Monday 25 March 2019

പോസിറ്റിവിറ്റി

മെസ്സേജിന്റെ ശബ്ദം കേട്ടാണ് വരുൺ എഴുന്നേറ്റത്, ഉറക്കപിച്ചിൽ തന്നെ മൊബൈൽ എടുത്ത് നീട്ടിയും വളച്ചും ഒരു വര വരച്ചു നേരെ വാട്സാപ്പിൽ എത്തി..അഞ്ജനയാണ് '' when u be there ..?? ആ മെസ്സേജ് കണ്ടപ്പോ തന്നെ അവന്റെ ചുണ്ടിൽ ഒരു കള്ള ചിരി ഉടലെടുത്തു..ഒരുപാടു നാളായി മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു കാര്യം ഇന്ന് നടക്കാൻ പോകുന്നു അതോർത്തപ്പോ തന്നെ അവൻ ആ കള്ള ചിരിയോടെ അഞ്ജനക്കു റിപ്ലൈ ചെയ്തു '' I Will be there at 10 AM , നീ എപ്പോ വരും ??? ഒരു മറു ചോദ്യവും ഒപ്പം ഒരു കള്ള സ്മൈലിയും കൂടി അവൾക്കയച്ചു.. നീ ഇറങ്ങുമ്പോ പറ അപ്പോഴേക്കും ഞാനും എത്താം എന്ന് പറഞ്ഞു ഒരു നിർവികാര സ്മൈലിയോടെ അഞ്ജനയുടെ മറുപടി എത്തിയപ്പോ അവൻ വാട്സാപ്പിൽ നിന്നും പുറത്തേക്കു ചാടാൻ ഒരുങ്ങവെ പെട്ടെന്ന് ഒരു മെസ്സേജ് അഭി ആണ്... '' അളിയാ ഓൾ ദി ബെസ്ററ് ട്ടാ ഇന്ന് പൊളിച്ചടുക്കു '' അത് വായിച്ചപ്പോ വരുൺ ചിരിച്ചുകൊണ്ട് അവനു റിപ്ലൈ കൊടുത്തു താങ്ക്സ് ബ്രോ..!!

പിന്നെ മൊബൈൽ ലോക്ക് ചെയ്തു കിടക്കയിൽ തന്നെ വെച്ച് അവൻ കണ്ണടച്ച് കിടന്നു , കണ്മുന്നിൽ അവളാണ് അഞ്ജന, തന്റെ എത്ര നാളത്തെ ആഗ്രഹമാണ് അവളോടൊപ്പമുള്ള ഒരു ദിവസം..ഒടുവിൽ ഇന്നത് സംഭവിക്കാൻ പോകുന്നു...പറഞ്ഞു കേട്ട കഥകളിലത്രയും കണ്ട ത്രില്ല് ഇന്ന് താൻ അനുഭവിക്കാൻ പോകുന്നു..ഓർക്കുന്തോറും അവന്റെ മനസിലേക്ക് ത്രില്ല് കൂടി വന്നു അതിനു വേണ്ടി തന്നെയാണല്ലോ സനലിന്റെ ഫാമിലി മൂന്നാർക്കു പോകുന്ന ഈ ദിവസം ആ ഫ്ലാറ്റ്ന്റെ താക്കോൽ മേടിച്ചു വെച്ചിരിക്കുന്നെ, അവൾ ആണെങ്കിൽ കുറച്ചൂടെ മോഡേൺ ആയോണ്ട് ഇതൊക്കെ ആ സെൻസിലെ എടുക്കുള്ളു,അല്ലെങ്കി പെട്ടേനെ..ന്തായാലും എപ്പഴും ചിരിച്ചും കളിച്ചും നടക്കുന്ന അഞ്ജന ഞങ്ങടെ ഗാങ്ങിൽ തന്നെ ഒരത്ഭുതം ആണ്, ഒരിക്കൽ പോലും മൂഡ് ഓഫ് ആകാത്ത, എല്ലാ കാര്യങ്ങളെയും വളരെ കൂൾ ആയിട്ടു എടുക്കുന്ന, ആരെയും പേടിയില്ലാത്ത അവൾക്കു  ഒരു നല്ല പ്രണയം ഇല്ലന്നറിഞ്ഞപ്പോ ആദ്യം അത്ഭുതമായിരുന്നു , കൂട്ടത്തിലൊരുത്തൻ പ്രൊപ്പോസ് ചെയ്തപ്പോഴും  പക്ഷെ അതിലൊന്നും താല്പര്യമില്ലാതെ പാറി പറന്നു നടക്കാൻ ആയിരുന്നു അവൾക്കിഷ്ടം...അല്ലെങ്കിലും അവൾക്കു ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ അവൾ എന്നേ പറന്നേനെ.. പറന്നു പോകുന്നതിനു മുൻപേ ഒരിക്കൽ എങ്കിലും അവളെ വേണം എന്ന ആഗ്രഹം തന്റെ മനസ്സിൽ ഉടലെടുത്തത് എന്നായിരുന്നു വരുൺ ഓർത്തു 

