Thursday 26 December 2013

GENERATION GAP....



ചിലകുഞ്ഞു കുരുന്നുകള്‍ പാട്ട് പാടാനായി മൈക്കിന്റെ മുന്‍പില്‍ എത്തുമ്പോ പാട്ട് മറന്നു പോകാറുണ്ട് ആ സമയത്ത് അടുത്ത് നില്‍കുന്നവരുടെ മുഖത്തേക്ക് സങ്കടത്തോടെയുള്ള നോട്ടം നോക്കാറുണ്ട് അവര്....." അച്ചോടാ " എന്നായിരിക്കും എല്ലാവരും മനസ്സില്‍ ഓര്‍ക്കുക...!!

ആ കുഞ്ഞുകുരുന്നുകള്‍ വളര്‍ന്നു പ്രായത്തിന്റെ ചോരതിളപ്പോടെ അതെ മൈക്കിന്റെ മുന്‍പില്‍ എത്തുമ്പോ പഠിച്ചുവെച്ചിരുന്ന പാട്ട് എങ്ങാന്‍ മറന്നുപോയാല്‍ അടുത്ത് നില്‍കുന്നവരുടെ മുഖത്തേക്ക് ഒരു ചമ്മിയ നോട്ടം നോക്കാറുണ്ട്..." ഇറങ്ങിപോടെയ് പാടാന്‍ വന്നിരിക്കുന്നു " എന്നായിരിക്കും എല്ലാവരും മനസ്സില്‍ ഓര്‍ക്കുക...!!

പിന്നെ ആ പ്രായത്തിന്റെ തിളച്ച ചോര തണുത്ത് ചുക്കി ചുളിഞ്ഞ അവസ്ഥയില്‍ അതെ മൈക്കിന്റെ മുന്‍പില്‍ എത്തുമ്പോ പഠിച്ചുവെച്ചിരുന്ന പാട്ട് എങ്ങാന്‍ മറന്നുപോയാല്‍ അടുത്ത് നില്‍കുന്നവരുടെ മുഖത്തേക്ക് ദയനീയമായി നോക്കുമ്പോള്‍..,..." കുഴപ്പമില്ല അപ്പുപ്പാ പാടിക്കോളൂ എന്നായിരിക്കും എല്ലാവരും മനസ്സില്‍ ഓര്‍ക്കുക...!!

ഇതാണ് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന AGE GENERATION TREATMENT....പാവം കൗമാര-യൌവനക്കാര്‍ എന്തൊക്കെ സഹിക്കണം...!!!

No comments:

Post a Comment