Monday 10 February 2014

തളത്തില്‍ ദിനേശന്‍ Re- Loaded...!!

ഡോക്ടര്‍,

ഞാന്‍ ദിനേശന്‍ തളത്തില്‍ ദിനേശന്‍...ഞാന്‍ ഒരുപാടു കത്തുകള്‍ അയക്കാറുണ്ട്..എഴുതി എഴുതി എന്റെ 5 `പേനയിലെ മഷി തീര്‍ന്നു എന്നല്ലാതെ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. മറുപടി ഇല്ലെങ്കിലും ഡോക്ടര്‍ അതെല്ലാം വായിക്കുന്നുണ്ട് എന്ന വിശ്വാസത്തോടെയാണ് ഈ കത്ത് എഴുതുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു കത്താണ് ഇത് ദയവായി ഇതിനു മറുപടി തരണം അല്ലെങ്കില്‍ ഡോക്ടര്‍ മനുഷ്യപറ്റില്ലാത്ത ഒരു പിശാശ് ആയി ഞാന്‍ കരുതും..എന്നെകൊണ്ട്‌ അങ്ങനെ കരുതിക്കാതെ മറുപടിക്കായി കേഴുന്നുകൊണ്ട് ഞാന്‍ എന്റെ പ്രശ്നങ്ങള്‍ എഴുതട്ടെ..
...
എന്റെ കല്യണം ഉറപ്പിച്ചിരിക്കുകയാണ് അടുത്തമാസം പത്താം തീയതി ആണ് കല്യാണം..ഡോക്ടര്‍ വരണമെന്നില്ല പക്ഷെ മറുപടി തരണം..ഞാന്‍ അല്പം കറുത്തിട്ടാണ്..പൊക്കവും കുറവാണു..താടി ലവലേശം ഇല്ലെങ്കിലും മീശ കട്ടിയില്‍ ഉള്ളതുകൊണ്ട് ഒരു പുരുഷ്വത്തം ഉണ്ടേ...പക്ഷെ ഡോക്ടര്‍ ഇപ്പോഴത്തെ ചെറുപ്പകാരേ കണ്ടിട്ടില്ലേ...ബുള്‍ഗാന്‍ താടിയും നീട്ടി വളര്‍ത്തിയ കൃതാപും...അങ്ങനെയൊക്കെ വേണമെന്ന് ശോഭ ആവശ്യപെടുമോ ഡോക്ടര്‍..ഓ ശോഭ ആരാണ് എന്നല്ലേ..? അതാണ് ഡോക്ടര്‍ എന്റെ ഭാവി വധു...എന്നെപോലെയല്ല നല്ല വെളുത്തിട്ടാണ്‌ അത്യാവശ്യം തടിയും ഉണ്ട്...ഇഷ്ടങ്ങള്‍ ഒന്നും അറിയില്ല ഡോക്ടര്‍ പക്ഷെ പേടിയാകുന്നു...കാരണം ശോഭ മോഡേണ്‍ ആണെങ്കില്‍ ഞാന്‍ പെട്ടുപോകും ഡോക്ടര്‍...തനി യാഥാസ്ഥിതികനായ എനിക്ക് പറയത്തക്ക ഇഷ്ടാനിഷ്ടങ്ങള്‍ ഇല്ല എങ്കിലും സമൂഹത്തില്‍ ഒരു വില കിട്ടാന്‍ ഒരുപാടു ആഗ്രഹമുണ്ട് ഡോക്ടര്‍...!!..,..

