Monday 13 January 2014

My Childhood Photo

My Childhood Photo അതായിരുന്നു ആ ഫോട്ടോയുടെ ക്യാപ്ഷന്‍..നല്ല തക്കുടു ചിങ്കുടു ആയ ഒരു Cute Baby....200 നുമുകളില്‍ ലൈക്കും കുറെ ഓമനത്തം വിളമ്പിയതു പോലെയുള്ള കമന്റ്സ്ഉം ഉണ്ട്..അതൊക്കെ കൊള്ളാം മനസ്സിലാകാത്ത ഒരു കാര്യം എന്താണെന്നു എന്ന് വെച്ചാല്‍ അവന്റെ ഇങ്ങനെയൊരു ഫോട്ടോ ഇതുവരെ ഞാന്‍ കണ്ടിട്ടില്ല..” എത്രയോ വട്ടം വീട്ടില്‍ പോയിട്ടുണ്ട്...വീട്ടുകാരോട് സംസാരിച്ചിട്ടുണ്ട് എന്നിട്ടും ഇതുവരെ ഞാന്‍ കണ്ടിട്ടില്ല..വര്ഷം 10 കഴിഞ്ഞതല്ലേ കൂട്ടുകാരന്‍ ആയിട്ട് അപ്പൊ ഇത് ഞാന്‍ കാണേണ്ടതല്ലേ...`FB യില്നോക്കിയിട്ട് വേണോ ഇതൊക്കെ ഞാന്‍ കാണാന്‍ “ എന്നൊക്കെ മനസ്സില്‍ പറഞ്ഞുകൊണ്ട് സബ്സിഡി ഇല്ലാത്ത ഗ്യാസ് സിലിണ്ടറിന്റെ വിലയേക്കാള്‍ വലിയ വിലയുള്ള പരിഭവവുമായി ഞാന്‍ അവന്റെ മൊബൈലിലേക്ക് റിങ്ങാന്‍ തുടങ്ങി....

അവിടെനിന്നു ഹലോ പറഞ്ഞപ്പോള്‍ തന്നെ മനസ്സില്‍ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു..അവനാണേല്‍ ഒന്നും മനസ്സിലായുമില്ല അവസാനം ഒരു പെരുമഴ പെയ്തു തോര്‍ന്നുനിന്ന അതേ പ്രതീതിയോടെ ഞാന്‍ ഒന്നുസൈലന്റ് ആയപ്പോള്‍ അവന്‍ ചോദിച്ചു “ ഡാ എന്താ പ്രശ്നം..?? എന്തിനാ നീ ഇത്രയും വിലകൂടിയ ചീത്ത പറയണേ? ഞാന്‍ എന്താ വഴി തടഞ്ഞു ഉപരോധം വല്ലോം നടത്തിയോ..??? അത്കേട്ടപോള്‍ ചിരിവന്നു എങ്കിലും മനസ്സിലെ ദെണ്ണത്തോടെ ഞാന്‍ പറഞ്ഞു നമ്മള്‍ എത്രകൊല്ലമായിട്ടു കാണാന്‍ തുടങ്ങിയതാടാ നീ അറിയാത്ത ഒന്നും എനിക്കില്ല അത് പോലെ ഞാന്‍ അറിയാത്ത കാണാത്ത ഒന്നും നിന്റെ ജീവിതത്തിലും എല്ലാ അതിപ്പോ ഒരുഫോട്ടോ ആണെങ്കില്‍ കൂടി പക്ഷെ നീ ഇന്നലെ ഫേസ്ബുക്കില്‍ ഇട്ട നിന്റെ Childhood Photo ?? അങ്ങനെ ഒരു ഫോട്ടോയുടെ കാര്യം നീ ഇതുവരെ പറഞ്ഞിട്ടുണ്ടോ? എന്തിനു...നമ്മളുടെ രണ്ടാളുടെയും കൊച്ചിലെയുള്ള ഫോട്ടോ എടുത്ത് ഒന്നാക്കി ഫേസ്ബുക്കില്‍ ഇടാന്നു പറഞ്ഞപ്പോ നീ എന്താ പറഞ്ഞെ? “ എന്റെ വീടില് അങ്ങനെ ഒരു ഫോട്ടോ ഒന്നുമില്ല ആ കാലത്ത് തന്തപ്പടിക്ക് അങ്ങനെ ഒരു വിചാരം ഉണ്ടായില്ല എന്ന് എന്നിട്ട് ഇപ്പൊ എവ്ടെനിന്നു വന്നടാ ആ ഫോട്ടോ..?????

