Monday 28 October 2013

മറവി

രാവിലെ കൈലാസനാഥന്റെ നടയില്‍ ചെന്ന് എല്ലാ പാപങ്ങളും പൊറുക്കണേ എന്നു മനസുരുകി പ്രാര്‍ത്ഥിച്ചു...ഇനി അടുത്ത മാസം ചെയ്യാന്‍ സാധ്യതയുള്ള പാപങ്ങള്‍ക്ക്‌ വേണ്ടി ഒരു മുന്‍‌കൂര്‍ ജാമ്യവും എടുത്ത് ധൃതിയില്‍ വീട്ടിലേക്കു നടക്കുമ്പോള്‍ മുരളി ചേട്ടന്‍ പതിവില്ലാത്തൊരു ചിരി..ഇതെന്താപ്പ ഇന്നു എന്തേലും പ്രത്യേകത ഉണ്ടോ ആവോ? എന്നോകെ ചിന്തിച്ചു നടക്കുമ്പോള്‍.... .....ദാ ചിട്ടി പിരിവിനു പോകുന്ന ഉഷ ചേച്ചിയും ചിരിക്കുന്നു ഒരു വല്ലാത്ത ചിരി..എന്തോ പ്രശ്നം ഉണ്ടല്ലോ ഇന്നു ചിന്തിച്ചു നടകുന്നതിനിടയില്‍ മുന്‍പില്‍ ഒരു ബൈക്ക് വന്നു ബ്രേക്ക്‌ ഇട്ടു നിര്‍ത്തി..എന്‍റെ ട്രാവല്‍ colleague(ഓഫീസിലേക്കുള്ള യാത്രയില്‍ സുന്ദരിമാരായ പെണ്‍കുട്ടികള്‍ നടന്നുപോകുമ്പോള്‍ ബൈകിന്റെ പുറകിലിരുന്നു ജാനകിയമ്മയുടെ ശബ്ധത്തില്‍ പാട്ടുപാടുന്ന Livin..)..അവനോടു കാര്യം പറയുന്നതിന് മുന്‍പ് തന്നെ അവനും തുടങ്ങി ഒരു ഊള ചിരി...എന്നിട്ടൊരു ഡയലോഗ് " എന്‍റെ പോന്നു ചേട്ടാ അമ്പലത്തില്‍ നിന്ന് ചേട്ടന്‍ ഇറങ്ങി..ഇതു നടുറോഡാണ് എനിയെങ്ങിലും പകുതി അഴിച്ചിട്ടിരിക്കുന്ന ആ ഷര്‍ട്ട്‌ മര്യാദക് ഇടു"..ഓ ഇതാരുന്നോ കാര്യം..ഇതൊക്കെ എന്ത് എന്ന രീതിയില്‍ അവനു ഒരു പുച്ഛവും ഇട്ടുകൊടുത്തു വീടിലെത്തി എന്‍റെ മറവിയെ ശപിച്ചു ഷര്‍ട്ട്‌ മാറിയപ്പോള്‍ പോക്കറ്റില്‍ എന്തോ തടയുന്നു..അപ്പൊ തന്നെ അമ്മയെ വിളിച്ചിട്ട് പറഞ്ഞു അമ്മെ അമ്പലത്തില്‍ പോകുമ്പോ ദാ ഈ മഞ്ഞപ്പൊടിയും കര്‍പൂരവും യക്ഷിയമ്മയുടെ നടയില്‍ വെച്ചാക്കനേ സമയം ഇല്ലാത്തോണ്ട് ഞാന്‍ അവടെ തൊഴാന്‍ പറ്റിയില്ല..."

മറുപടിക്കു കാത്തുനിക്കാതെ തിരിഞ്ഞു നടക്കുനതിനിടയില്‍ പ്രതീക്ഷിച്ച പോലെ അമ്മയുടെ മുറുമുറുപ്പു കേട്ടു "മോനെ മറവിക്ക് വല്ല മരുന്നും കിട്ടുമെങ്കില്‍ എന്‍റെ മോന്‍ മേടിച്ചു കഴിച്ചോട്ടോ..."

ഈ ലോകത്തിന്റെ പോക്ക് എങ്ങോട്ടാണ് എന്നാലോചിച്ചു പല കാര്യങ്ങളും മറന്നു പോകുന്ന സുഹൃത്തുകള്‍ക്കു വേണ്ടി dedicate ചെയ്യുന്നു......!!



No comments:

Post a Comment