Wednesday 29 January 2014

ഒരു കുഞ്ഞു കണ്ടുപിടുത്തം...



അപരിചിതത്ത്വം നിറഞ്ഞ ലോകത്തില്‍ നിന്ന് ചിലരുടെ എല്ലാം എല്ലാം ആയേക്കാവുന്ന ലോകത്തിലേക്ക്‌ എത്തിപ്പെടാന്‍ കാരണമാകുന്ന ഒരു വാക്ക്....” Kooi “

ജാതിമതവര്‍ഗപ്രായ ഭേദമന്യേ ആര്‍ക്കും ആരെയും തോണ്ടി വിളിക്കാവുന്ന ഒരു വാക്ക്..”Kooi “

സാഹോദര്യത്തിലും...സൌഹൃദത്തിലും..പ്രണയത്തിലും ഒരു തുടക്കത്തിനായി എല്ലാവരും ഒരുപോലെ ആശ്രയിക്കുന്ന ഒരു വാക്ക്... ..”Kooi“

ചാറ്റ്ബോക്സ്‌ലെയും മെസ്സന്‍ജറിലേയും ഹരിശ്രീ കുറിക്കുന്ന വാക്ക്... ..”Kooi“

ഇത്തരത്തില്‍ മലയാളികള്‍ക്ക് ഒഴിച്ച്കൂടാന്‍ വയ്യാത്ത ഈ മംഗ്ലീഷ്കാരന്‍ എവിടെ എങ്ങനെ എപ്പോ ജനിച്ചു എന്ന് അന്വേഷിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല...ഒന്നുറപ്പാണ് തേങ്ങയിടാന്‍ തെങ്ങിന്റെ മുകളില്‍ കയറി ഇരിക്കുന്ന ചേട്ടന്മാര്‍ താഴെനിന്ന് മാറിക്കോ എന്ന അര്‍ത്ഥത്തില്‍ പുറപ്പെടുവിക്കുന്ന “ Pooi “ എന്ന വാക്ക്മായി നമ്മുടെ Kooi എന്ന വാക്കിന് എന്തോ ബന്ധമുണ്ട്...അതെ അക്കരെയുള്ള കടത്തുവെള്ളത്തിനായി നമ്മള്‍ വിളിയാട്ടുന്ന Pooi “ എന്നാ വാക്കിന്റെ സ്വന്തം സഹോദരന്‍ അല്ലെ ഈ Kooi...???  അതോ കസിന്‍ ബ്രദര്‍ ആണോ..??? എന്തായാലും ഒരു അമ്മ പെറ്റ മക്കളെ പോലെ ഇവര്‍ നമ്മുടെ ജീവിതത്തില്‍ വിളയാടികൊണ്ടിരിക്കുകയാണ്.....ഒരുവന്‍ കൂവലിലൂടെയും മറ്റൊരുവന്‍ ചാറ്റിങ്ങിലൂടെയും....!!

Anyway തകര്‍ക്ക് മച്ചന്മാരെ......!!

അതേയ്..കൂയ്...പൂയ്...കേള്‍ക്കുന്നുണ്ടോ....!!




Sunday 19 January 2014

Variety അല്ലെ..??

പലരില്‍ നിന്നും അവന്‍ കേട്ടു " വെത്യസ്തത അതാണ് ഈ കാലത്ത് വേണ്ടത്...വെത്യസ്തമായുള്ള ചിന്തകള്‍ ആണ് ഏവര്‍ക്കും വേണ്ടത്...നീ വെത്യസ്തമായുള്ള എന്തെങ്കിലും തേടിപിടിക്കൂ...!!

അവന്‍ മനസില്ലോര്‍ത്തു അതെ മാറണം...വെത്യസ്തമായി മാറണം...ആരും ചിന്തികാത്ത രീതിയില്‍ ചിന്തിക്കണം...അങ്ങനെ വെത്യസ്തത തേടി അവന്‍ യാത്രയായി..!!

ആരും പോകാത്ത വഴിയിലൂടെ അവന്‍ നടന്നു..മുള്ളുകള്‍ക്ക് മേലെ അവന്‍ കിടന്നു..കായ്കളും ഇലകളും അവന്‍ ആഹാരമാക്കി...താടിയെ അവന്‍ വളരാന്‍ വിട്ടു..വെത്യസ്തത തേടിയുള്ള യാത്രകളില്‍ കുളിക്കാനും പല്ല് തേക്കാനും വരെ അവന്‍ മറന്നു പക്ഷെ ആ യാത്ര അവന്‍ തുടര്‍ന്ന്കൊണ്ടിരുന്നു...!!

ഒരു നാള്‍ വീട്ടുക്കാര്‍ അടക്കം പറഞ്ഞു തുടങ്ങി ഭ്രാന്തായി എന്ന്...അവന്‍ പുച്ഛത്തോടെ മനസ്സിലോര്‍ത്തു വീട്ടുക്കാര്‍ക്ക് ഭ്രാന്തായി അല്ലെങ്കില്‍ എന്റെ വെത്യസ്തത തേടിയുള്ള ഈ യാത്രയെ ഇങ്ങനെ നോക്കി കാണുമോ...???

മറ്റൊരു നാള്‍ കൂട്ടുക്കാര്‍ അടക്കം പറഞ്ഞു തുടങ്ങി ഭ്രാന്തായി എന്ന്...അവന്‍ പുച്ഛത്തോടെ മനസ്സിലോര്‍ത്തു കൂട്ടുക്കാര്‍ക്ക് ഭ്രാന്തായി അല്ലെങ്കില്‍ എന്റെ വെത്യസ്തത തേടിയുള്ള ഈ യാത്രയെ ഇങ്ങനെ നോക്കി കാണുമോ...???

പിന്നൊരു നാള്‍ അവന്റെ കാമുകിയും അടക്കം പറഞ്ഞു തുടങ്ങി ഭ്രാന്തായി എന്ന്...അവന്‍ പുച്ഛത്തോടെ മനസ്സിലോര്‍ത്തു അവള്‍ക്കും ഭ്രാന്തായി അല്ലെങ്കില്‍ എന്റെ വെത്യസ്തത തേടിയുള്ള ഈ യാത്രയെ ഇങ്ങനെ നോക്കി കാണുമോ...???

ഒടുവിലൊരു നാള്‍ സമൂഹം ഉറക്കെ പറഞ്ഞു തുടങ്ങി അവനു ഭ്രാന്തായി എന്ന്...അവന്‍ പുച്ഛത്തോടെ മനസ്സിലോര്‍ത്തു സമൂഹത്തിനും ഭ്രാന്തായി അല്ലെങ്കില്‍ എന്റെ വെത്യസ്തത തേടിയുള്ള ഈ യാത്രയെ ഇങ്ങനെ നോക്കി കാണുമോ...???

