Tuesday 16 June 2015

കാഴ്ചബംഗ്ലാവ്


ചീറി പാഞ്ഞു വന്ന അവഞ്ചർ ആ ബംഗ്ലാവിന്റെ സിറ്റൗറ്റിലെക്കു ഓടിച്ചു കയറ്റി..അതിൽ നിന്നും കാതിൽ കടുക്കനിട്ട,ജീന്സും ടി ഷർട്ടും ധരിച്ച മുടി നീട്ടിവളർത്തിയ അവൻ നടന്നു ആ വാതില്കലെത്തി..ഫിലയുടെ ഷൂസ് ഊരിവെച്ചു റെയ്ബന്റെ ഗ്ലാസ്‌ കണ്ണിൽ നിന്നും എടുത്തു പതിയെ വാതില തുറന്നു അകത് കയറി കുറ്റിയിട്ടു.. പതിയെ സൈഡിലെ ബെഞ്ചിൽ കിടന്നിരുന്ന കൈലി മുണ്ട് ഉടുത് ബാക്കി എല്ലാം ഊറി കളഞ്ഞു ഭിത്തിയിലെ ആണിയിൽ വെച്ചിരുന്ന വിശറി എടുത്തു തറയിലേക്കു ചാഞ്ഞു...പതിയെ ആ വിശറിയുടെ ശബ്ദം ആ അകത്തളത്തിൽ മാറ്റൊലി കൊണ്ട് കാരണം അവിടെ ഒരു കസേരയോ ടേബിൾ ഓ ടി വി യോ എന്തിനു ഒരു ഫാൻ പോലുമുണ്ടായില്ല അവിടെ..എന്നിട്ടും അതൊരു ബംഗ്ലാവ് ആണ് മറ്റുള്ളവരുടെ കണ്ണിൽ അവനൊരു രാജകുമാരനും...!!

ചില ജീവിതങ്ങൾ ഇങ്ങനെയാണ് പുറമേ നിന്ന് നോക്കുമ്പോ ഒരു ബംഗ്ലാവ് പോലാ എന്നാൽ ഉള്ളു വെറും പോള്ളയായിരിക്കും....ബോധിപ്പിച്ചുകൊണ്ടേയിരിക്കുന്ന എന്നാൽ കാഴ്ച ബംഗ്ലാവ് അല്ലാത്ത ജീവിതങ്ങൾ..!!