Thursday 28 November 2013

ഗൂഗിള്‍-- യന്ത്രം..


ജനിച്ചപ്പോള്‍ തന്നെ അവന്‍ കാണാതിരുന്ന ഒരു മുഖം അവന്റെ അച്ഛന്റെ ആയിരുന്നു..പലപ്പോഴും അച്ഛന്‍ ആരാ എന്ന് അമ്മയോട് ചോദിക്കണം എന്ന് വിചാരിക്കുംപോഴൊക്കെ അമ്മയുടെ കരഞ്ഞു കലങ്ങിയ കണ്ണുകള്‍ ഓര്ക്കുോമ്പോള്‍ അറിയാതെ മടിയാറുണ്ട്..പാവം അമ്മയെ കല്യാണം കഴിച്ചു കൊണ്ട് വന്നപ്പോഴാണ് അറിയുന്നത് അങ്ങേര്ക്കുോ വേറെ ഭാര്യയും കുട്ടികളും ഉണ്ടെന്നു..അമ്മയുടെ ബന്ധുകളുടെ ശാപവാക്കുകള്‍ അച്ഛന് അടുത്ത 7 ജന്മത്തിലേക്കുള്ള വരവാണ്....!!

എന്നാലും തന്റെ അച്ഛനെ എന്നെങ്കിലും കണ്ടുപിടിക്കണം എന്ന വാശിയിലാണ് അവന്‍ അങ്ങനെയാണ് അവന്‍ തന്റെ ജീവിതാഭിലാഷം തന്റെക ഉറ്റസുഹൃത്തിനോട്‌ പറയുന്നത് എന്തിനും ഏതിനും പരിഹാരം ഉണ്ടെന്നു വിശ്വസിക്കുന്ന ആ സുഹൃത്ത് പറഞ്ഞു തീരുമാനം ഉണ്ടാക്കാടാ മോനെ.....!!
കുറച്ചുദിവസങ്ങള്ക്കു  ശേഷം ആ സുഹൃത്ത്‌ അവനെ വീട്ടില്‍ നിന്ന് വിളിച്ചോണ്ട് പോയി ആരുമില്ലാത്ത ഒരു പറമ്പില്‍ നിര്ത്തി  എന്നിട്ട് പറഞ്ഞു അന്റെ അച്ഛന്റെ കണ്ടുപിടിക്കാനുള്ള ഒരു മാര്ഗംോ കിട്ടിയിട്ടുണ്ട്...അവന്റെ കണ്ണുകള്‍ തിളങ്ങി..എങ്ങനെ? അവന്‍ ചോദിച്ചു...ഉത്തരമായി അവന്‍ തന്റെ അരയില്‍ നിന്നും ഒരു മൊബൈല്‍ എടുത്തു എന്നിട്ട് പറഞ്ഞു ഇതില് ഒരു സാധനം ഉണ്ട് അതില് എന്ത് ചോദിച്ചാലും ഉത്തരം കിട്ടും..എന്താ അതിന്റെ പേര്..ശോ..മറന്നുല്ലോ..ഗ്ലാ..ഗ്ലൂ..അതല്ല..ഗൂഗിള്..അതെ അതു തന്നെ ഗൂഗിള്‍..!!

പന്തം കണ്ട പെരുച്ചാഴിയുടെ പോലെ നിന്ന അവന്റെ കണ്ണില്‍ ഒരു തിളക്കം വന്നിരുന്നു..അവന്‍ പറഞ്ഞു “ എടാ ഇതില്‍ പൈസ ഇട്ടുകൊടുക്കണോ എന്നാലാണോ പറയണേ..” ഉത്സവപാടത്തെ പൈസ ഇട്ടുകൊടുത്താല്‍ ഭാവി പറയുന്ന റോബോട്ടിനെ പോലെയാണോ ഇതും എന്നാണ് അവന്‍ ചോദിച്ചത് എന്ന് സുഹൃത്തിനു മനസ്സിലായി..സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു വേണ്ടെട പത്തു പൈസ വേണ്ട ടൌണിലെ കോളേജില്‍ പഠിക്കണ ആ ജോമോന്റെ മൊബൈലാ ഇത് അവന്‍ ഒളിച്ചു നിന്ന് പൊക എടുക്കുന്നത് ഞാന്‍ കണ്ടു അത് വീട്ടില്‍ പറഞ്ഞുകൊടുക്കും എന്ന് ഭീഷണിപെടുത്തി മേടിച്ചതാ..എല്ലാം നിനക്ക് വേണ്ടിയാ..അതും പറഞ്ഞു സുഹൃത്ത് അവന്റെ മുഘത്തെക്ക് നോക്കി...അവന്‍ പക്ഷെ സന്തോഷത്തിന്റെ കൊടുമുടിയില്‍ ആയിരുന്നു “ഇതാ തന്റെ അച്ഛനെ കണ്ടുപിടിക്കാന്‍ പോകുന്നു..ജീവനോടെ ഉണ്ടെങ്കില്‍ പോയികാണണം എന്നിട്ട് രണ്ടു ചോദിക്കണം ഇതും പറഞ്ഞപ്പോള്‍ സുഹൃത്തിനു പെട്ടെന്ന് ഓര്മട വന്നത് പുലിവാല്കണല്യാണം എന്ന സിനിമയിലെ സലിംകുമാറിന്റെ അച്ഛനെ കണ്ടപ്പോള്‍ ചോദിച്ച ആ ഡയലോഗ് ആയിരുന്നു... അച്ഛനാണത്രെ അച്ഛന്‍..............................................!!

