Thursday 27 February 2014

നീല വെളിച്ചം


ഓരോരോ ആഗ്രഹങ്ങള്‍

എപ്പോഴാണ് അങ്ങനെ ഒരു ആഗ്രഹം എന്റെ മനസ്സിലേക്ക് വന്നത് എന്നറിയില്ല...പക്ഷെ പിന്നീട് ഊണിലും ഉറക്കത്തിലും ഒരേ ചിന്ത ആയിരുന്നു..ഒരു മൊബൈല്‍ ഫോണ്‍ എടുക്കണം...പൂരപറമ്പ് കളിലും, പള്ളി പെരുന്നാള്കളിലും ശിങ്കാരിമേളവും, ചെമ്പടയും, പാണ്ടിയും മാറി മാറി കൊട്ടുമ്പോഴും മനസ്സില്‍ ഒരു NOKIA യെ ഞാന്‍ നോട്ടമിട്ടിരുന്നു...ചാടിയും’, തുള്ളിയും വിയര്‍ത്തും സ്വരുകൂട്ടിയ സമ്പാദ്യം NOKIA എന്ന TARGET നോട് അടുത്ത് എത്തിയപ്പോള്‍ എന്തോ ഒരു വലിയ സംഭവം ചെയ്യാന്‍ പോണു എന്ന നിലയിലേക്കായി മനസ്സിന്റെ പോക്ക്...മനസ്സിന്റെ പോക്കല്ലേ തടയണ്ട പൊക്കോട്ടെ എന്ന് ഞാനും കരുതി....!!

പറഞ്ഞുകേട്ട NOKIA യുടെ വിലയും പോക്കറ്റിലെ നോട്ടുകളും തുല്യമായപ്പോള്‍ കോളേജില്‍ കൂടെ ബസ്‌ യാത്രചെയ്യുന്ന സുഹൃത്തിനോട് കാര്യം പറഞ്ഞു..ആഴ്ചയില്‍ മൊബൈല്‍ മാറുന്ന അവന്‍ എനിക്കൊരു അത്ഭുതമായിരുന്നു...അവന്‍ പറഞ്ഞു അളിയാ റെഡി ആക്കാം DONT WORRY ആട്ടെ നീ വരുന്നോ??? എവിടെക്കാ? ഞാന്‍ ചോദിച്ചു...നീ ഈ ഷാപ്പ്‌ കറി കഴിച്ചിട്ടുണ്ടോ എന്താ ടേസ്റ്റ്...വാ നമുക്ക് പോയിട്ട് വരാം അവരൊക്കെ വെയിറ്റ് ചെയ്യുവാ....എടാ കാശ്..??? ഞാന്‍ എന്റെ സംശയം പുറത്തേക്കിട്ടു..അതൊക്കെ ശേരിയാക്കാം അവന്‍ എന്നെയും പിടിച്ചോണ്ട് ബൈക്ക്ഇല്‍ കേറ്റി ഒറ്റ വിടല്‍..അപ്പോഴും എന്റെ ഇടതു പോക്കറ്റ്‌ ഞാന്‍ ഭദ്രമായി പൊത്തിപിടിച്ചിരുന്നു കാരണം അതിലാണ് ആ NOKIA യുടെ വില..എന്റെ കുറെ നാളുകളുടെ സമ്പാദ്യം....!!

TWIST....

