Sunday 6 January 2019

ഈഗോ

അവനു കിടന്നിട്ടു ഉറക്കം വരുന്നുണ്ടായില്ല...മുഖം മൂടിയ പുതപ്പു മാറ്റി മൊബൈലിൽ നെറ്റ് ഓൺ ചെയ്തു പ്രതീക്ഷയോടെ വാട്സ്ആപ്പ് നോക്കി..ഇല്ല..അവസാനം അയച്ച ആ നിർവികാര സ്മൈലി അതെ ഭാവത്തോടെ കിടക്കുന്നുണ്ട്...മൊബൈൽ ചാർജിലേക്കിട്ടു അവൻ കണ്ണുകൾ അടച്ചു കൊണ്ട് ചിന്തിച്ചു '' പണ്ടാരം ഏത് സമയത്താണോ odakkan തോന്നിയത്, ഇതിപ്പോ രണ്ടു ദിവസായി മിണ്ടിയിട്ട്..ഇപ്പോഴും ഒരു വാട്സാപ്പ് അകലെ ഉണ്ടായിരുന്ന ആൾ പെട്ടെന്ന് ഇല്ല എന്നൊരു തോന്നൽ...ലോകം മൊത്തം കൂടെ ഉണ്ടായിരുന്നിട്ടും ഒറ്റക്കായപോലെ , അവൻ ചെരിഞ്ഞും മലർന്നും കിടന്നു നോക്കി ഉറക്കം വരുന്നില്ല...പെട്ടെന്ന് മൊബൈൽ ശബ്ദിച്ചു വാട്സാപ്പ് മെസ്സേജ് ആണ്.. അവന്റെ മുഖത്തു യുദ്ധം ജയിച്ച ഒരു പ്രതീതി '' അവസാനം നീ മെസ്സേജ് അയച്ചല്ലോടീ '' എന്ന ചിന്തയോടെ വാട്സാപ്പ് ഓപ്പൺ ചെയ്തു നോക്കി അവനു ദേഷ്യവും നിരാശയും അടക്കാൻ ആയില്ല '' സൗഹൃദ കൂട്ടായ്മ എന്ന ഗ്രൂപ്പിൽ വന്ന ഒരു മെസ്സേജ് ആയിരുന്നു അത് '' ശബരിമലയിൽ പെണ്ണ് കേറീന്നു..'' അവനു ശെരിക്കും വട്ടായി...അവളുടെ പ്രൊഫൈലിലേക്കു പോയപ്പോ അവൾ അതാ ഓൺലൈൻ..അതോടെ അവന്റെ മനസ്സിൽ ദേഷ്യം കുമിഞ്ഞുകൂടി...മനസിലാക്കാൻ പറ്റാത്ത ബന്ധങ്ങളെ അടർത്തിമാറ്റുകയല്ലേ നല്ലത്...എന്നാലും ഇപ്പോഴും ഓൺലൈൻ ഇൽ ഉണ്ടായിട്ടും ഒരു വാക്ക് മിണ്ടുന്നില്ലലോ...ഇവളെയാണല്ലോ ഞാൻ'' അവൻ ചിന്തിച്ചു...!!
അപ്പുറം അവളും ചിന്തിക്കുകയായിരുന്നു '' ആയിരം കണ്ണുമായി കാത്തിരുന്നിട്ടും അവൻ തിരിച്ചറിയുന്നില്ലല്ലോ, തൻ ചെയ്തത് ഇത്ര വലിയ തെറ്റാണോ..പ്രോഗ്രാമിന്റെ തിരക്കിൽ ആയതുകൊണ്ടല്ലെ അവനെ മൈൻഡ് ചെയ്യാൻ പറ്റാഞ്ഞത്..അവനു പനി ആണെന്നറിഞ്ഞപ്പോ തന്നെ വിളിച്ചതാ പക്ഷെ കിട്ടണ്ടേ? തന്റെ അവസ്ഥയും അവൻ മനസിലാക്കേണ്ടതല്ലേ...?? അവൾ അവന്റെ പ്രൊഫൈലിൽ കയറി നോക്കി '' ഓൺലൈൻ '' ആണ്...കഷ്ടം ഓൺലൈൻ ഇൽ ഇരുന്നിട്ട് ആരോടെങ്കിലും ചാറ്റ് ചെയ്യുന്നുണ്ടാവും...ഒരു ഹായ് അയച്ചുകൂടെ...വേണ്ട അയക്കണ്ട ഞാനും അയക്കുന്നില്ല...പക്ഷെ എവിടെയോ പണ്ടാര മിസ്സിംഗ് ഉണ്ട്...ഉറക്കെ പറയണം എന്നുണ്ട് ഡാ പന്നേ മിസ്സിംഗ് യു ഡീപ് ലി ന്നു പക്ഷെ പറ്റുന്നില്ല , ആരോ തടസം നില്കുന്നപോലെ...അവളുടെ സങ്കടം ദേഷ്യത്തിന് വഴിമാറി...ഇങ്ങനെ വിഷമിക്കുന്നതിലും നല്ലത് വേദനിക്കുന്ന ഭാഗം മുറിച്ചുകളയുന്നതാണ് അവൾ തീരുമാനിച്ചു...!!
ക്ലോക്കിൽ സമയം 12 ആയപ്പോ...പരസ്പരം ഉള്ള കാത്തിരിപ്പിനു വിരാമം ഇട്ടുകൊണ്ട്, ഒരു വാക്ക് പോലും മിണ്ടാതെ, ഒരടി പോലും താഴാതെ ആ ബന്ധത്തിലേക്ക് രണ്ടുപേരും ആ കഠാര ഒരുപോലെ കുത്തിയിറക്കി '' ബ്ലോക്ക്ഡ് ''
അതെല്ലാം കണ്ടുകൊണ്ടു ,
ഒരു മിനിറ്റ് പോലും അകന്നിരിക്കാൻ പറ്റാത്ത അവർക്കിടയിലേക്ക് ഒരു വലിയ വിള്ളൽ ഉണ്ടാക്കി, രണ്ടിനേം രണ്ടു വഴിക്കു ആക്കി- അവൻ യാത്ര തുടർന്നു അടുത്ത ആളുകളിലേക്ക്‌...ഇഷ്ടങ്ങളുടെ മേലെ വിരിഞ്ഞു നിൽക്കാൻ...അവനെ ഇഷ്ടത്തോടെ അല്ലാതെ നമ്മൾ വിളിക്കുന്നു '' ഈഗോ''