Monday 28 October 2013

തിരിച്ചടിപൂജ...

തിരിച്ചടിപൂജ...

അറിഞ്ഞും..അറിയാതെയും..ഒരുപാട് പാപങ്ങളൊക്കെ ചെയ്യുന്നതല്ലേ അതൊക്കെ കാണുകയും കേള്ക്കു കയും ചെയ്യുന്ന ദൈവത്തിനെയും ഒന്ന്‍ സോപ്പ് ഇട്ടു നിര്ത്തി യേക്കാം എന്ന ഉദ്യേശത്തോടെ അമ്പലത്തിലെ വഴിപാട് കൌണ്ടറിനു മുന്നിലെ വരിയില്‍ അവന്‍ നിന്നു..ഒരു പുഷ്പാഞ്ജലി കഴിച്ചേക്കാം അങ്ങനെ കുറച്ചു പാപങ്ങള്‍ തീരട്ടെ എന്നു മനസ്സില്‍ പറഞ്ഞു പകുതി ഊരിയിട്ട ഷര്ട്ടി ന്റെ പോക്കെറ്റില്‍ നിന്ന് മൊബൈല്‍ എടുത്തു മിസ്സ്‌ കാള്‍ ലിസ്റ്റും..മെസ്സേജ് ബോക്സ്‌ഉം..എടുത്തുനോക്കി...ശോ..അവള്‍ വിളിച്ചിരുന്നല്ലോ..കണ്ടില്ല..ഓ..ഇന്ന് ക്ലാസ്സില്ലല്ലോ അല്ലെ അതായിരിക്കും രാവിലെ തന്നെ അച്ഛന്റെ ഫോണില്‍ നിന്ന് വിളിച്ചത്..തിരിച്ചു വിളിച്ചാലോ വേണ്ട..ആ ബൂര്ഷ്വാ സി മൊരടന്‍ കാര്ന്നോ രെങ്ങാന്‍ ഫോണ്‍ എടുത്താല്‍ പണി പാളും.." കൃഷ്ണാ..ഭഗവാനെ..എന്തൊരു അവസ്ഥ..അങ്ങ് എങ്ങനെ 10001 ഗോപികമാരെ..ഹൊ നമിച്ചു..ഇവിടെ ഒരു എണ്ണത്തിനെ ഡീല്‍ ചെയ്യാന്‍ പറ്റുന്നില്ല.." എന്നൊക്കെയുള്ള ഭക്തിസാന്ത്രമായ ചിന്തകളോടെ നില്ക്കു മ്പോള്‍ പെട്ടെന്ന് ഫോണ്‍ വൈബ്രെറ്റ് ചെയ്യ്തു..ശോ..ദേ..മൈ ഹാര്ട്ട്്‌ കോളിംഗ്..ചില ഗ്രഹണി പിള്ളേര്‍ ചക്കകൂട്ടാന്‍ കണ്ട അതെ ആവേശത്തോടെ അവന്‍ ആ ടച്ച്‌ ഫോണില്‍ പിടിച്ചു swippan(തള്ളാന്‍),)ആരംഭിച്ചു..ഹലോ..ഡാ..ഞാന്‍ അമ്പലത്തിലാ..നീ എന്തെടുക്ക്വാ..? ഇന്നലെ രാത്രിയില്‍ നക്ഷത്രങ്ങളെ കണ്ടപ്പോ ഞാന്‍ ശെരിക്കും നിന്നെ മിസ്സ്‌ ചെയ്തു( ഇന്നലെ രാത്രി കോരിച്ചൊരിയുന്ന മഴയായിരുന്നു..ഹാ..പ്രണയത്തില്‍ ആയിരികുമ്പോ ചിലപോ മഴയത്തും നക്ഷത്രങ്ങളെ കാണുമായിരിക്കും) ഇതു പറഞ്ഞു കഴിഞ്ഞതും മുന്നില്‍ നിന്നിരുന്ന കഷണ്ടിയുള്ള ഒരു മധ്യവയസന്‍ " ആരെടാ ഇവന്‍..,..? ഇതെന്താ വല്ല പാര്ക്ക് ‌ ആണോ എങ്ങനെ ഉറക്കെ സംസാരിക്കാന്‍ " എന്നൊക്കെയുള്ള ചോദ്യശരങ്ങളുമായി അവനെ പാളി നോക്കി..ഇയാളും ഈ പ്രായം കഴിഞ്ഞല്ലേ വന്നത് എന്ന മറുചോദ്യതോടെ അവനഉം ഒരു നോട്ടം ഇട്ടുകൊടുതപ്പോ പെട്ടെന്ന് എവിടെയോ ഒരു ലൈറ്റ് കത്തി...ഈശ്വര ഭഗവാനെ..ഇത് അയാള്‍ അല്ലെ എന്റെ മൈ ഹാര്‌്ട് കന്റെ പിതാവ്..ദൈവമേ അങ്ങേരുടെ ഫോണില്‍ നിന്നാ ഈ കാള്‍.. എന്നോര്ത്താപ്പോ ഒരേ സമയം പേടിയും പുച്ഛവും മാറിമാറിവന്നു..ഭാവി അമ്മായിഅച്ഛന്‍ എന്ത് വഴിപാടാണ് കഴിക്കാന്‍ പോക്കുനതെന്ന് അറിയാനുള്ള ആഗ്രഹത്തോടെ ഫോണ്‍ കട്ട്‌ ചെയ്തു ശ്രദ്ധിച്ചു..അപ്പോള്‍ കേട്ടു "മിനി കാര്ത്തി ക ഒരു ശത്രുസംഹാര പുഷ്പാഞ്ജലി.." ഇയാള്ടെത മനസ്സില്‍ ആരെടാ ഇയാള്ടെച മോളുടെ ആ ശത്രു..?