96 എന്ന സിനിമയിൽ ജാനുവിനോടുള്ള റാമിൻറെ നിസ്വാർത്ഥമായ സ്നേഹം കണ്ടപ്പോ നിറഞ്ഞ് തുളുമ്പിയ അഞ്ജനയുടെ കണ്ണുകൾ കണ്ടതായിരുന്നു തുടക്കം പിന്നീട് ചോദ്യങ്ങളായി, ഉത്തരങ്ങളായി പല വഴികളിലേക്കും സഞ്ചരിച്ചു ഒരു വൺസൈഡ് പ്രണയത്തെ കുറിച്ചൊക്കെ പറഞ്ഞ അവൾക്കു പ്രണയിക്കാൻ അറിയ്യിലാ എന്ന് പറഞ്ഞെങ്കിലും അവൾ എന്തൊക്കെയോ ജീവിതത്തിൽ പ്രതീക്ഷിക്കുന്നപോലെ തോന്നി അതെന്താണ് ചോദിച്ചപ്പോ പറഞ്ഞത് ജീവിതത്തിൽ കിട്ടുന്ന പോസിറ്റീറ്റിവിറ്റി യെ കുറിച്ചാണ് അത്തരം ഒരു വലിയ പോസിറ്റിവിറ്റി ഇപ്പൊ അവൾക്കു കിട്ടുന്നുണ്ടത്രേ അത് എന്നും കൂടെയുണ്ടാവണം എന്നാണ് അവളുടെ പ്രതീക്ഷ എന്ന് പറഞ്ഞപ്പോ പിന്നെ കൂടുതൽ ഒന്നും പറഞ്ഞില്ല പിന്നെ പാതിരാ ചാറ്റിനവസാനം റാമിനോട് ജാനു ചോദിച്ച പോലെ  അവളോട് ഞാൻ ചോദിച്ചു ആർ യൂ വിർജിൻ ?? അവളുടെ എസ് എന്ന മറുപടി എന്നെ അത്ഭുതപ്പെടുത്തി...കാരണം പ്രതീക്ഷിച്ചത് മറ്റൊന്നായിരുന്നു...!!

ആ സംഭാഷണമൊക്കെ തന്നെ അവളോട് കുറച്ചൂടെ അടുപ്പിച്ചു..ഒരിക്കൽ നല്ല മഴയുള്ള ഒരു ദിവസം അവൾക്കൊപ്പം യാത്ര ചെയ്ത ഒരു ദിവസം ആ ദിവസം പദ്മരാജനെ പറ്റിയും ക്ലാരയെ പറ്റിയും ജയകൃഷ്ണനെ പറ്റിയുമൊക്കെ തങ്ങൾ ഒരുപാട് സംസാരിച്ചു ഒടുവിൽ ഇറങ്ങാന്നേരം എവിടെന്നോ കിട്ടിയ ധൈര്യത്തിന് അവളുടെ കവിളുകൾ കൈകുമ്പിളിൽ എടുത്തു ഒരു മുത്തം നൽകി..പ്രതീക്ഷിക്കാതെ കിട്ടിയ ആ ചുംബനം അവളിൽ ഞെട്ടൽ ഒഴിവാക്കി എങ്കിലും തന്നെ അവൾ എതിർത്തില്ല ആ നിർവികാരത പിന്നെ തന്നെ കൊണ്ട്  ചെന്നെത്തിച്ചത് ഈ ഒരു ആഗ്രഹത്തിലേക്കാണ്. നീ അത് അത്രയും ആഗ്രഹിക്കുന്നു ??? എന്നൊരു ചോദ്യം മാത്രമാണ് അവൾ ചോദിച്ചത് പിന്നെ അവിടെയും അവൾ ഞെട്ടിച്ചു. നീ പറഞ്ഞാമതി ഞാൻ വരാം എന്നൊരൊറ്റ മറുപടിയിലൂടെ...ഇന്നിതാ അത് നടക്കാൻ പോകുന്നു ജീവിതത്തിൽ മറ്റൊന്നിന് വേണ്ടിയും ഇത്രയും ആഗ്രഹിച്ചിട്ടില്ല, അത് അവളോടുള്ള ഇഷ്ടം കൊണ്ടാണോ ? ഹേയ് പക്ഷെ കല്യാണമൊന്നും സെറ്റ് ആവില്ല..ഒന്നറിയണം അവളെ തീവ്രമായി...!! 

