Tuesday 9 December 2014

ഒരു കുത്ത് കിട്ടിയ കഥ

കൊച്ചുനാളിലെപ്പോഴോ കിട്ടിയ നോവിന്റെ പരിണിതഫലമാണോ എന്നറിയില്ല ഈ നിമിഷം വരെ പേടിയുള്ള ഒരു കാര്യമാണ് ഇന്‍ജക്ഷന്‍ അഥവാ കുത്തിവെക്കല്‍...എല്ലാദിവസവും വെക്കുന്നത്കൊണ്ടാണോ എന്നറിയില്ല കത്തിയെ പേടിയില്ലാത്ത എനിക്ക് സൂചി കാണുമ്പോ ടെന്‍ഷന്‍ കോയിക്കൊടുന്നും വരും...പണ്ടൊക്കെ ആശുപത്രിയില്‍ പോകുമ്പോ ഒറ്റ പ്രാര്‍ത്ഥനയെ ഉണ്ടാകുള്ളൂ കുത്ത് കിട്ടിയകല്ലേ എന്ന്..അന്നൊക്കെ കുത്തിവെക്കാന്‍ നേരം കണ്ണ് നിറയുമ്പോള്‍ നല്ലവരായ നേഴ്സ്ചേച്ചിമാര്‍ ശ്രദ്ധ മാറ്റാന്‍ കഥ പറഞ്ഞുതരാറുണ്ടായിരുന്നു, കഥ രണ്ടു വരി കഴിയുമ്പോഴേക്കും എല്ലാം ശുഭം ആകാറാനു പതിവ്.....!!!

വളര്‍ന്നു പന്തെലിചെങ്കിലും ഇപ്പോഴും സൂചി എടുക്കുമ്പോള്‍ എന്തോ ഒരു വേവലാതിയാ..അതുകൊണ്ട് തന്നെ പനി പടി കടന്നെതുമ്പോ പണികിട്ടി എന്നാണ് വിചാരിക്കുന്നതും..ഈ ഡിസംബറിന്റെ തണുപ്പ് എനിക്ക് തന്ന നല്ല ചൂടിന്റെ ഫലമായി എത്തിപെട്ടത് ഡോക്റെരുടെ അടുത്ത്..കുത്തി വെക്കണം എന്ന് പറഞ്ഞു...കണ്ണിലൂടെ ചെറിയ പോന്നീച്ചകള്‍ റാലി നടത്തി..ഒരു വഴിയില്ലാതെ നേഴ്സ്ന്റെ മുന്നില്‍ കമന്നു കിടന്നപോള്‍ കണ്ണുകള്‍ ശക്തമായി അടച്ചുപിടിച്ചു.." നല്ല ധൈര്യമാണ് അല്ലെ..വെള്ള വസ്ത്രമിട്ട മാലാഖ ഒരു പുച്ഛം ഇട്ടുകൊണ്ട്‌ ചോദിച്ചു.." അത് പിന്നെ ഈ കാര്യത്തില്‍ മാത്രം,,ഞാന്‍...അന്തസ്സായി ബ ബ ബ അടിച്ചു ഞാന്‍...അങ്ങനെ ആ നിമിഷം എത്തി..സിറിഞ്ചില്‍ നിന്നും ചീറ്റിയ മരുന്നുമായി ആ മാലാഖ ചേച്ചി കുത്താന്‍ഒരുങ്ങി....രണ്ടും കല്പിച്ചു ഞന്‍ ചോദിച്ചു " സിസ്റ്റര്‍ക്ക് കഥ പറയാനൊക്കെ അറിയോ..??? ഒരു കിടിലന്‍ ചോധ്യചിഹ്നതോടെ ആ മാലാഖ മുഘത്തേക്ക് നോക്കി... : അല്ല ഒരു കഥ പറഞ്ഞു കുത്തുവായിരുന്ണേല്‍ വേദന അറിയില്ലാര്‍ന്നേയ് അതാ...!!

പിന്നെ കേട്ടത് ചുംബന സമരത്തിനു എതിരായി സദാചാരക്കാര്‍ പറഞ്ഞ ചീത്തയെക്കാള്‍ വലുതാര്‍ന്നു.... ആദ്യ വരി മാത്രമേ കേട്ടുള്ളൂ.." പന പോലെ വളര്‍ന്നു എന്നിട്ട് കഥ പറയണം പോലും....!!

ആ ചീത്തകള്‍ക്കിടയിലും വേദന അറിയാതെ കാര്യം സാധിച്ച ആ വെളുത്ത വസ്ത്രമണിഞ്ഞ മാലഖക്ക് ഒരായിരം അഭിവാദ്യങ്ങള്‍...ചില കാര്യങ്ങളൊക്കെ ചുട്ടയിലെ ശീലം ചുടല വരെയാന്നു പറയുന്നത് വളരെ സത്യാ..കുതിവെക്കലിനെ പേടിക്കുന്നവര്‍ക്ക് വേണ്ടി ഒരു കുഞ്ഞു ഡെഡികെഷ്ന്‍ നല്‍കികൊണ്ട് കാത്തിരിക്കുന്നു അടുത്ത കുത്തലിന്റെ നീറുന്ന കുഞ്ഞു വേദനക്കായി...!