Monday 24 November 2014

ഒരു വന്‍ ഡിമാന്‍ഡ്..

അതൊന്നും പോര ഇനിയും വേണം" വീടിന്റെ  ഉത്തരത്തിലേക്കു നോക്കി മാധവന്‍ പിറുപിറുത്തു... "നിങ്ങള്‍ ഇങ്ങനെ ടെന്‍ഷന്‍ ആകാതെ എല്ലാറ്റിനും ദൈവം ഒരു വഴി കാട്ടിതരും" സുലോചന ഭര്‍ത്താവിന്റെ തോളില്‍കൈവെച്ച് പറഞ്ഞു...എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ലെന്റെ സുലോചനെ എന്ന് പറഞ്ഞു മാധവന്‍ തന്റെ ചാരുകസേരയിലേക്ക് ചാഞ്ഞു..!! ഇളയമകളുടെ കല്യാണമാണ്..നാടോട്ടെ വിളിച്ചുകഴിഞ്ഞു...അതിനിടയിലാണ് ചെക്കന്റെ വീട്ടുകാര്‍ ഇങ്ങനെ ഒരു ഡിമാന്‍ഡ് വെച്ചിരിക്കുന്നത്...ഈ അവസാന നിമിഷത്തില്‍ ഇങ്ങനെ പറഞ്ഞാല്‍ ഞാന്‍ എവടെ പോവാനാ..??? മാധവന്റെ ചോദ്യത്തിനു ഉത്തരം പറഞ്ഞത് മാധവന്റെ അമ്മയായിരുന്നു.." ഡാ മോനെ നടക്കാനുല്ലതാണേല്‍ നടക്കും നമുക്ക് ഗുരുവായൂരപ്പന്‍ കൊണ്ട് തരും നീ നോക്കിക്കോ....!!

അച്ഛാ എന്റെ ഫ്രണ്ട്സ് കുറച്ചു സഹായിക്കാന്നു പറഞ്ഞിട്ടുണ്ട് ഞന്‍ അവരെ പോയൊന്നു കാണട്ടെ മൂത്തമകന്‍ വിജയ്‌ ഷര്‍ട്ട്‌ന്റെ കൈ മടക്കി വെച്ചുകൊണ്ട് മാധവന്റെ അടുതെത്തി...വടക്കേലെ ശരധാമ്മ സഹായിക്കന്നു പറഞ്ഞിട്ടുണ്ട് എത്രയാ കുറവെന്നു പറഞ്ഞാമതീന്നാ പറഞ്ഞെ സുലോചന വിജയുടെ നേരെ നോക്കി പറഞ്ഞു...അല്ല നമുക്ക് രമേശനോടു പറഞ്ഞാലോ ഒന്നുല്ലങ്കിലും നിങ്ങടെ പെങ്ങള്ടെ മോനല്ലേ അവന്‍ ആണെങ്കില്‍ ഇപ്പൊ സിനിമ ഫീല്‍ഡില്‍ അല്ലെ അവനു കുറെ കിട്ടുന്നുണ്ടാകും അവന്‍ സഹായിക്കാതിരികില്ല...!! അത് കേട്ടതും മാധവന്റെ കണ്ണുകള്‍ തിളങ്ങി,,മോനെ വിജയ്‌ നീ അച്ഛന്റെ മൊബൈല്‍ എടുത്തേ..അവസാന കൈ എന്നാ നിലയില്‍ ഒന്ന് വിളിച്ചുനോക്കാം..അവള്‍ടെ കാര്യായിപോയില്ലേ....!!

