Tuesday 19 November 2013

ഒരു വെളുത്ത നിക്കര്‍- വിശ്വാസം..

ഒരു വെളുത്ത നിക്കര്‍- വിശ്വാസം..

അല്ല അവന്‍ പറഞ്ഞതില്‍ എന്തെങ്കിലും കാര്യമുണ്ടോ...?? ഉറങ്ങാന്‍ കിടക്കുമ്പോഴും എന്റെ ചിന്ത അതായിരുന്നു...അങ്ങനെയൊക്കെ ഉണ്ടാവുമോ? ഉണ്ടാകും...അവന്റെ നേട്ടങ്ങള്‍ അതല്ലേ തെളിയിക്കുന്നത്...അതൊക്കെ ശെരി പക്ഷെ വെളുത്ത കളറില്‍ മന്ത്രങ്ങള്‍ അച്ചടിച്ച ആ നിക്കര്‍( ബര്മൂ.ഡയുടെ കുട്ടികാലം എന്നും പറയാം)ആണ് അവന്റെ ഐശ്വര്യത്തിന്റെ കാരണം എന്നൊക്കെ പറഞ്ഞാല്‍ എങ്ങനെയാ വിശ്വസിക്കാ..?? പക്ഷെ അവന്‍ പറഞ്ഞതിലും സത്യം ഇല്ലേ..ആ നിക്കര്‍ കൈയില്‍ വന്നെപിന്നെയല്ലേ അവനു ജോലിയില്‍ പ്രമോഷന്‍ കിട്ടിയത്..പുതിയ വീട് വെച്ചത്..കാറ്‌ വാങ്ങിയത്..എന്തിനു ഇഷ്ടാണ് എന്ന് പറഞ്ഞപ്പോ രാഖി മേടിച്ചു അവന്റെ കൈയില്‍ കെട്ടിയ ആ കുട്ടി തിരിച്ചുഇഷ്ടമാണെന്ന് പറഞ്ഞതും ഈ വെളുത്ത നിക്കര്‍ കിട്ടിയതിനു ശേഷമല്ലേ...അതെ..അതാണ്‌ സത്യം..അതുകൊണ്ട് തന്നെ പോന്നു പോലെയാ അവന്‍ ആ നിക്കര്‍ കൊണ്ട് നടക്കണേ...ആ നിക്കര്‍ ധരിച്ചു ഏത് പെണ്കുുട്ടിയോട് സംസാരിച്ചാലും ആ പെണ്കു്ട്ടിക്ക് തിരിച്ചു ആകര്ഷൊണം തോന്നുമ്മത്രേ..അങ്ങനെ ആ ആകര്ഷംണത്തിന്റെ ഭാഗമായി ഒരു SMS നു Reply കിട്ടിയാല്‍ പിന്നെ ബാക്കി കാര്യം ഇടതുകൈയിലെ തള്ള വിരല്‍ നോക്കിക്കോളുമത്രേ...ആ ഒരൊറ്റ വിരലുകൊണ്ട് എന്ത്മാത്രം ഡയലോഗ് ആണ് ടച്ചി ടച്ചി ഉണ്ടാക്കുന്നത്..നമുക്കും ഉണ്ട് ഒരു തള്ളവിരല്‍..ഇടക്ക് കുഴി നഖം വരാനും..പിന്നെ താല്പര്യം ഉണ്ടെങ്കില്‍ നഖം കടിക്കാനും കൊള്ളാം...!!

