Sunday 19 January 2014

Variety അല്ലെ..??

പലരില്‍ നിന്നും അവന്‍ കേട്ടു " വെത്യസ്തത അതാണ് ഈ കാലത്ത് വേണ്ടത്...വെത്യസ്തമായുള്ള ചിന്തകള്‍ ആണ് ഏവര്‍ക്കും വേണ്ടത്...നീ വെത്യസ്തമായുള്ള എന്തെങ്കിലും തേടിപിടിക്കൂ...!!

അവന്‍ മനസില്ലോര്‍ത്തു അതെ മാറണം...വെത്യസ്തമായി മാറണം...ആരും ചിന്തികാത്ത രീതിയില്‍ ചിന്തിക്കണം...അങ്ങനെ വെത്യസ്തത തേടി അവന്‍ യാത്രയായി..!!

ആരും പോകാത്ത വഴിയിലൂടെ അവന്‍ നടന്നു..മുള്ളുകള്‍ക്ക് മേലെ അവന്‍ കിടന്നു..കായ്കളും ഇലകളും അവന്‍ ആഹാരമാക്കി...താടിയെ അവന്‍ വളരാന്‍ വിട്ടു..വെത്യസ്തത തേടിയുള്ള യാത്രകളില്‍ കുളിക്കാനും പല്ല് തേക്കാനും വരെ അവന്‍ മറന്നു പക്ഷെ ആ യാത്ര അവന്‍ തുടര്‍ന്ന്കൊണ്ടിരുന്നു...!!

ഒരു നാള്‍ വീട്ടുക്കാര്‍ അടക്കം പറഞ്ഞു തുടങ്ങി ഭ്രാന്തായി എന്ന്...അവന്‍ പുച്ഛത്തോടെ മനസ്സിലോര്‍ത്തു വീട്ടുക്കാര്‍ക്ക് ഭ്രാന്തായി അല്ലെങ്കില്‍ എന്റെ വെത്യസ്തത തേടിയുള്ള ഈ യാത്രയെ ഇങ്ങനെ നോക്കി കാണുമോ...???

മറ്റൊരു നാള്‍ കൂട്ടുക്കാര്‍ അടക്കം പറഞ്ഞു തുടങ്ങി ഭ്രാന്തായി എന്ന്...അവന്‍ പുച്ഛത്തോടെ മനസ്സിലോര്‍ത്തു കൂട്ടുക്കാര്‍ക്ക് ഭ്രാന്തായി അല്ലെങ്കില്‍ എന്റെ വെത്യസ്തത തേടിയുള്ള ഈ യാത്രയെ ഇങ്ങനെ നോക്കി കാണുമോ...???

പിന്നൊരു നാള്‍ അവന്റെ കാമുകിയും അടക്കം പറഞ്ഞു തുടങ്ങി ഭ്രാന്തായി എന്ന്...അവന്‍ പുച്ഛത്തോടെ മനസ്സിലോര്‍ത്തു അവള്‍ക്കും ഭ്രാന്തായി അല്ലെങ്കില്‍ എന്റെ വെത്യസ്തത തേടിയുള്ള ഈ യാത്രയെ ഇങ്ങനെ നോക്കി കാണുമോ...???

ഒടുവിലൊരു നാള്‍ സമൂഹം ഉറക്കെ പറഞ്ഞു തുടങ്ങി അവനു ഭ്രാന്തായി എന്ന്...അവന്‍ പുച്ഛത്തോടെ മനസ്സിലോര്‍ത്തു സമൂഹത്തിനും ഭ്രാന്തായി അല്ലെങ്കില്‍ എന്റെ വെത്യസ്തത തേടിയുള്ള ഈ യാത്രയെ ഇങ്ങനെ നോക്കി കാണുമോ...???

അതൊന്നും ഗൌനിക്കാതെ അവന്‍ വെത്യസ്തത തേടി വീണ്ടും അലയാന്‍ തുടങ്ങി..പക്ഷെ അവനു പക്ഷെ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല...അവസാനം ഭ്രാന്തമായ ഈ സമൂഹത്തില്‍ നിന്ന് മുക്തി തേടി വെത്യസ്തമാര്‍ന്ന മറ്റൊരു ലോകത്തേക്ക് യാത്രയാകാന്‍ അവന്‍ തീരുമാനിച്ചു...അങ്ങനെ വെത്യസ്തമായ രീതിയില്‍ ഒരു മരത്തില്‍ വടം കൊണ്ട് ഒരു കെട്ടുകെട്ടി മറുകെട്ട് തന്റെ കഴുത്തിലും കെട്ടി....തൂങ്ങിയാടുന്നതിനു മുന്‍പ് ഭ്രാന്തമായ ഈ സമൂഹത്തെ നോക്കി അവന്‍ ഉറക്കെ പാടി...കണ്ണുകള്‍ അടച്ചു പാടി....പെട്ടെന്ന് അവിടേക്ക് ഓടിയെത്തിയ ഒരു വിറകുവെട്ടുകാരന്‍ പറഞ്ഞു ഹേയ് ഭ്രാന്താ ഒരുപാടു പാട്ടുകള്‍ കേട്ടിട്ടുണ്ട് പക്ഷെ നിന്റെ ഗാനം വളരെ വെത്യസ്തമാണ്....ഇനിയും പാടുകേള്‍ക്കാന്‍ ഞാന്‍ ഉണ്ട്...!!