Mr മോഹന്‍ലാലും Mr മമ്മൂട്ടിയും Mr ഷാരുഘാനും ഒക്കെ നല്ല നടന്‍മാര്‍ ആണ് പക്ഷെ അവര്‍ മൂലം ഞാന്‍ അനുഭവിക്കുന്ന മാനസീകസംഘര്‍ഷം ചെറുതൊന്നുമല്ല ഡോക്ടര്‍. ഓരോസിനിമയിലും ഓരോ സ്റ്റൈല്കളും പുതിയ സ്നേഹപ്രകടനങ്ങളും കാണുമ്പോള്‍ എന്റെ ഉള്ളില്‍ തീയാണ് ഡോക്ടര്‍.. ശോഭയ്ക്ക് സ്വന്തം ഭര്‍ത്താവില്‍ നിന്നും അതൊക്കെ വേണം എന്ന് ആഗ്രഹിച്ചാല്‍ എന്താകും ഡോക്ടര്‍ എന്റെ അവസ്ഥ അതുകൊണ്ട് Mr മോഹന്‍ലാലിനോടും Mr മമ്മൂട്ടിയോടും Mr ഷാരുഘാനോടും ഒക്കെ പറഞ്ഞു മനസിലാക്കി അവരെ ഡോക്ടര്‍ തിരുത്തണം എന്ന് ആത്മാര്‍തമായി ആഗ്രഹിക്കുന്നു...ഇതിനെല്ലാം പുറമേ തമിഴിലെ ചിമ്പു എന്നൊരു പയ്യന്‍ അവന്‍ എന്തൊക്കെയാ കാണിച്ചുകൂട്ടുന്നത്..ഒരു മലയാളി പെണ്ണിന്റെ ചുണ്ട് കടിച്ചുനില്കുന്നു ആ ഫോട്ടോ കണ്ടപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി ഡോക്ടര്‍ അവനേം കൂടി ഒന്നു പറഞ്ഞു നേര്‍വഴിക്കു നടത്തണെ...!!

സാധാരണ കല്യാണം ഉറപ്പിച്ചാല്‍ പെണ്‍കുട്ടിക്ക് ഒരു മൊബൈല്‍ വാങ്ങികൊടുത്ത് സംസാരിച്ചുതുടങ്ങാറുണ്ട്.. എന്റെ ഓഫീസിലെ ഓഫീസ് ബോയി ഷിജു അവന്റെ കല്യാണത്തിന്മുന്‍പ് പെണ്‍കുട്ടിക്ക് ഏതോ ടച്ച് ഫോണ്‍ വാങ്ങികൊടുതൂത്രേ...എന്താ കഥ..ഇവിടെ ഞാന്‍ ഇപ്പോഴും നോക്കിയാ ടോര്‍ച്ച് ലൈറ്റ് ഫോണ്‍ ആണ് ഉപയോഗിക്കുന്നത് അതിന്റെ സ്വിച്ചില്‍ തള്ളവിരല്‍ കൊണ്ട് അമര്‍ത്തിയാല്‍ മാത്രമേ അത് പ്രവര്‍ത്തിക്കൂ...ആ ഞാന്‍ അവള്‍ക്കു എങ്ങനെ മൊബൈല്‍ വാങ്ങി കൊടുക്കും ഡോക്ടര്‍...???

മറ്റൊരു സുപ്രധാനമായ കാര്യം ചോദിക്കാനുള്ളത് എന്റെ ആത്മാര്‍ത്ഥമായ കൂട്ടുകാരനെ കുറിച്ചാണ്..ഏകദേശം പത്തോളം പെണ്‍കുട്ടികളോട് ഒരേ സമയം പ്രേമസല്ലാപം നടത്തുന്ന അവന്റെ കഴിവ് അപാരം തന്നെ...ആ സുഹൃത്തിന്റെ കഥകള്‍ കേട്ടു വശംവദനായി ഞാനും ശ്രമിച്ചു ഡോക്ടര്‍ ആ വഴി പോകാന്‍ പക്ഷെ നിര്‍ഭാഗ്യം എന്ന് പറയട്ടെ ഞാന്‍ പരാജയപെട്ടുപോയി ഡോക്ടര്‍...ആ കുറ്റബോധം എന്നെ നീറ്റുകയാണ് ഇന്നും...ശോഭയെ പെണ്ണുകാണാന്‍ പോയപ്പോള്‍ ആ സുഹൃത്തിനെ മനപൂര്‍വം ഒഴിവാക്കിയതാണ് ഡോക്ടര്‍. പക്ഷെ അവിടെയും വിധി എനിക്കെതിരായിരുന്നു...അവന്‍ ശോഭയുടെ മുഘത്ത് നോക്കി ചിരിക്കുമ്പോള്‍ വിങ്ങുന്നത് എന്റെ ഹൃദയമാണ് ഡോക്ടര്‍ അത് മാത്രമല്ല ചായകുടി കഴിഞ്ഞു ശോഭയെ ഒറ്റയ്ക്ക് കിട്ടിയപ്പോള്‍ ഞാന്‍ ചോദിച്ചു അവനെ നേരത്തെ അറിയാമോ എന്ന്??? അപ്പോള്‍ ശോഭപറഞ്ഞ മറുപടി കേട്ടപ്പോള്‍..`ഇടക്കിടെ വി എസ് ന്റെ പ്രസ്താവന കേട്ട പിണറായിയുടെ അവസ്ഥപോലായി..അതെ ഡോക്ടര്‍ ശോഭയ്ക്ക് അവനെ അറിയാം എന്ന് സംസാരിച്ചിട്ടുണ്ടെന്നു...ഡോക്ടര്‍ അവന്റെ കാമുകിമാരുടെ ലിസ്റ്റില്‍ എന്റെ ശോഭ ഉണ്ടാകുമോ ഡോക്ടര്‍..ഒരു ദിവസം അവനു അമിതമായി മദ്യം നല്‍കി ഉറക്കികിടത്തി അവന്റെ മൊബൈലില്‍ ഞാന്‍ ശോഭയുടെ വീടിലെ നമ്പറും അച്ഛന്റെ നമ്പറും എന്തിനു അമ്മാവന്റെ നമ്പര്‍ വരെ തപ്പി നോക്കി അതൊന്നും അതില്‍കണ്ടില്ല ഡോക്ടര്‍ ...സമാധാനം..പക്ഷെ ഡോക്ടര്‍ അവര്‍ തമ്മില്‍ എന്തായിരിക്കും സംസരിചിരിക്കുക...മറുപടി തരണേ..????

