Monday 24 November 2014

ഒരു വന്‍ ഡിമാന്‍ഡ്..

അതൊന്നും പോര ഇനിയും വേണം" വീടിന്റെ  ഉത്തരത്തിലേക്കു നോക്കി മാധവന്‍ പിറുപിറുത്തു... "നിങ്ങള്‍ ഇങ്ങനെ ടെന്‍ഷന്‍ ആകാതെ എല്ലാറ്റിനും ദൈവം ഒരു വഴി കാട്ടിതരും" സുലോചന ഭര്‍ത്താവിന്റെ തോളില്‍കൈവെച്ച് പറഞ്ഞു...എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ലെന്റെ സുലോചനെ എന്ന് പറഞ്ഞു മാധവന്‍ തന്റെ ചാരുകസേരയിലേക്ക് ചാഞ്ഞു..!! ഇളയമകളുടെ കല്യാണമാണ്..നാടോട്ടെ വിളിച്ചുകഴിഞ്ഞു...അതിനിടയിലാണ് ചെക്കന്റെ വീട്ടുകാര്‍ ഇങ്ങനെ ഒരു ഡിമാന്‍ഡ് വെച്ചിരിക്കുന്നത്...ഈ അവസാന നിമിഷത്തില്‍ ഇങ്ങനെ പറഞ്ഞാല്‍ ഞാന്‍ എവടെ പോവാനാ..??? മാധവന്റെ ചോദ്യത്തിനു ഉത്തരം പറഞ്ഞത് മാധവന്റെ അമ്മയായിരുന്നു.." ഡാ മോനെ നടക്കാനുല്ലതാണേല്‍ നടക്കും നമുക്ക് ഗുരുവായൂരപ്പന്‍ കൊണ്ട് തരും നീ നോക്കിക്കോ....!!

അച്ഛാ എന്റെ ഫ്രണ്ട്സ് കുറച്ചു സഹായിക്കാന്നു പറഞ്ഞിട്ടുണ്ട് ഞന്‍ അവരെ പോയൊന്നു കാണട്ടെ മൂത്തമകന്‍ വിജയ്‌ ഷര്‍ട്ട്‌ന്റെ കൈ മടക്കി വെച്ചുകൊണ്ട് മാധവന്റെ അടുതെത്തി...വടക്കേലെ ശരധാമ്മ സഹായിക്കന്നു പറഞ്ഞിട്ടുണ്ട് എത്രയാ കുറവെന്നു പറഞ്ഞാമതീന്നാ പറഞ്ഞെ സുലോചന വിജയുടെ നേരെ നോക്കി പറഞ്ഞു...അല്ല നമുക്ക് രമേശനോടു പറഞ്ഞാലോ ഒന്നുല്ലങ്കിലും നിങ്ങടെ പെങ്ങള്ടെ മോനല്ലേ അവന്‍ ആണെങ്കില്‍ ഇപ്പൊ സിനിമ ഫീല്‍ഡില്‍ അല്ലെ അവനു കുറെ കിട്ടുന്നുണ്ടാകും അവന്‍ സഹായിക്കാതിരികില്ല...!! അത് കേട്ടതും മാധവന്റെ കണ്ണുകള്‍ തിളങ്ങി,,മോനെ വിജയ്‌ നീ അച്ഛന്റെ മൊബൈല്‍ എടുത്തേ..അവസാന കൈ എന്നാ നിലയില്‍ ഒന്ന് വിളിച്ചുനോക്കാം..അവള്‍ടെ കാര്യായിപോയില്ലേ....!!

രമേശന്റെ ഹലോ ട്യൂണില്‍ പുതിയ പാട്ട് പാടി തകര്‍ക്കുമ്പോള്‍ മാധവന്റെ മനസ്സില്‍ ഒരു കാറ്റ് ആഞ്ഞടിക്കുകയായിരുന്നു...ഹലോ അമ്മാവാ " രമേശന്റെ ശബ്ദം കേട്ടപ്പോ മാധവന്‍ പെട്ടെന്ന് ഓര്‍മകളില്‍ നിന്നും ഹൈ ജമ്പ് ചെയ്ത് മാറ്റെറിലെക്ക് എത്തി,,,മോനെ രമേശാ അമ്മാവന്‍ വിളിച്ചത് പിന്നെ...അത്....പെട്ടെന്ന് തന്നെ സുലോചന പുറകില്‍ എത്തി ആംഖ്യഭാഷയിലൂടെ പറയാന്‍ പറ പറ എന്ന് കാണിച്ചു...ഇടറിയ ശബ്ദത്തോടെ  മാധവന്‍ അവസാനം കാര്യം പറഞ്ഞു " മോനെ വിജീടെ കല്യാണമാണ് അറിയാല്ലോ സ്വര്‍ണ്ണവും ഒരുക്കങ്ങളും എല്ലാം റെഡിയാ പക്ഷെ അവസാന നിമിഷം ചെക്കന്‍ പറയുകയാ അവളുടെ ഫേസ്ബൂകിലെ പ്രൊഫൈല്‍ പിക് നു ലൈക്‌ പോരാ എന്ന് ..കല്യാണത്തിന് തലേദിവസത്തിനുള്ളില്‍ മിനിമം ഒരു 100 ലൈക്‌ എങ്കിലും വേണം എന്ന് അല്ലെങ്കില്‍ അവന്റെ ഫ്രണ്ട്ന്റെ ഇടയില്‍ ഇമേജ് പോകുമെന്ന്...ഞാന്‍ പരമാവധി ശ്രമിക്കുനുന്ദ്..മുത്തശ്ശിയുടെ പേരില്‍ വരെ അക്കൗണ്ട്‌ ഉണ്ടാക്കി ലൈക്‌ അടിച്ചു പക്ഷെ ഇനിയും വേണം 40 നു മോളില്‍ ലൈക്‌ മോന്‍ വിചാരിച്ചാല്‍ നടക്കുമെന്നാ സുലോചന പറയണേ...!!

