Saturday, 24 February 2018

പറയാൻ മറന്നു വെച്ച വാക്കുകൾ <3 <3

ഇന്ന് എനിക്കതു പറയണം, പറഞ്ഞെ ഒക്കു, എത്ര നാളായി അതിങ്ങനെ മനസ്സിൽ ഇട്ടോണ്ട്... :(

അങ്ങനെ രണ്ടും കൽപ്പിച്ചു ഒഴിഞ്ഞ ഇടനാഴിയിൽ അവൻ അവളെ കാത്തുനിന്നു, അവൾക്കായി അവൻ ഗൂഗിളിൽ നിന്നും കടമെടുത്ത വാചകങ്ങൾ കൊണ്ട് ഒരു കപ്പലുണ്ടാക്കിയിരുന്നു..ആ കപ്പലിൽ നിറയെ പ്രേമം ആയിരുന്നു...പൂക്കൾ കൊണ്ട്, നിറങ്ങൾ കൊണ്ട്, സ്വപ്‌നങ്ങൾ കൊണ്ട് എഴുതിയ പ്രണയം...!!
ആ കപ്പലിന്റെ നങ്കൂരം ആ വളവിൽ ഉറപ്പിച്ചിങ്ങനെ നില്കുമ്പോ ദാ വരുന്നു അവൾ...പച്ച ചുരിദാറിൽ വെളുത്ത ഷാൾ...മുൻപിൽ ഒരു മഞ്ഞുമല കണ്ടപോലെ പെട്ടെന്ന് അവന്റെ ഇടനെഞ്ചിൽ ഒരു മിന്നൽ.. "' ഇഷ്ടല്ലന്നെങ്ങാൻ പറഞ്ഞാൽ....???? ലോക്സഭയിലേക്കാൾ ചോദ്യങ്ങൾ ഖല്ബിന് ചുറ്റും പ്രദക്ഷിണം തുടങ്ങി...!!

അവൾ തോട്ടടത്തു എത്തി...രണ്ടും കല്പിച്ചു അവൻ പറഞ്ഞു Excuseme ഒരു മിനിറ്റ് ? യെസ് എന്ന് പറഞ്ഞു ഒരു നൂറു ചോദ്യചിഹ്നങ്ങൾ തിരിച്ചു കിട്ടിയപ്പോ, കരിമഷി എഴുതിയ ആ കറുത്ത കണ്ണുകൾ തന്നിലേക്ക് നീണ്ടപ്പോ അവൻ അറിയാതെ ഇറങ്ങിയിരുന്നു ആ കപ്പലിൽ നിന്നും...!!
എന്ത്യേ...?? എന്ന അവളുടെ പുരികൻ പൊക്കിയുള്ള ചോദ്യത്തിന് മറുപടിയായി രണ്ടു പുരികവും പൊക്കാൻ ഒരു ശ്രമം നടത്തി ഇല്ല പൊങ്ങുന്നില്ല , പിന്നെ ചോർന്നു പോയ സകല ധൈര്യവും തിരിച്ചെടുത്തു ഒരൊറ്റ ചോദ്യം '' ബസ് പോയോ '' ? ( '' ഒരു ബസ് പോലും ഓടാത്ത റൂട്ടാണ് അത് എന്നവൻ മറന്നുപോയിരുന്നു )... മറുപടിയായുള്ള തലയാട്ടികൊണ്ടു അവൾ നടന്നു പോകുന്നതും നോക്കി അവൻ അവിടെ മണിക്കൂറുകളോളം നിന്നു.... :(

പെട്ടെന്ന് ഒരു ശബ്ദം '' അച്ഛാ വാ പോകാം നേരം കുറേയായല്ലോ ''' ഓ സമയം കുറയായല്ലേ എന്ന് സ്വയം ഓർത്തുകൊണ്ട് അവൻ തിരിഞ്ഞു നടക്കുമ്പോ അവന്റെ മനസ്സിലത്രയും വര്ഷങ്ങള്ക്കു മുൻപുള്ള ആ ദിവസം ആയിരുന്നു... '' പറയാൻ മറന്നു വെച്ച ആ വാക്കുകൾ '''...!!

എന്നാലും അച്ഛാ എന്തൊക്കെയായിരുന്നു അന്ന് അച്ഛൻ പറയാതെ വിഴുങ്ങിയത് മകളുടെ ആ ചോദ്യത്തിന് മറുപടിയായി അയാൾ നേരെ നോക്കി '' ആ വളവു തിരിഞ്ഞു ആ പച്ച ചുരിദാറിൽ വെളുത്ത ഷാൾ ഉം ആയി അവൾ..ഇത്തവണ ഹൃദയമിടിപ്പോന്നും കൂടിയില്ല...അവളുടെ തലയിൽ ചെറിയ നര വന്നിട്ടുണ്ട്...പക്ഷെ ആ കണ്ണുകൾക്കു ഇപ്പോഴും ഒരേ തീവ്രത...നടന്നു അയാൾക്കഭിമുഖമായി നിന്നിട്ടു അവൾ പറഞ്ഞു '' Excuseme...?? ഇത്തവണ ചോദ്യചിഹ്നം കൊണ്ട് മൂടിയത് അയാൾ ആയിരുന്നു....'' വര്ഷം പത്തിരുപത് ആയില്ലേ, എല്ലാ വർഷവും ഈ പ്രണയ ദിവസത്തിൽ എന്നേം കൂട്ടി ഈ വളവിൽ വന്നു നില്കാറില്ലെ..??? ഇതേപോലെ ഞാൻ നടന്നു വരാറില്ലേ...എന്നിട്ടും ഇതുവരെ പറന്നിട്ടില്ലല്ലോ....ഇന്നെങ്കിലും പറ അന്ന് എന്നോട് പറയാൻ ആ കപ്പലിൽ ഒരുക്കി വെച്ചിരുന്ന വാക്കുകൾ...???

ആ ചോദ്യം കേട്ടപ്പോൾ അയാൾ ഒരു കൈകൊണ്ടു അവളെ ചേർത്തുപിടിച്ചു എന്നിട്ടു പറഞ്ഞു '' ചിലതു പറയാതിരിക്കുന്നതാണ് നല്ലത് എന്നാലല്ലേ അത് കേൾക്കാൻ കാത്തിരിക്കാൻ കഴിയൂ '' :) ...അമ്മെ അപ്പൊ ഈ വർഷവും ഇല്ല കേട്ടോ....!! അത് പറഞ്ഞ മകളെയും ആ ഉത്തരം കേൾക്കാൻ കാത്തിരുന്ന തന്റെ ഭാര്യയെയും ചേർത്തുപിടിച്ചു അയാൾ നടക്കുമ്പോ കേട്ടു ഒരു ബസിന്റെ ഹോൺ ശബ്ദം....ദേ നിങ്ങൾ അന്ന് അറിയാതെ ആണെങ്കിലും ചോദിച്ചില്ലേ ബസ് പോയൊന്നു..??? ദാ പോണു..അവൾ അത് പറയുമ്പോ അയാൾ ഓർത്തു നെഞ്ചിൽ പേരെഴുതി വെച്ച് കാത്തിരുന്നാൽ എന്തും നമ്മിലേക്ക്‌ വരും അതിപ്പോ ബസ് റൂട്ട് പോലും ഇല്ലാത്ത സ്ഥലത്തുകൂടി ബസ് ആണെങ്കിൽ പോലും... <3 <3സുരാജ് സുധൻ

No comments:

Post a Comment