ഡോക്ടര്‍ അവസാനമായി ഈ കാലഘട്ടത്തിലെ എല്ലാ ചെറുപ്പകാരും ചോദിയ്ക്കാന്‍ ആഗ്രഹിക്കുന്ന കാര്യം ആണ്...എങ്ങനെ ആയിരിക്കണം ഡോക്ടര്‍ എന്റെ ആദ്യ രാത്രി..തമാശകള്‍ പറഞ്ഞാല്‍ ശോഭ വളിപ്പെന്നു പറഞ്ഞു അധിക്ഷേപിച്ചാല്‍ ഞാന്‍ തകര്‍ന്നുപോവില്ലേ ഡോക്ടര്‍...ഈ അവസരത്തില്‍ നിലവാരം ഉള്ള തമാശകള്‍ ഡോക്ടറുടെ കൈയില്‍ ഉണ്ടെങ്കില്‍ അയച്ചു തരണമെന്ന് അഭ്യെര്തിക്കുന്നു വെറുതെ വേണ്ട ഫീസില്‍ കൂട്ടിക്കോളൂ...പിന്നെ ഡോക്ടര്‍ ആദ്യരാത്രിയില്‍ ലക്ഷ്മണരേഖ എവടെ വരക്കണം ഡോക്ടര്‍...??? ആദ്യരാത്രിയില്‍ ഒന്നും നടക്കില്ല ക്ഷീണം കൊണ്ട് ഉറങ്ങിപോകും എന്നാണ് ഈയിടെ കല്യാണം കഴിഞ്ഞ അയല്‍പക്കത്തെ ഗള്‍ഫ്‌കാരന്‍ Y V ഗിരീഷ്‌പറഞ്ഞത് അങ്ങനെ ഉറങ്ങിപോകാന്‍ ആണെങ്കില്‍ പിന്നെ ആദ്യ രാത്രികൊണ്ട് എന്താണ് ഡോക്ടര്‍ അര്‍ത്ഥമാക്കുന്നത്...പിന്നെ ഡോക്ടര്‍ ഞാന്‍ ഒരു സാധാരണകാരനാണ് അതുകൊണ്ട് ബ്രാന്‍ഡ്‌ട് സാധനങ്ങള്‍ ഒന്നും വാങ്ങാന്‍ മനസ്സ് അനുവധികാറില്ല ഈ സ്ത്രീകള്‍ പൊതുവേ അതൊക്കെ ശ്രദ്ധികുമോ ഡോക്ടര്‍ അങ്ങനെ ശ്രദ്ധിച്ചാല്‍ എല്ലാം ബ്രാന്‍ഡ്‌ട് വങ്ങേണ്ടിവരുമോ?? സന്തുഷ്ടകരമായ കുടുംബജീവിതത്തിനു ബ്രാന്‍ഡ്‌ട് സാധനങ്ങള്‍ അത്യാവശ്യമാണോ ഡോക്ടര്‍...???