വരുണിന്റെ ചിന്തകൾ കാട് കയറവെ അമ്മയുടെ വിളി കേട്ടു, മോനെ ഇന്ന് ജോലിക്കുപോകുന്നില്ലേ നേരത്തെ പോണം എന്ന് പറഞ്ഞിട്ട് ?? പോണം അമ്മെ ദാ എണീറ്റു...പിന്നെ കുളിച്ചു ഡ്രസ്സ് ചെയ്തു ബൈക്ക് എടുത്തു ഇറങ്ങയപ്പോ വീണ്ടും അമ്മയുടെ ഡയലോഗ് ഡാ അന്ന് കണ്ട പെണ്ണ് എങ്ങനെയുണ്ട് ഇഷ്ടായോ നിനക്കു അവർ ഇന്നലേം വിളിച്ചിരുന്നു..നീ എന്തെങ്കിലും പറഞ്ഞിട്ട് പോ..അതോ അത് കുഴപ്പമില്ലമ്മേ ഓക്കേ പറഞ്ഞോളൂ അല്ലെങ്കി വൈകുന്നേരം ഞാൻ വരട്ടെ എന്നിട്ട്  ഒരുമിച്ചു വിളിക്കാം...വരുൺ അതും പറഞ്ഞു ബൈക്ക് ഓടിച്ചു പോയി...!!

സനലിന്റെ ഫ്ലാറ്റിന്റെ താഴെ അവൾ കാത്തുനില്കുന്നതായിരുന്നു ബ്ലാക്ക് ടീ ഷർട്ട് ഉം ജീൻസും ധരിച്ചു..അവളെയും കൂട്ടി ഫ്ലാറ്റിലേക്ക് നടക്കുമ്പോ അവന്റെ ഹൃദയം നൂറേ നൂറിൽ ഇടിക്കുകയായിരിന്നു പക്ഷെ അഞ്ജന അപ്പോഴും കൂൾ ആയിരുന്നു..ഫ്ലാറ്റ് എത്തി വാതിൽ തുറന്നു അകത്തേക്ക് കയറി ഷൂസും വാച്ചും ഒക്കെ അഴിച്ചു വെച്ച് ബെഡ്റൂമിലേക്ക് നടന്നു അപ്പോഴേക്കും അഞ്ജന ആ ബെഡിൽ ഇരുന്നിരുന്നു..മനസ്സിലെ കൺട്രോൾ മൊത്തം ഒറ്റ കുരുക്കുകൂടി അഴിഞ്ഞാൽ പുറത്തേക്കു ചാടും എന്നോർത്തുകൊണ്ടു അവൻ പതിയെ അവളുടെ അടുത്തു പോയിരുന്നു..അവൾ അവനെ നോക്കിന് ചിരിച്ചു..അവൻ അവന്റെ മുഖം പതിയെ അവളുടെ മുഖത്തോടു അടുപ്പിച്ചു..ചുണ്ടിനു തൊട്ടടുത്തു എത്തിയപ്പോൾ അവൾ ആ മുഖം പിടിച്ചു മടിയിലേക്കു വെച്ചുഎന്നിട്ട് പറഞ്ഞു  '' നീ അല്ലെ എപ്പോഴും പറയാറുള്ളത് നിനക്കു എന്റെ മടിയിൽ കിടക്കണം ന്നു കുറച്ചു നേരം കിടന്നോ ബാക്കി എന്നിട്ടാവാം.. പുല്ലു പറയണ്ടാർന്നു ആ ആഗ്രഹം എന്ന് വരുൺ പിറുപിറുത്തപ്പോ അവൾ പറഞ്ഞു ഒന്ന് വെയിറ്റ് ചെയ്യേടോ പയ്യെ തിന്നാ പനയും തിന്നാം എന്നല്ലേ..!! 

