Monday 28 October 2013

ഇമ്മിണി വെല്യറെയിന്‍കൊട്ട്

ഒരു പുതിയ കളിപ്പാട്ടം വാങ്ങിയ അതെ ആവേശത്തോടെയാണ്‌ ആ പുതിയ റെയ്ന്‍ കോട്ടിനെ ബാഗില്‍ സൂക്ഷിച്ചത്...കട്ടിയുള്ള മഴ വരട്ടെ എന്നിട്ട് ഓപ്പണ്‍ ചെയ്യാം എന്നു കരുതി ഒരു ദിവസം മൊത്തം ചാറ്റല്‍ മഴ കൊണ്ട് ബൈക്ക് ഓടിച്ചു...730 രൂപേടെ കോട്ടല്ലേ..അതും ഡ‍‌ബിള്‍ ലയര്‍.... .........അപ്പൊ എന്തായാലും ഒട്ടും നനയില്ല..ഇതിനു മുന്‍പത്തെ എക്സ്പീരിയന്‍സ് എല്ലാം മാറ്റി എഴുതണം എന്നൊക്കെ വിചാരിച്ചു അന്നത്തെ നാട്ടുകാരെ ചിരിപ്പികലും കഴിഞ്ഞു പുറത്തേക് എത്തിയപ്പോ നല്ല കട്ടി മഴ ആഹ..രോഗി ഇച്ചിച്ചതും വൈദ്യന്‍ കല്പിച്ചതും പാല് എന്നവസ്ഥ...(ഇന്നാണ്മി എങ്കില്‍ മില്‍മ പാലിന്റെ വില കൂട്ടിയ കാര്യം ഈ രോഗി അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും ഇച്ചികില്ല എന്നത് പരമ സത്യം)..അങ്ങനെ പുതിയ കോട്ട് ഉദ്ഘാടിക്കാനുള്ള സമയം ആഗമമായി എന്നു മനസ്സില്‍പറഞ്ഞുകൊണ്ട് കോട്ടിന്റെ കെട്ടഴിച്ചു..പെട്ടെന്നൊരു കാള്‍..,..തന്‍റെ ഫേവറിറ്റ് റിങ്ങ്ടോണ്‍ ആണല്ലോ തന്‍റെ ഏതോ പ്രിയപെട്ടയാള്‍ ആണല്ലൊ എന്നൊക്കെയുള്ള ചിന്തയില്‍ ഫോണിന്റെ കുഞ്ഞു പടമുള്ള പച്ച ബട്ടണ്‍ അമര്‍ത്തി..ഒന്നും സംഭവിച്ചില്ല..ഓ ആ ബട്ടണ്‍ പണിമുടക്കിലാണല്ലോ (നമ്മുടെ നാട്ടിലെ ചെമ്മാനും ചെരുപ്പുകുത്തിക്കും വരെ പണിമുടക്കാല്ലോ പിന്നെ ആ കുഞ്ഞു ബട്ടണ് ആയാലെന്താ) എന്നോര്‍ത്ത് രണ്ടാമതും ആഞ്ഞു പ്രസ്സ് ചെയ്തു..ഭാഗ്യം കോള്‍ കണക്റ്റ്ട് ആയി..അങ്ങതലക്കല്‍ ഒരു കിളി നാദം..ശ്ശൊ എങ്ങനെയാ പിന്നെ വിളിക്കു എന്നു പറയണേ അങ്ങനെ മൊബൈല്‍ ചെവിയില്‍ ചേര്‍ത്ത് വെച്ചു മഴ പാന്റ്(മഴ കൊട്ടും മഴ പാന്റും-ഞങ്ങള്‍ടെ നാട്ടില്‍ അങ്ങനാ പറയണേ)ധരിക്കാന്‍ നോക്കിയപ്പോ ചെരുപ്പ് തടസ്സം..ചെരുപ്പ് ഊരി ഇടാന്‍ പിന്നെയും ടൈം എടുക്കും..ഈ ഒട്ടിക്കുന്ന ടൈപ്പ് ആണേ..മറ്റൊന്നും ചിന്തികാതെ സമരത്തിന്റെ അവസാനം നേതാകന്മാരെ വലിച്ചഴച്ചു കൊണ്ടുപോകുന്നപോലെ മഴ പാന്റിന്റെ ഉള്ളില്കൂടി ചെരുപ്പ് ഇട്ട കാല് കുത്തിയിറക്കി..മഴ കോട്ടും ധരിച്ചു കത്തിവെക്കല്‍((,,(ചില അരിസ്ട്രോകാറ്റുകള്‍ പഞ്ചാര എന്നും പറയും)തുടര്‍ന്നു..പെട്ടെന്ന് ദേവി മഹാത്മ്യം പരമ്പരയില്‍ പരസ്യം കഴിഞ്ഞു ദേവി പെട്ടന്നു പ്രേത്യക്ഷപെട്ടപോലെ ഒരു കോള്‍ വെയ്റ്റിംഗ്.." മൈ അമ്മ കോളിംഗ് "..വീട്ടില്‍ ചെന്ന് കയറുമ്പോഴുണ്ടാകുന്ന ഉപദേശത്തെ അല്ലെങ്കില്‍ ഭീഷണിയെ(നിന്നെ പെട്ടെന്ന് കെട്ടിക്കും അപ്പൊ നേരത്തും കാലത്തും വീട്ടില്‍ കയറുമല്ലോ-അമ്മകറിയില്ലലോ കല്യാണത്തിന് ശേഷം നേരത്തെ വീട്ടില്‍ കയറുന്ന ഓഫര്‍ ആദ്യത്തെ 6 മാസം മാത്രേ വാലിഡിറ്റി ഉള്ളു എന്നു)ഭയന്ന്..വെഷമതോടെ ചുവന്ന ബട്ടണ്‍ അമര്‍ത്തി കോള്‍ കട്ട്‌ ചെയ്തു(ആ ബട്ടണ്‍ ഒരിക്കലും പണിമുടക്കില്ല-ഹും മലയാളി ആയിരികില്ല അതാ)..പിന്നെ മഴയത്ത് സവാരി ആരംഭിച്ചു..കൊള്ളാല്ലോ നല്ല കോട്ടാട്ടോ..വിപിനോടും സുകുവിനോടും പറഞ്ഞു അവരെകൊണ്ടും മേടിപ്പികണം എന്നോര്‍ത്തുകൊണ്ട് ഇരുന്നപ്പോള്‍ ഒരു ചെറിയ സംശയം കാല് നനയുന്നുണ്ടോ..ഹേയ് എന്താ ഈ പറയണേ 730 രൂപേടെ കോട്ടിനെ കുറ്റം പറയ്യെ..മോശം..അവസാനം " be positive " എന്നു മനസ്സില്‍ ഉരുവിട്ട് വീടെത്തി ചെരുപ്പ് ഊരി മഴ കോട്ടും ഊരി..വയറിന്റെ ഭാഗത്ത്‌ കുറച്ചു നനഞ്ഞിട്ടുണ്ട്..ഹേയ് അത് കുറച്ചു വയറു കൂടുതല്‍ ഉള്ലോണ്ടായിരിക്കും എന്നും ചിന്തിച്ചു മഴ പാന്റ് ഊരി...ഭഗവാനെ ലോകത്തിലെ 11 മത്തെ അത്ഭുദം.." വലത്തേ കാല്‍ മാത്രം മൊത്തം നനഞ്ഞിരിക്കുന്നു " ഇതെങ്ങനെ എന്നു ചിന്തികുമ്പോ അമ്മ പറയുന്ന്ന കേട്ടു ഇപോഴത്തെ കുട്ട്യോള്‍ടെ ഓരോ ഫാഷന്‍ നോക്കണേ പാനിന്റെ രണ്ടു കാലിലും രണ്ടു കളര്( സത്യത്തില്‍ ബ്ലൂ ജീന്‍സില്‍ വൈറ്റ് ഷെയ്ട് ആയിരുന്നു വലത്തേ കാല് നനഞ്ഞപ്പോ വേറെ ഏതോ കളര്‍ ആയി)..എങ്ങനെ ഇതു നനഞ്ഞത്‌ എന്ന പ്രപഞ്ച സത്യത്തെ തേടി ഞാന്‍ മഴ പാന്റിന്റെ ഉള്ളിലേക്ക് നോക്കി..എലി കാരിയത് പോലെ ഡബബിള്‍ ലെയറിലെ ഒരു ലെയര്‍ തൂങ്ങികിടക്കുന്നു..എന്‍റെ 730...????