അതൊന്നും ഗൌനിക്കാതെ അവന്‍ വെത്യസ്തത തേടി വീണ്ടും അലയാന്‍ തുടങ്ങി..പക്ഷെ അവനു പക്ഷെ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല...അവസാനം ഭ്രാന്തമായ ഈ സമൂഹത്തില്‍ നിന്ന് മുക്തി തേടി വെത്യസ്തമാര്‍ന്ന മറ്റൊരു ലോകത്തേക്ക് യാത്രയാകാന്‍ അവന്‍ തീരുമാനിച്ചു...അങ്ങനെ വെത്യസ്തമായ രീതിയില്‍ ഒരു മരത്തില്‍ വടം കൊണ്ട് ഒരു കെട്ടുകെട്ടി മറുകെട്ട് തന്റെ കഴുത്തിലും കെട്ടി....തൂങ്ങിയാടുന്നതിനു മുന്‍പ് ഭ്രാന്തമായ ഈ സമൂഹത്തെ നോക്കി അവന്‍ ഉറക്കെ പാടി...കണ്ണുകള്‍ അടച്ചു പാടി....പെട്ടെന്ന് അവിടേക്ക് ഓടിയെത്തിയ ഒരു വിറകുവെട്ടുകാരന്‍ പറഞ്ഞു ഹേയ് ഭ്രാന്താ ഒരുപാടു പാട്ടുകള്‍ കേട്ടിട്ടുണ്ട് പക്ഷെ നിന്റെ ഗാനം വളരെ വെത്യസ്തമാണ്....ഇനിയും പാടുകേള്‍ക്കാന്‍ ഞാന്‍ ഉണ്ട്...!!

ഭ്രാന്താ എന്ന വിളികേട്ടപ്പോള്‍ അവന്റെ കരണം നോക്കി ഒന്ന് പൊട്ടിക്കാന്‍ കൈ തരിച്ചു എങ്കിലും താന്‍ നേടി നടന്ന വെത്യസ്തത തന്റെ പാട്ടിലുണ്ട് എന്നറിഞ്ഞപ്പോള്‍ അവന്‍ സന്തോഷത്താല്‍ തുള്ളി പക്ഷെ ചാടിയില്ല കാരണം ചാടിയാല്‍ ആ വടത്തിന്റെ കേട്ട് മുറുകും...പതിയെ അവന്‍ വിളിച്ചു സഹോദരാ എന്റെ അടുത്തേക്ക് ഒന്ന് വരൂ ഈ വടം കഴുത്തില്‍ നിന്ന് ഒന്ന് അഴിക്കാന്‍ സഹായിക്കു...

അങ്ങനെ ആ വിറകുവെട്ടുകാരന്‍ ആ കെട്ടഴിച്ചു തുടര്‍ന്ന് അയാള്‍ അയാളുടെ പാട്ടുകളുടെയും കെട്ടുകള്‍ അഴിച്ചു.....നീ എന്തിനു ഈ കാട്ടിലെത്തി എന്ന ചോദ്യത്തിനു ഭ്രാന്തമായ സമൂഹത്തില്‍ നിനും വെത്യസ്തത തേടിയാണ് എന്ന് അവന്‍ മറുപടി പറഞ്ഞു...ആ വിറകുവെട്ടുകാരന്‍ ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു " സത്യത്തില്‍ നിനക്കാണോ ഭ്രാന്ത്‌ അതോ സമൂഹത്തിനോ..??? നിന്റെ കൈയ്യിലുള്ള പാട്ടിന്റെ വെത്യസ്തതയെ കാണാന്‍ കഴിയാതെ ആരോ പറഞ്ഞ വെത്യസ്തത തേടി അലഞ്ഞ നീ അല്ലെ ഭ്രാന്തന്‍....,....ഇനിയെങ്കിലും നിര്‍ത്തൂ നിന്റെ ഭ്രാന്തന്‍ യാത്രകള്‍ മറ്റുള്ളവര്‍ക്ക് ചെവി കൊടുക്കാതെ പോകു നിന്റെ കൈയിലുള്ള പാട്ടുകള്‍ സമൂഹത്തിനു നല്‍കു അവര്‍ നിന്നെ അംഗീകരിക്കും....!!

ആ വിറകുവെട്ടുകാരന്റെ കൈയില്‍ നിന്നും കിട്ടിയ പോസിറ്റീവ് എനര്‍ജിയുമായി അവന്‍ തിരികെ സമൂഹത്തിലേക്കു ഓടുമ്പോള്‍ അവന്‍ തീരുമാനിച്ചു ഈ നീലാകാശത്തില്‍ ചുവന്ന ഭൂമിയില്‍ എന്റെ തീരുമാനങ്ങള്‍ ആണ് എന്റെ വിധി.......!!

ആ ഓട്ടം കണ്ടു നിന്ന വിറകുവെട്ടുകാരന്‍ ആവട്ടെ മനസ്സില്‍ ഓര്‍ത്തു " ഇനി ഇവനും മറ്റൊരു രാമായണം രചിക്കോ..??? ജൂനിയര്‍ വാല്മീകി ആകുമോ? രചിച്ചാല്‍ അതില്‍ ഒരു റോള്‍ കിട്ടിയാല്‍ മതിയായിരുന്നു....!!

വാല്‍കഷണം- ചിലര്‍ക്ക് ചിലര്‍ പറയുമ്പോള്‍ മാത്രമാണ് സ്വയം കഴിവുകള്‍ മനസിലാകുന്നത്..മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് വെത്യസ്തതക്കായി ഓടുമ്പോള്‍ ഒന്നോര്‍ക്കുക നിങ്ങളുടെ ഉള്ളില്‍ തന്നെയുള്ള വെത്യസ്തതയെ കാണാതെ ആണ് നിങ്ങള്‍ ഓടുന്നത്...!!


Monday 13 January 2014

My Childhood Photo

My Childhood Photo അതായിരുന്നു ആ ഫോട്ടോയുടെ ക്യാപ്ഷന്‍..നല്ല തക്കുടു ചിങ്കുടു ആയ ഒരു Cute Baby....200 നുമുകളില്‍ ലൈക്കും കുറെ ഓമനത്തം വിളമ്പിയതു പോലെയുള്ള കമന്റ്സ്ഉം ഉണ്ട്..അതൊക്കെ കൊള്ളാം മനസ്സിലാകാത്ത ഒരു കാര്യം എന്താണെന്നു എന്ന് വെച്ചാല്‍ അവന്റെ ഇങ്ങനെയൊരു ഫോട്ടോ ഇതുവരെ ഞാന്‍ കണ്ടിട്ടില്ല..” എത്രയോ വട്ടം വീട്ടില്‍ പോയിട്ടുണ്ട്...വീട്ടുകാരോട് സംസാരിച്ചിട്ടുണ്ട് എന്നിട്ടും ഇതുവരെ ഞാന്‍ കണ്ടിട്ടില്ല..വര്ഷം 10 കഴിഞ്ഞതല്ലേ കൂട്ടുകാരന്‍ ആയിട്ട് അപ്പൊ ഇത് ഞാന്‍ കാണേണ്ടതല്ലേ...`FB യില്നോക്കിയിട്ട് വേണോ ഇതൊക്കെ ഞാന്‍ കാണാന്‍ “ എന്നൊക്കെ മനസ്സില്‍ പറഞ്ഞുകൊണ്ട് സബ്സിഡി ഇല്ലാത്ത ഗ്യാസ് സിലിണ്ടറിന്റെ വിലയേക്കാള്‍ വലിയ വിലയുള്ള പരിഭവവുമായി ഞാന്‍ അവന്റെ മൊബൈലിലേക്ക് റിങ്ങാന്‍ തുടങ്ങി....