സുഹൃത്ത് ഒരുകണക്കിന് മൊബൈലില്‍ ഗൂഗിള്‍ എടുത്തു കൊണ്ട് പറഞ്ഞു എടാ ചോദികട്ടെ....??? ഹാം വേഗം അവന്റെ മറുപടി...പണ്ടാറം ഇംഗ്ലീഷ്ഇല്‍ ചോദിക്കണം..ഹം ഒരു കൈ നോക്കട്ടെ എന്ന് ആത്മഗതം ചെയ്തുകൊണ്ട് സുഹൃത്ത് ടൈപ്പ് ചെയ്യാന്‍ ആരംഭിച്ചു..” WHO FATHER OF EAKALAVYAN..”...?????..എന്നിട്ട് ആ നുള്ളിനോവിക്കുന്ന പോലെ ഒരു ക്ലിക്കും കൊടുത്തു....ഇമ വെട്ടാതെ മൊബൈലിലെക്ക് നോക്കിനിന്ന അവര്ക്ക്ാ മുന്പിടല്‍ കോടീശ്വരന്‍ എന്ന പരിപാടിയില്‍ സുരേഷ്ഗോപി കൊടുക്കുനതിനെക്കാള്‍ കൂടുതല്‍ ഓപ്ഷന്സ്‍ വന്നു സുഹൃത്ത് എന്ത്ചെയ്യണം എന്നറിയാതെ തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ണ്നിറഞ്ഞു നഖം കടിച്ചു തിന്നുന്ന അവനെ കണ്ടു...രണ്ടുംകല്പിച്ചു ആദ്യം കിടന്ന ടൈറ്റിലില്‍ ആഞ്ഞു ക്ലിക്കി......ആ ടൈറ്റില്‍ ഇങ്ങനെ ആയിരുന്നു “ WHO IS THE FATHER OF ECONOMICS...???

ഡാ കിട്ടിയെടാ നിന്റെ അച്ഛന്റെ പേര്....A...d...a...m..s......s..m...i..t..h.....അവനു ഒന്നും മനസിലായില്ല എന്‍..എങ്കിലും അവന്റെ കണ്ണ് നിറഞ്ഞു..എടാ പേര് വായിക്കു ഉറക്കെ വായിക്കു...അറിയാവുന്ന മുറി ഇംഗ്ലീഷ് വെച്ച് സുഹൃത്ത് വായിച്ചു..” .ആ..ദം സ്മിത്ത് ”..അത്കേട്ടതും അവനു സംശയം എടാ പേര് കേട്ടിട്ട് ക്രിസ്ത്യന്‍ ആണെല്ലോ...??...എന്തായാലും കുഴപ്പമില്ല പേര് കിട്ട്യല്ലോ...ചായകടക്കാരന്‍ ദാമുവിനോടും...ബാര്ബവര്‍ ശിവനോടും..പിന്നെ ആ നളിനിയോടും എനിക്ക് പറയണം ഞാന്‍ ഈ പറഞ്ഞ...ആടിന്റെ മോന്‍ ആണെന്ന്..!! എടാ ആടല്ല ആദം സ്മിത്ത് സുഹൃത്ത്‌ ഒന്ന് തിരുത്തി...ഹ..എന്നാല്‍ ആ പറഞ്ഞ ആളിന്റെ മോന്‍ ആണെന്ന് അവന്‍ കൂട്ടിച്ചേര്ത്തു ......നെഞ്ചും വിരിച്ച് നില്കുളന്ന അവന്റെ ചിരിക്കുന്ന മുഘതെക്ക് നോക്കി സുഹൃത്ത് പറഞ്ഞു...” എടാ ഞാന്‍ പറഞ്ഞില്ലേ എല്ലാം ഈ ഗൂഗിളില്‍ ഉണ്ടെന്നു...എന്തായാലും ഇത് ഇനി തിരിച്ചുകൊടുക്കുന്നില്ല എനിക്കും കുറെ കാര്യങ്ങള്‍ അറിയാനുണ്ട്.. .അത് കേട്ടതും നെഞ്ചും വിരിച്ചു നിന്ന അവന്‍ പതിയെ കുനിഞ്ഞിട്ടു സുഹൃത്തിനോട്‌ പറഞ്ഞു എന്നാലെയ്. “ പണ്ട് പുറപ്പെട്ടുപോയ എന്റെ ചിറ്റപ്പന്‍ എവടെ ഉണ്ടെന്നു ഒന്ന് ഈ ഗൂഗിളിനോട് ഒന്ന് ചോദിക്കോ...???

വാല്ക്കടഷണം- ഗൂഗിള്‍ “ connecting the people” ...സത്യം.....!!



1 comment: