Friday 2 December 2016

പ്ളീസ് "നോട്ട് "ദിസ്

ശമ്പളം വന്നില്ലേ മോനെ ? അച്ഛന്റെ ചോദ്യം കേട്ടപ്പോ പറയണമെന്നു തോന്നി "പട്ടിക്ക് മുഴുവൻ തേങ്ങാ കിട്ടിയപോലെ ബാങ്കിൽ വന്നു കിടപ്പുണ്ട് പക്ഷെ ആറു ദിവസം കൊണ്ടേ വീട്ടിലേക്കുള്ളത് ഗഡുക്കളായി എടുക്കാൻ പറ്റുന്നു. പിന്നെ ഓർത്തു "രാഷ്ട്രത്തിന്റെ ഉയർച്ചക്കും ഉന്നമനത്തിനും വേണ്ടിയല്ലേ"  കുഴപ്പമില്ല അച്ഛൻ കുറച്ചു കാക്കട്ടെ....അല്ല ശേഷം എന്തുണ്ട് കൈയിൽ സ്വയം ചിന്തിച്ചു ഒരു നൂറിന്റെ നോട്ടും ഒരു ഇരുപത്തിന്റെ നോട്ടും..ശമ്പളം വന്നുന്നു അറിഞ്ഞപോ തന്നെ വെച്ച് പിടിച്ചു ATM ലേക്ക് പക്ഷെ ക്യൂ കണ്ടപ്പോ രാത്രി ചെല്ലാന്ന് വെച്ചു, രാത്രിയായപ്പോ ഊരുതെണ്ടിയെപ്പോലെ കുറെ അലഞ്ഞു ഒരു 2500 നായി പക്ഷെ കേരളമല്ലേ ഞാൻ ചിന്തിച്ചപോലെ ഒരു 1000 പേരും ചിന്തിച്ചു കാണും..ATM  കൾ കാലി അപ്പോഴൊക്കെ കാറ്റിലൂടെ ഒരു ശബ്ദം ഒഴുകിയെത്തി "മേരെ പ്യാരി ദേശവാസിയോം " നന്നേ ദേഷ്യം വന്നെങ്കിലും  പിന്നെ ഓർത്തു രാഷ്ട്രത്തിന്റെ ഉയർച്ച...സഹിക്കാം...!!

ഡിസംബർ ആയി തണുപ്പ് തുടങ്ങി അമ്മക്കാണെങ്കിൽ ചെറിയ ശ്വാസം മുട്ടുമുണ്ട് ഹോസ്പിറ്റലിൽ പോണം പക്ഷെ കാശ് അത് അക്കൗണ്ടിൽ സുരക്ഷിതമായി ഉണ്ട്..ഇനി കാർഡ് കൊണ്ടുപോയി സ്വൈപ്പാം എന്ന് വിചാരിച്ച സ്ഥിരം പോണ ഹോസ്പിറ്റൽ അതില്ലാന്നു. ബാങ്കിൽ പോയി ചെക്ക് കൊടുത്തു മാറിക്കൂടെ എപ്പോഴും ചെക്ക് വെക്കുന്ന കൂട്ടുകാരൻ ചോദിച്ചപ്പോഴാണ് ആ ബുദ്ധി വന്നത് നേരെ ഓടി അലമാര തുറന്നു എല്ലാം വലിച്ചു പുറത്തിട്ടു നോക്കി ചെക്ക് ബുക്ക് ഒഴിച്ച് ബാക്കി എല്ലാ ബുക്കും അവിടെ ഉണ്ട്..അപ്പൊ തന്നെ ബാങ്കിൽ വിളിച്ചു ചെക്ക് ബുക്ക് വേണം "തീർച്ചയായും തരാം സർ  7  വർക്കിംഗ് ഡേയ്‌സിനുള്ളിൽ " ഓർത്തപ്പോ ദേഷ്യം കൊണ്ട് മുഖം ചുവന്നു..കഷ്ടപ്പെട്ട് അധ്വാനിച്ചു ഉണ്ടാക്കിയ കാശ് എടുക്കാൻ പറ്റില്ലാന്ന് "കൊല്ലണ്ടേ " അപ്പോഴും ഹാളിലെ റേഡിയോയിൽ നിന്നും അതെ ശബ്ദം ഉയർന്നു കേട്ടു "" "മേരെ പ്യാരി ദേശവാസിയോം"..മണ്ണാങ്കട്ട..മേരെ*#@$..എന്നൊക്കെ മനസ്സിൽ വന്നതാ പിന്നെ ഓർത്തു ഇല്ല രാഷ്ട്രത്തിനു വേണ്ടി സഹിക്കണം...സഹിച്ചേ തീരു..!!