അമ്മാവാ അത് പിന്നെ ഞാന്‍..കാശ് വല്ലോം ആണെങ്കില്‍ പിന്നേം എത്ര വേണേലും തരാമായിരുന്നു ഇതിപ്പോ....എന്റെ ഇമേജ്ര വെച്ചിട്ട് എങ്ങനെയാ എല്ലാരോടും റിക്വസ്റ്റ് ചെയ്യുക...രമേശന്‍ തന്റെ ഭാഗം പറഞ്ഞു ഫോണ്‍ വെച്ച്...മാധവന്‍ തളര്‍ന്നു കസേരയിലേക്ക് ഇരുന്നു.മാര്‍ക്ക്‌ സുക്കാര്‍ബെര്‍ഗ്ഗിനെ ഉറക്കെ തെറി വിളിച്ചു..ഇത് കേട്ടതും അവന്‍ ഒരുത്തന്‍ കാരണമാ എന്റെ കൊച്ചു ഇങ്ങനെ കഷ്ടപെടുന്നെ..അവന്‍ ലൈക്‌ കിട്ടാതെ ചാകണേ മുത്തശ്ശി ഗുരുവായൂരപ്പനെ വിളിച്ചു കരഞ്ഞു...സുലോചനയും വിജയും ആ കരച്ചിലില്‍ ഷെയര്‍ ചേര്‍ന്നു...!!

മാധവേട്ടാ രക്ഷപെട്ടു...നമ്മള്‍ രക്ഷപെട്ടു...ഉറകെചിരിച്ചുകൊണ്ട് മേസ്തിരി ഷിബൂട്ടന്‍ പെട്ടെന്ന് ആ വീട്ടിലേക്കു കയറി വന്നു....ഷിബൂട്ടാ എങ്ങനെ രക്ഷപെട്ടൂന്നാ നീ ഈ പറയണേ...പറ  മാധവന്‍ ഷിബൂടന്റെ തോളില്‍ ആഞ്ഞു കുലുക്കിയിട്ടു ചോദിച്ചു...ആ ഹെല്‍പ്പര്‍ സുനിയാ മാധവേട്ടാ ഇത് എന്നോട് പറഞ്ഞെ ഏതോ ഒരു അപ്ലിക്കേഷന്‍ ഉണ്ടെന്നു അത് ഡൌണ്‍ലോഡ് ചെയ്തു ലിങ്കില്‍ ക്ലിക്ക് ചെയ്താമതീന്ന് 100 അല്ല 10000  ലൈക്ക് വരും..10000 ലൈക്ക്.......ഇത് കേട്ടതും ഒഹ് എന്റെ ഗുരുവായൂരപ്പാ നീ കാത്തു എന്ന് പറഞ്ഞു സുലോചന കണ്ണ് തുടച്ചു..മുത്തശ്ശി ഗുരുവായൂരപ്പന് ലൈക്‌ കൊണ്ട് തുലാഭാരം നേര്‍ന്നു..മാധവന്‍ പോക്കെറ്റില്‍ നിന്നും 500 Rs എടുത്തു ഷിബൂട്ടന് കൊടുത്തിട്ട് പറഞ്ഞു ഷിബൂട്ടാ നീ എന്റെ മോളുടെ ജീവിതം രക്ഷിച്ചു..പോയി മേടിക്കടാ ഒരു ഫുള്ള്..!!

Conclusion --അങ്ങനെ ലൈക്കിന് വേണ്ടി നെട്ടോട്ടം ഓടിയിരുന്ന ആ കുടുംബത്തില്‍ ഗുരുവായൂരപ്പന്‍ ലൈക്‌കള്‍ കൊണ്ട് ഒരു കൊട്ടാരം തീര്‍ത്തു..!!

No comments:

Post a Comment