Friday 1 November 2013

പ്രാരാബ്ധ കേരളം




തുടക്കം

മറിഞ്ഞുകിടന്നിട്ടും തിരിഞ്ഞു കിടന്നിട്ടും എനിക്ക് ഉറക്കം വരുന്നുണ്ടായില്ല...ഈ പോക്ക്പോയാല്‍ എവിടെ എത്തും..?? വരവിനേക്കാള്‍ കൂടുതലാ ചെലവ്..വിപിന്റെ കൈയില്‍ നിന്ന് വാങ്ങിയ കാശ് ഈ ആഴ്ച കൊടുക്കണം..ഇശ്വരാ അവന്‍ മറന്നെങ്കില്‍.....,...? ഇല്ല..അസംഭവ്യം..കഴിഞ്ഞ വര്ഷം ചെറായിയിലെ ഉത്സവത്തിന്‌ പോയപ്പോ മേടിച്ച I LOVE YOU എന്നെഴുതിയ ബലൂണിന്റെ കാശ് കഴിഞ്ഞ ആഴ്ച കണ്ടപ്പോ കണക്കു പറഞ്ഞു മേടിച്ചവനാ….അവന്‍ അത് മറക്കണമെങ്കില്‍ അവനു അല്‍ഷിമെസിന്റെ ഒരു റാലി തന്നെ ബാധിക്കണം....ഇനി ഇപ്പൊ എവടന്ന് കടം മേടിക്കും..എല്ലാ ദിവസവും ഒന്നാം തീയതി ആയിരുന്നെങ്കില്‍.. ശമ്പളം കിട്ടുമെന്ന പ്രതീക്ഷയില്‍ ഒന്ന് ചിരിക്കാമായിരുന്നു..പാര്‍ട്ട്‌ ടൈം ജോലി ചെയുന്ന കമ്പനിയിലെ ചെക്ക് ചോദിക്കുമ്പോ ബഹിരാകാശതേക്ക് വിട്ട ഉപഗ്രഹത്തിന്റെ സ്റ്റാറ്റസ് പോലാ പറയണേ “ എന്നെങ്കിലും വരും “...പേഴ്സില്‍ 3 ATM കാര്‍ഡ്‌ ഒക്കെയുണ്ട് എന്ത് കാര്യം..അത് ഇട്ടു കഴിഞ്ഞാല്‍ ATM Machine വരെ “ മാപ്പ് “ പറയുന്നതു കാണാം..കണ്ടാലോ ഒരു പരിഷ്കാരി...കൈയിലാണേല്‍ പത്തു പൈസയും ഇല്ല...ഒരു കുന്നു പ്രഷര്‍ഉം സഹിച്ചു ജോലി ചെയ്താല്‍ കിട്ടുന്നതോ..? വല്ലതിനും തികയുന്നുണ്ടോ? എന്തിനു ഒരു കിലോ സവാള മേടിക്കാന്‍ പോലും തികയുന്നില്ല..അതുകൊണ്ടെന്താ...ഇപ്പൊ കറികളില്‍ സവാളയും ഉള്ളിയും പടിക്ക്പുറത്ത് പതിയെ പതിയെ കറിയും പടിക്ക്പുറത്താകുമോ എന്തോ..?? അതിനിടയില്‍ ഇന്നലെ രാത്രി വന്ന ഒരു കോളിന് ഞായറാഴ്ച കൊടുക്കണം 300 രൂപ...കൂട്ടത്തിലെ ഒരു സ്നേഹിതന്റെ വീടിന്റെ വാര്‍ക്ക ആണത്രേ അതിനുള്ള പിരിവു 300 രൂപ....അല്ലേലും ഈ കുഞ്ഞുഎല്‍ദോ വിളിക്കുന്നത്‌ ഇത്പോലുള്ള മനസ്സ്വേദനിപ്പിക്കുന്ന പിരിവുകള്‍ക്കും പിന്നെ ഫേസ്ബുക്കില്‍ നിന്ന് എങ്ങനെ loggout ചെയ്യണം എന്നറിയാനും ഒക്കെയല്ലേ? ഇവന്‍ കഴിഞ്ഞ ജന്മത്തില്‍ എന്താ ഉത്സവ കമ്മറ്റിയില്‍ ആയിരുന്നോ? എപ്പോ നോക്കിയാലും പിരിവു....പിരിവു.....ഹാ കൊടുക്കാതിരിക്കാന്‍ പറ്റില്ലല്ലോ..? നമ്മുടെ വീടിന്റെ വാര്‍ക്കയും വരുന്നുണ്ടല്ലോ..ഹം..ഈ പിരിവൊക്കെ അന്നും കണ്ടാ മതിയായിരുന്നു...ഇതിനെ ആയിരിക്കും കൊടുത്താല്‍ വാര്‍ക്കക്കും കിട്ടും എന്ന് പറയണേ....!!