ആ മടിയിൽ കിടന്നു അവൻ ഓരോന്ന് സംസാരിക്കുന്നതിനിടയിൽ ഒരു മെസ്സേജ് വന്നു അവൻ മൊബൈൽ എടുത്തു മെസ്സേജിന് റിപ്ലൈ കൊടുത്തു എന്നിട്ട് വീണ്ടും ആ മടിയിൽ കിടന്നിട്ടു പറഞ്ഞു '' നമ്മുടെ സൗമ്യയാ പാവം അവൾക്കെന്തോക്കെയോ പ്രശ്നങ്ങളുണ്ട് അതൊക്കെ ഉള്ളിൽ ഒതുക്കിയ ആള് നടക്കുന്നത് ഒരു ദിവസം ഇരുന്നു കരയുന്നത് ഞാൻ കണ്ടതാ... 

അതേയ് ഈ ലോകത്തിൽ അവൾക്കു മാത്രമല്ല എല്ലാവര്ക്കും ഉണ്ടാവും അങ്ങനെ പല പ്രശ്നങ്ങളും അഞ്ജന ചെറിയ പുച്ഛത്തോടെ പറഞ്ഞു...

ഓഹോ ഇയാൾക്കെന്താണാവോ അത്ര വെല്യ ഫാമിലി പ്രോബ്ലെംസ് വരുൺ അവളോട് തെല്ലു പരിഹാസത്തോടെ ചോദിച്ചു.. 

ഒന്നുല്ലടാ ഞൻ വെറുതെ പറഞ്ഞതാ, നീ എഴുനെല്കു ടൈം പോകുവാട്ടോ..അവൾ ഓർമിപ്പിച്ചു 

കുഴപ്പമില്ല ഇതറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം വരുൺ അതിൽ പിടിച്ചു തൂങ്ങി...

ഇല്ലെടാ ഒന്നൂല്യ നീ മാറിയേ എന്നും പറഞ്ഞു അവൾ ആ ബെഡിലേക്കു കിടന്നു..

ആഹാ എന്നാ അതറിഞ്ഞിട്ടേ നിന്നെ ഞാൻ തൊടുന്നുള്ളു എന്ന് പറഞ്ഞു അവൻ അവളുടെ അടുത്തു ചേർന്ന് കിടന്നു, 

എടാ ഞാൻ അത് പിന്നെ പറയാം അഞ്ജന അവനോടു കെഞ്ചി 

വേണ്ട എനിക്കിപ്പോ അറിയണം ഞാൻ അറിയാത്ത എന്താണ് നിനക്ക് ഉള്ളതെന്ന് വരുൺ അവന്റെ വാശിയിൽ പിടിച്ചു തൂങ്ങി...!!

ഓക്കേ വരുൺ ഞാൻ പറയാം '' ഞാൻ childhood ൽ  sexually Abused victim ആണ്..!! അവൻ ഞെട്ടലോടെ അവളുടെ മുഖത്തേക്കു നോക്കി, ഒന്നല്ല രണ്ടുപേർ അതും എനിക്ക് തിരിച്ചറിവ് പോലുമില്ലത്ത പ്രായത്തിൽ..!!

അവന്റെ മുഖം മാറി അവൻ പതിയെ അവളോട് ചേർന്ന് കിടന്നു ....!!

