Saturday 28 March 2015

കാണാ കാഴ്ച

ഹേ സുക്കർബർഗ് നിന്റെ പൂന്തോട്ടത്തിൽ നിന്ന് ഓരോ പൂവും തളിർക്കുന്നതും പൂക്കുന്നതും പിന്നെ മോഹിപ്പിക്കുന്നതും അവസാനം ആരുടെയോ ബ്രാൻഡെഡ് ഷൂസിനടിയിൽ ചവിട്ടി അരക്കപെടുന്നതും എന്തെ നീ അറിയാതെ പോകുന്നു...???

Wednesday 18 March 2015

ഒരു ജാതി പേടിപ്പിക്കൽ

കുഞ്ഞുനാളിൽ ചോറ് വേണ്ടാന്ന് പറഞ്ഞു നീട്ടിയ ഉരുള നിരാകരികുമ്പോ " കോക്കാച്ചി വരുമെന്ന് " പറഞ്ഞു വീട്ടുകാര പേടിപ്പിക്കുമായിരുന്നു...!!

പിന്നീട് പാഠപുസ്തകം അടച്ചുവെച്ചു കളിയ്ക്കാൻ ഓടുമ്പോൾ അപ്പോഴും കേട്ടു ഒരു പേടിപ്പിക്കൽ " നിന്റെ സ്കൂളിൽ വന്നു ടീച്ചറോട് പറഞ്ഞു കൊടുക്കുമെന്ന് "

വട്ടചെലവിനായി അച്ഛന്റെ പോക്കറ്റ്‌ തപ്പി തിരിച്ചിറങ്ങുമ്പോൾ അപ്പോഴും കേട്ടായിരുന്നു ഒരു പേടിപ്പിക്കൽ " തെറ്റ് ചെയ്‌താൽ നരകത്തിൽ പോകുമെന്ന്

ദാ ഇപ്പൊ ഒരു രണ്ടുമൂന്നു ദിവസം വൈകി വീട്ടില് കയറിയപ്പോൾ കേട്ടു ജീവിതത്തിലെ ഏറ്റവും വലിയ പേടിപ്പിക്കൽ .." ഒരു കല്യാണം കഴിപിച്ച്ചാൽ മതി പിന്നെ
നേരത്തെ വന്നോളുംന്നു  "

പേടിപ്പികലുകൾ ഏറ്റുവാങ്ങാൻ നിയമ സഭയുടെ അകത്തളം പോലെ ബാച്ചിലേഴ്സിന്റെ ജീവിതം ഇനിയും ബാക്കി...തളരരുത് രാമൻകുട്ടി തളരരുത്  ഇനി തളർന്നാൽ " മുഖ്യമന്ത്രിയെയും മാണി സാറിനെയും ഒര്ത്തൽ മതി " പിന്നെ ആരൊക്കെ പേടിപ്പിച്ചാലും ഒരു നാണവും ഇല്ലാതെ പറയാം " നോക്കണ്ട നടക്കില്ല നടത്തില്ല "
 

Wednesday 11 March 2015

രാഖി ബ്രദർ

ആണുങ്ങളുടെ മനസ്സ് ഒരു സ്പോഞ്ച് പോലെയാണ് . ചില പെണ്‍കുട്ടികൾ ആ മനസ്സിനെ അപകടകരമാംവിധത്തിലുള്ള ഒരു സ്ഥാനത്തേക്ക് വലിച്ചിഴക്കുന്നു " രാഖി ബ്രദർ ". അങ്ങനെ ഒരു ശരാശരി ആണ്‍കുട്ടിയുടെ മനസ്സില് അടിഞ്ഞുകൂടിയ ഭയം ഒരു കുന്നോളം വരും അത് അവനെ ഒരു രോഗി ആകുന്നു...പ്രണയം തൊട്ടു തീണ്ടാത്ത ഒരു വിഷാദരോഗി...!!

Tuesday 10 March 2015

ലാസ്റ്റ് ബസ്‌

ബസ്‌ സ്റൊപ്പിനു മുന്നില് വന്നു നിന്ന ബസിൽ ഇരിക്കാൻ സൈഡ് സീറ്റില്ല എന്നാ കാരണത്ത്തോടെ അടുത്ത ബസിനു കാതുനിൽകുമ്പോൾ പിന്നീടു വന്നത് ഇരിക്കാൻ ഒരു സീറ്റ് പോലും ഇല്ലാത്ത ബസ്‌..നിന്ന് പോകാമായിരുന്നു എന്നിട്ടും അതും വിട്ടു പിന്നെ വന്നത് നിക്കാൻ പോലും ഇടമില്ലാത്ത ബസ്‌ സ്വാഭാവീകമായും ചെറിയ ടെൻഷൻ ആകുന്ന സമയം എന്നിട്ടും ശുഭാപ്തിവിശ്വാസത്തോടെ  അടുത്ത ബസിൽ എങ്ങനെ എങ്കിലും കയറണം എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ തൊട്ടടുത് നിൽകുന്നവർ ചിലപ്പോ പറഞ്ഞു പേടിപ്പികും " ലാസ്റ്റ് വണ്ടി ചിലപ്പോ വരാറില്ലന്നു " അതായത് ലാസ്റ്റ് ബസ്‌ ഇനി ഇല്ലാന്ന്. ആ സമയത്ത് മുൻപിൽ ആദ്യം വന്നു നിന്ന ബസും ആ ഒഴിഞ്ഞ സീറ്റും മാത്രമായിരിക്കും മനസ്സിൽ....!!

കല്യാണ ആലോചനകൾ ഒന്നിന് പുറമേ ഒന്നായി വന്നു പോകുമ്പോഴും സംഭവിക്കുന്നത്‌  ഇങ്ങനെ തന്നെയാണ് ...!!