള്‍ മനസ്സ് ആളിപടരാറുണ്ട് എങ്ങനെ ഡോക്ടര്‍ ഇതിനെ അതിജീവിക്കാം..????

കൂടാതെ ദിനംപ്രതി എല്ലാ സാധനങ്ങള്‍ക്കും വില വര്‍ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍ സ്വര്‍ണ്ണവും,ഉള്ളിയും, ഗ്യാസും ശോഭയുടെ കണ്മുന്നില്‍ നിന്നു മാറ്റിവെക്കുന്നതല്ലേ ഡോക്ടര്‍ നല്ലത്.. അതില്‍ ഏതെങ്കിലും സാധനത്തിനോടു കമ്പം തോന്നിയാല്‍ ഞാന്‍ കുത്തുപാള എടുക്കും ഡോക്ടര്‍..???? എങ്ങനെ ഈ സാധനങ്ങളെ ശോഭയില്‍ നിന്നു അകറ്റാം ഡോക്ടര്‍??????

ആരോടും പറയാനോ ചോദിക്കാനോ കഴിയാത്ത ഇത്രയും കാര്യങ്ങള്‍ ഡോക്ടര്‍ഓട് ഞാന്‍ വിശ്വസിച്ചു ചോദിച്ചിരിക്കുകയാണ്...മറുപടി തരില്ലേ ഡോക്ടര്‍..??? ഡോക്ടറുടെ സത്യാസന്ധമായ മറുപടി പ്രതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്നു.......!!

സ്വന്തം തളത്തില്‍ ദിനേശന്‍

ഒപ്പ്......

Wednesday 29 January 2014

ഒരു കുഞ്ഞു കണ്ടുപിടുത്തം...



അപരിചിതത്ത്വം നിറഞ്ഞ ലോകത്തില്‍ നിന്ന് ചിലരുടെ എല്ലാം എല്ലാം ആയേക്കാവുന്ന ലോകത്തിലേക്ക്‌ എത്തിപ്പെടാന്‍ കാരണമാകുന്ന ഒരു വാക്ക്....” Kooi “

ജാതിമതവര്‍ഗപ്രായ ഭേദമന്യേ ആര്‍ക്കും ആരെയും തോണ്ടി വിളിക്കാവുന്ന ഒരു വാക്ക്..”Kooi “

സാഹോദര്യത്തിലും...സൌഹൃദത്തിലും..പ്രണയത്തിലും ഒരു തുടക്കത്തിനായി എല്ലാവരും ഒരുപോലെ ആശ്രയിക്കുന്ന ഒരു വാക്ക്... ..”Kooi“

ചാറ്റ്ബോക്സ്‌ലെയും മെസ്സന്‍ജറിലേയും ഹരിശ്രീ കുറിക്കുന്ന വാക്ക്... ..”Kooi“

ഇത്തരത്തില്‍ മലയാളികള്‍ക്ക് ഒഴിച്ച്കൂടാന്‍ വയ്യാത്ത ഈ മംഗ്ലീഷ്കാരന്‍ എവിടെ എങ്ങനെ എപ്പോ ജനിച്ചു എന്ന് അന്വേഷിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല...ഒന്നുറപ്പാണ് തേങ്ങയിടാന്‍ തെങ്ങിന്റെ മുകളില്‍ കയറി ഇരിക്കുന്ന ചേട്ടന്മാര്‍ താഴെനിന്ന് മാറിക്കോ എന്ന അര്‍ത്ഥത്തില്‍ പുറപ്പെടുവിക്കുന്ന “ Pooi “ എന്ന വാക്ക്മായി നമ്മുടെ Kooi എന്ന വാക്കിന് എന്തോ ബന്ധമുണ്ട്...അതെ അക്കരെയുള്ള കടത്തുവെള്ളത്തിനായി നമ്മള്‍ വിളിയാട്ടുന്ന Pooi “ എന്നാ വാക്കിന്റെ സ്വന്തം സഹോദരന്‍ അല്ലെ ഈ Kooi...???  അതോ കസിന്‍ ബ്രദര്‍ ആണോ..??? എന്തായാലും ഒരു അമ്മ പെറ്റ മക്കളെ പോലെ ഇവര്‍ നമ്മുടെ ജീവിതത്തില്‍ വിളയാടികൊണ്ടിരിക്കുകയാണ്.....ഒരുവന്‍ കൂവലിലൂടെയും മറ്റൊരുവന്‍ ചാറ്റിങ്ങിലൂടെയും....!!

Anyway തകര്‍ക്ക് മച്ചന്മാരെ......!!

അതേയ്..കൂയ്...പൂയ്...കേള്‍ക്കുന്നുണ്ടോ....!!




Sunday 19 January 2014

Variety അല്ലെ..??