അച്ഛന്റെ colleague ഒരു അങ്കിൾ, അയാൾ എപ്പോഴും വീട്ടിൽ വരുമായിരുന്നു എപ്പോഴും എന്നെ മടിയിൽ കേറ്റിയിരുത്തുമായിരുന്നു എനിക്കൊന്നും അറിയില്ലായിരുന്നു, ഒരു ദിവസം അവർ ജോലിക്കു പോയ സമയം അയാൾ വീട്ടിലേക്കു വന്നു കുറെ ചോക്‌ലേറ്റുമായി, ആ ചോക്ലേറ്റിന് എനിക്ക് കൊടുക്കേണ്ടി വന്ന വില വലുതായിരുന്നു വരുൺ

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..അത് തുടച്ചുകൊണ്ട് അവൾ തുടർന്നു

ഒന്നും ആരുടെ അടുത്തും പറയരുതെന്ന് അയാൾ സത്യം ചെയ്യിച്ചു പക്ഷെ ചെയ്‌യുന്നത് ശെരിയല്ല എന്നൊരു തോന്നൽ എനിക്ക് അന്ന് തോന്നി അതാരും പറഞ്ഞു തന്നിട്ടില്ലെങ്കിൽ കൂടി, അതുകൊണ്ടു പിന്നെ അയാൾ വീട്ടിൽ വരുമ്പോഴൊക്കെ ഞാൻ വായ പൊത്തി  വീടിന്റെ എന്തെങ്കിലും മൂലയിൽ ഒളിച്ചിരിക്കുമായിരുന്നു..എനിക്ക് പേടിയായിരുന്നു അയാളെ,,പക്ഷെ അയാളുടെ ശല്യം കൂടിയപ്പോ ഞാൻ ആ വിവരം വീട്ടിൽ പറഞ്ഞു

എന്നിട്ട് ?? വരുൺ പതിയെ ചോദിച്ചു ?

അച്ഛനും അമ്മയ്ക്കും അതിന്റെ പുറകെ പോകാൻ സമയം ഇല്ലായിരുന്നു അതുകൊണ്ടു ആരോടും പറയണ്ട എന്ന് പറഞ്ഞു പിന്നെ അയാളെ വിളിച്ചു എന്തോ ചീത്തയും പറഞ്ഞു..അതോടെ പിന്നെ അയാളുടെ ശല്യം ഇണ്ടായില്ല..പിന്നെ കുറെ നാല് കഴിഞ്ഞപ്പോ അച്ഛന്റെ ബോസ് ഈടാക്കി വീട്ടിൽ വന്നു എന്റെ കൂടെ കുറെ സമയം കളിച്ചിട്ടൊക്കെയാണ് പോയത് പക്ഷെ അവിടെയും അയാളുടെ കൈവിരലുകൾ തിരഞ്ഞത് മറ്റെന്തൊക്കെയോ ആണ്...അതോടെ അയാളേം എനിക്ക് പേടിയായി പക്ഷെ അയാൾ വിട്ടില്ല അച്ഛനും അമ്മയും ഇല്ലാത്ത സമയത് വീട്ടിൽ വന്നു ഞാൻ സ്കൂൾ വിട്ടു വന്ന ടൈം ആയിരുന്നു അത് ബെൽ കേട്ട് വാതിൽ തുറന്നപ്പോ അയാൾ അകത്തേക്കു കയറിവന്നു...ആ വൃത്തികെട്ട ചിരി എനിക്കിപ്പോഴും ഓർമയുണ്ട്..

എന്നിട്ടു ,,? അവൻ പല്ലു ഞെരിച്ചുകൊണ്ടു ചോദിച്ചു

അയാൾ ന്റെ അടുത്തെത്തി എന്നെ പിടിച്ചു മടിയിൽ ഇരുത്താൻ നോക്കിയപ്പോഴേക്കും അച്ഛനും അമ്മയും വന്നു...പിന്നെ കുറെ നേരം കഴിഞ്ഞാ പോയത് 

