Saturday 5 November 2016

ഐ ഫോൺ സിക്സ് എസും പിന്നെ സിരി അളിയനും



ആർക്കോ മുഴുവൻ തേങ്ങാ കിട്ടിയപോലെ ഒരു ഐ ഫോൺ സിക്സ് എസ് കൈയിൽ കിട്ടിയിട്ടുണ്ട് സ്ലോ മോഷൻ വീഡിയോ ഒക്കെയുണ്ട് അളിയൻ വൈകുന്നേരം ഈ വഴി വാ കാണിച്ചു തരാം, അവന്റെ ആ വാക്കും കേട്ട് വൈകുന്നേരം ജോലിയും കഴിഞ്ഞു അവന്റെ വീട് വഴി വച്ചുപിടിച്ചു അവിടെ ചെന്നപ്പോ വീടിന്റെ മുൻപിൽ ഒരാൾക്കൂട്ടം.. പെട്ടെന്ന് ടെൻഷൻ ആയി ആൾക്കൂട്ടത്തിനിടയിലേക്ക് ചെന്നപ്പോ പേടിച്ച പോലെയുന്നുമില്ല  ആ സുഹൃത് ഐ ഫോൺ പരിചയപ്പെടുത്തുകയാണ് ആ നാട്ടുകാർക്ക്.. കവലകളിൽ തോളിൽ പലതും തൂക്കിയിട്ടു വീറോടെ വാചകമടിച്ചിരുന്ന ജഗതി ചേട്ടന്റെ ചില പെർഫോമൻസ് ആണ് ഓര്മ വന്നത്... എന്നെ കണ്ടതും അവൻ അടുത്തേക് വിളിച്ചു..ഒരു സെൽഫി ഒക്കെ എടുത്തു "ക്ലാരിറ്റി കണ്ടാ മോനെ " അവന്റെ ആ വാക്ക് കേട്ടപ്പോൾ മനസ്സിൽ ഓർത്തു "ആഹാ വരുംദിവസങ്ങളിൽ ഇവന് ഒരു 150 സെൽഫികൾ ഡിലീറ്റ് ചെയ്യേണ്ടി വരും... അങ്ങനെ ഫേസ്ബുക് പ്രൊഫൈൽ പിക്‌നെ കുറിച്ചൊക്കെ ഞൊടിയിടയിൽ ഓർത്തു നിക്കുമ്പോൾ അവൻ ആ നാട്ടുകാരോട്  പറയുന്ന കേട്ടു, "ന്റെ ചേട്ടാ മൊബൈൽ ലോക്ക് മാറ്റി കലണ്ടർ കണ്ടുപിടിച്ചു ഡേറ്റ് ഒക്കെ നോക്കാൻ പണിയല്ലേ ചേട്ടന് ഇന്നത്തെ ഡേറ്റ് അറിഞ്ഞപോരെ ഒരു മിനിറ്റ് താ " അതും പറഞ്ഞു കുഞ്ഞു ജാടയോടെ അവൻ ആ ഐ ഫോൺ സിക്സ് എസ് ന്റെ താഴെ ചുണ്ടു ചേർത്ത് പറഞ്ഞു "സിരി  സിരി  പ്ളീസ് ഓപ്പൺ കലണ്ടർ ...: എന്നിട്ട് നാട്ടുകാരുടെ മുഖത്തു നോക്കി പറഞ്ഞു "ഇപ്പൊ വരും കലണ്ടർ " ഒരു മിനിറ്റ് കഴിഞ്ഞിട്ടും സിരി കലണ്ടർ കൊണ്ടുവന്നില്ല അവൻ ചെറുതായി ചമ്മി പക്ഷെ ആ കുഞ്ഞു ജാഡയെ വീണ്ടും ആവേശത്തോടെ കൊണ്ടുവന്നു പറഞ്ഞു "നെറ്റ്‌വർക്ക് പ്രോബ്ലം, എന്താ ചെയ്യാ ഒരു ടവർ മേടിച്ചു വീടിന്റെ സിറ്റൗട്ടിൽ വെക്കണംന്ന് തോന്നുന്നു...ഒന്നൂടെ ട്രൈ ചെയ്യാം "സിരി  സിരി  ( ചതിക്കല്ലേ )പ്ളീസ് ഓപ്പൺ കലണ്ടർ. പക്ഷെ സിരി  വീണ്ടും ചതിച്ചു നാട്ടുകാർക്ക് മൂന്നാംപക്കത്തിനായി കാത്തിരിക്കാനുള്ള ക്ഷമ ഉണ്ടായില്ല അവർ പിരിഞ്ഞു പോയി പോകും വഴിക്കു സിറിക്കും സിറിയയുടെ ഓണർ ക്കും വിപ്ലവം തുടിക്കുന്ന വാചകങ്ങൾ സമ്മാനിക്കാനും അവർ മറന്നില്ല..ചുരുക്കം പറഞ്ഞ ഐ ഫോൺ സിക്സ് എസ് ന്റെ വില കുത്തനെ ഇടിഞ്ഞു ആ നാട്ടുകാരിൽ....!!

