Monday 9 December 2013

ബ്രേക്കിംഗ് ന്യൂസ്‌



സീന്‍ ഒന്ന്

പതിവ്പോലെ തന്നെ ഇന്നത്തെ ഇരക്കായി കൊട്ടും സ്യൂട്ടും ധരിച്ചു മുന്നിലെ പേപ്പറിലേക്ക്‌ നോക്കുമ്പോ വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന,ചോദ്യശരങ്ങള്‍ കൊണ്ട് ആരെയും വെറപ്പിക്കുന്ന ആ മാധ്യമ കാട്ടാളന്‍ ക്യാമറമാനോട് പറഞ്ഞു ഡേയ് ഇന്ന് exclucive news ഒന്നും ഇല്ലല്ലോടെയ്..? ഇന്ന് ആരുടെ ഇമേജ് വലിച്ചുകീറും...ക്യാമറമാന്‍ തിരിച്ചൊന്നും പറയാതെ “ഭാഗ്യം അപ്പൊ ഇന്നത്തെ പ്രാക്ക് ഒഴിവായികിട്ടി എന്ന ചിന്തയോടെ ചിരിച്ചുകാണിച്ചു...പെട്ടെന്ന് തന്നെ Producer പാഞ്ഞെത്തി...ഹേയ് ഒരു EXCLUSIVE ന്യൂസ്‌ കിട്ടിയിട്ടുണ്ട് ലൈവ് കണക്ട് ചെയ്യ്......ഹി ഹി ഗുഡ് ദൈവം എന്റെ പ്രാര്ത്ഥഅന കേട്ടു എന്ന് അടക്കം പറഞ്ഞു കൊണ്ട് തന്റെ കോട്ട് നേരെയാക്കി പേന കൈയിലെടുത്ത് കൊണ്ട് ന്യൂസ്‌ റീഡര്‍ തിരിച്ചു ചോദിച്ചു എന്താ സബ്ജെക്റ്റ്..?? കോഴ..? പീഡനം..? തിരിമറി..?  ഇതൊന്നും അല്ല വാണിഭം നല്ല അസ്സല്‍ വാണിഭം...മിനിസ്ക്രീന്‍ തിളങ്ങുന്ന മുപ്പത് കാരിയായ യുവതിയെയും 24 കാരനായ യുവാവിനെയും ഒരു ഹോട്ടലില്‍ വെച്ച് പോലീസ് പിടികൂടി....നമുടെ ലേഖകന്‍ അവിടെയുണ്ട് പെട്ടെന്ന് ലൈവ് കണക്ട് ചെയ്യ്...പിന്നെയ്യ്‌...അറിയാല്ലോ മിനിസ്ക്രീന്‍ താരമാ മാക്സിമം ഊറ്റിയെടുക്കണം Producer ആവേശത്തോടെ പറഞ്ഞത്കേട്ടപ്പോള്‍ ന്യൂസ്‌ റീഡര്‍ ഒന്നമര്ത്തിേ ചിരിച്ചുകൊണ്ട് മനസ്സില്‍ പറഞ്ഞു ഇന്ന് അവള് കുടിച്ച മുലപ്പാല്‍ വരെ പുറത്തെത്തിക്കും ഞാന്‍....!!

സീന്‍ രണ്ടു

CAMERA..ROLLING..ACTION...നമസ്ക്കാരം വാര്ത്തികളുമായി ഞാന്‍......... കേരളത്തിലെ സ്ത്രീ സമൂഹത്തെ ഞെട്ടിച്ച ഒരു വാര്ത്തകയാണ് ഇന്നത്തെ ടോപ്‌ ന്യൂസ്‌..തന്നെക്കാള്‍ 6 വയസ്സ് കുറവുള്ള ഒരു യുവാവിനൊപ്പം ഒളിച്ചോടിയ ഒരു കുട്ടിയുടെ മാതാവും മിനിസ്ക്രീന്‍ താരവുമായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു കൂടുതല്‍ വിവരങ്ങളുമായി ഞങ്ങളുടെ സ്വന്തം ലേഖകന്‍ ചേരുന്നു...MR........SH എന്താണ് ലേറ്റസ്റ്റ് ന്യൂസ്‌..? എങ്ങനെയാണു അവര്‍ ഒളിച്ചോടിയത് ? എന്തിനാണ് അവര്‍ ഹോട്ടലില്‍ റൂം എടുത്ത്....??? തുടങ്ങിയ സ്ഥിരം ചോദ്യങ്ങള്ക്ക്ര പുറമേ.....തികച്ചും പോക്രിതരനീയവും..മ്രധോചരണവും..ധ്വന്തഗമനവും...കാമവര്ണ്ണനതോല്പ്പാന്യീവുമായ.....എന്നിങ്ങനെ ആര്ക്കും  മനസിലാകാത്ത സ്വയം കണ്ടുപിടിച്ച ചില വാക്കുകള്‍ കൂടി കൂട്ടിച്ചേര്ത്താ ണ് അദ്യേഹം ആ വാര്ത്ത  CONCLUDE ചെയ്തത്....!!

