Tuesday 25 March 2014

പാഠം ഒന്ന് - ഒരു X കാമുകന്റെ വിലാപം


വെയിലത്ത് നടന്നു നടന്നു തളര്‍ന്ന അവന്‍ സൈഡില്‍ കണ്ട കലുങ്കില്‍ ഇരുന്നു.. കൈയ്യിലിരുന്ന ബാഗും അവിടെ വെച്ചു...പെട്ടെന്ന് അവിടേക്ക് സുഖമുള്ള ഒരു കാറ്റ്  വീശി..ആരും കൊതിക്കുന്ന ഒരു തണുത്ത കാറ്റ്..ഈ തണുത്ത കാറ്റ് വീണ്ടും തലോടി കടന്നുപോകുമ്പോള്‍ അറിയാതെ ഓര്‍മ്മയിലേക്ക്..അറിയാതെ ഓര്‍ത്തുപോകുന്നു...!!

തന്റെ ജീവനേക്കാള്‍ ഏറെ സ്നേഹിച്ചിട്ടും അവസാനം മറ്റൊരുത്തന്റെ ജീവിതത്തിലേക്ക് തന്റെ അനുവാദം പോലും ചോദിക്കാതെ വിട പറഞ്ഞു പോയ തന്റെ എല്ലാമെല്ലാം ആയി കരുതിയിരുന്ന പ്രാണനായിക....അവളെകുറിചോര്‍ക്കുമ്പോ..ആ ആദ്യാനുരാഗത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍...,..പറയാതിരിക്കാന്‍ വയ്യ....!!

അവള്‍ അന്ന് ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോഴും ഈ തണുത്ത കാറ്റ് " കൊണ കൊണാന്നു  കോണക്കുന്നുണ്ടായിരുന്നു...ആ കൊണക്കലില്‍ അന്ന് ഞാന്‍പെട്ട് പോയിരുന്നു...ദാ ഇപ്പൊ വീണ്ടും കൊണ കൊണാന്നു കൊണച്ചുകൊണ്ട് വരുവാ...ഈ കൊണച്ച കാറ്റില്‍ പറന്നു പോയത്..എന്റെ വിലയേറിയ വര്‍ഷകണക്കുകള്‍...,..റീചാര്‍ജ് കാര്‍ഡുകള്‍...,..ഉറക്കമില്ലാത്ത രാത്രികള്‍...,..തൊലിഞ്ഞ ഗിഫ്റ്റുകള്‍ക്കും, അവിഞ്ഞ കാര്‍ഡുകള്‍ക്കുമായി ചിലവാക്കിയ എന്റെ അദ്ധ്വാനത്തിന്റെ ഫലം..എന്റെ കാശ്...അവളുടെ ഒടുക്കത്തെ ഒരു ബെര്‍ത്ത്‌ ഡേ കാരണം സ്വന്തം വീട്ടില്‍- പിതാവിന്റെ കീശ തപ്പുന്നവന്‍ എന്ന പേരും...""" എന്നിട്ടും മതിയായില്ലേ പന്ന കാറ്റേ നിന്റെ ഈ കൊണക്കല്‍...,..ഒരു പാട് സുഖിപിക്കാന്‍ നിക്കാതെ ഒള്ളത് വേഗം തന്നിട്ട് പോടെയ്...Get out House...!!

ഇനിയും വരാതിരിക്കാന്‍ ഒരു 4 വരി കൂടി

കൊണച്ച കാറ്റേ നീ വീശരുതിപ്പോള്‍
കൊണച്ച കാറേ നീ പെയ്യരുതിപ്പോള്‍

ഏതെങ്കിലും തോണിയിലേറി ജീവനും കൊണ്ടോടിക്കോട്ടേ.....!!!