എല്ലാരും പിരിഞ്ഞു പോയപ്പോ അവൻ വിളറിയ മുഖത്തോടെ എന്റെ നേരെ നോക്കി പറഞ്ഞു "സിരി  ന്നു പറഞ്ഞ വരേണ്ടതാര്ന്നു ഇതിപ്പോ എന്താ വരാതെന്നു ആവോ "" അതും പറഞ്ഞോണ്ട് അവൻ തല ചരിച്ചു കൊണ്ട് പതിയെ പറയുന്നതു ഞാൻ കേട്ടു "ഡാ സിരി ", സിരി  അളിയാ പ്ളീസ് ഓപ്പൺ കലണ്ടർ കലണ്ടർ..!!..

ബട്ട് നോ ചാൻസ്..അവന്റെ മുഖം 100 സീറ്റ് കിട്ടുമ്മ്‌ന്നും പറഞ്ഞു അടുത്ത ഭരണത്തിന് തെയ്യാറെടുത്ത ഉമ്മച്ചൻ റിസൾട്ട് കണ്ട മാതിരിയായി, അത് പതിയെ മറച്ചു വെച്ച് അവൻ ഒരടി മുന്നോട് വെച്ചിട് പറഞ്ഞു അളിയാ കലണ്ടർ മാത്രല്ല നമ്മള് പേര് പറഞ്ഞു വിളിച്ചാൽ ഏത് ഫോട്ടോയും സിറി ഓപ്പൺ ആക്കി കാണിക്കും.... ഉം ശെരിയായിരിക്കും പക്ഷെ മനസറിഞ്ഞു പ്രാർത്ഥിച്ചു വിളിക്കണമായിരിക്കും അല്ലെ " എന്നെ കൊണ്ടാവുന്ന രീതിയിൽ ഞാൻ നിന്ന് തേച്ചു അവനെ.. പോടാപ്പാ ഞാൻ കാണിച്ചുതരാം നീ കണ്ടോ " സിരി  സിരി പ്ളീസ് ഓപ്പൺ മൈ അച്ഛൻ ഫോട്ടോ  "
പക്ഷെ  സിരി  വീണ്ടും ചതിച്ചു അച്ഛനെ കൊണ്ടൊന്നില്ല അതിന്റെ ദേഷ്യത്തിൽ അവൻ കുറച്ചു ഉറക്കെ വീണ്ടും അപേക്ഷിച്ചു "സിരി  സിരി  പ്ളീസ് ഓപ്പൺ മൈ അച്ഛൻ ഫോട്ടോ  "പെട്ടെന്ന് കറന്റ് പോയി,,ഞങ്ങൾ ഒന്ന് ഞെട്ടി ഓജോബോർഡ് കളിച്ച ഒരു ഫീൽ പെട്ടെന്ന് ഒരു മെഴുകുതിരി വെട്ടം പുറകിൽ എത്തി ആ വെളിച്ചത്തിനടുത് നിന്നും ഇങ്ങനെ കേട്ടു " എന്തിനാ മോനെ വിളിച്ചേ ? ഏത് സിരിയാ വന്നത് ??.... അത് അവന്റെ അച്ഛൻ ആയിരുന്നു... എന്ത് പറയണം എന്നറിയാതെ നിന്ന അവന്റെ മുഖത്തു നോക്കി ഞാൻ പറഞ്ഞു "സിരിയെ സമ്മതിക്കണം ഐ ഫോൺ സിക്സ് എസ് നെയും വീട്ടിലുള്ള അച്ഛനെ വരെ ഓപ്പൺ ആക്കി മുന്നിൽ എത്തിക്കും അല്ലെ അളിയാ "..!! ആ വാചകങ്ങൾക്കു കൌണ്ടർ അടിക്കാൻ അവൻ തയാറായില്ല കാരണം അവന്റെ അച്ഛനോട് ആരാണ് ഈ
സിരി  എന്ന് പറയും എന്നുള്ള വലിയ ചിന്തയിലായിരുന്നു അവൻ..ജാഡ കെടന്നിടത് ആട് പോലെയായ പാവം അവൻ...!!