Friday 29 May 2015

ഒരു ബദ്മാഷ് പ്രണയം

തൂ മേരാ ജാൻ ഹെ.... ആ പ്രണയനിമിഷങ്ങളിൽ മൊബൈലിലേക്ക് ഒഴുകിയെത്തിയ തന്റെ പെണ്ണിന്റെ മെസേജ് വായിച്ചപ്പോൾ അവനു സുഖിച്ചു നന്നായി സുഖിച്ചു...പക്ഷെ തിരിച്ചു അതെ വേഗത്തിൽ മറുപടി കൊടുക്കാൻ നേരം അവൻ മിസ്റ്റർ നിശ്ചലിന്റെ ആ ഡയലോഗ് മനസ്സിലോർത്തു.. " മുജെ ഹിന്ദി മാലും നഹീം " പക്ഷെ അതെങ്ങനെ തുറന്നു പറയും..അയ്യേ ഇമേജ് പോവില്ലേ..വേണ്ട പറയണ്ട..ഒള്ളത് കൊണ്ട് പോളിച്ചടുക്കാം....എന്നും പറഞ്ഞു നോക്കുമ്പോ ദാ വരണൂ വീണ്ടും ഒന്ന് "  ആപ് മേരി സബ്കുച്ച് ഹെ "..!!
 ഇന്ധനവില ഇടയ്ക്കിടയ്ക്ക് കൂട്ടുംബൊ ഒന്നും ചെയ്യാൻ പറ്റാത്തത് പോലെ അവനും ഇരുന്നു...പറ്റില്ല ഇതിനൊരു കട്ട റൊമാന്റിക്‌ മറുപടി കൊടുത്തെ അടങ്ങു..ആഹാ എന്നൊട കളി ഞാനും കണ്ടിട്ടുണ്ട് കുറെ ഹിന്ദി സിനിമകൾ...അതിൽ നിന്നും ഒരെണ്ണം കൊടുക്കാം... മനസ്സില് ഷാരുഖ് ഖാനെ മനസ്സിലോർത്ത്‌ അവൻ ഒരു കാച്ചു അങ്ങട് കാച്ചി..." തൂ മേരി ബദ്മാഷ് ഹെ പ്യാരി...ബദ്മാഷ് "..!!

ഇതല്ല ഇതനപ്പുരം ചാടി കദന്നവനാണീ കെ കെ എന്നാ ഭാവത്തോടെ ഇരിക്കുമ്പോൾ ദാ വന്നു റിപ്ലൈ..!!

ഏട്ടാ..ഞാൻ..ഇത് എന്നെ.........ഇത് ഞാൻ അർഹിക്കുന്നുണ്ടോ ?

ഏ സംഭവം ഏറ്റു പാവം അവൾക്കു വാക്കുകൾ പോലും കിട്ടുന്നില്ല..കണ്ടിലെ എത്ര ഡോട്സ് ആ...ഒന്നൂടെ സ്നേഹിച്ചു കൊല്ലാം...അവൻ വീണ്ടും സ്നേഹം വാരി കോരി സ്പീഡിൽ ടൈപ്പ് ചെയ്തു " നീ അര്ഹിക്കുന്നു മോളെ..എനികതു നീ മാത്രമാണ് " അരേ ബദ്മാഷ്  ഹേ തും മേരാ ബദ്മാഷ് ഹേ..ബദ്മാഷ് ഹും..ബദ്മാഷ് ഹൈ...!!

പിന്നെ വന്ന മറുപടിയിൽ ഹിന്ദി ഉണ്ടായില്ല എങ്കിലും ബീപ് ശബ്ദം ധാരാളം ഉണ്ടായിരുന്നു..!!!

ആ റിപ്ലൈ കണ്ടപ്പോഴാണ് അവനു മനസ്സിലായത് ഷാരൂഖ്‌ ഖാന് വെച്ചത് കൊണ്ടത് അമിരിഷ് പുരിക്കാനെന്നു...!!

വാൽകഷണം- അറിയാത്ത ഹിന്ദി പറയുമ്പോൾ അറിഞ്ഞില്ല എങ്കിലും കിട്ടുമ്പോ അറിയും..!!


No comments:

Post a Comment