തിരക്കുള്ള സമയത്തു തീയേറ്ററിൽ പോലും ബ്ലാക്കിൽ ടിക്കറ്റ് എടുത്തു പരിചയമുള്ള ഞാൻ അങ്ങനെ സമാധാനത്തോടെ ക്യൂ നിന്ന് ഒരുകണക്കിന് 2500 എടുത്തു...മാസാവസാനം കടം തന്ന ഓഫീസ് സുഹൃത്തുക്കൾക്ക് അത് തിരിച്ചു കൊടുത്തു കഴിഞ്ഞപ്പോ 2000 ന്റെ പുതിയ നോട്ട് മാത്രമായി കയ്യിൽ...എന്നാലും അതുമായി പലചരക്കുകടക്കാരൻ തങ്കച്ചന്റെ അടുത്ത് ചെന്നപ്പോ സ്നേഹത്തോടെ എന്നാൽ മനസ്സിൽ നന്നായി വരും എന്ന രീതിയിൽ ഒറ്റ ഡയലോഗ് "  ഇതുകൊണ്ടു ഞാൻ എന്നാ കാട്ടാനാ മോനെ അതിനുള്ള കച്ചവടം ഇവിടെ ഇല്ല മോനെ" ,വീട്ടിൽ വരുന്ന മീന്കാരന് ചേട്ടനും റേഷൻ കട കാരനും ആ 2000  നെ നോക്കി പുഛിച്ചപ്പോ പകച്ചു പോയി എന്റെ ബാല്യവും കൗമാരവും എല്ലാം...അവസാനം അത് താടി  വെച്ച ഗൃഹനാഥന്റെ കൈയിലേക്ക് കൊടുക്കുമ്പോ കൈ വിറച്ചിരുന്നു..ആ നോട്ടിൽ നോക്കിയിട്ടു പുള്ളി ചോദിച്ചു ഇത് ചില്ലറയായിട് കിട്ടോ മോനെ...പലസ്ഥലത് കൊടുക്കാനുള്ളതല്ലേ ???
നിസ്സഹായതയോടെ പേഴ്സിലെ ആ ഇരുപത് രൂപയെ നോക്കുമ്പോൾ വീട്ടിലെ ടീവിയിൽ നിന്നും വീണ്ടും ഉയർന്നു കേട്ടു ആ ശംബ്ദം " "മേരെ പ്യാരി ദേശവാസിയോം "...അപ്പൊ അടുക്കളയിൽ നിന്നും ഓടിവന്ന 'അമ്മ ടെറസിലേക്കു ഓടുന്ന കണ്ടു "കാറ്റും മഴക്കുമുള്ള സാധ്യത ഉണ്ടെന്നും പറഞ്ഞു".. പ്രകൃതി വരെ മനസിലാക്കിയ ആ ശബ്ദം വീണ്ടും കേട്ടപ്പോ കണ്ണുകളിൽ ഇരുട്ടു കയറി പക്ഷെ അപ്പോഴും മനസിൽ ഓർത്തു "രാഷ്ട്രത്തിന്റെ ഉയർച്ചക്കും ഉന്നമനത്തിനും വേണ്ടിയല്ലേ" സഹിക്കാം സഹിച്ചേക്കാം അല്ല സഹിച്ചു കൊണ്ടെയിരിക്കാം...!!!