സീന്‍ മൂന്ന്‍

പാപ്പാനെ കൊന്നു കൊലവിളി നടത്തുന്ന ആനയുടെ അതെ തലയെടുപ്പോടെ ന്യൂസ്‌ റീഡര്‍ ആ EXCLUSIVE വാര്ത്തെയെ ചരിച്ചും വളച്ചും വെട്ടികീറിയും..ഹരിച്ചും ഗുണിച്ചും ശിഷ്ടം വരാത്ത രീതിയില്‍ അവസാനിപിച്ചു ഇറങ്ങി വന്നപ്പോള്‍ ചുറ്റും കൂടിനിന്നവര്‍ കൈയ്യടിയോടെയാണ് സ്വീകരിച്ചത്....EXCELLENT EXECUTION..SUPERB..GREAT തുടങ്ങിയ വാചകങ്ങള്‍ അദ്ധ്യേഹത്തെ പൊതിഞ്ഞപ്പോള്‍ “ ഇതൊക്കെ എന്ത് “ എന്ന മട്ടില്‍ പുറത്തേക്കുനടന്നു...ഉള്ളിലെ ആത്മവിശ്വാസത്തെ ഒരു സിഗരറ്റിന്റെ പുകയിലൂടെ പുറത്തേക്കു വിട്ടപ്പോള്‍ ബഹുമാനപെട്ട ന്യൂസ്‌റീഡര്ക്ക്  ഒരു ആഗ്രഹം തനിക്ക് ഇത്രയും അഭിനന്ദനം വാങ്ങി തന്ന ആ മിനിസ്ക്രീന്‍ താരത്തെ ഒന്ന് കാണണമല്ലോ...എടൊ ക്യാമറമാന്‍ ആ പെണ്ണിന്റെ ഫോട്ടോ ഉണ്ടോ..? ഉണ്ട് സാര്‍ നമ്മുടെ സ്വന്തം ലേഖകന്‍ കഷ്ടപ്പെട്ട് എടുത്തതാ ക്യാമറമാന്‍ മറുപടി പറഞ്ഞു...എന്നാല്‍ അതൊന്നു കാണട്ടെഡോ...അല്ല അവളെ പറഞ്ഞിട്ടും കാര്യമില്ല കെട്ടിയവന്‍ കൊടുക്കാത്തത് അവള്‍ തേടികണ്ടുപിടിചിട്ടുണ്ടാകും...നീ അതൊന്നു ZOOM ചെയ്തെ....ന്യൂസ്‌ റീഡര്‍ പുകഊതിവിട്ടുകൊണ്ട് പറഞ്ഞു..ക്യാമറമാന്‍ ആ ഫോട്ടോ അവന്റെ മാക്സിമം ലെവലില്‍ ZOOM ചെയ്തു....!!

സീന്‍ നാലു

പാതി വലിച്ച സിഗരറ്റ് തറയില്‍ കിടന്നു കത്തുന്നുണ്ടായിരുന്നു അതൊന്നു ചവിട്ടികിടത്താന്‍ പോലും ആര്കുംല സമയം ഉണ്ടായിരുന്നില്ല കാരണം എല്ലാവരും ഒരു ജീവന്‍ പൊകയായി പോകാതിരിക്കാന്‍ തിരുമ്മികൊടുക്കുകയായിരുന്നു...അതിനിടയില്‍ ആരോ അടക്കം പറയുന്ന കേട്ടു...കൊടുത്താല്‍ പണി കൊല്ലത്തും കിട്ടും എന്ന പോലെയായി കാര്യങ്ങള്‍ മുപ്പത് വയസ്സുള്ള ആ മിനിസ്ക്രീന്‍ താരം നമ്മുടെ ന്യൂസ്‌ റീഡറുടെ സ്വന്തം ഭാര്യ ആയിരുന്നുവത്രേ...ഫോട്ടോ കണ്ടപ്പോഴാ പുള്ളിക്ക് അത് മനസ്സിലായത്..അപ്പൊ തന്നെ ബോധം പോയത്രേ കിടക്കണ കിടപ്പ് കണ്ടാ...സെലിബ്രിറ്റികളുടെ പ്രാക്ക് ആണ് ഒരു സംശയവുമില്ല...!!

സീന്‍ അഞ്ചു

വെക്തിത്വങ്ങളെ കൈയിലെടുത്ത് അമ്മാനമാടുന്ന ന്യൂസ്‌റീഡര്‍ എന്ന ആ വെക്തിയെ പൊക്കിയെടുത്ത് ഹോസ്പിറ്റലില്‍ എത്തിക്കുന്ന വെഗ്രതയിലും ആ സ്റ്റുഡിയോയില്‍ നിന്നും മറ്റൊരു ലൈവ് EXCLUSIVE ന്യൂസ്‌ കേട്ടു....ഇപ്പോള്‍ കിട്ടിയ വാര്ത്ത ‍ കേരളത്തിലെ അറിയപെടുന്ന മാധ്യമപ്രവര്ത്ത.കന്റെ ഭാര്യയെ ഹോട്ടല്‍ റൂമില്‍ നിന്ന് 24 വയസ്സുകാരനോടൊപ്പം പിടികൂടി ഇതറിഞ്ഞ മാധ്യമപ്രവര്തുകന്‍ ICU വില്‍ നിരീക്ഷണത്തില്‍...!!!


വാല്ക്ഷണം- ആരാന്റമ്മക്ക് പ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ശേലാ...പക്ഷെ സ്വന്തം അമ്മക്കാണ് എങ്കിലോ..?? ആരെ കളിയാക്കുമ്പോഴും ഒന്നോര്ത്താ ല്‍ നന്ന്..ഇന്ന് അവര്‍ നാളെ....നോ ഡൌട്ട്...നിങ്ങള്‍..നിങ്ങള്‍ തന്നെ...!!!!



No comments:

Post a Comment