Saturday 21 December 2013

ഒരു ഗോവന്‍ പണി


ഗോവന്‍ തിരമാലകള്ക്കി ടയില്‍ മദിച്ചു ആര്ത്തു്ല്ലസ്സിക്കുമ്പോള്‍ ടിന്റു അലറിവിളിച്ചു ചോദിച്ചു ഇതൊക്കെ ഫോട്ടോ എടുക്കാന്‍ ഇവിടെ ആരുമില്ലേ..?? തിരമാലകളുടെ ഇടയില്പെ്ട്ട് ഉഴലുമ്പോഴും അവര്‍ അവനെ നോക്കി സ്ഥിരം ഫോട്ടോ എടുക്കുന്ന ടിന്റുനെ നാട്ടുകാരനായ ഫോട്ടോഗ്രഫറെ...?? അവന്‍ ഗോവന്‍ മണ്ണിന്റെ സുഖന്തം ആസ്വദിച്ചു മണ്ണിനേയും കെട്ടിപിടിച്ചു കിടന്നുറങ്ങുവാടേ...!! ആരോ പറയുന്നത് കേട്ടു...ടിന്റുവിന്റെ മുഖം വാടി അല്ലേലും എന്റെയൊന്നും ഫോട്ടോ എടുക്കാന്‍ ആരുമില്ലലോ എന്ന ഗദ്ഗദതോടെ തിരമാലകള്ക്കി ടയിലൂടെ ഊളിയിട്ടു അതിനിടയില്‍ തന്നെ കുറെ ന്യൂ ജനറേഷന്‍ സിനിമയിലെ ബീപ് ശബ്ദം കേട്ടപോലെ എല്ലാവര്ക്കുംല തോന്നി...ഗോവയിലെ സൂര്യനെ അസ്തമിക്കാന്‍ വിട്ടു കൂട്ടത്തിലെ ഫോട്ടോഗ്രഫറെ പല്ലക്കില്‍ കയറ്റി ചുമന്നു റൂമില്‍ എത്തിയപ്പോഴും ടിന്റുന്റെ സങ്കടം മാറിയിരുന്നില്ല..ആ സമയത്ത് ആ സങ്കടം കാണാന്‍ ആരും നിന്നില്ല കാരണം സങ്കടത്തിനെക്കാള്‍ മേലെ ആണല്ലോ വിശപ്പ്‌...ആ സ്വപ്ന ട്രിപ്പിലേക്ക് കൊടുത്ത കാശിന്റെ കാര്യം ഓര്ത്തികട്ടാണോ എന്തോ അതോ മോതലക്കാനാണോ എന്തോ എല്ലാവരും ഒരേ രീതിയില്‍ ഒരേ നിശബ്ദതയില്‍ വെട്ടിവിഴുങ്ങുന്നുണ്ടായിരുന്നു...ഇതാണോ ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യ...???

അന്നത്തെ ചൂടന്‍ തമാശകളും..വെല്ലുവിളികളും..വെള്ളികളും ഒക്കെ പറഞ്ഞു ചിരിക്കുമ്പോള്‍ ടിന്റു മാത്രം സങ്കടത്തിലായിരുന്നു...അവന്റെ ആ സങ്കടം മാറ്റാന്‍ മുന്നിട്ടിറങ്ങിയത് സ്വന്തം നാട്ടുകാരന്‍ തന്നെ..തിന്നിട്ടു എല്ലിന്റെ ഇടയില്‍ കയറി ഇരിക്കുന്ന എല്ലാവരെയും ചുറ്റും നിര്ത്തി  ഫോട്ടോഗ്രഫര്‍ അമര്ത്തി ഒരു “ SELF CLICK “...ഹോ...എന്തൊരു ചിരി കൂട്ടത്തിലെ വലിയ ചിരി ടിന്റുനെ ആയിരുന്നു...അങ്ങനെ ആ സങ്കടം മാറികിട്ടിയ ചാരിതാര്ഥ്യ്  ത്തോടെ ടിന്റു സ്വന്തം ബെഡിലേക്ക് നീങ്ങി..അപ്പോള്‍ നാട്ടുകാരനായ ഫോട്ടോ ഗ്രാഫര്‍ ഫേസ്ബുക്കില്‍ അപ്‌ലോഡ്‌ ചെയ്ത ആ ഫോട്ടോക്ക് പറ്റിയ ക്യാപ്ഷന്‍ ആലോചിക്കുകയായിരുന്നു...!!