അവിടെനിന്നു ഹലോ പറഞ്ഞപ്പോള്‍ തന്നെ മനസ്സില്‍ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു..അവനാണേല്‍ ഒന്നും മനസ്സിലായുമില്ല അവസാനം ഒരു പെരുമഴ പെയ്തു തോര്‍ന്നുനിന്ന അതേ പ്രതീതിയോടെ ഞാന്‍ ഒന്നുസൈലന്റ് ആയപ്പോള്‍ അവന്‍ ചോദിച്ചു “ ഡാ എന്താ പ്രശ്നം..?? എന്തിനാ നീ ഇത്രയും വിലകൂടിയ ചീത്ത പറയണേ? ഞാന്‍ എന്താ വഴി തടഞ്ഞു ഉപരോധം വല്ലോം നടത്തിയോ..??? അത്കേട്ടപോള്‍ ചിരിവന്നു എങ്കിലും മനസ്സിലെ ദെണ്ണത്തോടെ ഞാന്‍ പറഞ്ഞു നമ്മള്‍ എത്രകൊല്ലമായിട്ടു കാണാന്‍ തുടങ്ങിയതാടാ നീ അറിയാത്ത ഒന്നും എനിക്കില്ല അത് പോലെ ഞാന്‍ അറിയാത്ത കാണാത്ത ഒന്നും നിന്റെ ജീവിതത്തിലും എല്ലാ അതിപ്പോ ഒരുഫോട്ടോ ആണെങ്കില്‍ കൂടി പക്ഷെ നീ ഇന്നലെ ഫേസ്ബുക്കില്‍ ഇട്ട നിന്റെ Childhood Photo ?? അങ്ങനെ ഒരു ഫോട്ടോയുടെ കാര്യം നീ ഇതുവരെ പറഞ്ഞിട്ടുണ്ടോ? എന്തിനു...നമ്മളുടെ രണ്ടാളുടെയും കൊച്ചിലെയുള്ള ഫോട്ടോ എടുത്ത് ഒന്നാക്കി ഫേസ്ബുക്കില്‍ ഇടാന്നു പറഞ്ഞപ്പോ നീ എന്താ പറഞ്ഞെ? “ എന്റെ വീടില് അങ്ങനെ ഒരു ഫോട്ടോ ഒന്നുമില്ല ആ കാലത്ത് തന്തപ്പടിക്ക് അങ്ങനെ ഒരു വിചാരം ഉണ്ടായില്ല എന്ന് എന്നിട്ട് ഇപ്പൊ എവ്ടെനിന്നു വന്നടാ ആ ഫോട്ടോ..?????

എടാ അത്രേയുള്ളൂ കാര്യം....അവന്‍ ഒരു ചെറുചിരിയോടെ തുടര്‍ന്നു എന്റെ പൊന്നളിയാ സത്യത്തില്‍ അതെന്റെ ഫോട്ടോ ഒന്നുമല്ലടെയ് ഞാന്‍ നോക്കിയപ്പോ ഓഫീസിലെ മുഴുവന്‍ ആള്‍ക്കാരും ശിശുദിനത്തില്‍ അവരുടെ കുട്ടികാലത്തെ ഫോട്ടോ എടുത്ത് പോസ്റ്റുന്നു നമ്മളും മോശക്കാരനാകണ്ടല്ലോ എന്നോര്‍ത് ഗൂഗിള്‍ഭവനത്തില്‍ നിന്നു നല്ലൊരു ഫോട്ടോ എടുത്ത് ഫോട്ടോഷോപ്പ്ചേട്ടന്റെ സഹായത്തോടെ പോസ്റ്റിയതല്ലേ..??? അതൊക്കെ ആര് അന്വേഷിക്കാനാ..?കണ്ടാല്‍ ലൈക്‌കളും കമന്റ്‌കളും വാരികോരി കിട്ടും അല്ലാതെ എനിക്കെവിടെ അളിയാ Childhood Photo... അവന്റെ മറുപടി കേട്ടപ്പോ കല്‍ക്കരിവിതരണത്തില്‍ തെറ്റുപറ്റിയെന്നു സമ്മതിച്ച പബ്ലിക്‌ പ്രോസിക്യൂട്ടറുടെ അവസ്ഥ പോലായി ഞാന്‍....!!
ശേ,,,അയ്യേ ഇതിനായിരുന്നോ ഞാന്‍ അവനെ..??? എന്നാലും ഇവന്റെ ഒരു കൊണച്ച ബുദ്ധി...ഒരു ചെറിയ ചമ്മലോടെ ഞാന്‍ പറഞ്ഞു അളിയാ സംഭവം കലക്കീട്ടാ പിന്നേയ് ഈ മുഖത്തോട് ചെറുതായിട്ട് സാദൃശ്യം ഉള്ള ഒരു Childhood Photo ഉണ്ടോ എന്ന് നോക്കുമോ നമ്മുടെ ഗൂഗിള്‍തറവാട്ടില്‍...അമ്പടാ എന്ന ഭാവത്തോടെ അവന്‍ ഗൂഗിള്‍ തറവാടിന്റെ വാതില്‍ മലര്‍ക്കെ തുറക്കുമ്പോഴേക്കും എന്റെ മനസ്സില്‍ അപ്പോള്‍ ലൈക്‌കളുടെ പൂമഴ പെയ്തുതുടങ്ങിയിരുന്നു അതെ “ `A CHILDHOOD പൂമഴ”

വാല്‍കഷണം- മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന മഹത്ചനം പോലെ ഫോട്ടോ എന്തായാലും ലൈക്‌ കിട്ടിയാല്‍ മതി എന്നായി അവസ്ഥ....!!

എന്തായാലും ആചാരങ്ങള്‍ മുടക്കണ്ട നല്ല അന്തസ്സായിട്ടു ലൈക്കികോളൂ....!!

Saturday 11 January 2014

ശശി or സോമന്‍

മോഡേണ്‍ സ്റ്റൈല്കആളെകുറിച്ചും പുതിയ ഡ്രസ്സ്‌ സീരീസ്സുകളെകുറിച്ചുമൊക്കെ അവള്‍ വാചാലനാകുമ്പോഴാണ് പെട്ടെന്ന് ഡും ഡും എന്നൊരു ശബ്ദം കേട്ടത് അവള്‍ ചോദിച്ചു രാജ്കുമാര്‍ എന്താ ഒരു ശബ്ദം കേട്ടത്..??? പെട്ടെന്ന് ശബ്ദം കേട്ടഭാഗത്തേക്ക്‌ നോക്കി മൊബൈല്‍ മാറ്റിപിടിച്ചുകൊണ്ടു മനസ്സില്പ.റഞ്ഞു പണ്ടാരം ഒലക്കകൊണ്ട് അരി ഇടിക്കാന്‍ കണ്ട സമയം,,, അത് പിന്നെ അനു മമ്മി വെസ്റ്റേണ്‍ സോങ്ങ് വെച്ചിരിക്കുനതാ ഞാന്‍ അതിന്റെ Bass കൂട്ടിവെച്ചിരിക്കുന്നത്കൊണ്ട് ഡും ഡും എന്നാ ശബ്ദം മാത്രേ കേക്കു അതാ....!!