ഈച്ച അരികു പറ്റിയ ചെറിയ മണ്‍കുടത്തിന്റെയും, എന്തിന്റെയൊക്കെയോ എല്ലുകള്‍ക്കിടയിലൂടെയും ഒരു വിളി കേട്ട് ആയാസപ്പെട്ട്‌ നോക്കിയപ്പോ കണ്ടു വിജ്രംഭിച്ച ആ സുഹൃത്ത്....ന്തേ? എന്ന ചോദ്യം മനസ്സിലാകുന്നതിനു മുന്‍പ് തന്നെ അവന്റെ ഡയലോഗ് “ നീ പറഞ്ഞ മൊബൈല്‍ അത്ര പോരടാ..എന്റെ ഒരു ഫ്രണ്ട് യൂസ് ചെയ്യുനുണ്ട് നിനക്ക് അത് തന്നെ വേണമെന്ന് നിര്‍ബന്ധമുണ്ടോ..????? ആ ചോദ്യം കേട്ടപ്പോള്‍ തീരുമാനം കൈവെള്ളയില്‍ അമര്‍ത്തിപിടിച്ച ഏതൊരു മലയാളിയെയും പോലെ തന്നെ എന്റെ കൈവെള്ളയും ഒന്ന് അയഞ്ഞു...എന്തെങ്ങിലും പറയുന്നതിന് മുന്‍പ് തന്നെ അവന്‍ പറഞ്ഞു നമ്മുടെ ക്യാന്റീനിലെ ചേട്ടന്റെ മൊബൈല്‍ കൊടുക്കുന്നുണ്ട് കുറച്ചു ഉപയോഗിച്ചതാ പക്ഷെ കിടിലന്‍ സാധനം..അതിന്റെ നീല വെട്ടം കണ്ടാല്‍ ഒരു 10 കിലോമീറ്റര്‍ അപ്പുറെ നിന്നാലും മനസിലാകും...അത് മാത്രല്ല അതിന്റെ കൂടെ നമ്പറും കിട്ടും അതോണ്ട് വേറെ സിംകാര്‍ഡും എടുക്കണ്ട..എന്താ അത് പോരെ..????? എന്റെ മുഖത്തെ 100 മീറ്റര്‍ റിലേയില്‍ confusion ആണ് മുന്നിട്ടു നിന്നത് എങ്കിലും ജയിച്ചത് പുതിയ സന്തോഷം തന്നെയാണ്...അപ്പൊ ബാക്കി കാശിനു 2 പൊളപ്പന്‍ ഷര്‍ട്ട്‌ എടുക്കാം എന്നോകെ വിചാരിച്ചപ്പോഴാണ് സുഹൃത്ത് താഴേക്ക്‌ ഒന്ന് കൂടി താഴ്ന്നിട്ടു ഒരു പഞ്ച് ഡയലോഗ് “ അളിയാ അതേയ് ബില്ല് ഉധ്യെശിച്ചതിനെക്കാള്‍ കുറച്ചുകൂടി...നീ ഒന്ന് സഹായിക്കാമോ? പുതിയ മൊബൈലിനു ആണെങ്കില്‍ തന്നെ ഇത്രക്കും വേണ്ടല്ലോ??? സോറിഡാ എനിക്ക് ഷര്‍ട്ട്‌ എടുക്കണം എന്ന് പറയാന്‍ വന്നപ്പോള്‍ തന്നെ കൂടെ ഒരു 5 pപേര് ഒരുമിച്ചു താഴ്ന്നിട്ടു ഒറ്റ ഡയലോഗ് “ എന്തായാലും ജീവിതത്തിലെ ആദ്യത്തെ മൊബൈല്‍ മേടിക്കാന്‍ പോകുകയല്ലേ ചെലവായിട്ടു കൂട്ടിക്കൊള്ലാം...അങ്ങനെ അവര്‍ ഒത്തുപിടിച്ചു എന്റെ പോക്കറ്റിലെ NOKIA MONEY മല പോലെ പോയി.......!!

നീലവെളിച്ചം ROCKING..