രമേശന്റെ ഹലോ ട്യൂണില്‍ പുതിയ പാട്ട് പാടി തകര്‍ക്കുമ്പോള്‍ മാധവന്റെ മനസ്സില്‍ ഒരു കാറ്റ് ആഞ്ഞടിക്കുകയായിരുന്നു...ഹലോ അമ്മാവാ " രമേശന്റെ ശബ്ദം കേട്ടപ്പോ മാധവന്‍ പെട്ടെന്ന് ഓര്‍മകളില്‍ നിന്നും ഹൈ ജമ്പ് ചെയ്ത് മാറ്റെറിലെക്ക് എത്തി,,,മോനെ രമേശാ അമ്മാവന്‍ വിളിച്ചത് പിന്നെ...അത്....പെട്ടെന്ന് തന്നെ സുലോചന പുറകില്‍ എത്തി ആംഖ്യഭാഷയിലൂടെ പറയാന്‍ പറ പറ എന്ന് കാണിച്ചു...ഇടറിയ ശബ്ദത്തോടെ  മാധവന്‍ അവസാനം കാര്യം പറഞ്ഞു " മോനെ വിജീടെ കല്യാണമാണ് അറിയാല്ലോ സ്വര്‍ണ്ണവും ഒരുക്കങ്ങളും എല്ലാം റെഡിയാ പക്ഷെ അവസാന നിമിഷം ചെക്കന്‍ പറയുകയാ അവളുടെ ഫേസ്ബൂകിലെ പ്രൊഫൈല്‍ പിക് നു ലൈക്‌ പോരാ എന്ന് ..കല്യാണത്തിന് തലേദിവസത്തിനുള്ളില്‍ മിനിമം ഒരു 100 ലൈക്‌ എങ്കിലും വേണം എന്ന് അല്ലെങ്കില്‍ അവന്റെ ഫ്രണ്ട്ന്റെ ഇടയില്‍ ഇമേജ് പോകുമെന്ന്...ഞാന്‍ പരമാവധി ശ്രമിക്കുനുന്ദ്..മുത്തശ്ശിയുടെ പേരില്‍ വരെ അക്കൗണ്ട്‌ ഉണ്ടാക്കി ലൈക്‌ അടിച്ചു പക്ഷെ ഇനിയും വേണം 40 നു മോളില്‍ ലൈക്‌ മോന്‍ വിചാരിച്ചാല്‍ നടക്കുമെന്നാ സുലോചന പറയണേ...!!

അമ്മാവാ അത് പിന്നെ ഞാന്‍..കാശ് വല്ലോം ആണെങ്കില്‍ പിന്നേം എത്ര വേണേലും തരാമായിരുന്നു ഇതിപ്പോ....എന്റെ ഇമേജ്ര വെച്ചിട്ട് എങ്ങനെയാ എല്ലാരോടും റിക്വസ്റ്റ് ചെയ്യുക...രമേശന്‍ തന്റെ ഭാഗം പറഞ്ഞു ഫോണ്‍ വെച്ച്...മാധവന്‍ തളര്‍ന്നു കസേരയിലേക്ക് ഇരുന്നു.മാര്‍ക്ക്‌ സുക്കാര്‍ബെര്‍ഗ്ഗിനെ ഉറക്കെ തെറി വിളിച്ചു..ഇത് കേട്ടതും അവന്‍ ഒരുത്തന്‍ കാരണമാ എന്റെ കൊച്ചു ഇങ്ങനെ കഷ്ടപെടുന്നെ..അവന്‍ ലൈക്‌ കിട്ടാതെ ചാകണേ മുത്തശ്ശി ഗുരുവായൂരപ്പനെ വിളിച്ചു കരഞ്ഞു...സുലോചനയും വിജയും ആ കരച്ചിലില്‍ ഷെയര്‍ ചേര്‍ന്നു...!!