Saturday 22 March 2014

ഇലക്ഷന്‍ ഖദര്‍ കരടുരേഖ 2014

ഇലക്ഷന്‍ കഴിയുന്നത് വരെ ഖദര്‍ ഇട്ട ചേട്ടന്മാര്‍ മനസ്സില്‍ വെക്കേണ്ട കുറച്ചു കാര്യങ്ങള്‍

1.       നാണവും മാനവും കളഞ്ഞു വളയാവുന്നതിന്റെ പരമാവധി നട്ടെല്ലിനെ വളക്കുക

2.       നാട്ടുകാരുടെ കയ്യില്‍നിന്നും തെറിവിളിയുടെ ഫുള്‍ വേര്‍ഷന്‍ കിട്ടിയാലും അതെല്ലാം സ്നേഹപൂര്‍വ്വം ഏറ്റുവാങ്ങി മനസ്സില്‍ ഒന്നും വെക്കാതെ ഇലക്ഷന്‍ കഴിയുന്നത് വരെ അതെല്ലാം ചുരുട്ടികൂട്ടി സ്വന്തം വീട്ടില്‍ കൊണ്ടുപോയി വെക്കുക

3.       വോട്ട് ചോദിക്കുന്ന വേളയില്‍ തന്റെ കുടുംബം തകര്‍ത്ത ആളിനെ കണ്ടാല്‍ പോലും അടുത്ത് ചെന്ന് “ ചേട്ടാ അനുഗ്രഹിക്കണം എന്ന് വിനയത്തോടെ മാത്രം പറയുക

4.       തന്റെ സ്വപ്നങ്ങളെയും മോഹങ്ങളെയും തല്ലികെടുത്തിയിട്ട്‌ ഇപ്പൊ മറ്റൊരുത്തന്റെ കൊച്ചിനെയും ഒക്കത്ത് വെച്ച്കൊണ്ട് നിക്കുന്ന പഴയ കാമുകിയെ കണ്ടാലും സംയമനം പാലിച്ചു “ പെങ്ങളെ “ എന്ന് വിളിച്ചുകൊണ്ട് മാത്രം വോട്ട് ചോദിക്കുക

5.       കുട്ടികളെ എടുത്തുനില്‍കുന്ന സ്ത്രീകളുടെ അടുത്ത ചെല്ലുമ്പോള്‍ ആ കുട്ടിയെ എടുത്തു ലാളിക്കുന്നതിന് മുന്‍പ് കുട്ടിയുടെ അമ്മയുടെ പേര് ചോദിക്കാന്‍ മറക്കരുത് കാരണം പേര് ഇനി വല്ല സരിത എന്നെങ്ങാനും ആണെങ്കില്‍ ചിലപ്പോ പിറ്റേദിവസത്തെ പത്രത്തില്‍ കാണാം “ കേരളത്തിലെ പ്രശസ്ത നേതാവ് സരിതയുടെ കൊച്ചിനെ എടുത്തു EXCLUSIVE NEWS

6.       1960-70 കാലഘട്ടത്തിലെ ആരും ശ്രദ്ധിക്കാത്ത..ആരും എതിര്‍ക്കാന്‍ സാധ്യത ഇല്ലാത്ത സ്വന്തം പാര്‍ട്ടിയുടെ നല്ല കാര്യങ്ങളും..എതിര്പാര്ട്ടിയുടെ മോശം കാര്യങ്ങളും തെരഞ്ഞുപിടിച്ചു കാണാതെ പഠിക്കുക..മൈക്ക് കിട്ടിയാല്‍ ഇടിച്ചിട്ടിട്ട് നിര്‍ത്താതെ പോയ ബസ്‌ ഡ്രൈവറുടെ തള്ളക്കു വിളിക്കുന്ന അതെ ആവേശത്തോടെ ഊന്നി ഊന്നി പ്രസംഗിക്കുക

7.       പറ്റുമെങ്കില്‍ എല്ലാ വീടുകളില്‍ നിന്നും വെള്ളമോ ചായയോ വാങ്ങികുടിച്ചു അവരില്‍ ഒരാളാണ് താനും എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുക..ഗുണം രണ്ടാണ്- ചായേടെ പൈസയും കൊടുക്കണ്ട ദാഹവും മാറും

