Sunday 24 December 2017

ഒരു OMKV ക്രിസ്മസ് കഥ

ശാന്തിയുടെയും ,സമാധാനത്തിന്റെയും സന്ദേശം മുഴക്കി വീണ്ടും ഒരു ക്രിസ്മസ് ഇങ്ങെത്തിയിരിക്കുന്നു....!! പ്രവാസത്തിന്റെ മേച്ചില്പുറത്തിൽ നിന്നുകൊണ്ട് വന്നക്കരയിലേക്ക് നോക്കുമ്പോ തൂങ്ങിയാടുന്ന നക്ഷത്രങ്ങൾക്കപ്പുറം ഒരുപാട് സന്തോഷിച്ച ഓരോ നിമിഷവും അപ്പുപ്പൻ താടി പോലെ പാറികളിക്കുന്നുണ്ട്...സർവ സ്വാതന്ത്രത്തോടെയും നടത്തിയ ക്രിസ്മസ് ആഘോഷത്തിന്റെ ഓർമ്മകൾ എവിടെയോ ഇരുന്നു കുത്തിനോവിക്കുന്നുണ്ട് , ആ കുത്തലുകളിൽ ഓർമ്മകൾ ചെറിയ ചെറിയ ബലൂണുകളിൽ നിറഞ്ഞു മനസ്സിനുള്ളിൽ തൂങ്ങിയാടുന്നു, ആ ആട്ടത്തിനിടയിൽ ഒരൽപം സ്ക്രാച് പോലുമില്ലാതെ HD ക്ലാരിറ്റിയോടെ ചില കാഴ്ചകൾ കാണാനാകുന്നു.... :( !!

ക്രിസ്മസിന്റെ തലേ ദിവസം കണ്ണിൽ കണ്ട മരങ്ങളുടെ ചില വെട്ടി 360 ഡിഗ്രി വളച്ചു കയറിട്ടു കെട്ടി അതിൽ വർണ കടലാസുകൾ ഫെവിക്കോൾ വെച്ച് ഒട്ടിച്ചു മനോഹരമാക്കും( ഞങ്ങടെ ഭാഷയിൽ പറഞ്ഞ തട്ടിക്കൂട്ടും),എന്നിട്ടു അതിനൊരു പേരും വിളിക്കും "നക്ഷത്രം " എന്ന് :). പിന്നെ ഏതെങ്കിലും വീട്ടിനു ഒരു ചുവന്ന നൈറ്റി തപ്പി നടപ്പാണ് കാരണം സാന്താക്ലോസിന്റെ ഉടുപ്പിന്റെ നിറം ചുവപ്പാണല്ലോ, ഇനി അതിന്റെ പേരിൽ കളക്ഷൻ കുറയണ്ട എന്ന പേടികൊണ്ടു ഏതെങ്കിലും ഒരുത്തന്റെ വീട്ടിനു ചുവന്ന ആ ഉടുപ്പും പിന്നെ വയറിൽ കെട്ടാൻ ഉള്ള തലയിണയും(സാന്താക്ലോസിന് നല്ല വയറു വേണം എന്നാണ് നിയമം) പിന്നൊരു മുഖംമൂടിയും റെഡി ആക്കും...പിന്നെ ഒരു മൂന്നു ഡോട്ടും ഒരു ചോദ്യ ചിഹ്നവും തലയെടുപ്പോടെ നിക്കും,,,പൂച്ചക്കാര് മണി കെട്ടും,,,എന്ന് പറഞ്ഞ പോലെ ആര് സാന്താക്ലോസ് ആകും..???