സീന് ഒന്ന് ഒരു വിലാപം

അടുത്ത ആഴ്ച LIC യുടെ കാശ് അടക്ക്കണം 2 മുടക്കായിന്നു അമ്മ പറയുന്ന കേട്ടു...മുടങ്ങട്ടെ ഇവിടെ സ്വന്തം മൊബൈലിലെ ” Smiley “ ടൈപ്പ് ചെയ്യുന്ന കീ വര്‍ക്ക്‌ ചെയ്യാണ്ട് എന്റെ ചാറ്റിങ് മുടങ്ങികിടക്കുകയാണ് പിന്നെയല്ലേ LIC..അല്ല രണ്ടും ജീവിത പ്രശ്നം അല്ലെ...?? എന്താ അല്ലെ..? എന്നൊക്കെ ചിന്തിച്ചപ്പോഴാ ഒരു ബീപ് ശബ്ദം “ New SMS Received “ ഹോ ഇന്ന് കേരളപിറവി അല്ലെ ഓഫര്‍ ഉള്ള ഏതെങ്കിലും സാധാചാരക്കാരായിരിക്കും...എടുത്തു നോക്കി..അതെ സ്പീഡില്‍ മൊബൈല്‍ താഴെ വെച്ചു....കസ്റ്റമര്‍ കെയറിന്നാ..നല്ല ഒരു ഓഫര്‍ കിട്ടിയതാ..ഈ വരുന്ന 7th നു മുന്‍പ് മൊബൈല്‍ ബില്‍ അടച്ചില്ല എങ്കില്‍ OG (out going ) ബാറ് ചെയ്യുമെന്ന്..ചെയ്യെടാ ചെയ്യ് എനിക്ക് incoming ഉണ്ടല്ലോ ഞാന്‍ അത് വെച്ച് ജീവിച്ചോളാം “ ചന്ദുവിനെ തോല്പിക്കാന്‍ നിങ്ങള്‍ക്കാവില്ല കസ്റ്റമര്‍ കെയര്‍ മക്കളെ “ എന്ന് പഞ്ച് ഡയലോഗ് ഒരാവര്‍ത്തി മനസില്‍ പറഞ്ഞപോഴാ ഓര്‍ത്തെ ഇന്ന് 1 ആം തീയതി OG മാത്രല്ല ബാറും അവധി...സാധാരണ സിനിമയില്‍ കാണുന്ന പോലെ പ്രാരാബ്ധക്കാരന്‍ ചെറുപ്പക്കാരന്‍ എല്ലാം കൂടി ആകുമ്പോള്‍ അടിച്ചു കോണ്‍ തെറ്റി കിടക്കാറുണ്ടല്ലോ...ഇന്ന് അത് പോലും പറ്റില്ല എന്ന വീര്‍പ്പു മുട്ടലോടെ ബൈക്ക്ഉം എടുത്തു തന്റെ പ്രാരാബ്ധ മേറ്റ്‌(class mate, bar mate എന്നൊക്കെ പറയുന്നപോലെ)ന്റെ വീട്ടിലേക്കു വെച്ച് പിടിപിച്ചു...അവന്റെ പ്രാരാബ്ധകഥകള്‍ കേട്ട് കഴിയുമ്പോ എന്താന്നറിയില്ല മനസിന്‌ ഒരു സുഖം ആണ്..(അളിയാ ക്ഷമിക്കടാ ആശ്വസിക്കാന്‍ ഓരോ വഴികളില്‍ ഒരു വഴി)ഞാന്‍ മാത്രല്ലല്ലോ ഇങ്ങനെ മുക്കിയും മൂളിയും ജീവിക്കണേ എന്നൊരു ചിന്ത വരുമ്പോഴാണ് ജീവിക്കാന്‍ ഒരു പ്രേരണ കിട്ടുന്നത്...ഓരോരോ പ്രേരണകളെയ്....!!

ഇന്റര്‍വെല്‍

ബൈക്ക് സ്റ്റാന്‍ഡില്‍ വെച്ച് പൊകയുടെ( അവന്റെ എരട്ടപേരാ...വായ തുറന്ന പൊക പോകുന്നപോലല്ലേ തള്ളി വിടുന്നത് അതുകൊണ്ട് കൂടുകാരായ ഞങ്ങള്‍ അവനു ചാര്‍ത്തിയ മകുടം ആണ് ഈ പേര്) വീട്ടിലേക്കു കയറി ചെന്നു....പാത്രം കഴുകികൊണ്ടിരുന്ന അവന്റെ മാതാവ്‌ കാശു കടം ചോദിയ്ക്കാന്‍ വരുന്നതാണോ ഇവന്‍ എന്ന മട്ടില്‍ ഒരു ചോദ്യചിഹ്നം ഇട്ടോണ്ട് ഒരു ഡയലോഗ് “ അവന്‍ പണിക്കു പോയിട്ട് ഒരാഴ്ചയായി മോനെ..മൊബൈലും കുത്തി കൊണ്ടിരിക്കുവ...”.ഏ ജിനിമോളെ ഇവന്‍ ഇതുവരെ വിട്ടില്ലേ..അപ്പൊ എന്നോടും തള്ളി അല്ലെ...ശെരിയാക്കി തരാടാ....എന്ന് മനസിലോര്‍ത്തു കൊണ്ട് അമ്മയോട് പറഞ്ഞു അമ്മെ അവനെ ഒന്ന് ഉപദേശിക്കണം അവന്റെ പോക്ക് അത്ര ശെരിയല്ല...പെട്ടെന്ന് അമ്മയുടെ മറുപടി “ അത് എങ്ങനെ ശേരിയാകും നിങ്ങള്‍ ഒക്കെ അല്ലെ കൂട്ടുകാര്..” ഛെ വേണ്ടാരുന്നു എന്ന് പതിയെ പറഞ്ഞിട്ട് അവന്റെ മുറിയിലേക്ക് നടന്നു....കക്ഷി ആരോടോ നല്ല സോള്ളലാ..ഇവനെ ഒന്ന് പേടിപ്പിക്കാം എന്ന് വിചാരിച്ചു അലറി വിളിച്ചു കയറിച്ചെന്നു.. റൊമാന്റിക്‌ മൂടിന്റെ ബുര്‍ജ്ഖലിഫ യില്‍ നിന്നിരുന്ന അവന്‍ പെട്ടെന്ന് കട്ടിലില്‍ നിന്നും താഴേക്ക്‌ ഒരു വീഴ്ച..ഇശ്വര പണി പാളിയോ..? ഭരണി പാട്ട് തൊടുങ്ങുന്നതിനു മുന്‍പേ ഞാന്‍ ചാടി കേറി പറഞ്ഞു “അളിയാ ഇന്ന് കേരളത്തിന്റെ പിറന്നാളാ....അതുകേട്ടപ്പോ തന്നെ തൂക്കിയിട്ടിരുന്ന ഷര്‍ട്ട്‌ എടുത്തിട്ട് ഒരു ഡയലോഗ് “ ഏതവന്റെ പിറന്നാള്‍ ആണെങ്കിലും വൈകുന്നേരം സാധനം റെഡി ആകാന്‍ പറ..ഇന്ന് ഒന്നാം തീയതി ആണ് സാധനം കിട്ടില്ല..” എന്തിനും ഏതിനും ചെലവു ചോദിക്കുന്ന കുറെ ദാര്‍ശനീകക്കാരുടെ പാത ഇവനും പിന്തുടരുകയാണോ എന്ന് സംശയിച്ചു നില്‍കുമ്പോ ഞാന്‍ ഓര്‍ത്തു “ വിദ്യരംഭത്തിനു മുത്തുചിപ്പി പൂജക്ക്‌ വെച്ച പാര്‍ട്ടിയാ ഇവന്‍ ഇങ്ങനെ പറഞ്ഞില്ലെലെ അതിശയംഉള്ളു അപ്പൊ കേട്ടു അടുത്ത ഡയലോഗ്.. ഇത് എനിക്ക് നേരത്തെ അറിയാമായിരുന്നു..അതോണ്ട് അച്ഛന്‍ മേടിച്ചു സ്റ്റോക്ക്‌ ചെയ്ത സാധനത്തില്‍ നിന്നും ഞാന്‍ കുറെ ഊറ്റിഎടുത്തു എന്നിട്ട് അതില് കുറെ വെള്ളം ഒഴിച്ച് വെച്ചു...എന്തിനാ എന്റെ അച്ഛന്‍ ഇങ്ങനെ നശികുന്നത്..?? ഇതല്ലേ അളിയാ മകബോധം...?? ആ ചോദ്യത്തിനു മുന്‍പില്‍ ലൈഫ് ലൈന്‍ പോലും കിട്ടാതെ ഞാന്‍ തോല്‍വി സമ്മതിച്ചു...ഇത് തന്നെയാണ് അളിയാ പൗരബോധം ഒരു മകന്റെ പൗരബോധം...!!! ഇവിടെ അച്ഛന്‍ തോറ്റു മകന്‍ ജയിച്ചു...!!
ക്ലൈമാക്സ്‌

