Thursday 14 May 2015

ലൈക്കൊമാനിയ

പുരയിടത്തിൽ നട്ടുപിടുപ്പിച്ച ചെടിയുടെ വളർച്ചയെക്കുറിച്ചുള്ള ഉത്കണ്ടയിൽ ആയിരിക്കും പണ്ടുള്ളവർ കിടക്കയിൽ നിന്നും എഴുന്നേൽക്കാറു എന്നാൽ ഇന്ന് തലേന്ന് പോസ്റ്റ്‌ ചെയ്ത ഫോട്ടോയ്ക് ലൈക്‌ എത്രയായികാണും എന്നാ ചിന്തയോടെ ആയിരിക്കും..ഇപ്പൊ മലയാളികളുടെ ജീവിതത്തോട് അടുത്ത്നില്കുന്ന ഒന്നാണ് ഫേസ്ബുക്കും ലൈക്കും. ജാതി മത വർഗ പ്രായ ഭേതമന്യേ ഏവരും ഒരേ മനസ്സോടെ ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രവര്ത്തിക്കുകയും ചെയുന്നതു ലൈക്കുകളുടെ എണ്ണത്തിനു വേണ്ടി മാത്രമായിരിക്കും..പണ്ട് ശിഖണ്ടിയെ മുന്നില് നിർത്തി യുദ്ധം ജയിച്ച പോലെ നേരെ ചൊവ്വേ ലൈക് കിട്ടാത്തവര്ക്കായി ലൈക് കൂട്ടാനുള്ള ആപ്സ് വരെയുണ്ട് ഇപ്പോൾ ..!!

ഓടുന്ന ട്രെയിനിനു മുകളിൽ കയറിയും, ചാഞ്ഞു കിടക്കുന്ന കൊമ്പിൽ കയറിയും എന്തിനു ചാരി വെച്ചിരിക്കുന്ന ഒലക്കപുറത്ത് കയറുന്നതുവരെ ലൈക്കുകൾക്ക് വേണ്ടിയുള്ള തന്ത്രപാടാണ്..അയല്പക്കത്തെ വീട്ടിലെ എന്താണ് നടക്കുന്നത് എന്നറിയാനുള്ള മലയാളിയുടെ ത്വര ഒന്ന് മാറി ഇപ്പോൾ അയല്പക്കത്തെ വീട്ടിലെ ഫാമിലി പിക് നു കിട്ടുന്ന ലൈക്കുകളെ കുറിച്ചുള്ള ചര്ച്ചയാണ് നടക്കുന്നത് ..വീട്ടില് ഒരാനയും രണ്ടു കാറുമുള്ളവർ വരെ ലൈക്കിനു വേണ്ടി മാത്രമാകണം മറ്റുള്ളവരുടെ ചാറ്റ്ബൊക്സിൽ ഭിക്ഷ എടുത്ത്തിട്ടുണ്ടാവുക എന്തിനേറെ ഭൂമിയിലെക്കെത്തുന്ന സ്വന്തം കുഞ്ഞിന്റെ തുറക്കാത്ത കണ്ണിനു നേരെ ആദ്യം ഉയരുന്നതും ലൈക്കുകൾക്ക് വഴിയൊരുക്കുന്ന ക്യാമറആയിരിക്കും ..സ്വന്തം മാതാപിതാക്കളുടെ കണ്ണടയും മുൻപ് ഒരു ഫ്ലാഷ് അവിടെ മിന്നിയിട്ടുണ്ടാവും.. അതും " ലൈക്കിനു വേണ്ടിയുള്ള ഒരു ശ്രമം "..!!

ശ്രമങ്ങൾ ഇങ്ങനെ പൊയാൽ മനുഷ്യന്റെ അടിയന്തിര ആവശ്യങ്ങളുടെ പട്ടികയിൽ വായു, ജലം,ഭക്ഷണം എന്നിവയുടെ കൂടെ ഫേസ്ബുക്ക്  ലൈക്കും ചേരുന്ന കാലം വിദൂരമല്ല..!!

മാറില്ല എന്നുറപ്പുള്ളത് കൊണ്ട് മാറ്റിപറയുന്നില്ല " നാടോടുമ്പോ ലൈക്കുകളും കൂടെ ഓടട്ടെ "

ലൈക്കടിക്കാൻ മറകല്ലേട്ടാ...!!!

No comments:

Post a Comment