ഓക്കേ ഓക്കേ എന്ന് പറഞ്ഞു അവള്‍ വീണ്ടും ഐ ഫോണ്‍ സീരിസിനെകുറിച്ചും, ന്യൂ ജെനറേഷന്‍ ട്രെന്ഡ്‍ കളെകുറിച്ചുമോക്കെ സംസാരിച്ചു കൊണ്ടിരുന്നു.. അതൊക്കെകേട്ട് അവന്‍ നടന്നുനടന്നു അടുക്കളയുടെ സമീപം എത്തിയപ്പോ പെട്ടെന്ന് ചറ പറ എന്നൊരു ശബ്ദം...അവള്‍ സംസാരം നിര്ത്തിപയിട്ട് ചോദിച്ചു ഹേ രാജ് What Happend??? വീണ്ടും എന്തോ ശബ്ദം കേട്ടല്ലോ..??? ജനാല വഴി അകത്തേക്ക് നോക്കി അവന്‍ പിറുപിറുത്തു “ കടുക് പൊട്ടിക്കാന്‍ കണ്ട സമയം...കടുകിന് ഇത്രേം ശബ്ദമോ എന്ത് അഹങ്കാരമാ ഇത്? നോട്ടംമാറ്റിയിട്ടു അവന്‍ പറഞ്ഞു അത് പിന്നെ ഡിയര്‍ എന്റെ Elder Bro നു കഴിഞ്ഞദിവസം നടന്ന 4 Wheelar റൈഡ്ഇല്‍ ഫസ്റ്റ് പ്രൈസ് കിട്ടിയത് പടക്കം പൊട്ടിച്ചു ആഘോഷിക്കുകയാ....ആണോ കൊള്ളാല്ലോ എന്നാല്‍ എന്റെ Congrts പറഞ്ഞേക്കണേ അവള്‍ സന്തോഷത്തോടെ പറഞ്ഞു..പിന്നെ ഇപ്പോഴും സൈക്കിള്‍ വരെ ചവിട്ടാന്‍ പെടിയുള്ളവനാ റൈഡ് ജീവിക്കാന്‍ എന്തൊക്കെ പറയണം എന്ന് ചിന്തിച്ചു അവന്‍ വീണ്ടും അവളുടെ വാചകങ്ങള്ക്ക് കാതോര്ത്തുക....!!

പുതിയ കോസ്ടുമുകളും B M W ന്റെ പുതിയ മോഡലും ഒക്കെ സംസാരിച്ചു വീടിന്റെ പശുതൊഴുത്തില്‍ എത്തിയത് അവന്‍ അറിഞ്ഞില്ല....ഈ പുതിയ കോസ്ടുമുകളും B M W ന്റെ പുതിയ മോഡലും ഒക്കെ തനിക്കു ബാധകമല്ല എന്ന മട്ടില്‍ പശു നീട്ടി നിലവിളിച്ചു,,,മ്ബെ..മ്ബെ....പെട്ടെന്ന് അങ്ങെ തലക്കല്‍ നിന്നും അവള്‍ ചോദിച്ചു Hey I heard a COW’s voice...വീട്ടില് പശുവോക്കെ ഉണ്ടോ..??? ഇടിവെട്ടിയവനെ പാമ്പ് കടിച്ചത്പോലെ അവന്‍ നേരെ പശുവിനെ നോക്കിയിട്ട് പറഞ്ഞു ഒന്ന് പതുക്കെ നിലവിളിച്ചൂടെടാ പന്ന പശു...പശു അപ്പോഴും ഒട്ടും കുറയ്ക്കണ്ട എന്ന് കരുതി വീണ്ടും ആ ശബ്ദം ഇട്ടു മ്ബെ..മ്ബെ.....

ഹേ രാജ് ഞാന്‍ ചോദിച്ചത് കേട്ടില്ലേ..?? അവള്‍ വീണ്ടും ചോദിച്ചു....യാ യാ അനു Am here actually that is not Cow’s voice...അത് എന്റെ Younger Bro Mimicry പഠിക്കുവാ...ഗ്യാസ് സിലിണ്ടറിന് വിലകൂട്ടി എന്നറിയുമ്പോള്‍ പശുവിനുപോലും സഹിക്കാന്‍ പറ്റാതെ ഉണ്ടാക്കുന്ന ദീനരോദനം Bro അനുകരിച്ചതാ...!!

ആഹാ Wonderful...superb..എന്തൊരു മാച്ച് ആണ് എന്റെ Congrtss പറയണേ...!! തീര്ച്ചനയായും എന്ന് മറുപടി പറഞ്ഞിട്ട് പതിയെ അവന്‍ വിഭാവനം ചെയ്ത നാടിനെകുറിച്ച് വാചാലനാകാന്‍ തുടങ്ങിയപ്പോ ഒരു ശബ്ദം കേട്ടു...അവന്‍ ചോദിച്ചു ഹേ അനു എന്താ ഒരു ശബ്ദം കേട്ടത്..???

അതോ അത് വീട്ടിലെ തേങ്ങില്‍ നിന്നും തേങ്ങയിടുന്നതാ....

ഓഹോ അപ്പൊ കുറെ പനിക്കാരോക്കെ ഉണ്ടാകും അല്ലെ? അവന്‍ ചോദിച്ചു...

“ അയ്യോ പണിക്കാരോന്നും ഇല്ല ഇതൊക്കെ അച്ഛന്‍ തന്നെയാ ചെയ്യണേ..അവര്ക്ക് കൊടുക്കാനുള്ള കൂലി ലാഭിക്കാല്ലോ...അല്ല അച്ഛനേം പറഞ്ഞിട്ട് കാര്യമില്ല ഇറച്ചിവെട്ടുകൊണ്ടോക്കെ എങ്ങനെ ജീവിക്കാനാ..അതുകൊണ്ട് തന്നെയാ അമ്മ ഇപ്പൊ കക്ക വാരാന്‍ പോണേ..ഞാനും പോവാറുണ്ട്ട്ടോ കഴിഞ്ഞ ദിവസം കാലൊന്നുപൊട്ടി അതോണ്ട് ഉപ്പുവെള്ളം മുട്ടിയാല്‍ ഇന്ഫൊക്ഷന്‍ ആകുമെന്ന് അമ്മ പറഞ്ഞോണ്ട അല്ലേല്‍ ഇന്ന് ഞാനും പോയേനെ Anyway bye Dear Will catch u later ഞാന്‍ ആ തേങ്ങ ഒന്ന് പെറുക്കികൂട്ടട്ടെ എന്നെകൊണ്ടാകും വിധം ഞാനും സഹായിക്കട്ടെ അപ്പൊ ബൈ രാജ് TC ”

കള്ളകഥകള്‍ കൊണ്ട് പണിത ചീട്ടുകൊട്ടാരം കാറ്റൊന്നും കൂടാതെ തകര്ന്നു വീഴുന്നത് രാജ്കുമാര്‍ എന്നാ രാജന്‍ കാണുകയായിരുന്നു അപ്പോള്‍...ഒലക്കയോടും...കടുകിനോടും..പശുവിനോടും..ഒരായിരം മാപ്പ് മനസ്സില്‍ ചോദിച്ചു പാടത്ത് പണിയെടുക്കണ അച്ഛനെ സഹായിക്കാന്‍ വേഗത്തില്‍ ഓടുമ്പോള്‍ അവന്‍ അവനോടു തന്നെ ചോദിച്ചു...