Saturday 5 November 2016

ഐ ഫോൺ സിക്സ് എസും പിന്നെ സിരി അളിയനും



ആർക്കോ മുഴുവൻ തേങ്ങാ കിട്ടിയപോലെ ഒരു ഐ ഫോൺ സിക്സ് എസ് കൈയിൽ കിട്ടിയിട്ടുണ്ട് സ്ലോ മോഷൻ വീഡിയോ ഒക്കെയുണ്ട് അളിയൻ വൈകുന്നേരം ഈ വഴി വാ കാണിച്ചു തരാം, അവന്റെ ആ വാക്കും കേട്ട് വൈകുന്നേരം ജോലിയും കഴിഞ്ഞു അവന്റെ വീട് വഴി വച്ചുപിടിച്ചു അവിടെ ചെന്നപ്പോ വീടിന്റെ മുൻപിൽ ഒരാൾക്കൂട്ടം.. പെട്ടെന്ന് ടെൻഷൻ ആയി ആൾക്കൂട്ടത്തിനിടയിലേക്ക് ചെന്നപ്പോ പേടിച്ച പോലെയുന്നുമില്ല  ആ സുഹൃത് ഐ ഫോൺ പരിചയപ്പെടുത്തുകയാണ് ആ നാട്ടുകാർക്ക്.. കവലകളിൽ തോളിൽ പലതും തൂക്കിയിട്ടു വീറോടെ വാചകമടിച്ചിരുന്ന ജഗതി ചേട്ടന്റെ ചില പെർഫോമൻസ് ആണ് ഓര്മ വന്നത്... എന്നെ കണ്ടതും അവൻ അടുത്തേക് വിളിച്ചു..ഒരു സെൽഫി ഒക്കെ എടുത്തു "ക്ലാരിറ്റി കണ്ടാ മോനെ " അവന്റെ ആ വാക്ക് കേട്ടപ്പോൾ മനസ്സിൽ ഓർത്തു "ആഹാ വരുംദിവസങ്ങളിൽ ഇവന് ഒരു 150 സെൽഫികൾ ഡിലീറ്റ് ചെയ്യേണ്ടി വരും... അങ്ങനെ ഫേസ്ബുക് പ്രൊഫൈൽ പിക്‌നെ കുറിച്ചൊക്കെ ഞൊടിയിടയിൽ ഓർത്തു നിക്കുമ്പോൾ അവൻ ആ നാട്ടുകാരോട്  പറയുന്ന കേട്ടു, "ന്റെ ചേട്ടാ മൊബൈൽ ലോക്ക് മാറ്റി കലണ്ടർ കണ്ടുപിടിച്ചു ഡേറ്റ് ഒക്കെ നോക്കാൻ പണിയല്ലേ ചേട്ടന് ഇന്നത്തെ ഡേറ്റ് അറിഞ്ഞപോരെ ഒരു മിനിറ്റ് താ " അതും പറഞ്ഞു കുഞ്ഞു ജാടയോടെ അവൻ ആ ഐ ഫോൺ സിക്സ് എസ് ന്റെ താഴെ ചുണ്ടു ചേർത്ത് പറഞ്ഞു "സിരി  സിരി  പ്ളീസ് ഓപ്പൺ കലണ്ടർ ...: എന്നിട്ട് നാട്ടുകാരുടെ മുഖത്തു നോക്കി പറഞ്ഞു "ഇപ്പൊ വരും കലണ്ടർ " ഒരു മിനിറ്റ് കഴിഞ്ഞിട്ടും സിരി കലണ്ടർ കൊണ്ടുവന്നില്ല അവൻ ചെറുതായി ചമ്മി പക്ഷെ ആ കുഞ്ഞു ജാഡയെ വീണ്ടും ആവേശത്തോടെ കൊണ്ടുവന്നു പറഞ്ഞു "നെറ്റ്‌വർക്ക് പ്രോബ്ലം, എന്താ ചെയ്യാ ഒരു ടവർ മേടിച്ചു വീടിന്റെ സിറ്റൗട്ടിൽ വെക്കണംന്ന് തോന്നുന്നു...ഒന്നൂടെ ട്രൈ ചെയ്യാം "സിരി  സിരി  ( ചതിക്കല്ലേ )പ്ളീസ് ഓപ്പൺ കലണ്ടർ. പക്ഷെ സിരി  വീണ്ടും ചതിച്ചു നാട്ടുകാർക്ക് മൂന്നാംപക്കത്തിനായി കാത്തിരിക്കാനുള്ള ക്ഷമ ഉണ്ടായില്ല അവർ പിരിഞ്ഞു പോയി പോകും വഴിക്കു സിറിക്കും സിറിയയുടെ ഓണർ ക്കും വിപ്ലവം തുടിക്കുന്ന വാചകങ്ങൾ സമ്മാനിക്കാനും അവർ മറന്നില്ല..ചുരുക്കം പറഞ്ഞ ഐ ഫോൺ സിക്സ് എസ് ന്റെ വില കുത്തനെ ഇടിഞ്ഞു ആ നാട്ടുകാരിൽ....!!

എല്ലാരും പിരിഞ്ഞു പോയപ്പോ അവൻ വിളറിയ മുഖത്തോടെ എന്റെ നേരെ നോക്കി പറഞ്ഞു "സിരി  ന്നു പറഞ്ഞ വരേണ്ടതാര്ന്നു ഇതിപ്പോ എന്താ വരാതെന്നു ആവോ "" അതും പറഞ്ഞോണ്ട് അവൻ തല ചരിച്ചു കൊണ്ട് പതിയെ പറയുന്നതു ഞാൻ കേട്ടു "ഡാ സിരി ", സിരി  അളിയാ പ്ളീസ് ഓപ്പൺ കലണ്ടർ കലണ്ടർ..!!..

ബട്ട് നോ ചാൻസ്..അവന്റെ മുഖം 100 സീറ്റ് കിട്ടുമ്മ്‌ന്നും പറഞ്ഞു അടുത്ത ഭരണത്തിന് തെയ്യാറെടുത്ത ഉമ്മച്ചൻ റിസൾട്ട് കണ്ട മാതിരിയായി, അത് പതിയെ മറച്ചു വെച്ച് അവൻ ഒരടി മുന്നോട് വെച്ചിട് പറഞ്ഞു അളിയാ കലണ്ടർ മാത്രല്ല നമ്മള് പേര് പറഞ്ഞു വിളിച്ചാൽ ഏത് ഫോട്ടോയും സിറി ഓപ്പൺ ആക്കി കാണിക്കും.... ഉം ശെരിയായിരിക്കും പക്ഷെ മനസറിഞ്ഞു പ്രാർത്ഥിച്ചു വിളിക്കണമായിരിക്കും അല്ലെ " എന്നെ കൊണ്ടാവുന്ന രീതിയിൽ ഞാൻ നിന്ന് തേച്ചു അവനെ.. പോടാപ്പാ ഞാൻ കാണിച്ചുതരാം നീ കണ്ടോ " സിരി  സിരി പ്ളീസ് ഓപ്പൺ മൈ അച്ഛൻ ഫോട്ടോ  "
പക്ഷെ  സിരി  വീണ്ടും ചതിച്ചു അച്ഛനെ കൊണ്ടൊന്നില്ല അതിന്റെ ദേഷ്യത്തിൽ അവൻ കുറച്ചു ഉറക്കെ വീണ്ടും അപേക്ഷിച്ചു "സിരി  സിരി  പ്ളീസ് ഓപ്പൺ മൈ അച്ഛൻ ഫോട്ടോ  "പെട്ടെന്ന് കറന്റ് പോയി,,ഞങ്ങൾ ഒന്ന് ഞെട്ടി ഓജോബോർഡ് കളിച്ച ഒരു ഫീൽ പെട്ടെന്ന് ഒരു മെഴുകുതിരി വെട്ടം പുറകിൽ എത്തി ആ വെളിച്ചത്തിനടുത് നിന്നും ഇങ്ങനെ കേട്ടു " എന്തിനാ മോനെ വിളിച്ചേ ? ഏത് സിരിയാ വന്നത് ??.... അത് അവന്റെ അച്ഛൻ ആയിരുന്നു... എന്ത് പറയണം എന്നറിയാതെ നിന്ന അവന്റെ മുഖത്തു നോക്കി ഞാൻ പറഞ്ഞു "സിരിയെ സമ്മതിക്കണം ഐ ഫോൺ സിക്സ് എസ് നെയും വീട്ടിലുള്ള അച്ഛനെ വരെ ഓപ്പൺ ആക്കി മുന്നിൽ എത്തിക്കും അല്ലെ അളിയാ "..!! ആ വാചകങ്ങൾക്കു കൌണ്ടർ അടിക്കാൻ അവൻ തയാറായില്ല കാരണം അവന്റെ അച്ഛനോട് ആരാണ് ഈ
സിരി  എന്ന് പറയും എന്നുള്ള വലിയ ചിന്തയിലായിരുന്നു അവൻ..ജാഡ കെടന്നിടത് ആട് പോലെയായ പാവം അവൻ...!!


