Sunday 27 October 2013

ഒരു നുണകഥ

ഒരു നുണകഥ..(ചിലപ്പോള്‍ സംഭവിചേക്കാം)

എന്നാലും ഒരു കാര്യം ഏല്‍പ്പിച്ചിട്ട് ചെയ്തു കൊടുത്തില്ലെങ്കില്‍ മോശമല്ലേ..അതേയ് സംഭവം എന്താണ് എന്നുവെച്ചാല്‍ തന്‍റെ ആത്മാര്‍ത്ഥ സുഹൃത്തിന്‍റെ കുട്ടിക്ക് ഒരു പേരിടണം..ദൌത്യം ഏല്പിച്ചത് എന്നെ..കുട്ടി പെണ്‍കുട്ടിയാണ് അപ്പൊ പിന്നെ നല്ല കിടിലന്‍ ന്യൂ ജെനറേഷന്‍ പേര് ഇടാല്ലോ എന്നു ചിന്തിക്കുമ്പോള്‍ തന്നെ അവന്റെ അടുത്ത ഡയലോഗ് " അളിയാ പേര് വളരെ സിമ്പിള്‍ ആയിരിക്കണം ". ഹോ പെട്ടല്ലോ ഭഗവാനെ എന്നു ഓര്‍ത്തു പതിനെട്ടാമത്തെ അടവായ Net a friend നോട് അതായതു നമ്മുടെ ഗൂഗിളിനോട് സഹായം അഭ്യര്‍ഥിക്കാനായി(അല്ല ഇപ്പോഴത്തെ കാലത്ത് സ്വന്തം അപ്പുപ്പന്റെ അപ്പുപ്പന്റെ പേര് വരെ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്താല്‍ കിട്ടും എന്നാണല്ലോ നമ്മള്‍ മലയാളികളുടെ വിശ്വാസം- നമ്മുടെ വിശ്വാസം നമ്മെ രക്ഷിക്കട്ടെ) ഇന്റര്‍നെറ്റ്‌ ഓണ്‍ ചെയ്യുമ്പോള്‍ പെട്ടെന്ന് ഓര്‍ത്തു..അല്ല പഴയ ഒരു പേരിടല്‍ സമ്പ്രതായം ഉണ്ടല്ലോ " അച്ഛന്റെയും അമ്മയുടെയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ കോര്‍ത്തിണക്കി കൊച്ചിന് പേരിടുന്ന അന്യം നിന്ന് പോയികൊണ്ടിരിക്കുന്ന ആ പഴയ പരിപാടി..അത് തന്നെ പയറ്റാം എന്നു മനസ്സില്‍ ഉറപ്പിച്ചു എന്‍റെ സുഹൃത്തിന്റെയും അവന്റെ സഹധര്‍മ്മണിയുടെയും പേര് എഴുതി ശ്രമം തുടങ്ങി..അവന്റെ പേര് " സനീഷ് " അവളുടെ പേര് " താര "...യെസ്..യൂറേക്കാ( ഇതിന്റെ അര്‍ഥം ചോദിക്കരുത് എന്തെങ്കിലും കണ്ടുപിടിച്ചു കഴിയുമ്പോ പലരും പറയുന്ന കേട്ടിട്ടുണ്ട്,അപ്പൊ ഞാനും ആ ആചാരം തുടരുന്നു)..YES I GOT IT...സരീഷിന്റെ " സരി" താരയുടെ " ത" അപ്പൊ കുട്ടീടെ പേര് " സരിത "..നല്ലൊരു പേര് കിട്ടിയ സന്തോഷത്തില്‍ മിന്നാരത്തിലെ മണിയന്‍പിള്ള രാജുവിനെ പോലെ മറ്റെല്ലാം മറന്നു ഞാന്‍ ഉച്ചത്തില്‍ അലറി വിളിച്ചു.." കൊച്ചിന്റെ പേര് കിട്ടി- സരിത "..പോലീസ് ടെസ്റ്റ്‌ പാസ്സായ ചെരുപ്പകാരന്റെ സന്തോഷത്തോടെ എന്‍റെ സുഹൃത്തിന്റെ കണ്ണുകളിലേക്കു വളരെ പ്രതീക്ഷയോടെ നോക്കിയപ്പോള്‍ അവിടെ കണ്ടത് സന്തോഷത്തിന്റെ അശ്രുപുഷ്പങ്ങള്‍ അല്ലായിരുന്നു..പോളണ്ടിനെകുറിച്ച് ഒരക്ഷരം മിണ്ടരുത് എന്നു പറഞ്ഞു കലിതുള്ളിയ സഖാവ് പ്രഭാകരന്റെ കണ്ണിലെ അതെ തീപ്പൊരി ആയിരുന്നു...ചുറ്റും കൂടി നിന്ന അവന്റെ ബന്ധുക്കളുടെ മുഖഭാവത്തില്‍ നിന്നും " ഈ മൂര്‍ഖന്‍ പാമ്പിനു ആണല്ലോ ദൈവമേ ചോറും ചാള കറിയും കൊടുത്തത് " എന്നാണ് മനസ്സില്‍ പറയുന്നതെന്ന്‍ എനിക്ക് തോന്നി..അല്ല എന്താ ഇപ്പൊ ഈ പേരിനൊരു കുഴപ്പം..പെട്ടെന്നാണ് മനസിലെ കാറ്റാടി യന്ത്രം പ്രവര്‍ത്തിച്ചു തുടങ്ങിയത്..അയ്യോ..അവളുടെ പേര് സരിത എന്നുതന്നെയാണല്ലോ...മനസ്സില്‍ നൂറു സോറി പറഞ്ഞു വളരെ ദയനീയമായി ആത്മാര്‍ത്ഥ സുഹൃത്തിന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ എനിക്ക് കാണാന്‍ കഴിഞ്ഞത് പുറത്തേക്കുള്ള വാതിലിലേക്കു ചൂണ്ടുന്ന അവന്റെ കൈ ആയിരുന്നു..ഔട്ട്‌ ഹൌസ് എന്ന ജനാര്‍ദ്ദനന്‍ ചേട്ടന്റെ ഡയലോഗ് അവന്റെ ചുണ്ടുകളില്‍ മുഴങ്ങുന്നത് ഞാന്‍ കണ്ടു...Titanic
കപ്പല്‍ മുങ്ങി താന്നുകൊണ്ടിരികുമ്പോഴും മുകളിലേക്ക് അമിട്ടിനു തീ കൊളുത്തി വിടുന്ന കപ്പലിലെ വെടികെട്ടുകാരന്റെ മനസീകവസ്ഥയോടെ ഞാന്‍ പുറത്തേക്കു നടന്നു...വഴിയില്‍ സൂര്യന്റെ അല്ല ടീം സോളാറിന്റെ( സുര്യനും ഇപ്പൊ സോളാറിന്റെ ടീം ആണല്ലോ-പുള്ളിയും എത്ര മേടിചിട്ടുന്ടെന്നു വഴിയെ അറിയാം) പ്രഭാകിരണങ്ങള്‍ എനിക്ക് മേല്‍ പതിക്കാന്‍ തുടങ്ങുന്നുണ്ടായിരുന്നു...!!

വാല്‍കഷ്ണം- പേരിടല്‍ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട പേരുകള്‍ നോട്ട് ചെയ്തു കൊണ്ട്പോകുക അല്ലെങ്കില്‍ ചില ബന്ധങ്ങള്‍ ആ ചടങ്ങ് മൂലം വഴിപിരിഞ്ഞേക്കാം....!!

No comments:

Post a Comment