Monday 28 October 2013

ഐശ്വര്യദേവത

ഐശ്വര്യദേവത

അന്ന് വൈകുന്നേരം കോളജിലെ CC എന്നു വിളിക്കുന്ന ക്രിക്കറ്റ്‌ കോര്ട്ടി ന്റെ പടികളില്‍ ഇരിക്കുമ്പോ അവന്റെ കണ്ണുകളില്‍ മുന്ബെങ്ങും ഇല്ലാത്ത ഒരു പ്രകാശം ഉണ്ടായിരുന്നു. ആരെയെങ്കിലും വക്ക് വെച്ചു ഓസിന് ഫുഡ്‌ അടിച്ചിട്ടുണ്ടാകും എന്നാണ് ഞങ്ങള്‍ കരുതിയത് എന്നാല്‍ തെറ്റി.. അതായിരുന്നില്ല ആ പ്രകാശത്തിന്റെ കാരണം...തന്റെട വെളുത്ത ഷര്ട്ടിണന്റെ പോക്കെറ്റില്‍ നിന്ന് ഒരു പേപ്പറില്‍ പൊതിഞ്ഞ ഒരു ഫോട്ടോ പുറത്തേക്ക് എടുത്ത് ഞങ്ങളുടെ നേരെ കാണിച്ചിട്ട് ആ ഫോട്ടോയില്‍ വലത്തേ കൈവിരല്‍ കൊണ്ട് രണ്ടു തട്ട് തട്ടിയിട്ടു പറഞ്ഞു “ കുറച്ചുനാളായി ഇഷ്ടം തുറന്നു പറഞ്ഞിട്ട് അവസാനം അവളും പറഞ്ഞു ഇഷ്ടാണെന്ന്..പെരുമ്പാവൂരില്‍ ഒരു കോളേജില്‍ ഡിഗ്രിക്കു പഠിക്കുന്നു..ഡാ നോക്കെടാ എന്തൊരു ഐശ്വര്യം ആണെന്ന്...ഐശ്വര്യദേവതയാ എന്റെ് “

കിലുക്കം എന്ന സിനിമയില്‍ ഇന്നസെന്റ് പറയുന്ന പോലെ “ കേട്ടിട്ടുണ്ട് കുറെ കേട്ടിട്ടുണ്ട് “ എന്നു പറഞ്ഞോണ്ട് ആ ഫോട്ടോ നോക്കി..ആഹാ കൊള്ളാല്ലോ തരകേടില്ല എന്നൊരു കമന്റും പാസ്സാക്കി...അത് കേട്ടതും മലയാളികള്ക്കികടയില്‍ സൂപ്പര്‍ സ്റ്റാര്‍ സന്തോഷ്‌ പണ്ടിട്റ്റ് നില്കുഞന്ന പോലെ അവന്‍ ഉയര്ന്നു നിന്നു..പിന്നെ പറയണ്ടല്ലോ ആത്മാര്ത്ഥ്മായ ആ സ്നേഹം അണപൊട്ടി ഒഴുകാന്‍ തുടങ്ങി...അവളാണ് പിന്നെ എല്ലാം എന്ന മട്ടിലായി കാര്യങ്ങള്‍..സംസാരിച്ചിട്ടും കൊതി തീരുന്നില്ല...ഒരു ദിവസം ഒരു പുതിയ ഫോണിന്റെ ബോക്സ്‌ ഒക്കെയായിട്ട്‌ വന്നപ്പൊ ഞങ്ങള്‍ കരുതി ഹൊ ഭാഗ്യം കീപാഡിലെ അക്ഷരങ്ങള്‍ വരെ ഒളിച്ചു കളിക്കുന്ന അവന്റെ ആ പഴയ ടോര്ച്ചു ഫോണ്‍ മാറ്റി പുതിയത് എടുത്തു എന്നാണ്..എന്നാല്‍ കഥ അങ്ങനെയല്ല..ഈ പുതിയ ക്യാമറ ഒകെയുള്ള മൊബൈല്‍ അവള്കാത്രേ...അവള്ക്കു അവനോടു സംസാരിച്ചു മതിയവുന്നില്ലത്രേ...!!
എടാ എന്ന പിന്നെ നിന്റെ് പോലത്തെ ടോര്ച്് സെറ്റ് എടുത്തുകൊടുത്താ പോരെ..? അളിയാ സംഭവം ഞാന്‍ ഒരു ദരിദ്രവാസി ആണെന്നു നിങ്ങള്ക്ക്ത അറിയാം പക്ഷെ അത് എന്തിനാ അവളെ അറിയിക്കണേ..? എന്റെ ഇമേജ് നോക്കേണ്ടേ ഭായ്..?? ഇതും പറഞ്ഞു ആ ഗിഫ്റ്റ് അവളെ ഏല്പിക്കാന്‍ അവന്‍ ഓടിയപ്പോള്‍ ഞങ്ങള്‍ ഓര്‍ത്തു " ശെരിയാ ആത്മാര്‍ത്ഥമായ സ്നേഹത്തിനു കണ്ണും മൂക്കുമില്ല.."