സത്യത്തില്‍ ഞാന്‍ ആരായി “ ശശിയോ അതോ സോമനോ...????

വാല്ക്ഷണം- മെനഞ്ഞുഉണ്ടാക്കിയ കഥകള്‍ കൊണ്ടും...മെനഞ്ഞു ഉണ്ടാക്കുന്ന കള്ളവെക്തിത്വം കൊണ്ടും ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ ഒന്നോര്ക്കുനക ഇന്ന് അല്ലെങ്കില്‍ നാളെ ആ കള്ളം പൊളിയുമ്പോള്‍ കൂടെ പൊലിയുന്നത് ഉണ്ടാക്കിയെടുത്ത ബന്ധങ്ങള്‍ കൂടെയാണ്...!!
നേരം പോക്കന്‍....!!


Thursday 9 January 2014

ഇടത്കൈ...!!


ക്ഷേത്രങ്ങളിലും പള്ളികളിലും കോടി പൊങ്ങുന്നത് കാണുമ്പോള്‍ ഞങ്ങള്ക്ക്പ സന്തോഷവും ഭക്തിയും ഒരുപോലെ വരാറുണ്ട് എന്നാല്‍ അവന്‍ ആര്ക്കെഎങ്കിലും നേരെ ഇടത് കൈ പൊക്കിയാല്‍ പിന്നെ അവര്ക്ക്  വളരെനല്ലത് മാത്രം വരാറുള്ളത് കൊണ്ട് ഞങ്ങള്ക്ക്ക വല്ലാത്ത പേടിയും ടെന്ഷരനും ഒക്കെ ആണ് അത് കൊണ്ട് തന്നെ അവനോടു എന്തെങ്കിലും കടുപ്പിച്ചു പറയാന്വഞല്ലാത്ത ഭയമാണ്...അല്ല ആരാണ് ഈ അവന്‍..???

അവന്‍...4 അടിയെഉള്ളൂ..കറുത്ത നിറം...അന്യസംസ്ഥാന തൊഴിലാളികള്ക്കിാടയില്‍ പേരിനു മലയാളി എന്ന പോലെയാണ് മീശ.....രോമങ്ങള്‍ എണ്ണിഎടുക്കാം...എന്തൊക്കെ ചെയ്തിട്ടാണ് എങ്കിലും ഗണപതിയെ വെല്ലുന്ന ആ വയര്‍ അവന്‍ എങ്ങനെ എങ്കിലും നിറയ്ക്കും..അതിപ്പോ അവന്റെ ഇടതു കൈ പൊക്കി പേടിപ്പിചിട്ടാണ് എങ്കിലും...ഈ ഇടതുകൈയുടെ പവര്‍ അറിഞ്ഞ ഒരു സംഭവം ഉണ്ട്..ഞങ്ങള്‍ കോളേജില്‍ ജൂനിയേഴ്സ്‌ ആയി നടക്കുന്ന സമയത്ത് ഒരു മീശ ഇല്ലാത്ത സീനിയര്ചേസട്ടന്‍ വന്നു ഞങ്ങളെകൊണ്ട് ഓരോന്ന് ചെയ്യിപിച്ചു അതോകെ ഒരു രസമല്ലേ എന്ന മട്ടില്‍ ഞങ്ങള്‍ പറഞ്ഞത് പോലെ ഒക്കെ ചെയ്തു എന്നാല്‍ അവനു കിട്ടിയത് ഒരു 8 ന്റെപണി ആയിരുന്നു..കോളേജ് കാന്റീനിന്റെ മുന്പി്ല്‍ കസേരയില്ലാതെ ഒരു ഒരു മണിക്കൂര്‍ ഇരിക്കണംന്നു അവസാനം ഒരു 15 മിനിറ്റ് ഇരുന്നപ്പോഴേക്കും ദാ കെടക്കണൂ താഴെ..താന്‍ ഇഷ്ടപെടുന്ന പെണ്കുവട്ടിയുടെ ഉള്പ്പെ ടെ എല്ലാരുടെയും മുന്പി ല്‍ വെച്ച് നാണം കേട്ട അവനെ തോളില്ചേുര്ത്തു പിടിച്ചു കൊണ്ടുപോകുമ്പോള്‍ ഇടതു കൈ പൊക്കി അവന്‍ പറയുന്ന കേട്ടു ദൈവമേ ആ മീശയില്ലതവന് നല്ലത് മാത്രം വരുത്തനെ..??

പിറ്റേന്ന് ആരോ പറയുന്നത് കേട്ടു എടാ നമ്മുടെ സീനിയര്‍ ആ മീശയില്ലാത്ത ചേട്ടന്‍ ഇല്ലേ പുള്ളി ഇന്ന് രാവിലെ വണ്ടിയില്‍ നിന്ന് വീണു ഹോസ്പിറ്റലില്‍ ആണ്...പതിയെ ഞങ്ങള്‍ ഇടം കണ്ണ് ഇട്ടു നോക്കുമ്പോള്‍ അവന്‍ അവന്റെ ഇടതു കൈ പൊക്കി കാണിച്ചുതന്നു..അന്ന്മുതല്‍ ഞങ്ങള്ക്കും് പേടിയാണ് ആ ഇടതുകൈയിനെ...!!

കോളേജ് കാന്റീനില്‍ ഊണ് കഴിക്കുമ്പോള്‍ ആണ് ഓരോരുത്തരുടെ കൈകള്ക്ക്ി എന്ത്മാത്രം നീളമുണ്ടെന്നു തിരിച്ചറിയുന്നത്..സ്വന്തം പാത്രത്തില്‍ നോക്കാതെ ചുറ്റും കൂടിയിരിക്കുന്നവരുടെ പാത്രത്തില്‍ ആയിരിക്കും കണ്ണ്..അവന്‍ ആണെങ്കില്‍ എന്തോ നേര്ച്ചര ഉള്ളത്പോലാ മറ്റുള്ളവരുടെ പാത്രത്തില്‍ കൈയിട്ടു വാരുന്നെ...ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തന്നെ ദേവലോകത്തെ ഇന്ദ്രന്‍ തന്റെ വജ്രായുധം പ്രയോഗിക്കുന്നപോലെ അവന്‍ തന്റെ ഇടത്കൈ പൊക്കി കാണിക്കും.. പിന്നെ ആരും കമ എന്നൊരക്ഷരം മിണ്ടില്ല....ഈ കൈയിട്ടു വാരല്‍ അറിയാവുന്നത് കൊണ്ട് തന്നെ മുട്ടകറി ആയിരുന്ന അന്ന് ഞാന്‍ അമ്മയോട് പറഞ്ഞു മുട്ട ചോറിനടിയില്‍ കുഴിചിട്ടാണ് കൊണ്ട്വന്നത് അതുകൊണ്ട് തന്നെ ആരും അത് കണ്ടുപിടിച്ചില്ല അങ്ങനെ ചോറ് കഴിച്ചു പകുതി ആയപ്പോള്‍ പതിയെ കുഴിച്ചിട്ടിരുന്ന ആ മുട്ട യുടെ ഉണ്ണി എടുത്തു വായിലേക്ക് വെക്കുന്ന ആ സമയത്ത് തന്നെ ആരോ തട്ടിപറിച്ചു...ഞാന്‍ നോക്കുമ്പോ എന്റെ ഉണ്ണി പറന്നുപോയി ഒരു ഗുഹകുള്ളില്‍ വീഴുന്നു. ദേഷ്യം കൊണ്ട് എനിക്ക് കണ്ണ്കാണാതായി ആറ്റുനോറ്റു സൂക്ഷിച്ച ഉണ്ണിയെ മൊത്തമായി ആരോ വിഴുങ്ങിയിരികുന്നു...ആരായാലും അവനെ ഞാന്‍ എന്ന മട്ടില്‍ ചുരുട്ടിപിടിച്ച കൈകളുമായി കുതിച്ചു...പെട്ടെന്ന് കണ്ടു സര്വാ ഭരണവിഭൂഷയായി വലതുകൈ പൊക്കി അനുഗ്രഹം ചൊരിഞ്ഞു നില്കുചന്ന ദേവിയെ പോലെ അവന്‍ ഇടതു കൈ പൊക്കി നില്കുന്നു..സൂപ്പര്ഫാഗസ്റ്റ് പോലെ ചെന്ന ഞാന്‍ അത് കണ്ടപ്പോ ഗ്യാസ് പോയ സോഡാ പോലെയായി...ഞാന്‍ ചോദിച്ചു അളിയാ വീട്ടിലെ കോഴിയുടെ മുട്ടയാ അമ്മ നിനക്ക് തരാന്‍ പ്രത്യേകം പറഞ്ഞാരുന്നു..എങ്ങനുണ്ട്? ..സൂപ്പര്‍ ഡാ എന്നവന്റെ ഡയലോഗ് കേള്ക്കുനമ്പോഴും ഞാന്‍ ഓര്ത്തുാ ഉണ്ണി പോണെങ്കില്‍ പോട്ടെ..വെള്ള ഉണ്ടല്ലോ..തിരിച്ചു വന്നപ്പോ വെള്ള ചോറ് മാത്രം...അതെ വെള്ളയും കൊള്ളയടിക്കപെട്ടിരിക്കുന്നു...കാപാലികന്മാര്‍...അപ്പോഴും അവിടെയും ആ ഇടത് കൈ പൊങ്ങി തന്നെ നിന്നു....!!