8.       വാഗ്ദാനങ്ങള്‍ പഴയതിലും ഉഷാറായി റീ ലോഡ് ചെയ്തു വാരി കോരി കൊടുക്കുക

9.       ഇലക്ഷന്‍ കഴിയുന്നത് വരെ ബിവറേജിന്റെ പരിസരത്തോ ബാറിന്റെ പരിസരത്തോ പോകാതിരിക്കുക..ഇനി രണ്ടെണ്ണം അടിക്കണം എന്ന് നിര്‍ബന്ധമാണ്‌ എങ്കില്‍ അധികമാരും തിരിച്ചറിയാത്ത ഒരു അണിയെ ഖദര്‍ ഊരി മാറ്റി ടി ഷര്‍ട്ട് ധരിപിച്ചു പറഞ്ഞയക്കുക

10.   കൈയില്‍ കാശുണ്ട് എങ്കില്‍ വോട്ടു ചോദിയ്ക്കാന്‍ പോകുമ്പോള്‍ ഒരു കൈയില്‍’ ഒരു കവര്‍ സവാളയും മറു കൈയില്‍ ഒരു കുപ്പി പെട്രോളും പിന്നെ ഗ്യാസ് സിലിണ്ടറിനെ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ ഒരു മൊഴം കയറും കരുതുക...ഏതെങ്കിലും വോട്ടര്‍മാര്‍ ഇതിനെകുറിചോക്കെ എന്തെങ്കിലും പറഞ്ഞാല്‍ ഉടന്‍ തന്നെ കൈയിലുള്ള കവറോ, കുപ്പിയോ, കയറോ നല്‍കുക.....എന്തെങ്കിലും ഒരു തീരുമാനം എന്തായാലും ഉണ്ടായേക്കും

11.   എന്തെങ്കിലും കാര്യത്തെ കുറിച്ച് ഏതെങ്കിലും ബുജികള്‍ അഭിപ്രായം പറയാന്‍ പറഞ്ഞാല്‍ പറയാനായി ഡിക്ഷണറിയില്‍ പോലും കണ്ടുകിട്ടാത്ത വാക്കുകള്‍ പഠിച്ചുവെക്കുക ഉദാഹരണമായി 1. അത് വളരെ ക്രോമോല്‍സുഖമായി പോയി 2. ധാന്തരീകമായ ഒരു അവ്ലെക്ഷതത്തിന്റെ ശ്രന്ഗാരണ ഫലമല്ലേ അത്

ഏറ്റവും അവസാനമായതും പ്രധാനവുമായ ഒരു കാര്യമാണ് അടുത്തത്...രാവിലെ കണ്ണാടിക്കു മുന്‍പില്‍ നോക്കി തുടങ്ങുന്ന അവിഞ്ഞ ചിരി രാത്രി കിടക്കുന്നതിനു മുന്‍പ് വരെ നിലനിര്‍ത്തുക...മറ്റുള്ളവര്‍ക്ക് പ്രകാശംപരത്താന്‍ ആ ചിരി കൊണ്ട് ഒക്കുന്നില്ല എങ്കില്‍ അറ്റ്ലീസ്റ്റ് ഒരു വെട്ടവും വെളിച്ചവും സമ്മാനിക്കാന്‍ എങ്കിലും ശ്രമിക്കുക...ചിരി ആയുസ്സിന്റെ നീളം കൂട്ടും എന്നുള്ളത് കൊണ്ട് പല്ലിളിച്ചു നല്ല കൊണ കൊണാന്നു ചിരിക്കുക..ഈ ചിരി കാണുമ്പൊള്‍ പാവം സാധാരണക്കാരുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്ന്നെക്കാം....!! അക്രമങ്ങളും..അതിക്രമങ്ങളും പീഡനങ്ങളും വിലകയറ്റവും കൊണ്ട് ചിരിക്കാന്‍ മറന്നു പോകുന്ന സാധാരണകാരായ ജനങ്ങളുടെ ചുണ്ടില്‍ ഒരു ചിരി വിടരുമ്പോള്‍ നിങ്ങള്‍ക്ക് അഭിമാനിക്കാം അറിയാതെ ആണെങ്കിലും അതിനു കാരണക്കാരയല്ലോ എന്നോര്‍ത്ത്.....!!

Anyway ALL THE BEST ട്ടാ ചേട്ടന്മാരെ......വിജയ്യീഭവന്ദു.....!!