Monday 4 November 2013

കാത്തിരിപ്പ്‌...

കാത്തിരിപ്പ്‌

പിറവി തന്നെ മാതാപിതാക്കളുടെ കാത്തിരിപ്പ്‌ കണ്ടുകൊണ്ടാണ്....
പിന്നെ ഒരു ചരട് കെട്ടി പേര് വിളിക്കാനുള്ള കാത്തിരിപ്പായിരുന്നു അവര്‍ക്ക്...
ഇതിനിടയില്‍ “ അച്ഛന്‍ “ അമ്മ എന്നൊക്കെ വിളിക്കാന്‍ ശ്രമിച്ചു പക്ഷെ പുറത്തേക്കു വരുന്നുണ്ടായില്ല
അവിടെയും അതിനായി അറിയാതെ ഒരു കാത്തിരിപ്പ്‌.....
പിന്നീടു ആദ്യാക്ഷരം പഠിക്കാനായി പള്ളികൂടത്തില്‍ പോകാനുള്ള കാത്തിരിപ്പായിരുന്നു..
പോയി തുടങ്ങിയപ്പോള്‍ വൈകുന്നേരത്തെ ബെല്‍ അടിക്കാനുള്ള കാത്തിരിപ്പായിരുന്നു..
ഓടി പാഞ്ഞു വീടെത്തി ചായപോലും കുടിക്കാതെ കളിക്കാനായി ഓടിയതും ഒരു കാത്തിരിപ്പിനു ശേഷം ആയിരുന്നു...
പിന്നീടു ഒരു കേട്ട് വെളുത്ത പേപ്പറുകളില്‍ വട്ടത്തിലെ ചുമന്ന മഷികൊണ്ട് എഴുതിയ മാര്‍ക്ക്‌ അറിയാനുള്ള കാത്തിരിപ്പായിരുന്നു...
എവിടെയാണ് മാര്‍ക്ക്‌ കുറഞ്ഞത് എന്നോര്‍ത്ത് നിരാശയേറിയ മുഖവുമായി അപ്പോഴും കാത്തിരുന്നു ഉറ്റ സ്നേഹിതന്റെ മാര്‍ക്ക് അറിയാനും തന്നെക്കാള്‍ കുറവാണു എങ്കില്‍ വീട്ടില്‍ ഒന്ന് താരതമ്യം ചെയ്യാനും..
ഓരോ വര്‍ഷത്തിലെയും ഓണത്തിനും വിഷുവിനും ക്രിസ്മസ്നും പെരുന്നാളിനുമായി കാത്തിരുന്നു പുത്തന്‍ ഉടുപ്പ് കിട്ടാനും പിന്നെ ആ അവധി ദിനം കളിച്ചു ഉല്ലസിക്കാനും...
പിന്നെ ഇമ്മിണി വെല്യ ഒരു കാത്തിരിപ്പ്‌ SSLC എന്ന കടമ്പ കടക്കാനായി....വീണ്ടും കാണാം എന്ന് പറഞ്ഞു കൂട്ടുകാരോട് ടാറ്റാ പറയുമ്പോ അവ്ടെയും കാണുന്നു ഒരു കാത്തിരിപ്പ്...
അതിനിടയില്‍ പ്രേമം എന്തെന്നറിഞ്ഞ നിമിഷത്തില്‍ അവളുടെ കാല്‍വെട്ടത്തി’നായി ആരുമറിയാതെ ഒരു കാത്തിരിപ്പ്.....!!!

