Thursday 19 June 2014

വഴിയോരകാഴ്ചകള്‍.....,...

വഴിയോരകാഴ്ചകള്‍.....,...
കേരളത്തില്‍ അന്യസംസ്ഥാനതൊഴിലാളികള്‍ തൊഴില്‍മേഖലയില്‍ പെരുകികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജീവിക്കാന്‍ വേണ്ടി മറ്റുള്ളവര്‍ക്ക് മുന്‍പില്‍ കൈനീട്ടുന്ന യാചകമേഖലയിലും വ്യത്യസ്ഥമായ ഒരു അവലംബിചിരിക്കുകയാണ് അവര്‍...,..നല്ല കളര്‍ഫുള്‍ ആയ മഴകൊട്ടും ധരിച്ചു അന്യന്‍ സ്റ്റൈലില്‍ കാറിന്റെ ചില്ലില്‍ മുട്ടിവിളിച്ചു അകത്തേക്ക് കൈ നീട്ടുന്ന പുതിയ വി ഐ പി രീതി എങ്ങാന്‍ ഈ കൈനീട്ടിവാങ്ങല്‍ കേരളത്തില്‍ ലോഞ്ച് ചെയ്ത വാമനന്‍ അദ്ധ്യേഹം കണ്ടാല്‍ പറഞ്ഞുപോയേനെ...ഹും...വികസനം ഉണ്ട് കേരളത്തില്‍ വികസനം ഉണ്ട്...!!
കീറിയ ഷര്‍ട്ടും മുണ്ടും ജഡ പിടിച്ചതാടിയുമായി ഇന്നും ഒരു മാറ്റവുമില്ലാതെ കൈനീട്ടികൊണ്ടിരികുന്ന മലയാളികള്‍ വീണ്ടും ശശി....!!
എന്താ വിജയന്‍മാരെ ഈ ബുദ്ധി നിങ്ങള്ക്ക് തോന്നാത്തെ..????


Saturday 7 June 2014

ചക്ക വീണു ഡാഡി ചിരിച്ചു

അവന്‍ ജനിച്ചു വീണപ്പോ തന്നെ കേട്ടത് ജാര്‍ഖണ്ഡലെ കുട്ടികളെ കടത്തും...പിന്നെ ദൈര്‍ഘ്യം കൂട്ടിയ പവര്‍ക്കട്ടിനെകുറിച്ചുമൊക്കെയാണ്...അപ്പോഴേ അവന്‍ മനസ്സില്‍ ഓര്‍ത്തു ശെ വരണ്ടാര്‍ന്നു...

എന്തായാലും ജനിച്ചുപോയില്ലേ ഓരോരുത്തരെ ആയിട്ട് പരിച്ചയപെട്ടെക്കാം എന്ന് കരുതി കുഞ്ഞു കണ്ണുകള്‍ പതിയെ തുറന്നു.. ചുറ്റും ഒരു പാട് മുഖങ്ങള്‍...,..തൊട്ടടുത്ത് ഒരു മുഖത്ത് മാത്രം അല്പം സന്തോഷം കൂടുതല്‍....,...പല വികാരങ്ങള്‍ മിന്നിമറയുന്നപോലെ....ഓ ഇതായിരിക്കണം എന്റെ സ്പോണ്‍സര്‍,......ഇങ്ങേരെ ഇപ്പൊ എന്താ വിളിക്ക്യ.....ചുറ്റും നിക്കുന്നവരുടെ മുഖത്തേക്ക് ഒരു ക്ലൂ വിനായി നോക്കി...എല്ലാരും കൊഞ്ഞനം കുത്തികാണിക്കുന്ന പോലെ....അപ്പോഴാണ് ഇടത് വശത്ത് നിന്ന് ഒരു കിളി നാദം അതും തന്റെ സ്പോണ്സറോട് " ഡാ ഇതാ നീ ആഗ്രഹിച്ചപോലെ ഒരു ആണ്‍കുട്ടി സന്തോഷായോ ???

ഏ.. ഡാ എന്നായിരിക്കുമോ തന്റെ സ്പോണ്‍സറുടെ പേര്...?? അങ്ങനെ വിളിച്ചു നോക്കിയാലോ...അവന്‍ ഓര്‍ത്തു....അപ്പോഴാണ് തന്നോട് ചേര്‍ന്ന് കിടക്കുന്ന ആ കിളിനാദത്തെ നോക്കി തന്റെ സ്പോണ്സര്‍ പറഞ്ഞത്..." ഡീ താങ്ക്യൂ സൊ മച്ച്...!!

അപ്പൊ തന്റെ ഇടതു വശത്ത് കിടക്കുന്ന അക്കോമഡേഷന്റെ പേര് ഡീ എന്നാണോ...അയ്യോ ആകെ കണ്‍ഫ്യൂഷന്‍ ആയല്ലോ...എന്തായാലും തന്റെ സ്പോന്‍സര്‍ തന്റെ നെറ്റിയുടെ അടുത്ത് എത്തികഴിഞ്ഞു..ഇടത്വശത്ത് നിന്നും ഒരു കേട്ടിപിടുത്തവും കിട്ടി കഴിഞ്ഞു...ഇനി മടിച്ചിട്ട് കാര്യമില്ല രണ്ടു പേരെയും പേരെടുത് വിളിച്ചേക്കാം സന്തോഷം ആകട്ടെ രണ്ടുപേര്‍ക്കും..അങ്ങനെയൊക്കെ ചിന്തിച്ചു അവന്‍ പറ്റുന്നപോലെ പല്ലില്ലാത്ത വായ തുറന്നു വിളിച്ചു...ഡാ..ഡീ...ഡാ..ഡീ...ഡാഡീ.....!!

അത്കേട്ടതും അന്തംവിട്ടു തന്റെ സ്പോന്‍സര്‍ ചുറ്റും ഉള്ളവരെ നോക്കി പറയുന്നത് അവന്‍ കേട്ടു.. " കണ്ടോ ഡാഡീന്നു..എന്റെ മോനാ എന്റെ ആഗ്രഹം പോലെ തന്നെയാ അവന്‍ വിളിച്ചേ..തക്കുടുവേ ഉമ്മ...!!

അവന്‍ ആലോചിച്ചു...ജനിച്ചപ്പോഴേ ചക്കവീണു മുയല് ചത്ത്‌തുടങ്ങിയോ...?? ഇനി എന്തുമാത്രം ചക്ക വീഴാന്‍ കിടക്കുന്നു...മുയലുകളെ ജാഗ്രതെ...!!!

വാല്‍കഷണം- പല ചക്കകള്‍ക്കും മുയലിന്റെ ദേഹതെക്ക് വീഴാന്‍ അവസരം കൊടുക്കുന്നത് നാം ഓരോരുത്തോരും തന്നെയാണ്...ഇനിയും ഈ ചക്കവീഴ്ച തുടരണോ.....??