Thursday 2 January 2014

ചട്ടിയും മീശയും...


പണ്ടെപ്പോഴൊ മീന്‍ വറുത്ത ചട്ടിയില് കൈയിട്ടു അവസാനത്തെ സ്വാദും ഒപ്പിയെടുക്കുമ്പോള്‍ അമ്മ പറയുന്നത് കേള്‍ക്കാമായിരുന്നു.. " മോനെ ചട്ടി വടിച്ചാല്‍ മീശ വരില്ല എന്ന് "

കാലം അത് മറന്നെന്നു തോന്നുന്നു അല്ലെങ്കില്‍ വെല്യകുഴപ്പമില്ലാത്ത ഒരു മീശ എനിക്ക് വരില്ലാര്‍ന്നുല്ലോ.. കാലം മറന്ന ആ കാര്യം എനിക്ക് എപ്പോഴോ അതോര്‍മ്മ വന്നു ആ ഓര്‍മ്മയുടെ പുറത്ത് കത്തിവെക്കാന്‍ വേണ്ടി മാത്രം ആ മീശയും പേറി അത് ചെയ്തു " YES ചട്ടിവടി RE-LOADED "..അങ്ങനെ അന്ന് കാലത്തെയും ചട്ടിയെയും പിന്നെ ആ പഴമോഴിയെയും എന്റെ മീശ കൊണ്ട് തോല്പിച്ച ചാരിതാര്‍ത്ഥ്യത്തോടെ കിടന്നുറങ്ങി...!!

2014 ഇല്‍ ഒരു മാറ്റം ഉണ്ടാകണം എന്നാഗ്രഹിച്ചുകൊണ്ട് തന്നെ മീശയിലും മുടിയിലും ഒന്നാം തീയതി തന്നെ കത്തിവെച്ചു..ഇനിയുള്ള മാറ്റങ്ങളെ കുറിച്ചോര്‍ത്തു വീടിന്റെ പടി ചവിട്ടവേ അമ്മയുടെ ചോദ്യം " നിന്റെ മീശ എന്ത്യേ ? ഞാന്‍ പറഞ്ഞു വടിച്ചുകളഞ്ഞു...അപ്പൊ അമ്മ പുച്ചിച്ചുകൊണ്ട് പതിന്മടങ്ങ്‌ ശക്തിയോടെ പറയുന്ന കേട്ടു " അന്നേ ഞാന്‍ പറഞ്ഞതല്ലേ ചട്ടി വടിച്ചാല്‍ മീശ വാഴില്ലാന്നു.."

എന്തെങ്കിലും തിരിച്ചുപറയുന്നതിന് മുന്‍പ് തന്നെ കാലവും പഴമൊഴിയും " ഞങ്ങളോട് കളിക്കല്ലേ മോനെ " എന്ന മട്ടില്‍ പൊട്ടിച്ചിരിക്കുന്നത് ഞാന്‍ കണ്ടു....ചട്ടിയും മീശയും ആകുമ്പോ തട്ടിയും മുട്ടിയുമൊക്കെ ഇരിക്കും എന്ന മട്ടില്‍ ഇപ്പൊ മീശ വളരാനായി കാത്തിരിക്കുന്നു " വീണ്ടും ചട്ടി വടികാനല്ല പിന്നെയോ കാലത്തെ വെല്ലുവിളിക്കാന്‍ വേണ്ടി മാത്രം.......!!!

വാല്‍കഷണം- ചിലപഴമൊഴികള്‍ പലപ്പോഴും ചില സന്ദര്‍ഭങ്ങളില്‍ വളരെ സത്യമാകാറുണ്ട് അത് കൊണ്ട് തന്നെ ധൈര്യമായി നമുക്ക് അവയെ പിന്തുടരാം....!!!


No comments:

Post a Comment