Wednesday 16 July 2014

അവൻ ആ വീടിന്റെ പടി കടക്കുമ്പോഴേ കണ്ടു മനോജിന്റെ വീടിന്റെ മുറ്റത്തെ ചെറിയ ആള്കൂട്ടം...അവൻ പതിയെ നടന്നു കുറച്ചകലെ മാറി നിന്നിരുന്ന പോത്തൻ എന്നാ പ്രദീപിന്റെ അടുത്തെത്തി എന്നിട്ട് പതിയെ ചോദിച്ചു ഡാ അവന്റെ അച്ഛൻ ..??? ഇന്നത്തെ അസ്തമയം കാണില്ലാന്നാ ഡോക്ടര് പറഞ്ഞത് ...!! 

എന്നിട്ട് എടുത്തോ ? അവൻ ചോദിച്ചു ഞാൻ കേറി നോക്കിയാര്ന്നു പക്ഷെ കണ്ടില്ല എന്തായാലും എടുക്കാതിരികില്ല മനോജ്‌ അകത്തുണ്ട് പോത്തൻ പ്രദീപ്‌ അവന്റെ കൈയെടുതിട്ടു പതിയെ പറഞ്ഞു....!! 

അവൻ പതിയെ ആ വീടിലേക്ക്‌ നടന്നു കയറി മനോജ്‌ അവന്റെ അച്ഛന്റെ മുഖത്തേക്ക് നോക്കി ഇരിക്കുന്നു ചുറ്റും ബന്ധുക്കളും...കൂട്ടുകാരനെ കണ്ടവഴി മനോജ്‌ അടുത്തേക്ക് ചെന്ന് തോളിൽ ചാരി പതിയെ ചെവിയിൽ ചോദിച്ചു ഇതുവരെ എടുക്കാൻ പറ്റിയില്ല നിന്നെ കാത്തിരിക്കുകയായിരുന്നു... എന്റെ അടുത്ത് നിനക്ക് അറിയാല്ലോ ..?? നീ കൊണ്ടുവന്നിട്ടുണ്ടോ?...അവൻ മനോജിന്റെ മുഖത്തേക്ക് നോക്കി പതിയെ ചിരിച്ചു കൊണ്ട് പറഞ്ഞു ഈ സമയത്ത് സഹായിച്ചില്ലെങ്കിൽ എന്തിനാടാ പിന്നെ ഈ ഫ്രണ്ട് ..അതിനു വേണ്ടി തന്നാ ഞാൻ ഇപ്പൊ വന്നെ ...നീ വേഗം ചെല്ല് ഞാൻ എടുക്കാം...!!

അത് കേട്ടതും മനോജിന്റെ മുഖത്ത് ബ്രസീലിന്റെ തോൽവി കണ്ട അർജന്റീന ഫാനിന്റെ ചിരി പോലെ ഒരു ചിരി ഉടലെടുത്തു..മനോജ്‌ ഓടി ചെന്ന് ഡ്രസ്സ്‌ ചെയ്തു..മുഖമൊക്കെ സോപ്പ് ഇട്ടു കഴുകി, മുടിയിൽ ഹെയർ ഓയിൽ എടുത്തു തേച്ചു നേരെ ചെന്ന് അച്ഛന്റെ മുഖത്ത്തിനരികെ ചെന്നിരുന്നു കൂട്ടുകാരന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു അളിയാ എടുത്തോഡാ....അത് കേൾക്കേണ്ട താമസം അവൻ പതിയെ പോക്കെറ്റിൽ കൈയിട്ടു അവന്റെ പുതിയ സാംസങ്ങിന്റെ ഗ്രാൻഡ്‌ ആയിടുള്ള മൊബൈൽ എടുത്തു ക്യാമറ ഓണ്‍ ചെയ്തു തലങ്ങും വിലങ്ങും ക്ലിക്ക് ചെയ്തു...മനോജ്‌ അവന്റെ അച്ഛന്റെ സൈഡിൽ ഇരുന്നും കിടന്നും പിന്നെ ദേഹത് കയറികിടന്നും പോസ്സുകൾ സൃഷ്ടിച്ചു.. !!