Thursday 7 April 2016

സെയില്സ് മീറ്റ്‌

സന്തോഷത്തോടെയുള്ള ഒരു ഗുഡ് മോര്നിംഗ്...കോൺഫറൻസ് റൂമിന്റെ വാതിൽ അടഞ്ഞ ആ നിമിഷത്തിൽ സന്തോഷത്തിന്റെ മുഖം പൈശാചീകമാകുന്നു..മുറി ഇംഗ്ലീഷിൽ ഫിഗറുകളോട്  മൽപ്പിടുത്തം നടത്തുമ്പോ ബോംബയിലെ ഏതോ കാട്ടുതെരുവിൽ നിന്നും വന്ന ആ മുട്ടതലക്കാരന്റെ വായിൽ നിന്നും ഭരണി രാഗത്തിൽ അച്ഛന്നും അമ്മയ്ക്കും എന്തിനു അച്ഛന്റെ അച്ഛന് വരെ കേട്ടു നല്ല ആംഗലേയ രാഗത്തിലുള്ള തെറി...സഹായത്തിനായി " ധൈര്യായിട്ട് ഇരി കൂടെ ഞാൻ ഇല്ലെ " എന്ന് പറഞ്ഞ ഡെയിലി കാണുന്ന സ്വന്തം മലയാളി ബോസ്സിനെ നോക്കി, അംബിയിൽ നിന്നും അന്യനിലെക്ക് മാറുന്ന ആ ക്രൂരത എനിക്ക് മനസ്സിലായത് ഡിയർ എന്നാ വാക്കിൽ നിന്നും fucker എന്നാ വാക്കിലെക്കുള്ള പരിണാമത്തിലായിരുന്നു...