ട്വിസ്റ്റ്‌

ഏത് കൊമ്പന്‍ ആണെങ്കിലും കാണുമല്ലോ ഒരു വീക്ക്നെസ്സ്...ആ പൊക്കം കുറഞ്ഞ ഇടത്കൈക്കാരനും ഉണ്ടായിരുന്നു ഒരു വീക്ക്നെസ്സ് കുറച്ചു കളര്‍ കുറഞ്ഞ പെണ്കുപട്ടികളുടെ കൈ നോക്കി ഫലം പറയല്‍...അവന്റെ സ്ഥിരം ഫലങ്ങളില്‍ ചിലത് ഇങ്ങനെ ആയിരുന്നു No 1) `തന്റെ മനസ്സില്‍ ആരോടും പറയാത്ത ഒരു കാര്യം ഉണ്ട്....ഇല്ലേ? No 2) താന്ആുഗ്രഹിച്ചത് എന്തോ അത് ഇതുവരെ നടന്നിട്ടില്ല അല്ലെ ? `No 3)ഒരുപാടു ഫ്രെണ്ട്സ് ഉണ്ട് എങ്കിലും പലപ്പോഴും ഒറ്റപ്പെടാറൂണ്ട് ഇല്ലേ ? ഇത്രയും കാര്യങ്ങള്കൊകണ്ട് തന്നെ അവന്‍ പെണ്കുലട്ടികളുടെ ആരാധനപാത്രമാകാറൂണ്ട്..സ്വന്തമായി ഒരു പാത്രമില്ലാത്ത അവനെ ആരാധനപത്രമാക്കുന്നതില്‍ ഞങ്ങള്ക്ക്ക ഒരു കുന്നോളം എതിര്‍പ്പ് ഉണ്ടെങ്കിലും ആരും എതിര്ക്കാറില്ല “ പൊങ്ങിനില്കുന്ന ഇടത് കൈ തന്നെ അതിനു കാരണം.....!!

ക്ലൈമാക്സ്‌

അന്ന് വൈകുന്നേരം ഞങ്ങള്‍ കത്തിവെച്ചിരിക്കുംപോഴാണ് കൂട്ടത്തിലോരുത്തന്‍ ഓടി വന്നിട്ട് പറഞ്ഞത് “ ഡാ നമ്മുടെ ഇടത്കൈക്കാരനു ജീവിതത്തില്‍ ഉയര്ച്ച് ഉണ്ടായെടാ “ എന്നും പറഞ്ഞു അവന്‍ ഒരോട്ടം..ഹേ കാര്യം ഒന്നും മനസിലായില്ല എങ്കിലും ഇടത്കൈക്കാരന്റെ കാര്യം ആയതുകൊണ്ട് എല്ലാവരും അവന്റെ പുറകെ ഓടി.. ഓടിയെത്തിയത് ഒരു ക്ലാസ്സ്‌റൂമിലാ നോക്കുമ്പോ അവന്റെ ഇടത്കൈ പോങ്ങിനില്കുന്നു...ദൈവമേ അവന്‍ ഇതാരെ ആണാവോ ശപികുന്നെ എന്നോര്തപ്പോഴാണ് വലതുകൈയും പൊങ്ങിനില്കുുന്നത് കണ്ടത് ഇതെങ്ങനെ രണ്ടു കൈയും സംശയത്തോടെ താഴോട്ട് നോക്കിയപ്പോഴാ കാര്യം മനസിലായത്.. രണ്ടു കൈയും പൊക്കിയതല്ല പോങ്ങിയതാ കഴുത്തില്‍ രണ്ടു കൈ ചേര്ത്ത്ഴ പിടിച്ചു ചുമരില്‍ പൊക്കി നിര്ത്തിതയിരിക്കുവാ നമ്മുടെ ഇടത്കൈക്കാരനെ...പൊക്കിനിര്ത്തി യിരിക്കുനത് പ്രിന്സിതപ്പല്‍ വരെ പേടിച്ചുപോകുന്ന കോളേജ്ന്റെ ഗുണ്ട അങ്കമാലി ഹൈദ്രോസ്...ഇതാണ് നേരത്തെ കൂട്ടതിലോരുവാന്‍ പറഞ്ഞ ഇടതുകൈക്കാരന്റെ ജീവിതഉയര്ച്ച  ....കാര്യം തിരക്കിയപ്പോഴാണ്‌ അറിഞ്ഞത് ഇത്തവണ ഇടത്കൈയ്യന്‍ കേറി കൈ നോക്കി വള കുടഞ്ഞത് അങ്കമാലി ഹൈദ്രോസിന്റെ പെണ്ണിന്റെ... പിന്നെ പറയണ്ടല്ലോ...!!

ഇനി നീ ആരുടെഎങ്കിലും കൈനോക്കുവോടാ എന്ന ഹൈദ്രോസിന്റെ ചോദ്യത്തിനു ഞാന്‍ ഈ സംസ്ഥാനത്ത് നിന്നുപോലും ഇനി ആരുടേം കൈ നോക്കൂല്ല എന്നെ താഴെഇറക്കു എന്നാണ് ആ ഇടതുകൈക്കാരന്‍ പറഞ്ഞത്...അവസാനം ഞങ്ങളുടെയൊക്കെ ഉറപ്പിനെ തുടര്ന്നു  ഇടത്കൈക്കാരനു ഭൂമിതൊടാന്‍ അവസരം ലഭിച്ചു...

തിരിച്ചുപോക്ക്

വീണ്ടും പഴയ കാലത്തേക്ക് എന്നപോലെ തന്നെ കുഴഞ്ഞുവീണ അവനെ പൊക്കിയെടുത്തു നടക്കുമ്പോള്‍ അവന്‍ പുലമ്പുന്നത് കേട്ടു..” ദൈവമേ ആ പന്ന ഹൈദ്രോസിനു നല്ലത്മാത്രം വരുത്തണേ...” അവനെ ചുമ്മന്നു നടന്ന എല്ലാവരും പെട്ടെന്ന് നോക്കിയത് അവന്റെ ഇടത്കൈയിലായിരുന്നു ഭാഗ്യം അത് താന്നാണ് ഇരിക്കുന്നത്...ബുദ്ധിമാനായ ഹൈദ്രോസ് പ്രാക്ക് ഏല്ക്കാ തിരിക്കാന്‍ ചുമരില്‍ നിന്നും താഴെ ഇറക്കുമ്പോള്‍ അവന്റെ ആ ഇടത്കൈ ഒന്നു ചെറുതായിട്ട് ഒടിച്ചുവെച്ചിരുന്നു....!!! അങ്ങനെ അന്നാദ്യമായി “ ഇടതു കൈ തോറ്റൂ ചരിത്രം ജയിച്ചു.....!!

വാല്കഷണം- ഇതുപോലുള്ള ഇടത്കൈകള്‍ നമ്മളെ മുതലെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഒന്നോര്ക്കുുക പേടിക്കരുത് ധീരമായി നേരിടുക..ഈശ്വരാ ഭഗവാനെ ഈ കഥ എങ്ങാന്‍ ആ ഇടത്കൈക്കാരന്‍ കണ്ടാല്‍ അവന്റെ ഇടത്കൈ പ്രയോഗത്തില്നി.ന്നും രക്ഷിച്ചാക്കണേ...!!

കണ്ടില്ലേ ഇത്രേയുള്ളൂ മലയാളി...പറയാന്‍ ആര്ക്കും  പറ്റും പക്ഷെ പ്രവൃത്തിയില്‍....???????



Monday 6 January 2014

No Reply

ഒരുപാട് നാളുകള്‍ക്ക് ശേഷമാണു അവന്‍ അവളെ കാണുന്നത് അതും ഫേസ്ബുക്കിലൂടെ,..ശോ..എന്തൊരു മാറ്റമാണ് ഇത്..കണ്ണുകള്‍ക്ക്‌ വിശ്വസിക്കാന്‍ ആകുന്നില്ലല്ലോ ഇതു ആ പഴയ പൊട്ടിപെണ്ണ്‍ തന്നെയോ..എന്തൊരു മാറ്റമാ...ഒടുക്കത്തെ ഗ്ലാമര്‍ ആയല്ലോ..ഹാ ബാംഗ്ലൂരില്‍ പഠിക്കാന്‍ പോയാല്‍ ലുക്ക്‌ മാറും എന്നാണല്ലോ പൊതുവേ പറയുന്നത്...ഇവളും അവിടെ എവിടെയോ പോയെന്നറിഞ്ഞായിരുന്നു പിന്നെ ഒരു അറിവും ഉണ്ടായില്ല..എന്തായാലും സുന്ദരി ആയല്ലോ...ഒരു ഫോട്ടോക്ക് എന്തുമാത്രം ലൈക്‌ ആണ് കിട്ടുന്നെ..എന്തായാലും കലക്കി...!!

അല്ല ഞാന്‍ അല്ലായിരുന്നോ കോളേജില്‍ വെച്ച് അവളുടെ ഗുരുനാഥന്‍ അഥവാ ഉപദേശി...എന്നെ അങ്ങനെഇങ്ങനെ ഒന്നും മറക്കാന്‍ പറ്റില്ലല്ലോ എന്തായാലും ഒന്നു പരിചയം പുതുക്കിയേക്കാം...!!
ഹേയ്..ഡീ...പൊട്ടികാളി..നീ അങ്ങ് സുന്ദരി ആയല്ലോ.....അങ്ങനെ അവന്‍ അവളിലേക്ക്‌ ആ ചാറ്റ്ബോക്സ്‌ ഓപ്പണ്‍ ചെയ്തു....

ഡീ കേട്ടില്ലേ...മണ്ടുസേ ഇത് ഞാനാ ഹരിയേട്ടനാ.....`No Reply

എടീ നീ കാണുന്നില്ലേ...ഇത് ഞാനാ....Àgain No Reply

ഇതെന്താ അവള് മൈന്‍ഡ് ചെയ്യാത്തെ...പക്ഷെ താന്‍ അയക്കുന്ന എല്ലാ മെസ്സേജ്നു താഴെയും Seen എന്ന് എഴുതി tick ഉം കാണിക്കുനുണ്ടല്ലോ..ഇനി മനസ്സിലാവാഞ്ഞിട്ടായിരിക്കുമോ..?? തന്റെ ഫോട്ടോ ഉണ്ടല്ലോ അങ്ങനെ വലിയ മാറ്റവും ഉണ്ടായിട്ടില്ല..എന്തായാലും ഒന്നൂടെ അയക്കാം....

ഡീ മണികുട്ടി പൊട്ടികാളി ഇത് ഞാനാ പഴയ ഹരിയേട്ടന്‍...ഉപദേശി....Give me a reply...!! അതിനും No Reply but Seen tick mark...!!

`ഡീ പുല്ലേ നീ ആരാന്നാ നിന്റെ വിചാരം..ഞാന്‍ പോകുവാ ബൈ...` അതിനും No Reply but Seen tick mark...!!
ഓഹോ...ലുക്ക്‌ മാത്രല്ലാ മനസ്സും മാറിയോ..?? ഹാം ശെരിയാക്കി തരാം എന്റെ അടുത്താ കളി....അവന്‍ അവന്റെ വജ്രായുധം ടൈപ്പ് ചെയ്യാന്‍ തുടങ്ങി.......

“ Ànyway manikutty കണ്ടതില്‍ സന്തോഷം..പിന്നേയ് ഒരു കാര്യം പറയാന്‍ മറന്നു കഴിഞ്ഞ ദിവസം നമ്മുടെ ഗിരിയെ വഴിയില്‍ വെച്ച് കണ്ടുട്ടോ അവന്‍ നിന്നെകുറിച്ച് പറയുന്നത് കേട്ടപ്പോ ഒരുപാട് സന്തോഷം തോന്നിട്ടോ..`Am proud of u Manikutty....”

പെട്ടെന്ന് ഒരു Reply- “ What..?“

അല്ല അവനതു പറഞ്ഞത് കേട്ടപ്പോ..? അവന്‍തുടര്‍ന്നു...

`Hey man wht r U saying..? i didnt get u.....`ബാംഗ്ലൂര്‍ കാരിയുടെ മറുപടി

എന്നാ ഓക്കേ വിട്ടേക്ക് ബൈ...എന്ന് പറഞ്ഞു അവന്‍ അതവസാനിപിച്ചു..!!

