Saturday 11 January 2014

ശശി or സോമന്‍

മോഡേണ്‍ സ്റ്റൈല്കആളെകുറിച്ചും പുതിയ ഡ്രസ്സ്‌ സീരീസ്സുകളെകുറിച്ചുമൊക്കെ അവള്‍ വാചാലനാകുമ്പോഴാണ് പെട്ടെന്ന് ഡും ഡും എന്നൊരു ശബ്ദം കേട്ടത് അവള്‍ ചോദിച്ചു രാജ്കുമാര്‍ എന്താ ഒരു ശബ്ദം കേട്ടത്..??? പെട്ടെന്ന് ശബ്ദം കേട്ടഭാഗത്തേക്ക്‌ നോക്കി മൊബൈല്‍ മാറ്റിപിടിച്ചുകൊണ്ടു മനസ്സില്പ.റഞ്ഞു പണ്ടാരം ഒലക്കകൊണ്ട് അരി ഇടിക്കാന്‍ കണ്ട സമയം,,, അത് പിന്നെ അനു മമ്മി വെസ്റ്റേണ്‍ സോങ്ങ് വെച്ചിരിക്കുനതാ ഞാന്‍ അതിന്റെ Bass കൂട്ടിവെച്ചിരിക്കുന്നത്കൊണ്ട് ഡും ഡും എന്നാ ശബ്ദം മാത്രേ കേക്കു അതാ....!!

ഓക്കേ ഓക്കേ എന്ന് പറഞ്ഞു അവള്‍ വീണ്ടും ഐ ഫോണ്‍ സീരിസിനെകുറിച്ചും, ന്യൂ ജെനറേഷന്‍ ട്രെന്ഡ്‍ കളെകുറിച്ചുമോക്കെ സംസാരിച്ചു കൊണ്ടിരുന്നു.. അതൊക്കെകേട്ട് അവന്‍ നടന്നുനടന്നു അടുക്കളയുടെ സമീപം എത്തിയപ്പോ പെട്ടെന്ന് ചറ പറ എന്നൊരു ശബ്ദം...അവള്‍ സംസാരം നിര്ത്തിപയിട്ട് ചോദിച്ചു ഹേ രാജ് What Happend??? വീണ്ടും എന്തോ ശബ്ദം കേട്ടല്ലോ..??? ജനാല വഴി അകത്തേക്ക് നോക്കി അവന്‍ പിറുപിറുത്തു “ കടുക് പൊട്ടിക്കാന്‍ കണ്ട സമയം...കടുകിന് ഇത്രേം ശബ്ദമോ എന്ത് അഹങ്കാരമാ ഇത്? നോട്ടംമാറ്റിയിട്ടു അവന്‍ പറഞ്ഞു അത് പിന്നെ ഡിയര്‍ എന്റെ Elder Bro നു കഴിഞ്ഞദിവസം നടന്ന 4 Wheelar റൈഡ്ഇല്‍ ഫസ്റ്റ് പ്രൈസ് കിട്ടിയത് പടക്കം പൊട്ടിച്ചു ആഘോഷിക്കുകയാ....ആണോ കൊള്ളാല്ലോ എന്നാല്‍ എന്റെ Congrts പറഞ്ഞേക്കണേ അവള്‍ സന്തോഷത്തോടെ പറഞ്ഞു..പിന്നെ ഇപ്പോഴും സൈക്കിള്‍ വരെ ചവിട്ടാന്‍ പെടിയുള്ളവനാ റൈഡ് ജീവിക്കാന്‍ എന്തൊക്കെ പറയണം എന്ന് ചിന്തിച്ചു അവന്‍ വീണ്ടും അവളുടെ വാചകങ്ങള്ക്ക് കാതോര്ത്തുക....!!

പുതിയ കോസ്ടുമുകളും B M W ന്റെ പുതിയ മോഡലും ഒക്കെ സംസാരിച്ചു വീടിന്റെ പശുതൊഴുത്തില്‍ എത്തിയത് അവന്‍ അറിഞ്ഞില്ല....ഈ പുതിയ കോസ്ടുമുകളും B M W ന്റെ പുതിയ മോഡലും ഒക്കെ തനിക്കു ബാധകമല്ല എന്ന മട്ടില്‍ പശു നീട്ടി നിലവിളിച്ചു,,,മ്ബെ..മ്ബെ....പെട്ടെന്ന് അങ്ങെ തലക്കല്‍ നിന്നും അവള്‍ ചോദിച്ചു Hey I heard a COW’s voice...വീട്ടില് പശുവോക്കെ ഉണ്ടോ..??? ഇടിവെട്ടിയവനെ പാമ്പ് കടിച്ചത്പോലെ അവന്‍ നേരെ പശുവിനെ നോക്കിയിട്ട് പറഞ്ഞു ഒന്ന് പതുക്കെ നിലവിളിച്ചൂടെടാ പന്ന പശു...പശു അപ്പോഴും ഒട്ടും കുറയ്ക്കണ്ട എന്ന് കരുതി വീണ്ടും ആ ശബ്ദം ഇട്ടു മ്ബെ..മ്ബെ.....

ഹേ രാജ് ഞാന്‍ ചോദിച്ചത് കേട്ടില്ലേ..?? അവള്‍ വീണ്ടും ചോദിച്ചു....യാ യാ അനു Am here actually that is not Cow’s voice...അത് എന്റെ Younger Bro Mimicry പഠിക്കുവാ...ഗ്യാസ് സിലിണ്ടറിന് വിലകൂട്ടി എന്നറിയുമ്പോള്‍ പശുവിനുപോലും സഹിക്കാന്‍ പറ്റാതെ ഉണ്ടാക്കുന്ന ദീനരോദനം Bro അനുകരിച്ചതാ...!!

ആഹാ Wonderful...superb..എന്തൊരു മാച്ച് ആണ് എന്റെ Congrtss പറയണേ...!! തീര്ച്ചനയായും എന്ന് മറുപടി പറഞ്ഞിട്ട് പതിയെ അവന്‍ വിഭാവനം ചെയ്ത നാടിനെകുറിച്ച് വാചാലനാകാന്‍ തുടങ്ങിയപ്പോ ഒരു ശബ്ദം കേട്ടു...അവന്‍ ചോദിച്ചു ഹേ അനു എന്താ ഒരു ശബ്ദം കേട്ടത്..???

അതോ അത് വീട്ടിലെ തേങ്ങില്‍ നിന്നും തേങ്ങയിടുന്നതാ....

ഓഹോ അപ്പൊ കുറെ പനിക്കാരോക്കെ ഉണ്ടാകും അല്ലെ? അവന്‍ ചോദിച്ചു...

“ അയ്യോ പണിക്കാരോന്നും ഇല്ല ഇതൊക്കെ അച്ഛന്‍ തന്നെയാ ചെയ്യണേ..അവര്ക്ക് കൊടുക്കാനുള്ള കൂലി ലാഭിക്കാല്ലോ...അല്ല അച്ഛനേം പറഞ്ഞിട്ട് കാര്യമില്ല ഇറച്ചിവെട്ടുകൊണ്ടോക്കെ എങ്ങനെ ജീവിക്കാനാ..അതുകൊണ്ട് തന്നെയാ അമ്മ ഇപ്പൊ കക്ക വാരാന്‍ പോണേ..ഞാനും പോവാറുണ്ട്ട്ടോ കഴിഞ്ഞ ദിവസം കാലൊന്നുപൊട്ടി അതോണ്ട് ഉപ്പുവെള്ളം മുട്ടിയാല്‍ ഇന്ഫൊക്ഷന്‍ ആകുമെന്ന് അമ്മ പറഞ്ഞോണ്ട അല്ലേല്‍ ഇന്ന് ഞാനും പോയേനെ Anyway bye Dear Will catch u later ഞാന്‍ ആ തേങ്ങ ഒന്ന് പെറുക്കികൂട്ടട്ടെ എന്നെകൊണ്ടാകും വിധം ഞാനും സഹായിക്കട്ടെ അപ്പൊ ബൈ രാജ് TC ”

കള്ളകഥകള്‍ കൊണ്ട് പണിത ചീട്ടുകൊട്ടാരം കാറ്റൊന്നും കൂടാതെ തകര്ന്നു വീഴുന്നത് രാജ്കുമാര്‍ എന്നാ രാജന്‍ കാണുകയായിരുന്നു അപ്പോള്‍...ഒലക്കയോടും...കടുകിനോടും..പശുവിനോടും..ഒരായിരം മാപ്പ് മനസ്സില്‍ ചോദിച്ചു പാടത്ത് പണിയെടുക്കണ അച്ഛനെ സഹായിക്കാന്‍ വേഗത്തില്‍ ഓടുമ്പോള്‍ അവന്‍ അവനോടു തന്നെ ചോദിച്ചു...

സത്യത്തില്‍ ഞാന്‍ ആരായി “ ശശിയോ അതോ സോമനോ...????

വാല്ക്ഷണം- മെനഞ്ഞുഉണ്ടാക്കിയ കഥകള്‍ കൊണ്ടും...മെനഞ്ഞു ഉണ്ടാക്കുന്ന കള്ളവെക്തിത്വം കൊണ്ടും ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ ഒന്നോര്ക്കുനക ഇന്ന് അല്ലെങ്കില്‍ നാളെ ആ കള്ളം പൊളിയുമ്പോള്‍ കൂടെ പൊലിയുന്നത് ഉണ്ടാക്കിയെടുത്ത ബന്ധങ്ങള്‍ കൂടെയാണ്...!!
നേരം പോക്കന്‍....!!


No comments:

Post a Comment