എല്ലാ അക്രമങ്ങൾക്കും എതിരെ " will do സർ " എന്ന് പറഞ്ഞു തോഴുകുമ്പോ ചിന്തിച്ചത് ചന്ദു പോലും തൊട്ടു പോകുന്ന തലത്തിലുള്ള ചതി ചെയ്ത, കരിമീനും ചെമ്മീനും എന്തിനു ഗുരുവായൂര് പോയപ്പോ ഗുരുവായൂരപ്പന്റെ ഫോട്ടോ വരെ മേടിച്ചു കൊടുത്ത സ്വന്തം അരുമ ബോസ്സിന്റെ കാലുമാറ്റത്തെ കുറിച്ചായിരുന്നു..പുതിയ ജോലിയെ കുറിച്ച് ചിന്തിച്ചു കൊണ്ട് പാർസൽ കിട്ടിയ ബിരിയാണിയിലെ ചിക്കൻ കാൽ കടിച്ചു വലിക്കുമ്പോ സ്വന്തം ബോസ്സ് സോണൽ ബോസ്സ് എന്നാ മോട്ടതലയനോട് പറയുന്ന കേട്ടു " he is a good  singer & painter " Oh Is It Good Good എന്നാ ആ സോണൽ മൊതലാളിയുടെ അഭിനന്ദനം കൂടിയായപ്പോ ഞാൻ ഓർത്തു വേറെ ജോലികൊന്നും പോവണ്ട ഇവിടെ മതി... " dear u have to practise k അതുകൂടി ആ സോണൽ മുതലാളി കൂട്ടിചെർതപ്പൊ വീണ്ടും ഒരാശ്വാസം again  Fucker to ഡിയർ...!!

ആ ആശ്വാസത്തിൽ ആ ഹോട്ടൽ റൂമിന്റെ ഒരു ഒഴിഞ്ഞ കോണിൽ വന്നു ടെൻഷൻ മൊത്തം പൊക യായി വലിച്ചു വിടുമ്പോ അവിടെയും വരുന്നു മൈ ബോസ്സ്  & സോണൽ ബോസ്സ്... " Dear എക്സ്ട്രാ ഉണ്ടോ ? എന്നാ ആ ചോദ്യത്തിനു മുനിൽ മൂന്ന് രൂപയുടെ ആ ലോക്കൽ സിഗരറ്റ് മടിച്ചു നീട്ടി... 16 രൂപയുടെ സിഗരറ്റ് വലിക്കുന്ന അതെ പ്രൗഡ്ഡിയോടെ അവർ അത് വലിച്ചു വിടുമ്പോ തോന്നി... ഇതുപോലുള്ള കാര്യങ്ങളിൽ അല്ലേലും പോസ്റ്റും designation um ഒന്നും ആരും നോക്കാറില്ലല്ലോ...

കോൺഫറൻസ് റൂമിന്റെ വാതിൽ വീണ്ടും അടഞ്ഞു..ബട്ട്‌ ഇത്തവണ കുറച്ച ആത്മവിശ്വാസത്തിൽ ആയിരുന്നു സോണൽ ബോസ്സ് കൈയിലായില്ലേ...അപ്പൊ ദാണ്ടെ വരുന്നു പുള്ളീടെ ചോദ്യം " വാട്ട്‌ ഈസ്‌ യുവർ കമ്മിട്മെന്റ്റ് ഫോർ നെക്സ്റ്റ് ഇയർ ??? വായിൽ കിട്ടിയത് പെട്ടെന്ന് പറഞ്ഞപ്പോ ദാ വീണ്ടും Dear റ്റു Fucker . അല്ല സർ നമ്മൾ നേരത്തെ എന്റെ സിഗരറ്റ്  വലിച്ച് , കളി തമാശയൊക്കെ പറഞ്ഞു ചിരിച്ചു....പൂർത്തിയാക്കാൻ അനുവദിച്ചില്ല അതിനു മുന്നേ വന്നു..5 fuckum 3 Iditum .