എടാ അത്രേയുള്ളൂ കാര്യം....അവന്‍ ഒരു ചെറുചിരിയോടെ തുടര്‍ന്നു എന്റെ പൊന്നളിയാ സത്യത്തില്‍ അതെന്റെ ഫോട്ടോ ഒന്നുമല്ലടെയ് ഞാന്‍ നോക്കിയപ്പോ ഓഫീസിലെ മുഴുവന്‍ ആള്‍ക്കാരും ശിശുദിനത്തില്‍ അവരുടെ കുട്ടികാലത്തെ ഫോട്ടോ എടുത്ത് പോസ്റ്റുന്നു നമ്മളും മോശക്കാരനാകണ്ടല്ലോ എന്നോര്‍ത് ഗൂഗിള്‍ഭവനത്തില്‍ നിന്നു നല്ലൊരു ഫോട്ടോ എടുത്ത് ഫോട്ടോഷോപ്പ്ചേട്ടന്റെ സഹായത്തോടെ പോസ്റ്റിയതല്ലേ..??? അതൊക്കെ ആര് അന്വേഷിക്കാനാ..?കണ്ടാല്‍ ലൈക്‌കളും കമന്റ്‌കളും വാരികോരി കിട്ടും അല്ലാതെ എനിക്കെവിടെ അളിയാ Childhood Photo... അവന്റെ മറുപടി കേട്ടപ്പോ കല്‍ക്കരിവിതരണത്തില്‍ തെറ്റുപറ്റിയെന്നു സമ്മതിച്ച പബ്ലിക്‌ പ്രോസിക്യൂട്ടറുടെ അവസ്ഥ പോലായി ഞാന്‍....!!
ശേ,,,അയ്യേ ഇതിനായിരുന്നോ ഞാന്‍ അവനെ..??? എന്നാലും ഇവന്റെ ഒരു കൊണച്ച ബുദ്ധി...ഒരു ചെറിയ ചമ്മലോടെ ഞാന്‍ പറഞ്ഞു അളിയാ സംഭവം കലക്കീട്ടാ പിന്നേയ് ഈ മുഖത്തോട് ചെറുതായിട്ട് സാദൃശ്യം ഉള്ള ഒരു Childhood Photo ഉണ്ടോ എന്ന് നോക്കുമോ നമ്മുടെ ഗൂഗിള്‍തറവാട്ടില്‍...അമ്പടാ എന്ന ഭാവത്തോടെ അവന്‍ ഗൂഗിള്‍ തറവാടിന്റെ വാതില്‍ മലര്‍ക്കെ തുറക്കുമ്പോഴേക്കും എന്റെ മനസ്സില്‍ അപ്പോള്‍ ലൈക്‌കളുടെ പൂമഴ പെയ്തുതുടങ്ങിയിരുന്നു അതെ “ `A CHILDHOOD പൂമഴ”

വാല്‍കഷണം- മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന മഹത്ചനം പോലെ ഫോട്ടോ എന്തായാലും ലൈക്‌ കിട്ടിയാല്‍ മതി എന്നായി അവസ്ഥ....!!

എന്തായാലും ആചാരങ്ങള്‍ മുടക്കണ്ട നല്ല അന്തസ്സായിട്ടു ലൈക്കികോളൂ....!!

No comments:

Post a Comment