പലരില്‍ നിന്നും അവന്‍ കേട്ടു " വെത്യസ്തത അതാണ് ഈ കാലത്ത് വേണ്ടത്...വെത്യസ്തമായുള്ള ചിന്തകള്‍ ആണ് ഏവര്‍ക്കും വേണ്ടത്...നീ വെത്യസ്തമായുള്ള എന്തെങ്കിലും തേടിപിടിക്കൂ...!!

അവന്‍ മനസില്ലോര്‍ത്തു അതെ മാറണം...വെത്യസ്തമായി മാറണം...ആരും ചിന്തികാത്ത രീതിയില്‍ ചിന്തിക്കണം...അങ്ങനെ വെത്യസ്തത തേടി അവന്‍ യാത്രയായി..!!

ആരും പോകാത്ത വഴിയിലൂടെ അവന്‍ നടന്നു..മുള്ളുകള്‍ക്ക് മേലെ അവന്‍ കിടന്നു..കായ്കളും ഇലകളും അവന്‍ ആഹാരമാക്കി...താടിയെ അവന്‍ വളരാന്‍ വിട്ടു..വെത്യസ്തത തേടിയുള്ള യാത്രകളില്‍ കുളിക്കാനും പല്ല് തേക്കാനും വരെ അവന്‍ മറന്നു പക്ഷെ ആ യാത്ര അവന്‍ തുടര്‍ന്ന്കൊണ്ടിരുന്നു...!!

ഒരു നാള്‍ വീട്ടുക്കാര്‍ അടക്കം പറഞ്ഞു തുടങ്ങി ഭ്രാന്തായി എന്ന്...അവന്‍ പുച്ഛത്തോടെ മനസ്സിലോര്‍ത്തു വീട്ടുക്കാര്‍ക്ക് ഭ്രാന്തായി അല്ലെങ്കില്‍ എന്റെ വെത്യസ്തത തേടിയുള്ള ഈ യാത്രയെ ഇങ്ങനെ നോക്കി കാണുമോ...???

മറ്റൊരു നാള്‍ കൂട്ടുക്കാര്‍ അടക്കം പറഞ്ഞു തുടങ്ങി ഭ്രാന്തായി എന്ന്...അവന്‍ പുച്ഛത്തോടെ മനസ്സിലോര്‍ത്തു കൂട്ടുക്കാര്‍ക്ക് ഭ്രാന്തായി അല്ലെങ്കില്‍ എന്റെ വെത്യസ്തത തേടിയുള്ള ഈ യാത്രയെ ഇങ്ങനെ നോക്കി കാണുമോ...???

പിന്നൊരു നാള്‍ അവന്റെ കാമുകിയും അടക്കം പറഞ്ഞു തുടങ്ങി ഭ്രാന്തായി എന്ന്...അവന്‍ പുച്ഛത്തോടെ മനസ്സിലോര്‍ത്തു അവള്‍ക്കും ഭ്രാന്തായി അല്ലെങ്കില്‍ എന്റെ വെത്യസ്തത തേടിയുള്ള ഈ യാത്രയെ ഇങ്ങനെ നോക്കി കാണുമോ...???

ഒടുവിലൊരു നാള്‍ സമൂഹം ഉറക്കെ പറഞ്ഞു തുടങ്ങി അവനു ഭ്രാന്തായി എന്ന്...അവന്‍ പുച്ഛത്തോടെ മനസ്സിലോര്‍ത്തു സമൂഹത്തിനും ഭ്രാന്തായി അല്ലെങ്കില്‍ എന്റെ വെത്യസ്തത തേടിയുള്ള ഈ യാത്രയെ ഇങ്ങനെ നോക്കി കാണുമോ...???

അതൊന്നും ഗൌനിക്കാതെ അവന്‍ വെത്യസ്തത തേടി വീണ്ടും അലയാന്‍ തുടങ്ങി..പക്ഷെ അവനു പക്ഷെ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല...അവസാനം ഭ്രാന്തമായ ഈ സമൂഹത്തില്‍ നിന്ന് മുക്തി തേടി വെത്യസ്തമാര്‍ന്ന മറ്റൊരു ലോകത്തേക്ക് യാത്രയാകാന്‍ അവന്‍ തീരുമാനിച്ചു...അങ്ങനെ വെത്യസ്തമായ രീതിയില്‍ ഒരു മരത്തില്‍ വടം കൊണ്ട് ഒരു കെട്ടുകെട്ടി മറുകെട്ട് തന്റെ കഴുത്തിലും കെട്ടി....തൂങ്ങിയാടുന്നതിനു മുന്‍പ് ഭ്രാന്തമായ ഈ സമൂഹത്തെ നോക്കി അവന്‍ ഉറക്കെ പാടി...കണ്ണുകള്‍ അടച്ചു പാടി....പെട്ടെന്ന് അവിടേക്ക് ഓടിയെത്തിയ ഒരു വിറകുവെട്ടുകാരന്‍ പറഞ്ഞു ഹേയ് ഭ്രാന്താ ഒരുപാടു പാട്ടുകള്‍ കേട്ടിട്ടുണ്ട് പക്ഷെ നിന്റെ ഗാനം വളരെ വെത്യസ്തമാണ്....ഇനിയും പാടുകേള്‍ക്കാന്‍ ഞാന്‍ ഉണ്ട്...!!