നേരത്തെ കത്തിയ ലൈറ്റ് കുറച്ചുകൂടി പ്രകാശത്തോടെ ഒന്നുകൂടി കത്തി..അയ്യോ..ഈ പൂജ എനിക്ക് എതിരെയല്ലേ..? ഞാന്‍ അല്ലെ അങ്ങേരുടെ നോട്ടത്തിലെ അവള്ടെു ശത്രു..ഇതിനെതിരെ എന്ത് ചെയ്യും എന്ന വെപ്രാളത്തോടെ നില്ക്കുകമ്പോള്‍ വഴിപാട്‌ കൌണ്ടര്ഇോല്‍ നിന്ന് ഒരു ശബ്ദം..ഏത് വഴിപാടാ?...മനസിലുറപ്പിച്ച പുഷ്പാഞ്ജലിയെ മായ്ചിട്ടു അവന്‍ പറഞ്ഞു.." ചേട്ടാ ഒരു തിരിച്ചടിപൂജ.." എന്തൂട്റ്റ് പൂജ എന്ന മുഖഭാവത്തോടെ തറപിച്ച് നോക്കിയ ആ ചേട്ടന്റെ മുഖത്ത് നോക്കി ദയനീയമായി അവന്‍ പറഞ്ഞു.." ഇതിനു മുന്‍പ് എഴുതിയ ശത്രുസംഹാര പുഷ്പാഞ്ജലിക്കു എതിരെ ഒരു തിരിച്ചടി പൂജ വേണം അല്ലെങ്കില്‍ എന്‍റെ കാര്യം പോക്കാ...!! മനസില്ല മനസോടെ ഈ ലോകത്തില്‍ തനിക്കു മാത്രം മനസിലാകുന്ന രീതിയില്‍ " തിരിച്ചടിപൂജ " എന്നു എഴുതിയ രശീത് അവനു നല്‍കിയിട്ട് ആ ചേട്ടന്‍ പറഞ്ഞു നടക്കല്‍ വെച്ച മതി..ബാലന്‍സ് പോലും ചോദികാതെ അതും എടുത്ത് നടക്കലേക്ക് ഓടിയ അവന്‍ നേരത്തെ വച്ച "ശത്രുസംഹാര പുഷ്പാഞ്ജലിയുടെ" രശീതിനു മുകളില്‍ തന്നെ തന്‍റെ രശീത് വെച്ചു..എന്നിട്ട് മനമുരുകി ഒന്ന് പ്രാര്‍ത്ഥിച്ചു..." ഈശ്വര ഭഗവാനേ...കാതാക്കണേ..നല്ലത് മാത്രം വരുത്തണെ..."!!!

ഇതു കണ്ടും കേട്ടുമിരിക്കുന്ന പാവം ദൈവത്തിനും വരും ഒരു ചെറിയ കണ്‍ഫ്യൂഷന്‍..,..ഇതിലിപ്പോ ഏത് പ്രാര്‍ത്ഥന കേള്‍ക്കും...!!

വാല്‍കഷണം: പ്ലീസ് ദൈവത്തെ ഓര്‍ത്തു ദൈവത്തെ കണ്‍ഫ്യൂഷന്‍ ആക്കരുത്..കാരണം ഈ ലോകത്ത് കണ്‍ഫ്യൂഷന്‍ ഇല്ലാതെ ഒരാള്‍ എങ്കിലും വേണമല്ലോ...എന്‍റെ ദൈവമേ..നീ തന്നെ തുണ...!!


No comments:

Post a Comment