അങ്ങനെ പറഞ്ഞത് പോലെ ആ നീലവെട്ടം എനിക്ക് സ്വന്തമായി....ഒറ്റകൊമ്പുള്ള ആ നീലവെളിച്ചത്തിനെ ഞാന്‍ ഒരു സംഭവം ആക്കാന്‍ ശ്രമിച്ചു...ഓരോ തവണ കോളുകള്‍ വരുമ്പോഴും “ സാരെ ജഹാംസെ അച്ഛാ “ എന്ന റിംഗ്ടോണ്‍ ഉയര്‍ന്നുകേള്‍ക്കുമ്പോള്‍ ഞാന്‍ ഒരുഭാരതീയന്‍ ആയതില്‍ ഞാന്‍ അഭിമാനിച്ചു...എന്റെ നാട്ടിലൊക്കെ ആ സമയത്ത് ആ നീലവെളിച്ചം ഒരു കൌതുകമായിരുന്നു...4 പേര്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ കോയിന്‍ ബോക്സില്‍ നിന്നും തന്നെ ചുമ്മാ വിളിക്കാന്‍ കൊടുത്ത ചില്ലറകള്‍ക്ക് ചതിയന്മാര്‍ സിഗരറ്റ് വാങ്ങി വലിച്ചു എന്നറിഞ്ഞപ്പോഴും, നീലവെളിച്ചതിന്റെ നിലനില്‍പ്പ്‌ നീണ്ടുനില്കുന്നില്ല ( Battery charge ) എന്ന് മനസ്സിലാക്കിയപോഴും ഞാന്‍ ആ ഒറ്റകൊമ്പനെ വെറുത്തില്ല...കാരണം ആലുവ കാസിനോ തീയേറ്ററില്‍ കാതല്‍ കൊണ്ടെന്‍ എന്ന തമിഴ് സിനിമ കാണാന്‍ ഞാന്‍ വൈകി ചെന്നപോള്‍ നേരത്തെ ഇരിപ്പ് ഉറപ്പിച്ച കൂട്ടുകാരുടെ അടുത്ത് എത്താന്‍ എന്നെ സഹായിച്ചത് ആ നീലവെട്ടമാണ്...വീട്ടില്‍ വൈകിഎത്തുന്ന സമയങ്ങളില്‍ എന്നെ സഹായിക്കുനത് ഈ നീലവെട്ടമാണ്..അതെ എന്റെ ആ സുഹൃത്ത് പറഞ്ഞത് ശെരിയാണ്‌ “ അതിന്റെ നീല വെട്ടം കണ്ടാല്‍ ഒരു 10 കിലോമീറ്റര്‍ അപ്പുറെ നിന്നാലും മനസിലാകും ”...
കാലം പോയി എന്റെ കൈവെള്ളയിലെ ആ നീലവെട്ടം പോയി ടോര്‍ച്ചു ലൈറ്റ് വന്നു...പിന്നെ കോള്‍ വരുമ്പോള്‍ പാട്ട് കേക്കുന്ന മൊബൈല്‍ വന്നു..QWERTY കീ പാടുള്ള മൊബൈല്‍ വന്നു...ദാ ഇപ്പൊ ഒരു ചെറിയ സ്മാര്‍ട്ട്‌ഫോണും....കുറെ വര്‍ഷത്തിനിടയില്‍ ഒരുപാട് മൊബൈല്‍ കൈയില്‍കൂടെ കടന്നുപോയിട്ടുണ്ട് എന്നാലും എനിക്ക് ഇപ്പോഴും പ്രീയം ആ പഴയ നീല വെട്ടമാ...ആ 501 PURITY യാ.....അതാകുമ്പോ WHATS APP ന്റെയോ FACEBOOK ന്റെയോ NOTIFICATION ടെന്‍ഷന്‍ വേണ്ട...ഫോട്ടോ SELF മാനിയ വേണ്ട.. എന്തിനേറെ വേണമെങ്കില്‍ പട്ടിയെ വരെ എറിയാം.....അപ്പൊ അത് തന്നെ വലുത്...ജയ് 501...!!

എങ്ങനെ ഒക്കെ പറഞ്ഞെങ്കിലും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആണേ....മിന്നിച്ചേക്കണേ ഭഗവാനെ.....!!


എന്ത് വിശേഷം ഉണ്ടെങ്കിലും ഫേസ്ബൂകിലൂടെ അറിയ്യുന്നുണ്ട് എന്ന് പറയുന്ന എല്ലാ കൂട്ടുകാര്‍ക്കും ഡെഡിക്കേറ്റ് ചെയ്തുകൊള്ളുന്നു.....!!!   

No comments:

Post a Comment