മാധവേട്ടാ രക്ഷപെട്ടു...നമ്മള്‍ രക്ഷപെട്ടു...ഉറകെചിരിച്ചുകൊണ്ട് മേസ്തിരി ഷിബൂട്ടന്‍ പെട്ടെന്ന് ആ വീട്ടിലേക്കു കയറി വന്നു....ഷിബൂട്ടാ എങ്ങനെ രക്ഷപെട്ടൂന്നാ നീ ഈ പറയണേ...പറ  മാധവന്‍ ഷിബൂടന്റെ തോളില്‍ ആഞ്ഞു കുലുക്കിയിട്ടു ചോദിച്ചു...ആ ഹെല്‍പ്പര്‍ സുനിയാ മാധവേട്ടാ ഇത് എന്നോട് പറഞ്ഞെ ഏതോ ഒരു അപ്ലിക്കേഷന്‍ ഉണ്ടെന്നു അത് ഡൌണ്‍ലോഡ് ചെയ്തു ലിങ്കില്‍ ക്ലിക്ക് ചെയ്താമതീന്ന് 100 അല്ല 10000  ലൈക്ക് വരും..10000 ലൈക്ക്.......ഇത് കേട്ടതും ഒഹ് എന്റെ ഗുരുവായൂരപ്പാ നീ കാത്തു എന്ന് പറഞ്ഞു സുലോചന കണ്ണ് തുടച്ചു..മുത്തശ്ശി ഗുരുവായൂരപ്പന് ലൈക്‌ കൊണ്ട് തുലാഭാരം നേര്‍ന്നു..മാധവന്‍ പോക്കെറ്റില്‍ നിന്നും 500 Rs എടുത്തു ഷിബൂട്ടന് കൊടുത്തിട്ട് പറഞ്ഞു ഷിബൂട്ടാ നീ എന്റെ മോളുടെ ജീവിതം രക്ഷിച്ചു..പോയി മേടിക്കടാ ഒരു ഫുള്ള്..!!

Conclusion --അങ്ങനെ ലൈക്കിന് വേണ്ടി നെട്ടോട്ടം ഓടിയിരുന്ന ആ കുടുംബത്തില്‍ ഗുരുവായൂരപ്പന്‍ ലൈക്‌കള്‍ കൊണ്ട് ഒരു കൊട്ടാരം തീര്‍ത്തു..!!

Monday 10 November 2014

തിരിച്ചുപോക്ക്


കൌമാരത്തില്‍ അവനു ടോര്‍ച്ചു ഫോണും ചുറ്റും ടച്ച് ഫോണും

യൗവനത്തില്‍ അവനു ടച്ച് ഫോണും അവളുമാര്‍ക്ക് ടോര്‍ച്ചു ഫോണും..

കല്യാണം ഉറപ്പിച്ചപ്പോള്‍ ഇപ്പോള്‍ അവള്‍ക്കു ടച്ച് ഉം അവനു ടോര്‍ച്ചും...!!

എന്തൊരു തിരിച്ചു പോക്കാല്ലേ..????

Wednesday 5 November 2014

ഫുൾസ്റ്റോപ്പ്‌

ജിത്തു.. മതി ഇനി എനിക്ക് റിസ്ക്‌ എടുക്കാൻ ആവില്ല നമ്മുടെ ഈ ബന്ധം ഇവിടെ അവസാനിപ്പിക്കാം.... കനത്ത മുഖത്തോടെ ദേവിക അവളുടെ നീണ്ടു നിവര്ന്ന ഡയലോഗ് ന്റെ അവസാനത്തെ വാചകത്തിന് ഒരു ഫുൾസ്റ്റോപ്പ്‌ ഇട്ടുകൊണ്ട്‌  അവന്റെ മുഖത്തേക്ക് നോക്കി


തല കുമ്പിട്ടിരുന്ന ജിത്തു ചുവന്ന കണ്ണുകളോടെ അവളെ നോക്കി ചോദിച്ചു

കുറച്ചുകൂടെ സമയം തന്നുകൂടെ എനിക്ക്.....

നോ...സോറി ജിത്തു...ഇനി എനിക്ക് റിസ്ക്‌ എടുക്കാൻ പറ്റില്ല..ഈ ബന്ധം സീരിയസ് ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല...കമ്മിട്മെന്റ്സ്നോട് എനിക്ക് താല്പര്യമില്ല So Better to Stop our relation with a Sweat Hug...!!

നിറഞ്ഞ കണ്ണുകൾ തുടച്ചു ജിത്തു അവളുടെ തൊട്ടടുത്ത് എത്തി.....!!