എന്നാലും ആ നിക്കര്‍...അവന്റെ വീട്ടിലെ പൂജാമുറിയില്‍ തൂക്കിയിട്ടാണ് അവന്‍ അത് കൊണ്ട്നടക്കുനത്,,എന്തിനേറെ..മനസിന്‌ വല്ലാത്ത വിഷമം വരുമ്പോഴും..ആഗ്രഹിച്ച കാര്യം നടക്കാതിര്കുംപോഴും അവന്‍ ഓടി പോയി ആ നിക്കര്‍ ധരിക്കുമത്രേ അപ്പോള്‍ തന്നെ എല്ലാ വിഷമങ്ങള്ക്കും  ശമനമാകുമെന്ന്...അതുകൊണ്ട് തന്നെ അവന്റെ കമ്പനിയിലെ എല്ലാ മാസത്തിലും ഉള്ള മീറ്റിംഗ്നു പോകുമ്പോഴൊക്കെ ലാപ്ടോപ് മറന്നാലും ആ നിക്കര്‍ മറക്കാറില്ല..ബാഗില്‍ പൊതിഞ്ഞു വെച്ച ആ നിക്കറില്‍ തോട്ടിട്ടെ അവന്‍ എഴുന്നേറ്റു പോയി ബിസിനസ്‌ പ്രസന്റേഷന്‍ ചെയ്യാറുള്ളു...ഒരു മാസം മുന്പ്ക ആധാര്കാലര്ഡ്പ‌ ശെരിയാകാതത്തില്‍ വെഷമിച്ച അവന്‍ ആ നിക്കര്‍ 3 ദിവസം ദേഹത്ത്നിന്നും മാറ്റിയില്ലത്രേ അടുത്ത ദിവസം അത്ഭുതം എന്ന് പറയട്ടെ അവന്റെ ആധാര്കാതര്‍ഡ്‌ ശെരിയായി..അതുകൊണ്ടൊക്കെ തന്നെ ആ നിക്കര്‍ അവന്‍ ആരെകൊണ്ടും തൊടീക്കാറില്ല...അവന്റെ സഹോദരിയുടെ കൊച്ചു ഒരു ദിവസം അതൊന്നു എടുത്തു കളിച്ചപ്പോള്‍ താനും കണ്ടതാ അവന്റെ പ്രതികരണം....ശെരിക്കും അതൊരു ദിവ്യ നിക്കര്‍ ആണോ..ആജാനുബാഹുവായ അവന്‍ അത് ഇട്ടുനടക്കുമ്പോള്‍ വായില്‍ ഒരു പാട് comments വരാറുണ്ട് എങ്കിലും ആ നിക്കറിന്റെ ദിവ്യത്തം ഓര്ത്ത്് മിണ്ടാറില്ലല്ലോ താന്‍..അതില് തോട്ട് കഴിഞ്ഞാല്‍ ഐശ്വര്യം വരും എന്നോര്ത്ത്  കഴിഞ്ഞദിവസം അവന്‍ കാണാതെ അലക്കിയിട്ടിരുന്ന ആ നിക്കറില്‍ കുറെ തലോടി പക്ഷെ വന്നത് ഐശ്വര്യം ആയിരുന്നില്ല ലോണ്‍ മുടങ്ങി എന്നറിയിച്ചുകൊണ്ടുള്ള ബാങ്ക് നോട്ടീസ് ആയിരുന്നു....!!

ഒരു ദിവസം എങ്കില്‍ ഒരു ദിവസം ആ നിക്കര്‍ ഒന്ന് വീട്ടില്‍ കൊണ്ട്വന്നു ഇട്ടു നോക്കണം എന്നിട്ട് വേണം എനിക്കും നന്നാകാന്‍ പക്ഷെ അവന്‍ അത് തരില്ലല്ലോ പിന്നെ എന്ത് ചെയ്യാം..അതെ അത് മാത്രമേ ഉള്ളു വഴി..” അടിച്ചു മാറ്റാം..” മീശമാധവനെ കാത്താക്കണേ...!!

അങ്ങനെ ഗതികേട് കൊണ്ട് അവന്റെ വീട്ടില്‍ കിടന്ന ആ ദിവസം നേരത്തെ എഴുന്നേറ്റു ആ കൃത്യം മനസില്ലാമനസോടെ നിര്വ്ഹിച്ചു..വീട്ടില്‍ ചെന്ന് ലീവ് എടുത്തു ആ നിക്കര്‍ ഒരു ദിവസംമൊത്തം ഇരുന്നു..ഒന്നും വന്നില്ല..രണ്ടു ദിവസം ഇരുന്നു..ഒന്നും വന്നില്ല..ഒരാഴ്ച ഇരുന്നു ഒന്നും വന്നില്ല..ഒരു മാസം ഇരുന്നു, അപ്പൊ വന്നു ഐശ്വര്യം അല്ല... പിന്നെ... ഇനി ജോലിക്ക് വരണ്ട എന്നറിയിച്ചുകൊണ്ടുള്ള ഒരു കത്ത്...ഇട്ടിരുന്ന ആ നിക്കറിലെ മന്ത്രങ്ങള്‍ ഒന്ന് പുച്ചിച്ചോ എന്നൊരു സംശയം....ഈ പന്ന നിക്കറിന് ഒരു മണ്ണാങ്കട്ടയും ഇല്ല ഞാന്‍ ഉറപ്പിച്ചു...പക്ഷെ ഇത്രയും നാള്‍ ആയിട്ടും അവന്റെ ആ ഐശ്വര്യാ നിക്കര്‍ പോയിട്ട് അവന്‍ എന്താ ഒന്നും പറയാത്തെ? അത് മാത്രമല്ല നേട്ടങ്ങള്ക്ക് ‌ ഒരു കുറവുമില്ല...എന്തായാലും ചോദിച്ചിട്ട് തന്നെ കാര്യം...!!

പിറ്റേദിവസം രാവിലെ അവന്റെ വീടിലേക്ക്‌ എത്തിയ ഞാന്‍ ആ കാഴ്ച കണ്ടു ഞെട്ടിതെറിച്ചു...അതെ വെള്ള നിക്കര്‍ ധരിച്ചു അവന്‍ ആ മതിലിന്റെ മുകളില്‍ കെടന്നു ഫോണ്‍ ചെയ്യുന്നു..എന്നെ കണ്ടപ്പോ പെട്ടെന്ന് ചാടിഎഴുന്നേറ്റു ഒരു ഡയലോഗ് “ സുരേഷ് സര്‍ ആയിരുന്നു ഇന്നത്തെ വര്ക്കിചനെ കുറിച്ച് പറയാന്‍ വിളിച്ചതാ..അതെയതെ എല്ലാ ദിവസവും 12 PM  ആകുമ്പോ വിളിക്കുന്ന അതെ സുരേഷ് സര്‍ തന്നെയല്ലേ എന്ന് ഞാന്‍ മനസ്സില്‍ ഓര്ത്തുള പെട്ടെന്ന് തന്നെ അതിനെക്കാളും പ്രധാനപെട്ട ആ കാര്യം ഞാന്‍ ചോദിച്ചു...” അളിയാ നിന്റെ ഒരു വെള്ള നിക്കര്‍ എന്റെ കൈയില്‍ അറിയാതെ പെട്ടു തരാന്‍ വന്നതാ അല്ല അപ്പൊ ഏതാ ഈ ഇട്ടിരിക്കുന്ന നിക്കര്‍...??? അവന്‍ ആ തള്ളവിരല്‍ കൊണ്ട്ഇട്ടിരിക്കുന്ന ആ വെളുത്ത നിക്കറിനെ തലോടികൊണ്ട് പറഞ്ഞു..” എടാ ഏത് കാര്യത്തിനായാലും ഒരു പാര്ട്സ്  നല്ലതല്ലേ അതോണ്ട് കുറെ നാള് മുന്പ്ൊ ഞാന്‍ പോയി ഈ SAME MODEL ഒരു 5 എണ്ണം മേടിച്ചു...പോയാല്‍ പോയില്ലേ..നമ്മള്‍ ദുഖിക്കാന്‍ പാടില്ലാലോ...എന്തായാലും അത് നീയിടുത്തോളുട്ടോ..നീയും ഒന്ന് രക്ഷപെടട്ടെ....!!
അവന്‍ അത് പറഞ്ഞുകഴിഞ്ഞതും മനസ്സിലേക്ക് എവിടെനിന്നോ പ്രായം ചെന്ന ഒരു ഡയലോഗ് ഒഴുകിയെത്തി...” വിശ്വാസം അതല്ലേ എല്ലാം..”

വാല്കഷണം- വിശ്വാസങ്ങളെ അതിന്റെ പാട്ടിനു വിട്ടേക്കുക ഒരിക്കലും ഒരാളുടെ വിശ്വാസത്തെ അനുകരിക്കാന്‍ ശ്രമിക്കരുത്..ശ്രമിച്ചാല്‍ ഉള്ള വിശ്വാസത്തെ ഹനിക്കലായിരിക്കും അത്....!!

കൂടുതല്‍ നേരം പോകണം എന്ന് ഉണ്ടെങ്കില്‍ വലിഞ്ഞു കയറുക..." http://nerampokkan.blogspot.in/"


No comments:

Post a Comment