ഭ്രാന്താ എന്ന വിളികേട്ടപ്പോള്‍ അവന്റെ കരണം നോക്കി ഒന്ന് പൊട്ടിക്കാന്‍ കൈ തരിച്ചു എങ്കിലും താന്‍ നേടി നടന്ന വെത്യസ്തത തന്റെ പാട്ടിലുണ്ട് എന്നറിഞ്ഞപ്പോള്‍ അവന്‍ സന്തോഷത്താല്‍ തുള്ളി പക്ഷെ ചാടിയില്ല കാരണം ചാടിയാല്‍ ആ വടത്തിന്റെ കേട്ട് മുറുകും...പതിയെ അവന്‍ വിളിച്ചു സഹോദരാ എന്റെ അടുത്തേക്ക് ഒന്ന് വരൂ ഈ വടം കഴുത്തില്‍ നിന്ന് ഒന്ന് അഴിക്കാന്‍ സഹായിക്കു...

അങ്ങനെ ആ വിറകുവെട്ടുകാരന്‍ ആ കെട്ടഴിച്ചു തുടര്‍ന്ന് അയാള്‍ അയാളുടെ പാട്ടുകളുടെയും കെട്ടുകള്‍ അഴിച്ചു.....നീ എന്തിനു ഈ കാട്ടിലെത്തി എന്ന ചോദ്യത്തിനു ഭ്രാന്തമായ സമൂഹത്തില്‍ നിനും വെത്യസ്തത തേടിയാണ് എന്ന് അവന്‍ മറുപടി പറഞ്ഞു...ആ വിറകുവെട്ടുകാരന്‍ ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു " സത്യത്തില്‍ നിനക്കാണോ ഭ്രാന്ത്‌ അതോ സമൂഹത്തിനോ..??? നിന്റെ കൈയ്യിലുള്ള പാട്ടിന്റെ വെത്യസ്തതയെ കാണാന്‍ കഴിയാതെ ആരോ പറഞ്ഞ വെത്യസ്തത തേടി അലഞ്ഞ നീ അല്ലെ ഭ്രാന്തന്‍....,....ഇനിയെങ്കിലും നിര്‍ത്തൂ നിന്റെ ഭ്രാന്തന്‍ യാത്രകള്‍ മറ്റുള്ളവര്‍ക്ക് ചെവി കൊടുക്കാതെ പോകു നിന്റെ കൈയിലുള്ള പാട്ടുകള്‍ സമൂഹത്തിനു നല്‍കു അവര്‍ നിന്നെ അംഗീകരിക്കും....!!

ആ വിറകുവെട്ടുകാരന്റെ കൈയില്‍ നിന്നും കിട്ടിയ പോസിറ്റീവ് എനര്‍ജിയുമായി അവന്‍ തിരികെ സമൂഹത്തിലേക്കു ഓടുമ്പോള്‍ അവന്‍ തീരുമാനിച്ചു ഈ നീലാകാശത്തില്‍ ചുവന്ന ഭൂമിയില്‍ എന്റെ തീരുമാനങ്ങള്‍ ആണ് എന്റെ വിധി.......!!

ആ ഓട്ടം കണ്ടു നിന്ന വിറകുവെട്ടുകാരന്‍ ആവട്ടെ മനസ്സില്‍ ഓര്‍ത്തു " ഇനി ഇവനും മറ്റൊരു രാമായണം രചിക്കോ..??? ജൂനിയര്‍ വാല്മീകി ആകുമോ? രചിച്ചാല്‍ അതില്‍ ഒരു റോള്‍ കിട്ടിയാല്‍ മതിയായിരുന്നു....!!

വാല്‍കഷണം- ചിലര്‍ക്ക് ചിലര്‍ പറയുമ്പോള്‍ മാത്രമാണ് സ്വയം കഴിവുകള്‍ മനസിലാകുന്നത്..മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് വെത്യസ്തതക്കായി ഓടുമ്പോള്‍ ഒന്നോര്‍ക്കുക നിങ്ങളുടെ ഉള്ളില്‍ തന്നെയുള്ള വെത്യസ്തതയെ കാണാതെ ആണ് നിങ്ങള്‍ ഓടുന്നത്...!!