ആകുന്നതിനൊന്നും ഒരു കുഴപ്പവുമില്ല സംഭവം Interesting അല്ലെ..? ഏത് വീട്ടിലും കേറിച്ചെല്ലാം , എവിടെയും കുമ്മനടിക്കാം..വേണമെങ്കിൽ പ്രേമിക്കുന്ന പെണ്ണിന്റെ വീട്ടിൽ കേറി ചെന്ന് അവളുടെ അച്ഛന്റെ മുന്നിൽ വെച്ച് അവൾക്കു ഷെയ്ക്ഹാൻഡ് കൊടുക്കാം തുടങ്ങിയ ഗുണങ്ങൾ ഒക്കെയുണ്ട് പക്ഷെ ഒറ്റ പ്രശനം മാത്രമേയുള്ളു ചെറുതായിട്ട് ഒന്ന് തുള്ളേണ്ടി വരും അതും നല്ല നാടൻപാട്ടയിൽ കോലിട്ടടിക്കുന്ന ഈണത്തിനു...അവസാനം ചുറ്റും നിന്ന് പരസ്പരം പ്രതീക്ഷ അർപ്പിക്കുമ്പോൾ ആരെങ്കിലും പറയാറുണ്ട് ''ദേ ഇത്തവണ ഞാനാകാം, പക്ഷെ അടുത്തറാശം വേറെ ആരെങ്കിലും ആവണം '' നോട്ടു നിരോധനം നടപ്പിലാക്കിയപ്പോ വെല്യ ഉപകാരം എന്ന് പറഞ്ഞു മോദിജിയെ സ്നേഹത്തോടെ നോക്കിയാ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പോലെ ഞങ്ങൾ എല്ലാരും അവനെ നോക്കും, പിന്നെ ഒരു ആവേശമാണ് അവനെ ഒരുക്കി മിനുക്കി സാന്താക്ലോസ് ആക്കാൻ..അങ്ങനെ നൂറു നൂറു സ്പീഡിൽ മേക്കപ്പ് തീർത്തുകഴിയുമ്പോ ഒരു ചോദ്യം.. "' അല്ല ഈ പുള്ളിക്കാരന്റെ കൈയ്യിൽ ഒരു വടി വേണ്ടേ ???? ശെരിയാണല്ലോ എന്ന് ഓർത്തു നിക്കുമ്പോ അതിലൊരാൾ രാജകീയമായി വല്ലോന്റേം വീട്ടിലെ മാങ്ങായും കപ്പങ്ങയും ഒക്കെ പറിക്കാൻ വെച്ചിരിക്കുന്ന തോട്ടി എടുത്ത് രണ്ടായി ഒടിച്ചു അതിലൊന്നിൽ ദാരിദ്ര്യം പിടിച്ച രണ്ടു ബലൂണും കെട്ടി വെച്ചു..സംഗതി എല്ലാം ഓക്കേ..!!

അങ്ങനെ വിശ്വവിഖ്യാതമായ ആ നാടൻ കരോൾ ഇറങ്ങി, എല്ലാം തട്ടിക്കൂട്ട് ആണെങ്കിലും ഓരോ വീട്ടിൽ നിന്നും കിട്ടുന്ന ചില്ലറകൾ ശേഖരിക്കാൻ ഒരു നല്ല മിനുസമുള്ള സേവിങ്സ് അക്കൗണ്ട് അഥവാ നല്ല മിനുസമുള്ള പാത്രം തന്നെ കരുതും, അത് കണ്ടാൽ എങ്കിലും വല്ല കനത്ത സംഭാവന കിട്ടിയാലോ..?? ആ സംഭാവനകൾ കൊണ്ട് പിറ്റേ ദിവസം ക്രിസ്മസ് അടിച്ചു പൊളിക്കാനുള്ളതാ...!!

അങ്ങനെ ആ തട്ടിക്കൂട്ട് സെറ്റ് അപ്പ്മായി ആ ഇട്ടാവട്ടത്തേക്കു ഞങ്ങൾ ഇറങ്ങി..തുടക്കം മംഗല്യം എന്ന് പഠിപ്പിച്ച ഗോപിയേട്ടനെ പോലെ മംഗളമായിട്ടു തുടങ്ങാൻ ആ നാട്ടിലെ ഇച്ചിരി കാശ് കൂടുതലുള്ള ആൾടെ വീടെത്തി. ചില്ലറക്കു ബദലായി നോട്ടു കിട്ടും എന്ന നോട്ടം മാത്രമല്ല ആ വരവിനു പിന്നിൽ. തട്ടിക്കൂട്ട് സാന്താക്ലോസ് പ്രണയിക്കുന്ന അവന്റെ കാമുകിയുടെ വീടുകൂടിയാണത്..അതുകൊണ്ടു തന്നെ ആ വീടിന്റെ വാതിലിനു മുന്നിൽ നമ്മടെ സാന്താ സ്ഥാനം പിടിച്ചു...മറഞ്ഞു നിന്ന ഞങ്ങൾക്കിടയിൽ നിന്ന് സ്ഥിരം കരോക്കെ പാടുന്ന ഒരുത്തൻ വെച്ചങ്ങു അലച്ചു.... ''ഇസ്രായേലിന് നാഥനായി വാഴും...... പക്ഷെ വാതിൽ തുറന്നില്ല..വീണ്ടും ഒന്നൂടെ പിടിച്ചു..''ഏകദൈവം ടാറ്റാറ്റാറ്റാറ്റ..അപ്പോഴും
നോ മൈൻഡ്... :(