അതെല്ലാം ഏറ്റുവാങ്ങി നാളെ ഈ കോപ്പിൽ നിന്ന് ചാടണം എന്ന് ഉറപ്പിച്ചു കണ്ണിൽ കണ്ടവര്ക്ക് ട്രോഫി കൊടുത്തപ്പോ വിമ്മിഷ്ടതോടെ കൈ അടിച്ചു ഒരു വിധത്തിൽ ഇറങ്ങി.. അപ്പൊ പെട്ടെന്ന് പുറകെ നിന്ന് വിളി മൈ ബോസ്സ് ആണ് ഡിയർ evening പാർട്ടി ഉണ്ട് പോകല്ലേ...പോടാ പുല്ലേ Fucker എന്ന് വിളിക്കാൻ അല്ലെ പിന്നെ മനസിലോർത്തു എന്തായാലും നാളെ resign  ചെയ്യണം ഇന്നത്തെ പാർടിയിൽ കിട്ടുന്നത് മൊത്തം ഫ്രീ ആയി വലിച്ച് കേറ്റണം എന്നിട്ട് ആ മൊട്ട്ടയെ രണ്ടു തെറിയും പറഞ്ഞു പോണം !!

5 ആമത്തെ പെഗും വലിച്ച് കെട്ടി ആടി തുള്ളുന്ന മോട്ടയെ തെറി പറയാൻ ചെന്നതും ഒരു കേട്ടിപിടുതം എന്നിട്ട് ഒരു ഡയലോഗ് " hey  My Dear you are the real talented person in  My team , Common Lets Enjoy " അന്ധം വിട്ടു കുന്തം വിഴുങ്ങിയ പോലെ നിന്നപ്പോ പെട്ടെന്ന് കവിളിൽ ഒരു ഉമ്മ " മൈ ബോസ്സ് ".. എന്റെ ടീമിലെ എന്റെ ശക്തിയ ഇവൻ ഹി ഈസ്‌ ലൈക്‌ എ ബ്രദർ ഫോർ മി" മൈ ബോസ്സ് പറഞ്ഞു മുഴുവിപ്പിച്ചപ്പോ മനസ്സിൽ ഒരു വിഗ്രഹം തകര്ന്ന്നു വീണു ചിയാൻ വിക്രമിന്റെ ആയിരുന്നു അത്.. വിക്രം അന്യനിൽ ചെയ്തതിനെക്കാൾ എത്ര പെർഫെക്റ്റ്‌ ആയിട്ടാ എന്റെ ബോസ്സ് മാറുന്നത്..രാവിലെ അംബി മീറ്റിംഗിൽ അന്യൻ ദ ഇപ്പൊ റെമോ....അപ്പോഴൊക്കെ Fucker എന്നാ വാക്ക് ചുറ്റും പറന്നു നടന്നു പക്ഷെ നെഞ്ചിൽ മറ്റൊരു വാക്ക് കേറി സ്ഥാനം പിടിച്ചു കളഞ്ഞു " ബ്രദർ "

ഒന്നലോചിച്ചപ്പോ ശെരിയാ പത്തു മുപ്പത് Fucker വർഷത്തിൽ ഒരു ദിവസം എല്ലാരുടെം മുന്നില് വെച്ച് കേൾകണ്ട വരും എന്നല്ലേ ഉള്ളു ബാകി എല്ലാ ദിവസവും മൈ ബോസ്സിന്റെ ബ്രദർ അല്ലെ താൻ...പിന്നെ ഒന്നും ആലോചിച്ചില്ല മൈ ബോസ്സിനെയും സോണൽ ബോസ്സിനെയും കെട്ടിപിടിച്ചു ഡാൻസ് ഓടു ഡാൻസ്...

വാൽകഷണം- ഇപ്പോഴും അന്യം നിന്ന് പോകാതെ ചില സൊകാര്യ ദുഖങ്ങളും വലിയ അംഗീകാരങ്ങളും, ഉച്ചക്കൊരു ബിരിയാണിയും പകല് മുഴുവൻ  Fucker വിളികളുമോക്കെയായി  സെയില്സ് മീറ്റുകൾ എങ്ങും നടക്കാറുണ്ട്...ഒരു പക്കാ ആസൂത്രണം ചെയ്തൊരു നാടകം പോലെ ഒരു സെയില്സ് മീറ്റ്‌