ദേവൂ അറിയില്ല നീയില്ലാതെ എങ്ങനെ എന്ന്...നിന്റെ വാക്കുകളുടെ ചൂടില്ലാതെ..നിന്റെ അക്ഷരങ്ങളുടെ സാന്ത്വനം ഇല്ലാതെ എങ്ങനെ ഞാൻ  ഓരോ ദിവസവും പിന്നിടും....പക്ഷെ എല്ലാറ്റിലും ഉപരി നിന്റെ ആഗ്രഹം അതാണ് എനിക്ക് വലുത്...നമുക്ക് എല്ലാം അവസാനിപ്പിക്കാം ദേവു നീ പറഞ്ഞപോലെ ഒരു Hug ലൂടെ...അവസാനമായി ഞാൻ നിന്നെ ഒന്ന് ചുംബിചോട്ടെ....???

ഇനിയങ്ങോട്ടുള്ള ഒരു സേഫ് ജീവിത യാത്രക്ക് ഒരു ചുംബനം തടസ്സമാകരുത് എന്നോർത്ത് കൊണ്ട് തന്നെ ദേവിക പതിയെ തലയാട്ടി....മെല്ലെ മുന്നോട്ട് വന്ന ജിത്തു അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്ത് അവളുടെ ചുണ്ടിനെ ചുംബനത്തിലൂടെ ഈ ലോകത്തിൽ നിന്നും മറച്ചു പിടിച്ചു..നട്ടുച്ചയ്ക്ക് കടല്തീരത്തെ ചൂടുള്ള മണൽതരികളിൽ ചവിട്ടുന്ന പോലെ ഒരു ചൂടാൻ ചുംബനം...!!

സെക്കന്റുകൾ മിനുട്ട്കലക്ക് വഴിമാറി....മനുഷ്യനെ പ്രാപിച്ച ഗന്ധർവൻ ദേവലോകത്ത്‌ നിന്നുള്ള വിളി കേട്ട് ഞെട്ടി അകന്നപോലെ പെട്ടെന്ന് അവളെ ലോകത്തിനു മുന്പിലേക്കു തുറന്നുകൊടുത്തു...പാറിപറന്ന മുടിയിഴകളെ നേരെയാകി ഒരു ദീർഖനിശ്വാസത്തോടെ കണ്ണുകൾ തുറന്നു നോക്കുമ്പോൾ...ചങ്കു പിടയുന്ന വേദനയോടെ അകലേക്ക്‌ നടന്നു അകലുന്ന ജിതുവിനെയാണ് അവൾ കണ്ടത്...ഒരു നെടുവീര്പ്പ് കൊണ്ട് അവളുടെ മനസ്സ് മന്ത്രിച്ചു THANK GOD ഒറ്റയടിക്ക് തന്നെ എല്ലാം തീര്നല്ലോ...പാവം ജിത്തു.. SORRY DAA.. ALL THE BEST TO U (ഇത് ക്ലോസെ അപ്പ്‌ ഷോട്ട് )

ഇനി ഫ്രന്റ്‌ ക്യാമറ ഷോട്ട്

നടന്നു നീങ്ങുന്നതിനിടയിൽ ജിത്തു തലകുംബിട്ടിരുന്നപ്പോൾ കണ്ണിൽ ശക്തമായി തിരുമ്മിയ കൈകൊണ്ടു ചുണ്ടിലെ അവളുടെ മധുരം തുടച്ചു കളഞ്ഞിട്ടു ചെറു ചിരിയോടെ മനസ്സില് പറഞ്ഞു "  THANK GOD ഇത്തവണയും പെട്ടില്ല... പക്ഷെ ഒരു സംശയവും ഇല്ല ഇതിലും ഡീപ്പ് അഞ്ജുവിന്റെ KISS തന്നെയാ...!!!

വാല്കഷണം- ചാറ്റിങ്ങും ചീറ്റിങ്ങും ചവറു പോലെ നടക്കുമ്പോൾ ആഗ്രഹിച്ചു പോകുന്നു പറ്റികുകയാണ് എങ്കിൽ കൂടി അതും ഒന്ന് ആത്മര്ത്തമായിട്ടു ചെയ്തിരുന്നെങ്കിൽ....???