പിന്നെ ഡോക്ടര്‍ ശോഭയോട് എല്ലാ കാര്യങ്ങളും പറഞ്ഞാല്‍ ചിലപ്പോ പ്രശ്നം ആകുമോ ഡോക്ടര്‍ അഞ്ചാം ക്ലാസ്സില്‍ വെച്ച് അമ്മിണികുട്ട്യോട് ഇഷ്ടമാണെന്ന് പറഞ്ഞതൊക്കെ ശോഭയോട് പറയണോ ഡോക്ടര്‍ പറഞ്ഞാല്‍ അതൊക്കെ ക്ഷമിക്കാന്‍ അവള്‍ തയ്യാറാകുമോ ഡോക്ടര്‍....പിന്നെ ഡോക്ടര്‍ കല്യാണം കഴിഞ്ഞു എത്ര നാളുകള്‍ കഴിഞ്ഞിട്ടാണ് സാധാരണ കുട്ടികള്‍ ഉണ്ടാകുന്നത് അല്ല ഒരു ആവറേജ് ചോദിച്ചുന്നെയുള്ളു....എനിക്ക് മൂന്നു കുട്ടികള്‍ വേണം ഡോക്ടര്‍ ശോഭയുടെ മനസ്സില്‍ എന്താണോ എന്തോ? ഡോക്ടര്‍ക്ക് എത്ര കുട്ടികളുണ്ട്..??? പിന്നെ ഡോക്ടര്‍ ചില അസന്നിഗ്തസമയങ്ങളില്‍ വികാരാവേശം കൂടുമ്പോള്‍ സ്വയം കടിഞ്ഞാണ്‍ ഇടാന്‍ എന്താണ് മാര്‍ഗ്ഗം...എന്തെങ്കിലും ഗുളികകള്‍ ഉണ്ടോ ഡോക്ടര്‍??? ചില സമയങ്ങളില്‍ എന്നെ എനിക്ക് പിടിച്ചുനിര്‍ത്താന്‍ ആകുന്നില്ല ഡോക്ടര്‍...നാമംവരെ ചൊല്ലിനോക്കി പക്ഷെ മനസ് കുതിച്ചുപായുകയാണ് ഡോക്ടര്‍..അതൊരു തെറ്റാണോ ഡോക്ടര്‍ ...ഒരു പെണ്‍കുട്ടിയോട് പോലും അപമാര്യധായയിട്ടു പെരുമാറാത്ത എനിക്ക് ചില മാനസീക സംഘര്‍ഷങ്ങളില്‍ പെട്ട് കൊടുമ്പിരികൊള്ളുമ്പോള്‍ മനസ്സ് ആളിപടരാറുണ്ട് എങ്ങനെ ഡോക്ടര്‍ ഇതിനെ അതിജീവിക്കാം..????

കൂടാതെ ദിനംപ്രതി എല്ലാ സാധനങ്ങള്‍ക്കും വില വര്‍ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍ സ്വര്‍ണ്ണവും,ഉള്ളിയും, ഗ്യാസും ശോഭയുടെ കണ്മുന്നില്‍ നിന്നു മാറ്റിവെക്കുന്നതല്ലേ ഡോക്ടര്‍ നല്ലത്.. അതില്‍ ഏതെങ്കിലും സാധനത്തിനോടു കമ്പം തോന്നിയാല്‍ ഞാന്‍ കുത്തുപാള എടുക്കും ഡോക്ടര്‍..???? എങ്ങനെ ഈ സാധനങ്ങളെ ശോഭയില്‍ നിന്നു അകറ്റാം ഡോക്ടര്‍??????

ആരോടും പറയാനോ ചോദിക്കാനോ കഴിയാത്ത ഇത്രയും കാര്യങ്ങള്‍ ഡോക്ടര്‍ഓട് ഞാന്‍ വിശ്വസിച്ചു ചോദിച്ചിരിക്കുകയാണ്...മറുപടി തരില്ലേ ഡോക്ടര്‍..??? ഡോക്ടറുടെ സത്യാസന്ധമായ മറുപടി പ്രതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്നു.......!!

സ്വന്തം തളത്തില്‍ ദിനേശന്‍

ഒപ്പ്......

No comments:

Post a Comment