അങ്ങനെ സ്വന്തം പിതാവിനെ പറ്റിച്ചു അടിച്ചുമാറ്റി കിട്ടിയ ലഹരിയില്‍ സ്ഥിരം പ്രാരാബ്ധ കഥകള്‍ പറഞ്ഞു ദെണ്ണം തീര്‍ക്കുമ്പോള്‍ പെട്ടെന്ന് അവന്റെ കണ്ണുകള്‍ ചുവന്നു..മുഖം ദേഷ്യത്തില്‍ വിറച്ചു..എനിക്കൊന്നും മനസിലായില്ല..ദൈവമേ അളവ് കൃത്യം ആയിരുന്നില്ലേ..?? അതിനു ഇങ്ങനെ ദേഷ്യം കാണിക്കണോ..? എന്നുള്ള ചോദ്യചിഹ്നങ്ങള്‍ അവന്റെ മുഘത്തെക്ക് ചടപടാന്ന് ഇട്ടുകൊടുത്തു...എന്റെ കണ്ണുകളിലേക്കു നോക്കി അവന്‍ പറഞ്ഞു “അളിയാ നിനക്കറിയോ നമ്മുടെ എല്ലാം ഈ അവസ്ഥക്ക് കാരണം അയാളാ...അയാള്‍ ഒറ്റ ഒരുത്തനാ...” ഹെ അതാരപ്പ അങ്ങനെ ഒരുത്തന്‍..എന്തായാലും അവനെ പൊളിക്കണം പാവപ്പെട്ട 2 ചെരുപ്പകാരുടെ ജീവിതം തകര്‍ത്ത അയാളെ തല്ലണം..പറ അളിയാ ആരാ അവന്‍..? ദേഷ്യത്താല്‍ എന്റെയും കണ്ണ്ചുമന്നു....” അവന്‍ പറഞ്ഞു അയാളുടെ ഒരു ഏറു..അതാണെടാ എല്ലാറ്റിനും കാരണം..ഏ..അതാരാ ഇനി വല്ല ജംഗിള്‍ബുക്കിലെ മൌഗ്ലിയുമാണോ..? ആണോ അളിയാ പറ.....അല്ലേട നമ്മുടെ ഈ അവസ്ഥക്ക് എല്ലാറ്റിനും കാരണം ആ പരശുരാമന്‍ ആണെടാ..അങ്ങേരു ആ കുന്ത്രാണ്ടം എന്താ അതിന്റെ പേര് ആ മഴു..അത് എറിഞ്ഞത്കൊണ്ടാടാ ഈ അവിഞ്ഞ കേരളവും അതില് നമ്മളൊക്കെ ഉണ്ടായതും...അങ്ങേരു വല്ല തോക്കോ അല്ലെങ്കില്‍ ബോംബോ എറിഞ്ഞിരുന്നെല്‍ ഈ നാടും അമേരിക്കയെ പോലെ ആയേനെടാ....പറ അളിയാ അങ്ങേരെ തല്ലണ്ടേ.....അവന്റെ പുലമ്പിതരങ്ങള്‍ക്ക് ഇടയിലൂടെ ഞാന്‍ അപ്പൊ ചിന്തിച്ചു...” Bye the Bye Mr പഴശ്ശിരാമന്‍ അവന്‍ പറഞ്ഞതിലും കാര്യം ഉണ്ട് എന്തായാലും നിങ്ങള്‍ എറിയുകയാണ് അപ്പൊ വല്ല ബോംബോ തോക്കോ ഒക്കെ എറിഞ്ഞിരുന്നു എങ്കില്‍ ഞങ്ങള്‍ ഇങ്ങനെ ഈ പ്രാരാബ്ധകേരളത്തില്‍ പിറവികൊള്ളുമായിരുന്നോ..????


വാല്‍കഷണം: പരശുരാമന്‍ അങ്ങ് ക്ഷമിക്കുക ഇത് പ്രാരാബ്ധങ്ങള്‍ക്കിടയില്‍ പെട്ട് ജീവിക്കാന്‍ മറന്നുപോകുന്ന ഒരു കൂട്ടം ചെരുപ്പകാരുടെ വ്യെഥകള്‍മാത്രം...നന്ദി ഇങ്ങനെ ഒരു പൂങ്കാവനം ഞങ്ങള്‍ക്ക് സമ്മാനിച്ചതിന്..ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ അതീ മനോഹര കേരളത്തില്‍ മാത്രം ആകട്ടെ...!!

കേരളപിറവി ആശംസകള്‍.....,....!!



No comments:

Post a Comment