Monday 28 October 2013

ഓണം ബമ്പര്‍...,..

ഓണം ബമ്പര്‍...,..

ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാരും,കേരളത്തിലെ കുഴികളും ചേര്‍ന്നൊരുക്കുന്ന വാശിയേറിയ മത്സരം...കേരളത്തിലെ റോഡുകളിലെ കുഴികളില്‍ വീണു കൈ-കാലുകള്‍ ഒടിയുന്ന ഏറ്റവും മികച്ച 3 ഭാഗ്യശാലിക്ക്‌ ലഭിക്കുന്നു..കുത്തി നടക്കാന്‍ 5 മുട്ടന്‍വടിയും..ചതവുകളില്‍ പുരട്ടുന്ന കമ്മ്യൂണിസ്റ്റ്‌ പച്ച എന്ന ഔഷധ ഇലയുടെ 5 ഓണകിറ്റും...,..ഈ സമ്മാനം ലഭിക്കുന്നവര്‍ ഇലയുടെ ടാക്സ് അടക്കേണ്ടതാണ്...ഒരുപാടുപേര്‍ ഒരേപോലെ വീഴുന്നു എങ്കില്‍ ഭാഗ്യശാലിയെ ഏറ്റവും വലിയ കുഴിയില്‍ വെച്ചു നടത്തുന്ന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നതാണ്..അത് കൂടാതെ ഏറ്റവും മികച്ച വീഴ്ചകള്‍ " വന്‍ വീഴ്ചകള്‍ " എന്ന പ്രോഗ്രാമ്മിലൂടെ എല്ലാ മലയാളികളെയും കാണിക്കുനതുമാണ്..വീഴാന്‍ തയ്യാറാകുന്ന മത്സരാര്‍തികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നു...!!

1. നടന്നു പോകുമ്പോ വീഴുന്ന വീഴ്ചയെ തള്ളികളയുന്നതാണ്. ഏതെങ്കിലും ഒരു വാഹനത്തില്‍ നിന്നുള്ള വീഴ്ചകളെ മാത്രമേ പരിഗണിക്കു..( ബൈക്ക് യാത്രക്ക് ബോണസ് പോയിന്റ്‌ ലഭിക്കും)

2. ഇടറോഡിലുള്ള കുഴികളില്‍ വീഴുന്ന വീഴ്ചയെ ഉള്‍പെടുത്താന്‍ ആകില്ല..മിനിമം ഒരു N H റോഡോ അതോ പുതിയ പാലങ്ങളോ തിരഞ്ഞെടുക്കുക( ഇടപ്പിള്ളി പുതിയ പാലം ആണ് എല്ലാവരും prefer ചെയ്യുന്നത്..

3. വെറുതെ വീണാല്‍ പോര..വീഴ്ചയില്‍ മിനിമം ദേഹത്ത് 5 പാച്ച്വര്‍ക്ക് എങ്കിലും ഉണ്ടാകണം..

4. വീഴാന്‍ പോകുമ്പോ പുറകില്‍ പാണ്ടിലോറി ഇല്ല എന്നു ഉറപ്പു വരുത്തേണ്ടത് സ്വന്തം ഉത്തരവാദിത്വമാണ്...അല്ലാത്തവശം നഷ്ടപരിഹാരം അനുവദിച്ചു എന്നു പറഞ്ഞു പറ്റിക്കേണ്ട അവസ്ഥ വരുത്തരുത്...

5. വീണു കഴിഞ്ഞാല്‍ വേറെ വണ്ടികളില്‍ കയറി പോകാതെ കമ്മറ്റിയുടെ സ്റ്റാര്‍ട്ട്‌ ആകാത്ത ആംബുലന്‍സ്ഇല്‍ മാത്രം കയറുക...

6. ഒരുപാടു ശ്രമിച്ചിട്ടും വീഴാന്‍ സാധികുന്നില്ല എങ്കില്‍ ഈയിടെ ആരുടെയോ കണ്ണില്‍ പൊടി ഇടാനായി വിതറിയ മെറ്റല്‍പോടിയിലൂടെ വണ്ടി ഓടിക്കുക..പെട്ടെന്ന്‍ ഒരു തീരുമാനം കിട്ടും

7. വീണവര്‍..വീണവര്‍ പെട്ടെന്ന് തന്നെ എഴുന്നേറ്റു മാറി പുറകില്‍ വരുന്നവര്‍ക്ക് അവസരം കൊടുക്കുക

8. അവസാനമായി മത്സരത്തില്‍ പങ്കെടുക്കുനവര്‍ വീട്ടുകാരെ ശെരിക്കും കണ്ടിട്ട് മാത്രം ഈ പണിക്കു ഇറങ്ങുക കാരണം കേരളത്തിലെ റോഡുകളാ വീഴ്ച ശക്തമാണെങ്കില്‍ നേരെ പാതാളത്തില്‍ എത്താന്‍ വരെ സാധ്യത ഉണ്ട്.

മത്സരത്തില്‍ പങ്കെടുക്കാനുള്ള sms format...your name space your daily route space your nearest hospital..!!

ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടു വണ്ടിയോടിക്കുമ്പോ ചതികുഴികളില്‍ പെട്ട് പക്കടിക്കുന്ന എല്ലാ മലയാളികള്‍ക്കും നേരുന്നു " All the best "


No comments:

Post a Comment