നിനക്ക് നിന്റെ അച്ഛനോട് പറയാർന്നില്ലേ? വരുൺ ദേഷ്യത്തോടെ ചോദിച്ചു 

ഇല്ല വരുൺ അച്ഛന്റെ ബോസ് ആണ് അയാൾ . അച്ഛനാണ് എങ്കിൽ ഒരു പ്രൊമോഷൻ അടുത്തുണ്ട് എന്ന് എപ്പോഴും പറയാറുണ്ട് ഞാൻ അയാളെ പറ്റി പറഞ്ഞാൽ അച്ഛൻ ചോദിച്ചാൽ പിന്നെ വെല്യ പ്രശ്നത്തിലേക്ക് പോവില്ലേ ?? ആ പ്രായത്തിലും ഞാൻ ഇങ്ങനെ ചിന്തിച്ചു വരുൺ എനിക്കറിഞ്ഞൂടാ അതെങ്ങനെ ആയെന്നു പക്ഷെ ഞാൻ പിന്നെ ഡിപ്രെസ്സ്ഡ് ആയി , പഠിക്കാൻ പറ്റുന്നുണ്ടായില്ല ആരോടും മിണ്ടാൻ പോലും പേടിയായിരുന്നു വീട്ടിൽ പോലും മിണ്ടീല്ലയിരുന്നു..'അമ്മ പോലും കൂടുതൽ ഒന്നും ചോദിച്ചില്ല. പിന്നെ എന്റെ സ്വഭാവം മാറിയത് കണ്ട അവർ എന്നെ കൗണ്സിലിംഗ്നു കൊണ്ടുപോയി...പതിയെ ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും നാട്ടിൽ നിന്ന് എനിക്ക് മാറണമായിരുന്നു, അതുകൊണ്ടാ പുറത്തൊക്കെ പോയി പഠിച്ചത്..ഇപ്പൊ ഒരുപാടു മാറി ഒന്നും ഓർക്കാറില്ല എന്നാലും ഇടക്ക് ഇപ്പോഴും എന്റെ ചിന്തകളിൽ അവർ വരാറുണ്ട് വരുൺ കുറെ ചോക്ലറ്റ് മായി...!!

പെട്ടെന്ന് രണ്ടു കണ്ണുനീർത്തുള്ളി അവളുടെ നെറ്റിയിലേക്ക് വീണു, വരുണിന്റെ കണ്ണിൽ നിന്നായിരുന്നു അത്, 

ഡാ മണ്ടാ നീ എന്തിനാ കരയുന്നെ . ഇതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലെ പിന്നെ നീ കുത്തികുത്തി ചോദിച്ചോണ്ടല്ലേ ഞാൻ പറഞ്ഞത് 

അഞ്ചു അറിഞ്ഞില്ല ഞാൻ ഒന്നും എനിക്ക്..സോറി.,.!!

സീ വരുൺ ഇതുപോലെ കുറെ കുട്ടികൾക്ക് സംഭവിക്കുന്നുണ്ട് അതിലൊരാൾ ആണ് ഞാൻ എന്തോ ഭാഗ്യത്തിന് എന്റെ സമനില തെറ്റിയില്ല കുറെ കഷ്ടപ്പെട്ട് എങ്കിലും  ഇപ്പോ അതൊക്കെ ഞാൻ ഓവർകം ചെയ്തു..!!