പക്ഷെ അവള്‍ക്ക് അതൊരു തുടക്കമായിരുന്നു....

Hey wht he told...???

R u der..?? gone..??? `പതിയെ അവളുടെ സ്റ്റൈല്‍ താന്നു തുടങ്ങി

പോയോ..? അതേയ് ഒന്നു പറഞ്ഞിട്ട് പോകു...!

ഹരിയേട്ടാ കുറച്ചു തെരക്കായിപോയി അതാ...

ഹരിയേട്ടാ.....

ഹരിയേട്ടാ ഒന്നു മിണ്ടു ഇത് ഞാനാ ആ പഴയ മണിക്കുട്ടി....ഹരിയെട്ടന്ടെ പൊട്ടികാളി എത്ര നാളായി കണ്ടിട്ട്..അതേയ് എന്താ ഗിരി പറഞ്ഞെ..ഹരിയേട്ടാ....???

Plz..plz..plzz ഹരിയേട്ടാ Reply Me....!!

അവള്‍ ആകെ നിരാശയോടെ അവസാന മെസ്സേജ്ഉം അയച്ചു...ഹരിയേട്ടാ..9846****** This is ma Number..Plz Contct...ഒന്നുപറഞ്ഞിട്ട് പോകു...എന്താ ഗിരി പറഞ്ഞെ...???

അപ്പോഴും അവളുടെ മെസ്സേജ്കള്‍ക്ക് താഴെ കാണുന്നുണ്ടായിരുന്നു..

“ No Reply...but...Seen...tick mark...!!

മറുപുറം-
കമ്പ്യൂട്ടറിന്റെ മുന്‍പിലുള്ള കസേരയില്‍ കാലിന്മേല്‍ കാല് കയറ്റി വെച്ച് ഒരു കള്ളചിരിയോടെ അവന്‍ പറഞ്ഞു.. “ ഹം ആശാനോടാ കളി..ഇതല്ല ഇതിനപ്പുറം കണ്ടവനാണ് ഈ ഹരിയേട്ടന്‍....അപ്പൊ മോള് അത് ഓര്‍ത്തോണ്ടിരി ചേട്ടന് കുറച്ചു പണിയട്ടെ പോട്ടെ ബൈ ബൈ...!!

അപ്പോഴും അവന്റെ ഇന്‍ബോക്സിലേക്ക് അവളുടെ മെസ്സേജ്കള്‍ തുരുതുരാ പ്രവഹിക്കുകയായിരുന്നു....!!!


വാല്‍കഷണം- നമ്മളെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്നറിഞ്ഞാല്‍ അതെന്താണ് എന്നറിയാന്‍ വേണ്ടി മാത്രം ചിലപ്പോ താഴ്ന്നു അങ്ങ് പാതാളത്തില്‍ വരെ പോയേക്കാം..അതിന്റെ ആവശ്യം ഉണ്ടോ...???






Sunday 5 January 2014


പെണ്ണ് പലപ്പോഴും ഒരു അപ്പുപ്പന്‍താടി പോലെയാണ്..പറന്നുനടക്കുന്നത് കാണാന്‍ വല്ലാത്തൊരു ചന്തമാണ്.എന്നാല്‍ ആ പറക്കല്‍ ഏതെങ്കിലും മരത്തിന്റെ ചില്ലയിലോ, ഒരു പുല്ലിന്റെ മുകളിലോ അതുമല്ലേല്‍ ഏതെങ്കിലും കൈവെള്ളയിലോ വീണുപോകുമ്പോള്‍ ആ ചന്തത്തിനു വല്ലാത്തൊരു മങ്ങ ല്‍ ഏല്‍ക്കാറുണ്ട്...!!


Thursday 2 January 2014

ചട്ടിയും മീശയും...


പണ്ടെപ്പോഴൊ മീന്‍ വറുത്ത ചട്ടിയില് കൈയിട്ടു അവസാനത്തെ സ്വാദും ഒപ്പിയെടുക്കുമ്പോള്‍ അമ്മ പറയുന്നത് കേള്‍ക്കാമായിരുന്നു.. " മോനെ ചട്ടി വടിച്ചാല്‍ മീശ വരില്ല എന്ന് "

കാലം അത് മറന്നെന്നു തോന്നുന്നു അല്ലെങ്കില്‍ വെല്യകുഴപ്പമില്ലാത്ത ഒരു മീശ എനിക്ക് വരില്ലാര്‍ന്നുല്ലോ.. കാലം മറന്ന ആ കാര്യം എനിക്ക് എപ്പോഴോ അതോര്‍മ്മ വന്നു ആ ഓര്‍മ്മയുടെ പുറത്ത് കത്തിവെക്കാന്‍ വേണ്ടി മാത്രം ആ മീശയും പേറി അത് ചെയ്തു " YES ചട്ടിവടി RE-LOADED "..അങ്ങനെ അന്ന് കാലത്തെയും ചട്ടിയെയും പിന്നെ ആ പഴമോഴിയെയും എന്റെ മീശ കൊണ്ട് തോല്പിച്ച ചാരിതാര്‍ത്ഥ്യത്തോടെ കിടന്നുറങ്ങി...!!

2014 ഇല്‍ ഒരു മാറ്റം ഉണ്ടാകണം എന്നാഗ്രഹിച്ചുകൊണ്ട് തന്നെ മീശയിലും മുടിയിലും ഒന്നാം തീയതി തന്നെ കത്തിവെച്ചു..ഇനിയുള്ള മാറ്റങ്ങളെ കുറിച്ചോര്‍ത്തു വീടിന്റെ പടി ചവിട്ടവേ അമ്മയുടെ ചോദ്യം " നിന്റെ മീശ എന്ത്യേ ? ഞാന്‍ പറഞ്ഞു വടിച്ചുകളഞ്ഞു...അപ്പൊ അമ്മ പുച്ചിച്ചുകൊണ്ട് പതിന്മടങ്ങ്‌ ശക്തിയോടെ പറയുന്ന കേട്ടു " അന്നേ ഞാന്‍ പറഞ്ഞതല്ലേ ചട്ടി വടിച്ചാല്‍ മീശ വാഴില്ലാന്നു.."

എന്തെങ്കിലും തിരിച്ചുപറയുന്നതിന് മുന്‍പ് തന്നെ കാലവും പഴമൊഴിയും " ഞങ്ങളോട് കളിക്കല്ലേ മോനെ " എന്ന മട്ടില്‍ പൊട്ടിച്ചിരിക്കുന്നത് ഞാന്‍ കണ്ടു....ചട്ടിയും മീശയും ആകുമ്പോ തട്ടിയും മുട്ടിയുമൊക്കെ ഇരിക്കും എന്ന മട്ടില്‍ ഇപ്പൊ മീശ വളരാനായി കാത്തിരിക്കുന്നു " വീണ്ടും ചട്ടി വടികാനല്ല പിന്നെയോ കാലത്തെ വെല്ലുവിളിക്കാന്‍ വേണ്ടി മാത്രം.......!!!

വാല്‍കഷണം- ചിലപഴമൊഴികള്‍ പലപ്പോഴും ചില സന്ദര്‍ഭങ്ങളില്‍ വളരെ സത്യമാകാറുണ്ട് അത് കൊണ്ട് തന്നെ ധൈര്യമായി നമുക്ക് അവയെ പിന്തുടരാം....!!!