പിന്നെ ഒരു നൊസ്റ്റാള്‍ജിയയോടെയ്യുള്ള ഒരു കാത്തിരിപ്പ്.....
അതെ ആദ്യമായി കോളേജില്‍ പോകാനുള്ള ഒരു കാത്തിരിപ്പ്
പിന്നെ എല്ലാദിവസവും കോളേജ് ലേക്കുള്ള വഴിയില്‍ KSRTC യുടെ വിജ്രമ്പിച്ച ഹോണിനായും ഒരു കാത്തിരിപ്പ്‌...
മാര്‍ച്ചുകളും..ജലപീരങ്കികളും വാര്‍ത്തകള്‍ ആകുമ്പോള്‍ നാളെ ഒരു സമരത്തിനായി കൊതിയോടെ ഒരു കാത്തിരിപ്പ്‌...
പണ്ടെങ്ങോ വാടി പോയ പ്രണയം വീണ്ടും മൊട്ടിട്ടു തളിര്‍തപ്പോള്‍ അവള്‍ വരാറുള്ള വഴികളില്‍ തന്റെ പ്രണയത്തെ അറിയിക്കാനായി അവിടെയും കാത്തിരിപ്പ്‌..
ആ കാത്തിരിപ്പിന്റെ സങ്കടം മാറ്റാനായി കൂട്ടുകാരുമോന്നിച്ചു അരണ്ടവെളിച്ചത്തില്‍ വെമ്പലോടെ അവ്ടെയും കാത്തിരിക്കുന്നു ഒരു പൈന്റ്നായി...
അടുത്തത് വല്ലാതെ ടെന്‍ഷന്‍ അടിച്ച കാത്തിരിപ്പായിരുന്നു...കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ബാലെറ്റ് പെട്ടി പൊട്ടിച്ചു എണ്ണുമ്പോള്‍ അകത്തോ പുറത്തോ എന്ന ഒരു കാത്തിരിപ്പ്..
അവസാനം കോളേജിലെ സങ്കടത്തിന്റെ അകമ്പടിയോടെയുള്ള അവസാന ആഘോഷമായ ഫെയര്‍വേല്‍ എന്ന കണ്ണുനീര്‍മഴക്കായുള്ള കാത്തിരിപ്പ്‌...!!
പിന്നെ ഉത്തരവാദിത്വങ്ങളുടെ ഭാണ്ടകേട്ട് തലയിലേക്ക് എടുത്തു വെയ്ക്കുമ്പോള്‍ അവിടെ തുടങ്ങുന്നു ഒരു ജോലിക്കായുള്ള കാത്തിരിപ്പ്‌...
ഇന്റര്‍വ്യൂവിനായി ഇല്ലാത്ത ഡ്രസ്സ്‌ വാങ്ങി പോയാലോ അവിടെയും ഉണ്ട് കാത്തിരിപ്പ്..
ജോലിയൊക്കെ ആയികഴിയുമ്പോള്‍ പിന്നെ ഒരു വീടിനും പിന്നൊരു കാറിനും പിന്നെ ലോണുകള്‍ക്കും വേണ്ടിയുള്ള കാത്തിരിപ്പ്...
ഇതൊക്കെ ആയികഴിയുമ്പോ ഒരു നല്ല ഭാര്യക്ക് വേണ്ടിയുള്ള കാത്തിരിപ്പ്‌..
അത് കഴിഞ്ഞാലോ പുതിയ തലമുറയെ വാര്‍ത്തെടുക്കാനുള്ള കാത്തിരിപ്പ്‌...!
ആറ്റുനോറ്റ് കാത്തിരുന്ന ആ നിമിഷം സ്വന്തം സൃഷ്ടിയെ കൈകളിലേക്ക് ഏറ്റുവാങ്ങുമ്പോള്‍ ഒരു വലിയ കാത്തിരിപ്പിന് വിരാമം ആകുന്നു...പക്ഷെ അവിടെ മറ്റൊരു കാത്തിരിപ്പുകള്‍ക്ക് തുടകക്കമാകുന്നു...

അതെ...

“ പിറവി തന്നെ മാതാപിതാക്കളുടെ കാത്തിരിപ്പ്‌ കണ്ടുകൊണ്ടാണ്...”.എന്ന് തുടങ്ങുന്നു ആ കാത്തിരിപ്പ്‌....!!!

വാല്‍കഷണം- മരണത്തിലെങ്കിലും കാത്തിരിപ്പ്‌ വില്ലന്‍ ആകില്ല എന്നാണ് ചിന്ത എങ്കില്‍ കേള്‍ക്കാം ബോഡി എടുക്കാന്‍ വരട്ടെ അവര് പുറപെട്ടിട്ടുണ്ട് അവര് വരട്ടെ അത് വരെ കാത്തിരിക്കാം....!!
കാത്തിരിപ്പ്‌ ജീവിതത്തിന്റെ ഒരു ഭാഗമാണ്....അതുകൊണ്ട് കാത്തിരുന്നോളൂ നല്ല ഒരു നാളെക്കായി...!!




No comments:

Post a Comment