സോറി അഞ്ചു,  പിത്രുശൂന്യന്മാരായ ആ തെണ്ടികൾക്കു വേണ്ടി ഞാൻ മാപ്പു ചോദിക്കുന്നു 

വരുൺ അതൊക്കെ വിടൂ വെറുതെ ഈ ദിവസം കളയണോ ? നിന്റെ ഓർമയിൽ സൂക്ഷിക്കാനുള്ളതാ

അഞ്ചു വേണ്ട ഒന്നും വേണ്ട, വാ നമുക് പോകാം- അതും പറഞ്ഞു വരുൺ എഴുനേൽക്കാൻ ഒരുങ്ങി 

ന്റെ ചെക്കാ അവിടെ ഇരിക്ക് .അതേയ് ഇത് ഞാൻ ന്റെ ഇഷ്ടത്തോടെ തരുന്നതാ..അവരൊക്കെ ന്റെ അനുമതിയില്ലാതെയാ എന്നെ തൊട്ടേ എന്നാൽ നിനക്കു ഞാൻ എന്റെ ഇഷ്ടത്തോടെയാ എന്നെ തരുന്നേ..എടുത്തോടോ..പിന്നെ ഒരു കാര്യം കൂടി ഉണ്ട് ട്ടോ താൻ ചോദിച്ചില്ലേ ലൈഫ് ലെ ഇപ്പോഴത്തെ എന്റെ പോസിറ്റിവിറ്റി എന്താന്ന് അത് താൻ ആണെടോ താൻ പോലും അറിയാതെ തന്റെ കള്ള ചിരി, തന്റെ ജയകൃഷ്ണൻ ടൈപ്പ് ഡയലോഗ്സ്, തന്റെ ആത്മാർത്ഥത എല്ലാം എല്ലാം എനിക്കിഷ്ടാ, ലൈഫിൽ ആദ്യാ, അതോണ്ടല്ലേ ഇയാൾ ചോദിച്ചപ്പോ തന്നെ അങ്ങ് ഓക്കേ പറഞ്ഞത്..പിന്നെ ഇതും പറഞ്ഞു ഞാൻ തനിക്കൊരു തടസ്സമായി ഒരിടത്തും വരില്യ, എനിക്കും ഇത് ഓര്മ ആകണം..ജീവിതത്തിൽ നല്ല ഓർമകളും വേണ്ടേ മാഷെ, സൊ യു ക്യാൻ ഡൂ എനിതിങ് വിതൗട്ട് മൈ പെർമിഷൻ... !!

അത് കേട്ടതും വരുൺ എഴുനേറ്റു അവളെ കെട്ടിപിടിച്ചു എന്നിട്ടു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു എന്നിട്ടു പറഞ്ഞു എനിക്ക് വേണം നിന്നെ അതിനു മുന്നേ എനിക്ക് ഒരാളുടെ അടുത്ത് പറയണം. അതും പറഞ്ഞു വരുൺ മൊബൈൽ എടുത്തു ഡയല് ചെയ്തു ചെവിയിൽ വെച്ചിട്ടു പറഞ്ഞു '' അമ്മെ പിന്നേ കഴിഞ്ഞ ദിവസം പോയി കണ്ട പെണ്ണില്ലേ അവരോടു താത്പര്യമില്ലെന്ന് പറഞ്ഞേക്കുട്ടോ 

എടാ ഇതും വേണ്ടന്നുവെച്ചാൽ പിന്നെ നിനക്കു ഇനി പെണ്ണ് കിട്ടില്ലാട്ടോ അമ്മയുടെ ചോദ്യത്തിന് മറുപടിയായി വരുൺ അഞ്ജനയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു '' പെണ്ണിനെ കണ്ടു കഴിഞ്ഞമ്മേ ഇനി കെട്ടിയാമതി..ബാക്കി വൈകുന്നേരം പറയാട്ടോ..അവൻ മൊബൈൽ കട്ട് ചെയ്തു അവളെ നോക്കി, അഞ്ജന വിശ്വസിക്കാനാകാതെ അവനെ തന്നെ നോക്കുകയായിരുന്നു, അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..ഒരു ചോദ്യ ചിഹ്‌നം പോലെ അവൾ അവൾ അവനെ നോക്കിയപ്പോ അവൻ പറഞ്ഞു '' സഹതാപം കൊംണ്ടൊന്നുമല്ലട്ടോ ഇയാളെ ഇഷ്ടമായിരുന്നു അത് ഇപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്..അവൾ അവനെ ചേർത്തുപിടിച്ചു 

എന്നിട്ടു ചെവിയിൽ പതിയെ പറഞ്ഞു പിന്നേയ്  തന്നെയും തന്റെ വിർജിനിറ്റിയും എനിക്ക് വേണം അഞ്ചു, അയാൾ അതും പറഞ്ഞു അവളുടെ മുഖത്തോടു മുഖം ചേർത്തുവെച്ചു എന്നിട്ടു കൂട്ടിച്ചേർത്തു '' ഇപ്പോഴല്ല ഇയാളുടെ കഴുത്തിൽ ഒരു താലി ചാർത്തുന്ന രാത്രി...!!

അഞ്ചു ചെറു ചിരിയോടെ അവന്റെ നെഞ്ചിൽ മുഖം ചേർക്കുമ്പോ വരുൺ ചോദിച്ചു '' അഞ്ചു കുറച്ചു പോസിറ്റിവിറ്റി എടുക്കട്ടേ...????