തളര്ന്ന് ശരീരവുമായി അന്നത്തെ ഗോവന്‍ കാറ്റിനോട് ഗുഡ്നൈറ്റ്‌ പറഞ്ഞു എല്ലാരും കിടന്നപ്പോഴാണ്‌ ആ ഫോട്ടോഗ്രാഫറുടെ മൊബൈല്‍ ശബ്ദിച്ചത്..” ഡേയ് ഇവടെ കിടന്നു കിന്നരിക്കാനാണ് ഭാവമെങ്കില്‍ മോനെ കാശു പോകുവേ ഇത് റോമിംഗ് ആണേ...ആരോ പറഞ്ഞത് കേട്ടപ്പോ ഫോട്ടോഗ്രാഫര്‍ ഒരു ബീപ് ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് ഗോവയിലേക്ക് വിളിക്കാതെ വന്ന നമ്പര്‍ നോക്കി പെട്ടെന്ന് ചാടികേറി എടുത്തു...അവന്റെ വീട്ടില്‍ നിന്നായിരിക്കുമെടെയ് അതാ അവന്‍ ഇത്ര പേടി എന്ന് പറഞ്ഞു ടിന്റു അമര്ത്തി ചിരിച്ചു....അപ്പൊള്‍ അവിടെ ഫോട്ടോഗ്രാഫര്‍ മറുപടിപറയുന്ന കേട്ടു...അതെ..ഉണ്ട്...കൊടുക്കാം.......അതും പറഞ്ഞു ഫോണ്‍ ടിന്റുന്റെ നേരെ പിടിച്ചിട്ട് പറഞ്ഞു നിനക്കാ..!! ഹേ...അവന്റെ വീട്ടുകാര് എന്നെ അന്വേഷികുന്നോ? ഹം..ഇവനെ ഉപദേശിക്കാന്‍ ആയിരിക്കും..അതിനെന്നാ ഉപദേശിചെക്കാം...എന്നും പറഞ്ഞു ടിന്റു മൊബൈല്‍ വാങ്ങി ചെവിയില്‍ വെച്ചു...!!

പെട്ടെന്ന് ജയില്ചാപടിയ കുറ്റവാളി പോലിസിനെ കണ്ടപ്പോലെ ടിന്റു ആകെ ഒന്ന് പരുങ്ങി...ആ മുഖത്തെ ചിരി ഗോവ കടന്നു എങ്ങോട്ടോ പോയി...കണ്ണുകളില്‍ ദയനീയഭാവം...ആ ഭാവത്തിലും ടിന്റു ഫോട്ടോഗ്രഫറെ നോക്കി പല്ലിറുമ്മി.....ആര്ക്കും  ഒന്നും മനസിലായില്ല എല്ലാ കണ്ണുകളും നാട്ടുകാരനായ ഫോട്ടോഗ്രാഫരിലേക്ക്...എല്ലാരേം നോക്കിയിട്ട് എന്തോ വലിയ അപരാധം ചെയ്ത ഭാവത്തില്‍ ഫോട്ടോഗ്രാഫര്‍ പറഞ്ഞു...” അവന്റെ ചേട്ടനാ വിളിച്ചേ...വേളാംങ്കണ്ണി പള്ളിയില്‍ പോണുന്നു പറഞ്ഞിട്ടാ ടിന്റു ടൂര്‍ വന്നെ.....” അതിനു അവന്‍ ഗോവയിലാണെന്ന് ചേട്ടന്‍ എങ്ങനെ അറിഞ്ഞു കൂട്ടത്തിലെ ബുദ്ധിമാന്‍ ചോദിച്ചു....പതിയെ തലതാഴ്‌ത്തി ഫോട്ടോഗ്രാഫര്‍ പറഞ്ഞു..” നമ്മള്‍ കുറച്ചുമുന്പ്ോ ഫോട്ടോ എടുത്തല്ലോ..അത് ഞാന്‍ ഫേസ്ബുക്കില്‍ ഇട്ടല്ലോ...അന്നേരം ആ സന്തോഷത്തില് ഞാന്‍ അവന്റെ ചേട്ടനെയും TAG ചെയ്താര്ന്നു  അത് കണ്ടിട്ടാ പുള്ളി വിളിച്ചേ......!!! കിടന്നിരുന്ന എല്ലാവരും എഴുന്നേറ്റു നിന്ന് BEEP...BEEP..BEEEP....NEW GENERATION BEEP...ഉടനെ തന്നെ ടിന്റു പതിയെ നടന്നു വന്നു നാട്ടുകാരനായ കൂട്ടുകാരനായ ആ ഫോട്ടോഗ്രാഫറുടെ മുന്പി്ല്‍ വന്നു നിന്നു...എല്ലാവരും പെട്ടെന്ന് പേടിച്ചു ടിന്റു ഒറ്റബുദ്ധിയാ എന്താ ചെയ്യുക എന്ന് പറയാന്‍ ആകില്ല...!!

പെട്ടെന്ന് അവന്‍ താഴെക്കിരുന്നു ഫോട്ടോഗ്രാഫറുടെ കണ്ണിനു നേരെ വന്നിട്ട് ഒരു ഒറ്റ ചോദ്യം...” അളിയാ ഞാന്‍ നിന്നോട് ഫോട്ടോ എടുക്കാന്‍ മാത്രമല്ലെ പറഞ്ഞെ അത് ഫേസ്ബുക്കില്‍ ഇടാന്‍ ഞാന്‍ പറഞ്ഞായിരുന്നോടാ വെറുക്കപെട്ടവനേ.....അപ്പോഴും ഫോട്ടോഗ്രാഫര്‍ കുസൃതി നിറഞ്ഞ മുഘത്തോടെ ചിന്തിക്കുകയായിരുന്നു “ ഇനി ഏത് ഫോട്ടോ ആയിരിക്കും ചേട്ടന്‍ കണ്ടിട്ടുണ്ടാവുക..???

വാല്കിഷണം- ഒഴിവാക്കേണ്ട സമയങ്ങളില്‍ ചിലത് ഒഴിവാക്കുക അല്ലെങ്കില്‍ പിന്നീടു കൂട്ടത്തില്‍ ഒരാള്‍ ഒഴിവായേക്കും.....!!


No comments:

Post a Comment