Tuesday 7 April 2015

ഒരു ഡാർക്ക് സീൻ

ഹായ് ബ്രൊ മൈ നെയിം ഈസ്‌ സുധീർ ഷാ ... കുറെ നേരത്തെ മുൻപേ ശ്രദ്ധിച്ച ആ മുഖം എന്റെ നേരെ കൈ നീട്ടുമ്പോൾ ഞാൻ നോക്കിയത് മുകളിലേക്ക് ചെത്തി മിനുക്കി വെച്ചിരിക്കുന്ന അവന്റെ ആ സ്പൈകിനു മുകളിലൂടെയുള്ള ഉദിച്ചുവരുന്ന സൂര്യനെ ആയിരുന്നു..നല്ല വ്യൂ..പിന്നെ കുട്ടി താടിയും മീശയും റെയ്ബൻ ഗ്ലാസും കിടിലൻ ടീ ഷർട്ടും മുട്ടിനു താഴെ നൈസ് ആയി കീറിയ ജീന്സും സ്പോര്ട്സ് ഷൂവും കണ്ടപ്പോ മനസ്സിലായി ഒരു ന്യൂ ജെൻ ബ്രൊ ആണെന്ന്...!!

ഹായ്..അം സുരാജ് ...കൈ കൊണ്ടും നാക്ക് കൊണ്ടും റിപ്ലൈ കൊടുത്തു...!!

ബ്രൊ എന്ത് ചെയുന്നു...അടുത്ത ചോദ്യം...?? റെഡ് എഫ് എം റേഡിയോയിൽ വർക്ക്‌ ചെയുന്നു.....

വ്ഹാവ്..നൈസ്...ആർ ജെ ആണോ ...ചോദ്യങ്ങൾ തീരുന്നില്ല..

അതെല്ല്ലോ...ആർ ജെ ആണ്... ഇതോടെ ഉത്തരങ്ങൾക്കു ഞാൻ ഫുൾസ്റ്റോപ്പ്‌ ഇട്ടു

അത് കേട്ടതും ജീനിന്റെ ബാക്ക് പോക്കെറ്റിൽ നിന്നും ഒരു ടാബ് സൈസ് മൊബൈൽ എടുത്തു എന്നിട്ട് ഒരു ഡയലൊഗ് " ബ്രൊ വാ മ്മുക് ഒരു സെൽഫി പൊരിക്കാം "

സെൽഫി എടുക്കുന്ന നേരത്ത് ഒരു ചോദ്യം അങ്ങോട്ടും ഇട്ടു ഞാൻ ..  ബ്രോ എഞ്ചിനീയറിംഗ് സ്റ്റ്ടെന്റ് ആയിരിക്കും അല്ലെ ? ഏതാ സബ് ..??

മൊബൈലിലെ സെന്റർ ബട്ടണ്‍ ഒറ്റക്കയിൽ സിമ്പിൾ ആയി ടച്ച്‌ ചെയ്തു അവൻ പറഞ്ഞു " ഓട്ടോ മൊബൈൽ "

ആഹാ ഗുഡ്..ആട്ടെ ഏതു ഇയറാ..?? ഞാൻ വിട്ടില്ല

ഇപ്പൊ അഞ്ചാമത്തെ വർഷാ... അവൻ ആ സെൽഫി എഡിറ്റിംഗ് ആപ്പിലേക്ക് കയറ്റി വെളുപ്പിക്കാനും സോഫ്റ്റ്‌ ആക്കനുമൊക്കെ തുടങ്ങി

ഏത് കോളേജ് ബ്രൊ ..എന്റെ ലാസ്റ്റ് ചോദ്യം...!!

ആ ചോദ്യത്തിന് മാത്രം മുഖത്തെ സ്പെക്സ് ഊരി മാറ്റി ഒരു ചിരിയോടെ മറുപടി .. " ജീവിതത്തിന്റെ കോളേജിലാ ബ്രൊ "

മനസിലായില്ല .??? എന്റെ ഒരു കോറസ് ചോദ്യം...

എന്റെ മച്ചാനെ ഞാൻ പട്ടാമ്പി ടൌണിൽ ഓട്ടോ ഓടിക്കുവാ...ഓട്ടോ ഡ്രൈവരാാ..!!

കനത്ത ഡാർക്ക് സീൻ...ആ Attitude നു മനസ്സ് കൊണ്ട് സല്യൂട്ട് കൊടുക്കുന്നതിനിടെ ആ ബ്രൊ ചോദിക്കുന്ന കേട്ടു.. ബ്രൊ വാട്സ് ആപ് ഉണ്ടോ ? നമ്മട സെൽഫി editted version കിടു ആയിട്ടുണ്ട് ..എഫ് ബി യിൽ ഇട്ടാൽ ഒരു 500 likes ഉറപ്പാണ്‌ ബ്രൊ...!!

ആ Attitude ഉം നിഷ്കളങ്കതയും ഇഷ്ടായോണ്ട് തന്നെ ഞങ്ങൾ ശെരിക്കും ബ്രോസ് ആയി..പിന്നീട് ഒരു സെൽഫി കാലം..ആ സെൽഫി കാലത്തിനിടയിൽ ഞാൻ ചോപ്ടിച്ചു " ഒരു വടക്കൻ സെൽഫിക്ക് വിട്ടാലോ ..??? അവനു ഡബിൾ സമ്മതത്തോടെ ഒരു സൈടിലേക്കു വിരൽ ചൂണ്ടി.. അവിടെ എന്തിനേം പോന്ന ഒരു ടാറ്റാ നാനോ കിടപ്പുണ്ടായിരുന്നു...!!

ആ ന്യൂ ജെൻ BMW  ന്റെ ഫ്രന്റ്‌സീറ്റിൽ ഇരിക്കുമ്പോൾ ഞാൻ ചോദിച്ചു ബ്രൊ എന്റെ മൊബൈലിൽ ചാർജ് ഇല്ല..സിനിമ എവിടെയാ കളിക്കണേ ? എപ്പോഴാ ടൈം എന്നൊക്കെ നോക്കണ്ടേ.. ബ്രൊ ടെ മൊബൈൽ ഒന്ന് തരോ ..???

ആ വലിയ സ്ക്രീനിനുളിൽ ലോകത്തുള്ള ആപ്പ് എല്ലാം ഉണ്ടായിരുന്നു..ഫോട്ടോ എഡിറ്റിംഗ് തന്നെ 5 ആപ്പ്..പിന്നെ ഇംഗ്ലീഷ് ഗ്രാമ്മർ..സ്റ്റോക്ക്‌ എക്സ്ചേഞ്ച് ..ഷെയർ അപ്പ് ..ഡിക്ഷനറി..അങ്ങനെ കോഴി കൂടിൽ കോഴി കുഞ്ഞുങ്ങൾ കിടക്കുംപോലെ ഒരു കുന്നോളം ആപ്പ് ..അതിനിടയിൽ ഗൂഗിൾ കാണുന്നില്ല....ഞാൻ ചോദിച്ചു ബ്രൊ ഗൂഗിൾ ഇല്ലേ ഇതിൽ കാണുനില്ല...??

അവൻ മൊബൈൽ ഇടതു കൈ കൊണ്ട് മേടിച്ചിട്ട് പറഞ്ഞു " ഫേസ് ബുക്ക് ഉണ്ട് ..വാട്സ് അപ്പ് ഉണ്ട്..ട്വിറ്റെർ ഉണ്ട്..കണ്ടു വിളിക്കുന്ന ഇമോ ഉണ്ട് പിനെ സ്കൈപ്പും ഉണ്ട്...അതൊക്കെ പോരെ ബ്രൊ ഇനി എന്തിന്നാണ് ഈ ഗൊഗിളു...വല്ല ഗുണമുള്ള സംഭവം വല്ലതുമാണാ ഈ ഗൊഗിളു..ആണെങ്കി ബ്രൊ ഡൌണ്‍ ലോഡ് ചെയ്തോട്ടാ..!!

ഞാൻ ആ Attitude ബ്രൊ യുടെ മുഖത്തേക്ക് കൊസ്ടിൻ മാർകോടെ നോക്കിയപ്പോൾ ...വീണ്ടും വന്നു ഒരു കോറസ്.. " അല്ല ഈ ഗൊഗിളെയ് അത് വേണങ്കി..........

മുഴുവിപ്പിക്കാൻ ഞാൻ സമ്മതിച്ചില്ല... പച്ചക്കറികടയിലെ ദിനേശ് ഏട്ടനും..റേഷൻ കടയിലെ സുനിക്കും എന്തിനു എന്റെ ഫാതെറിനുപോലും ഇല്ലാത്ത ആ ഗൂഗിൾ എന്റെ ഈ ബ്രൊ ക്ക് എന്തിനാ..വേണ്ട...വേണ്ടേ വേണ്ട..!!

"ബ്രോ നമുക്ക് ചോദിച്ചു ചോദിച്ചു പോവാം" ആ ഡയലൊഗു കേട്ടപ്പോ ആ ബ്രൊ യുടെ മുഖത്തെ ഭാവം കൃത്യമായിട്ട്‌ എനിക്ക് മനസിലായീ,, അത് ഇതായിരുന്നു.. " നിങ്ങ വാ ബ്രൊ.. നുമ്മ ഉണ്ട് കൂടെ.. നുമ്മക്ക് പൊളിക്കാം...!!