Monday 30 December 2013

ഗുഡ്ബൈ 2013

2013 ഒരു എത്തിനോട്ടം..

ഈ കൊല്ലവും ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും എന്ന് പറഞ്ഞു പേടിപ്പിച്ചു മുല്ലപെരിയാര്‍ വീണ്ടും ചന്ദുവിനെ തോല്പ്പിോച്ചു

ശാലുവും സരിതയും ബിജുവും പിന്നെ സോളാറും എന്ന സിനിമ മലയാളികളുടെ മനസ്സില്‍ വിജയകരമായി തേരോട്ടം നടത്തി

എല്ലാവര്ഷരത്തെയും പോലെ പെട്രോളും ഡീസലും അവര്ക്ക് തോന്നിയ പോലെ വിലകൂട്ടുകയും ആരെങ്കിലും ചോദ്യം ചെയ്യുമ്പോള്‍ പേരിനു 25 പൈസ കുറക്കുകയും ചെയ്തു

ജോസ്പ്രകാശിനും ടി ജി രവിക്കും ശേഷം മലയാളിക്ക് കരുത്തുറ്റ 2 വില്ലന്മാരെ ലഭിച്ചു
1. സവാള
2. ഉള്ളി

ആധാര്കാളര്ഡ്ജ‌ അന്വേഷിച്ചു അന്വേഷിച്ചു കുറെ ആളുകള്‍ വഴിയാധാരമായി

വീട്ടിലെ പുട്ട് കണയില്‍ പുതിയൊരു പുട്ടുകൂടി ഉണ്ടാക്കാന്‍ കേരളത്തിലെ ഡ്രൈവര്മാവര്‍ പഠിച്ചു- വേഗപൂട്ട്‌

ജനിച്ചു വീഴുന്ന കൊച്ചുപോലും ഹെല്മെ റ്റ്‌ വെച്ച് ജനിച്ചുവീഴണമെന്നും അല്ലാത്ത കൊച്ചുങ്ങളുടെ അമ്മമാരുടെ ഡെലിവറി ലൈസെന്സ്മ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

ഐശ്വര്യാദേവത ഉപരോധതിലൂടെയും തെറിപറചിലിലൂടെയും വരുമെന്ന് വീട്ടമ്മ തെളിയിച്ചു- ഇതറിഞ്ഞ മലയാളി വീട്ടമ്മമാര്‍ ഉപരോധത്തിനായി കണ്ണും നട്ട് കാത്തിരിക്കുന്നു

മൂത്തമകള്‍ ഒബറോണ്‍ മോളിനും ഇളയമകള്‍ ഗോള്സൂുക്ക് മോളിന് ശേഷം കേരളത്തിന്‌ വീണ്ടും പെണ്കുതട്ടി..വലുപ്പത്തില്‍ മറ്റുമക്കളെ വെട്ടുന്ന ഈ മോളെ ലുലുമോള്‍ എന്ന് പേരിട്ടു- ഒരു മോന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു

ഗ്യാസ്കുട്ടി വീട്ടിലുള്ള മലയാളികള്‍ ഒരു പാഠം പഠിച്ചു- പാഠം ഒന്ന് സബ്സിഡി- കിട്ടാത്ത സബ്സിഡിയും പുളിക്കും

കേരളത്തിലെ തൊഴിലാളികളുടെ ഭൂരിപക്ഷത്തെ മുന്നിയര്ത്തി കേരളത്തിന്റെ പേര് മാറ്റി ബെങ്കാളം or തമിഴാളം എന്ന് മാറ്റാന്‍ ശുപാര്ശ

കേരളത്തിലെ പാലങ്ങളുടെയും കലുങ്ക്കളുടെയും ശോചനാവസ്ത കണക്കിലെടുത്ത് കൊച്ചി മെട്രോയുടെ പണി ഡല്ഹിങയിലെ ചുണതൊഴിലാളികള്ക്ക്

എല്ലാവര്ഷഹതെയും പോലെ അക്രമങ്ങളും അതിക്രമങ്ങളും പീഡനങ്ങളും കൊലപാതകങ്ങളും ഓരോ ട്രാക്കിലൂടെ വളരെ വിജയകരമായി മുന്നേറുന്നു

മലയാളികള്ക്ക്ര അഹങ്കരിക്കാന്‍ ജാതിമതഭേദമന്യേ എല്ലാ മാസവും എത്തിയ ഒരു കയറ്റം- വിലകയറ്റം

ഇത്രയൊക്കെ കണ്ടും കെട്ടും 2013 ദയനീയമായി പടിഇറങ്ങാന്‍ പോകുന്നു...കാഴ്ചകളൊക്കെ ബഹുരസമായി എന്ന് വിശ്വസിച്ചുകൊണ്ടു നമ്മുക്ക് യാത്രയാക്കാം.. GOOD BYE 2013...
തുടര്ന്നു ള്ള വീരകൃത്യങ്ങളും സാഹസങ്ങളുമൊക്കെ കാണാന്‍ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി...അപ്പൊ മക്കളെ WISH U A HAPPY(ചുമ്മാ) NEW YEAR....!!



1 comment: