Sunday 27 October 2013

അടുത്ത വീട്ടിലെ പയ്യന്‍

അടുത്ത വീട്ടിലെ പയ്യന്‍....,....

ഒരുകാരണവും ഇല്ലാതെ ബാല്യം മുതല്‍ ഒരാളെ ശത്രു ആയി കാണുക..അല്ലെങ്കില്‍ സ്വന്തം വീട്ടുകാര്‍ തന്നെ ശത്രു ആക്കുക..എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകും അങ്ങനെ ഒരു വില്ലന്‍..,..അറിയാതെ അറിഞ്ഞു കൊണ്ട് വില്ലന്‍ ആകേണ്ടി വരുന്ന " അടുത്ത വീട്ടിലെ ആ പയ്യന്‍ "

അന്നും ഊണ് കഴിക്കാന്‍ ഇരുന്നപ്പോ അമ്മ പറയുന്ന കേട്ടു...ഹോ ആ ചെക്കനെ സമ്മതിക്കണം, വെളുപ്പിന് 5 മണിക്ക് എഴുന്നേറ്റു പത്രം ഇടാന്‍ പോകും..അത് കഴിഞ്ഞു പഠിക്കാന്‍ പോകും..വൈകീട്ടായാലോ പിള്ളേര്‍ക്ക് ട്യൂഷന്‍ എടുക്കും..രാത്രി ആയാലോ അടുക്കളയില്‍ കയറി അമ്മയെ സഹായിക്കും.. അമ്മക്ക് പാത്രം കഴുകികൊടുത്തിട്ടേ കിടക്കു.എന്ത് മാത്രമാ കഷ്ടപെടുന്നത്..ഇവിടെ രണ്ടെണ്ണം ഉണ്ട്( സത്യായിട്ടും എന്നെയും എന്റെ BRO യെയും ആണ്) പോത്ത് പോലെ വളര്‍ന്നു..ഇതുവരെ സ്വന്തമായിട്ട് ഒരു ചായ ഇട്ടു കുടിക്കാന്‍ അറിയില്ല..എല്ലാത്തിനും കൂടെ ഒരാള്‍ വേണം..എന്നാലോ സമയാസമയത്ത് വെട്ടി വിഴുങ്ങാന്‍ കൃത്യമായിട്ട്‌ എത്തികോളും...ഇതും പറഞ്ഞു അമ്മ ഞങ്ങളെ ഒരു നോട്ടം..ബ്രിട്ടീഷ്‌ പട്ടാളത്തിന് മുന്നില്‍ നെഞ്ചും വിരിച്ചു നിന്ന ഭഗത്സിംഗിന്റെ തലമുറക്കാരാ ഞങ്ങള്‍ " ഇതൊക്കെ എന്ത് " എന്ന് ചിന്തിച്ചു പാത്രത്തിലേക്ക് തല അല്പം കൂടി താഴ്ത്തി " ഐല കറിയുടെ പത്രത്തിലെ മുള്ളിലേക്ക് നോക്കി ഒരു കഷണം കൂടി കിട്ടിയിരുന്നെങ്കില്‍ എന്ന് ചിന്തിച്ചുഇരുന്നു..അപ്പോഴാണ് നേരത്തെ പറഞ്ഞ വാക്യത്തിന്റെ CONCLUSION കൂടി അമ്മേടെ വായീന്ന് വന്നത്.." അതെങ്ങനാ അച്ചന്റെയല്ലേ മക്കള്‍..,,വിത്ത്ഗുണം പത്തു ഗുണം " അത് കേട്ടതും പത്രത്തില്‍ നോക്കിയിരുന്ന ഞങ്ങള്‍ BRO'S പരസ്പരം നോക്കി ഒരു നൈസ് സ്മൈലി കൈമാറി...പാവം പിതാവ് ...ഗാന്ധിജിയുടെ അഹിംസ എന്ന പാത പോലെ എന്ത് പറഞ്ഞാലും SMILE എന്ന ശക്തമായ നിലപാടില്‍ ഉറച്ചുനിന്നതോടെ അവിടെ ഒരു ആഭ്യന്തരയുദ്ധം ഒഴിവായി....!!