പിന്നെ ഒന്നും നോക്കിയില്ല സാന്താ സ്വയം മറന്നു ഫോര്മാലിറ്റിയെ എടുത്തു അവിടത്തെ കിണറ്റിൽ ഇട്ടു നേരെ പോയി കോളിംഗ് ബെൽ ഒറ്റ അമർത്തു...അപ്പൊ പെട്ടെന്ന് ലൈറ്റ് തെളിഞ്ഞു അത് കണ്ടപ്പോ തന്നെ സാന്ത വീണ്ടും സെയിം പൊസിഷൻ...ബാക്കിയെല്ലാവരും അണിയറയിൽ..പാട്ടിന്റെ ബിറ്റ് റേറ്റ് ആണെങ്കി ഒന്നരയായി അത് കേട്ടിട്ടാണോന്നറിയില്ല ഇറങ്ങി വന്ന ഞങ്ങടെ നാട്ടിലെ ബില് ഗേറ്റ്സ് ഉം അദ്ദേഹത്തിന്റെ ഭാര്യയും പിന്നെ ലോ ലവന്റെ പ്രണയിനിയും കൈകൊട്ടി ചിരിക്കുന്നു.. ഇനിയിപ്പോ ഇതും ഒരു ചടങ്ങു ആണോ എന്ന ചോദ്യശരത്തോടെ ഞങ്ങൾ ആ വീടിന്റെ സൈഡിൽ നിന്ന് ഞങ്ങടെ സാന്റയെ നോക്കി സാന്താ ആകട്ടെ സിമ്പിൾ സ്റ്റെപ്പ് മാറ്റിയിട്ടു കനത്ത മുദ്രയുള്ള ടപ്പാംകുത്ത് തകർക്കുന്നു, പറഞ്ഞിട്ട് കാര്യമില്ല പ്രേമിക്കുന്ന പെണ്ണല്ലേ കൈയടിക്കുന്നത് പിന്നെ അവൻ DJ വരെ കളിക്കും, അത്രക്കും ആത്മാർത്ഥമല്ലേ...!!

പക്ഷെ അവന്റെ ആ ആത്മാർത്ഥമായ ഡാൻസിന് കിട്ടുന്ന ചിരിയും കൈയടിയും സത്യത്തിൽ അവനുള്ളതല്ല അത് ആ ഡാൻസിനിടയില് കെട്ടഴിഞ്ഞു താഴെ വീണ തലയണക്കുള്ളതായിരുന്നു..അതെ സാന്താ വയറിൽ കെട്ടിവെച്ച തലയണ നൈസ് ആയിട്ട് ഭൂമിയിലേക്ക് ഒരു ജമ്പ്.. ആ കാഴ്ചകൊണ്ടാണ് അവര് ചിരിക്കുന്നത്..''മത്തായിച്ചേട്ടാ മുണ്ടു മുണ്ടു '''എന്ന് പറഞ്ഞപോലെ ഞങ്ങളും സൈഡിൽ നിന്നും പറഞ്ഞു '' ഡാ തലയണ തലയണ '' അപ്പൊ അവൻ ഓടിവന്നിട്ടു പറഞ്ഞു '' വേണ്ടടാപ്പാ തല്ലണ്ട ഭാവി അമ്മായിഅച്ഛനാ...ഇതൊക്കെ കണ്ടു നിന്ന അവന്റെ പ്രേമം അകത്തേക്ക് പോയി നൂറിന്റെ ഒരു നോട്ടു കൊണ്ടുവന്നു ആ മിനുസമുള്ള പാത്രത്തിൽ ഇട്ടു എന്നിട്ടൊരു ചോദ്യവും '' ഒരു പാട്ടുകൂടി പാടാമോ എന്ന്..??? ആ നോട്ടും ആ നോട്ടവും കണ്ടു ഒരു കോറസ് പോലും പാടാത്ത ഞങ്ങടെ ശാന്ത എന്തിനാവന്നതെന്നു പോലും ആലോചിക്കാതെ ഒരു ഭക്തിഗാനം അങ്ങ് വെച്ചു '' നെയ്യഭിഷേകം ഈശോക്ക് , കർപ്പൂര ദീപം ഈശോക്ക് അവലും മരലും ഈശോയ്ക്ക് ശരണം ശരണം ഈശോയെ...!!

പിന്നെ ഒന്നും നോക്കിയില്ല OMKV അന്നേ ഉണ്ടാർന്നതുകൊണ്ടു അലറിവിളിച്ചുകൊണ്ടു കണ്ടം വഴി ഓടി...!!

അപ്പോഴും തിരിഞ്ഞു നിന്ന്ഹാ പറയാൻ മറന്നില്ല ഹാപ്പി ക്രിസ്മസ് എന്ന്.. <3 <3 അതോണ്ട് ഇപ്പോഴും മറക്കുന്നില്ല ഹാപ്പി ക്രിസ്സ്മസ്സ് ഡിയെർസ് <3