ഭ്രാന്താ എന്ന വിളികേട്ടപ്പോള്‍ അവന്റെ കരണം നോക്കി ഒന്ന് പൊട്ടിക്കാന്‍ കൈ തരിച്ചു എങ്കിലും താന്‍ നേടി നടന്ന വെത്യസ്തത തന്റെ പാട്ടിലുണ്ട് എന്നറിഞ്ഞപ്പോള്‍ അവന്‍ സന്തോഷത്താല്‍ തുള്ളി പക്ഷെ ചാടിയില്ല കാരണം ചാടിയാല്‍ ആ വടത്തിന്റെ കേട്ട് മുറുകും...പതിയെ അവന്‍ വിളിച്ചു സഹോദരാ എന്റെ അടുത്തേക്ക് ഒന്ന് വരൂ ഈ വടം കഴുത്തില്‍ നിന്ന് ഒന്ന് അഴിക്കാന്‍ സഹായിക്കു...

അങ്ങനെ ആ വിറകുവെട്ടുകാരന്‍ ആ കെട്ടഴിച്ചു തുടര്‍ന്ന് അയാള്‍ അയാളുടെ പാട്ടുകളുടെയും കെട്ടുകള്‍ അഴിച്ചു.....നീ എന്തിനു ഈ കാട്ടിലെത്തി എന്ന ചോദ്യത്തിനു ഭ്രാന്തമായ സമൂഹത്തില്‍ നിനും വെത്യസ്തത തേടിയാണ് എന്ന് അവന്‍ മറുപടി പറഞ്ഞു...ആ വിറകുവെട്ടുകാരന്‍ ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു " സത്യത്തില്‍ നിനക്കാണോ ഭ്രാന്ത്‌ അതോ സമൂഹത്തിനോ..??? നിന്റെ കൈയ്യിലുള്ള പാട്ടിന്റെ വെത്യസ്തതയെ കാണാന്‍ കഴിയാതെ ആരോ പറഞ്ഞ വെത്യസ്തത തേടി അലഞ്ഞ നീ അല്ലെ ഭ്രാന്തന്‍....,....ഇനിയെങ്കിലും നിര്‍ത്തൂ നിന്റെ ഭ്രാന്തന്‍ യാത്രകള്‍ മറ്റുള്ളവര്‍ക്ക് ചെവി കൊടുക്കാതെ പോകു നിന്റെ കൈയിലുള്ള പാട്ടുകള്‍ സമൂഹത്തിനു നല്‍കു അവര്‍ നിന്നെ അംഗീകരിക്കും....!!

ആ വിറകുവെട്ടുകാരന്റെ കൈയില്‍ നിന്നും കിട്ടിയ പോസിറ്റീവ് എനര്‍ജിയുമായി അവന്‍ തിരികെ സമൂഹത്തിലേക്കു ഓടുമ്പോള്‍ അവന്‍ തീരുമാനിച്ചു ഈ നീലാകാശത്തില്‍ ചുവന്ന ഭൂമിയില്‍ എന്റെ തീരുമാനങ്ങള്‍ ആണ് എന്റെ വിധി.......!!

ആ ഓട്ടം കണ്ടു നിന്ന വിറകുവെട്ടുകാരന്‍ ആവട്ടെ മനസ്സില്‍ ഓര്‍ത്തു " ഇനി ഇവനും മറ്റൊരു രാമായണം രചിക്കോ..??? ജൂനിയര്‍ വാല്മീകി ആകുമോ? രചിച്ചാല്‍ അതില്‍ ഒരു റോള്‍ കിട്ടിയാല്‍ മതിയായിരുന്നു....!!

വാല്‍കഷണം- ചിലര്‍ക്ക് ചിലര്‍ പറയുമ്പോള്‍ മാത്രമാണ് സ്വയം കഴിവുകള്‍ മനസിലാകുന്നത്..മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് വെത്യസ്തതക്കായി ഓടുമ്പോള്‍ ഒന്നോര്‍ക്കുക നിങ്ങളുടെ ഉള്ളില്‍ തന്നെയുള്ള വെത്യസ്തതയെ കാണാതെ ആണ് നിങ്ങള്‍ ഓടുന്നത്...!!


No comments:

Post a Comment