പക്ഷെ രാത്രി കിടക്കുമ്പോഴും ഞങ്ങളുടെ ചിന്ത അതായിരുന്നു...ആ അടുത്ത വീട്ടിലെ മഹാന്‍(......,...(,,(FILL IN THE BLANKS) എന്തിനാണാവോ രാവിലെ 5 മണിക്ക് എഴുന്നെല്കണേ..? അവനു ഉറക്കമൊന്നുമില്ലേ..? അവന്‍ അടുക്കളേല്‍ കയറി ആണുങ്ങളുടെ മാനം കളയുകയല്ലേ..?? അവനെ കാണട്ടെ രണ്ടു പറയണം എന്ന് വിചാരിച്ചപോഴേക്കും കേട്ടു അമ്മയുടെ ഡയലോഗ്.." ആ പയ്യനെപോലെ ഒരെണ്ണം ആയിരുനെങ്കില്‍..,,? അത് കേട്ടതും ഞങ്ങള്‍ BRO'S പരസ്പരം നോക്കി എണ്ണിപങ്കിടാന്‍ തുടങ്ങി ആരാകും അത് പോലെ എന്ന തീരുമാനത്തിനായി....!! അങ്ങനെ ദിവസങ്ങള്‍ ആഴ്ചകള്‍ക്കും ആഴ്ചകള്‍ മാസങ്ങള്‍ക്കും വഴിമാറി എങ്കിലും അമ്മയുടെ വായില്‍ നിന്ന് ആ പയ്യനെ കുറിച്ചുള്ള പുകഴ്ത്തലുകള്‍ മാത്രം മാറിയില്ല....ഞങ്ങള്‍ BRO'S നു അപ്പോഴേക്കും ചെറിയ ജോലിയൊക്കെ കിട്ടി സ്വന്തമായി പത്തുകാശ് സമ്പാതിക്കാനോക്കെ തുടങ്ങി അപ്പോഴും അപ്പുറത്തെ വീട്ടിലെ ആ പയ്യന്‍ അതുപോലെ പാത്രം കഴുകിയും..പത്രമിട്ടും ജീവിച്ചുപോന്നു..!!

ഒരുദിവസം രാത്രി ജോലി കഴിഞ്ഞു മടങ്ങവേ കൂട്ടുകാരന്‍ ധനീഷിനെ കണ്ടു അവന്‍ ചോദിച്ചു അളിയാ അറിഞ്ഞില്ലേ....? ഏ..? എന്ത് അറിഞ്ഞില്ലെന്നു? ഞാന്‍ മറുപടിയായി ചോദിച്ചു....നിന്റെ അയല്‍ക്കാരന്‍ ആ സുമതി ചേച്ചീടെ മോള്‍ടെ കൂടെ ഒളിച്ചോടി..വീട്ടില്‍ ഇരുന്ന അവന്റെ അമ്മയുടെ പൊന്നും പണ്ടോം എല്ലാം എടുത്തിട്ടാ പോയെ....!! ഇത് കേട്ടതും വര്‍ഷങ്ങളായി നനഞ്ഞിരുന്ന പൂത്തിരികള്‍ ഒന്നിച്ചു കത്താന്‍ തുടങ്ങി..അളിയാ നീ മുത്താടാ എന്നും പറഞ്ഞു ധനീഷിനെ കേട്ടിപിടിച്ചിട്ടു നേരെ വീട്ടിലേക്ക് ഓടി..ഒരു മലയാളിയുടെ മോശം കാര്യങ്ങള്‍ മറ്റൊരു മലയാളി ആഘോഷിക്കുനത് സ്വാഭാവീകം മാത്രം എന്നല്ലേ അവനു മനസിലായുള്ളു വര്‍ഷങ്ങളായി ആ പയ്യന്‍ കാരണം ഇടനെഞ്ച് പൊട്ടിയ 2 BRO സിന്റെ മനസ്സ് അവനറിയില്ലല്ലോ...!!