BPL കാറ്റഗറിയില്‍ നിന്നും APL ലിലേക്ക് മാറ്റപ്പെട്ട ഒരു പൌരന്റെ അതെ വേദനയോടെ നിന്ന എന്‍റെ കാതുകളില്‍ മുഴങ്ങിയത് കൊച്ചിയിലെ " ക്വാളിറ്റി റെയിന്‍ കോട്ട് ഫോര്‍ സെയില്‍ " എന്ന കടയിലെ താടിവച്ച, ചന്തനകുറി തൊട്ട ആ കൊച്ചികാരന്‍ ചേട്ടന്റെ ശബ്ദം ആയിരുന്നു " മോനെ ഞങ്ങള് ക്വാളിറ്റിടെ കാര്യത്തില്‍ ബെസ്റ്റആ..എന്തായാലും ഒരു 6 മാസതെക്ക് വേറൊന്നും നോക്കണ്ട..ഇനിയിപ്പോ മുല്ലപെരിയാര്‍ പൊട്ടിയപോലും ഒരു തുള്ളി വെള്ളം അകത്തേക്ക് കയറില്ല...അപ്പൊ എടുക്കുകയല്ലേ മച്ചൂ......."

വാല്‍കഷണം- ഒരു വാല്കഷനോമില്ലാ..ഒറ്റ പ്രാര്‍ത്ഥന മാത്രം..ഇശ്വര ഭഗവാനെ..ആ ചേട്ടന് നല്ലത് മാത്രം......?????



No comments:

Post a Comment