ഡാ പുള്ളീടെ തല എടുത്തു മടിയിൽ വെച്ച് സങ്കടത്തോടെ നോക്ക് കിടു ആയിരിക്കും ഒരു നൂറു ലൈക്‌ ഉറപ്പായിരിക്കും....!! അവൻ പറഞ്ഞതുപോലെ തന്നെ മനോജ്‌ മുകളിലേക്ക് നോക്കി കിടക്കുന്ന ബഹുമാന്യ പിതാവിന്റെ തലയെടുത്ത് മടിയിൽ വെച്ച് ദയനീയമായി നോക്കി...അല്പം ഞെരങ്ങികൊണ്ട് ആ പിതാവ് ചുണ്ടനക്കി വെള്ളം വെള്ളം ...മനോജ്‌ അപേക്ഷയോടെ ആ മുഖത്തേക്ക് നോക്കി പറഞ്ഞു ഡാഡി ഒരു അഞ്ചു മിനിറ്റ് അത് കഴിഞ്ഞു എന്തുവെണമെങ്കിലും തരാം ഇവൻ പോയാലേ പിന്നെ എന്റെ മൊബൈൽ അറിയാല്ലോ അല്ലെ ? സെക്കന്റ്‌ ഹാൻഡ്‌ നോക്കിയ ആണ് പിക്നു ഒരു ക്ലാരിറ്റിയും കിട്ടില്ല മാത്രമല്ല നമ്മള് ഒരുമിച്ചുള്ള ലാസ്റ്റ് പിക് ആണ്..പിന്നെ ഇനിയും കിടന്നു കരഞ്ഞാൽ ദെ അമ്മച്ചിയാണേ ഞാൻ ബലി ഇടില്ല കേട്ടോ....ഇതും പറഞ്ഞു അവന്റെ മുഖം ആ വയോവൃധന്റെ മുഖത്തേക്ക് അടുപ്പിച്ചു കൊണ്ട് അവൻ മന്ത്രിച്ചു കമോണ്‍ ടേക്ക് ....!!

ഫേസ്ബുക്കിലെക്കുള്ള അവസാന പിക്സും എടുത്ത് മനോജ്‌ തിരികെ പോകാൻ നേരം ഈ കാഴ്ചകൾ ഒക്കെ കണ്ടുനിന്ന മനോജിന്റെ അങ്കിൾ അഥവാ അമ്മാവൻ തന്റെ നെറ്റിയിലെ വിയര്പ്പ് തോര്ത്തുകൊണ്ട് തുടച്ചുകൊണ്ട് അവന്റെ അടുത്തെത്തി അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു " അച്ഛന്റെ അവസാന ശ്വാസതിനോടൊപ്പം " എന്നായിരിക്കും ടൈറ്റിൽ അല്ലെ..??? ഉത്തരം പറയാതെ അവൻ തിരിഞ്ഞു നടന്നപ്പോൾ വീണ്ടും ആ ശബ്ദം നിക്ക് അവിടെ...ഈ ഫോട്ടോസ് എങ്ങാൻ ഇന്ന് ഫേസ്ബുക്കിൽ ഇട്ടാൽ ടാഗ് ചെയ്യാൻ മറക്കണ്ട പേര് വടക്കുംപാടത്ത് രാവുണ്ണി മേനോൻ..ഹും ഇനി പോയിക്കോളു...!!

അവൻ ആ പേര് ടാഗ് ഒപ്ഷനിലേക്ക് മനസ്സിന്റെ കാണാ പാടത്തേക്കു നീക്കിവെക്കുമ്പോൾ അവൻ ഓർത്തു...നാട് ഓടുമ്പോ അമ്മാവന്മാരും ഓടി തുടങ്ങുന്നുണ്ട്....!!!

വാൽകഷണം- ജനനവും മരണവും ഫേസ്ബുക്കിൽ ആഘോഷമാക്കുമ്പോൾ മലയാളിക്ക് നഷ്ടപെടുന്നത് നമ്മുടെ സംസ്കാരത്തിന്റെ പൈത്രികമാണ്...ചിന്തിക്കുക..പ്രതികരിക്കുക...!!