നേരെ വീട്ടിലേക്ക് ഓടി കയറി ഊണ് വെളംബാന്‍ പറഞ്ഞു ഡ്രസ്സ്‌ മാറുമ്പോഴും അമ്മയുടെ അടുത്ത വീടിലെ പയ്യന്‍ കാണിച്ച പുണ്യ പ്രവൃത്തി ഓര്‍ത്തു ചിരിക്കുകയായിരുന്നു ഞാന്‍..,,കൃത്യമായി BRO യും എത്തിയപ്പോ അവനോടും ഈ സന്തോഷ വര്‍ത്തമാനം പറഞ്ഞു എന്നിട്ടൊരു ചെറിയ പ്ലാന്നിംഗ്ഉം നടത്തി...!!

പതിവുപോലെ ഊണ് കഴിച്ചുകൊണ്ടിരുന്നപ്പോ ഞാന്‍ എടുത്തിട്ടു..അമ്മെ ഞങ്ങള്‍ നന്നാവാന്‍ തീരുമാനിച്ചു നാളെ മുതല്‍ 5 മണിക്ക് എഴുനേല്‍ക്കും..അടുകളയില്‍ കയറും പത്രം കഴുകും അങ്ങനെ എല്ലാം ചെയ്തു അടുത്ത വീടിലെ പയ്യനെ പോലെ ആകും..പക്ഷെ അമ്മെ സുമതി ചേച്ചിക്ക് ഒരു പെണ്‍കുട്ടിയെ ഉണ്ടായുള്ളൂ അതിനെ അവന്‍ കൊണ്ടുപോയില്ലേ ഇനി ഞങ്ങള്‍ എന്ത് ചെയ്യും...??? ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്നത്കൊണ്ടാണോ? അതോ ദെണ്ണം കൊണ്ടാണോ എന്നറിയില്ല ചോറ് ഇടുന്നത് നിര്‍ത്തിയിട്ട് ഞങ്ങളുടെ നേരെ നോക്കി പറഞ്ഞു " നന്നായിപോയി അവനേയ് ഒരു പുതിയ ജീവിതം ഉണ്ടാക്കാനാ പോയത് അത് മാത്രല്ല പ്രണയിച്ചിരുന്ന പെണ്ണിനെ കൊടുകില്ലാന്നു വീട്ടുകാര് പറഞ്ഞപ്പോഴാ അവന്‍ അവളേം കൊണ്ട് പോയത്...മാത്രല്ല അവനായിട്ടു ഉണ്ടാകിയതാ അവന്‍ കൊണ്ടുപോയത്...!! അയ്യേ...നമ്മള് ശശിയും സോമനും അയടെയ്..എന്ന മട്ടില്‍ പരസ്പരം നോക്കിയപ്പോ ദാ വരുന്നു ENDING PUNCH.. " എന്തായാലും ആ പെണ്‍കുട്ടി ഭാഗ്യം ചെയ്തവള..അവന്‍ അവളെ പൊന്നുപോലെ നോക്കികോളും മാത്രല്ല അവള്‍ക്കു അടുകളയില്‍ കയറേണ്ടിവരില്ല...!!

അതുകേട്ടതും ചോറ് മതിയാക്കി കൈകഴുകി വന്നു അമ്മയോട് ഒരേ ശബ്ധത്തില്‍ പറഞ്ഞു.." ഓരോരോ ന്യായങ്ങളെയ്...!!!

വാല്‍കഷണം- അടുത്തവീട്ടിലെ പയ്യന്‍ മിടുക്കനായിരിക്കാം..ബുധിമാനായിരിക്കാം...പക്ഷെ സ്വന്തം മക്കളെ അതുപോലെ ഉപമിച്ചു ശകാരിക്കരുത്‌..,... കാരണം അവിടെ നിങ്ങള്‍പോലും അറിയാതെ നിങ്ങളുടെ മക്കള്‍ക്ക്‌ ഒരു ശത്രു ജനിക്കുന്നു അതാണ് " അടുത്ത വീട്ടിലെ പയ്യന്‍ "

1 comment:

  1. Ithu kollam... ente karyathil ithente auntyde makalayirunnu.. avalippol nursing kazhinju kettyonum kochinum kanji vachu kazhiyunnu

    ReplyDelete