പിന്നെ കോളേജിലെ മഹാഗണിമരങ്ങള്‍ അവന്റെ മൊബൈല്‍ പ്രണയത്തിനു തണലേകി..ചുറ്റിലും നടക്കുന്ന പല കാര്യങ്ങളും അവന്‍ അറിയതെയായി..ഇന്‍ബോക്സ്‌കളില്‍ പ്രണയത്തിന്റെ ചൂടന്‍ സന്ദേശങ്ങള്‍ നിറഞ്ഞു..പല സമയത്തും ബാലന്‍സ് ഇല്ലാന്ന് പറഞ്ഞ കസ്റ്റമര്‍കെയര്‍ ചേച്ചിയെ അവന്‍ തെറിവരെ വിളിച്ചു.. കോളേജിന്റെ പുറത്തെ റീചാര്‍ജ് ചേട്ടന്റെ കട അവന്‍ കാരണം ഒന്ന് വിപുലീകരിച്ചു..ആ കടയിലെ പ്ലാടിനം കസ്റ്റമര്‍ ആയി അവന്‍...,..അങ്ങനെ ആ മൊബൈല്‍ പ്രണയം തഴച്ചു വളര്‍ന്നു...ഒരു ദിവസം മുഖമൊക്കെ വല്ലാതെ വാടിയിരിക്കുന്ന അവനെ കണ്ടപ്പോള്‍ ഞങ്ങള്‍ ചോദിച്ചു എന്ത് പറ്റിയെടാ..? ഹേയ് ഒന്നുമില്ലട അവളെ വിളിച്ചിട്ട് കിട്ടുനില്ല Switched off ആണ് പറയുന്നത്..മൊബൈല്‍ വല്ല കംപ്ലൈന്റ്റ്‌ ആയിട്ടുണ്ടാകും മച്ചാ നീ സങ്കടപെടാതെ..പക്ഷെ ഒരു ആഴ്ച കഴിഞ്ഞിട്ടഉം കാര്യങ്ങള്‍ക്കു മാറ്റമില്ല എന്നു കേട്ടപ്പോ അവിടെ എവിടെയോ ഇരുന്ന ഒരു കിളി പറന്നു പോയി..!! അവസാനം അവളെ തിരക്കി ഞങ്ങള്‍ അവളുടെ കോളേജ്നു പുറത്തെത്തി..അവളുടെ ഉറ്റ സ്നേഹിതയെ കണ്ടു തിരകിയപ്പോഴല്ലേ കാര്യം മനസിലായത്.." പാവം അവന്റെ സിംകാര്‍ഡ്‌ എടുത്തു കളഞ്ഞിട്ടു പകരം വേറെ ഒരു നമ്പര്‍ എടുത്ത് പുതിയ ജീവിതം തുടങ്ങിയത്രേ..."

കോളേജിലെക്കു തിരിച്ചുള്ള യാത്രയില്‍ ബൈക്ക്ന്റെ കണ്ണാടിയില്‍ കൂടി ഞാന്‍ കണ്ടു..അവന്‍ അവന്റെ ഐശ്വര്യദേവതയുടെ ആ ഫോട്ടോയില്‍ നോക്കി ഭരണിപാട്ട് പാടുന്നു...അന്നേരം ഒരു കാര്യം എനിക്ക് മനസിലായി " പ്രണയത്തിനു മാത്രമല്ല കോപത്തിനും കണ്ണും മൂക്കുമില്ല.." അവനെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ ബൈക്ക് പറപ്പികുമ്പോള്‍ പുറകില്‍ഇരുന്ന അവന്‍ പറയുന്നത്കേട്ടു.." ഇതാ പറയണേ ചട്ടനെ പൊട്ടന്‍ ചതിക്കുമ്പോള്‍ പൊട്ടനെ ദൈവം ചതിക്കുമെന്ന് "..പെട്ടെന്ന് ബൈക്ക് സ്ലോ ആകി " അതിനു ഇവിടെ ചട്ടന്‍ ആരാ എന്നു ചോദിയ്ക്കാന്‍ തിരിയുന്നതിന് മുന്‍പേ വീണ്ടും കേട്ടു അവന്റെ ശബ്ദം.." Aluva St xaviers കോളേജിലെ പഴയ ലൈന്‍ ദേവി തന്ന മൊബൈല്‍ ആയിരുന്നു അത് പോയികിട്ടി ഹാ കുഴപ്പമില്ല ഇനി നമ്മുടെ കോളേജിലെ 3rd ഇയറിലെ നീതുവിനോട് ചോദിച്ചു നോക്കാം അവള്‍ക്കു എന്നോട് പണ്ടേ ഒരു സോഫ്റ്റ്‌കോര്‍ണര്‍ ഉണ്ട് " അതും പറഞ്ഞു ആ ഐശ്വര്യദേവതയുടെ ഫോട്ടോ കീറി പറിച്ചു അവന്‍ താഴേക്ക് എറിഞ്ഞപ്പോ ഞാന്‍ ചിരിച്ചുകൊണ്ട് ഓര്‍ത്തു വെറുതെയല്ല " Boys Always Rocking "എന്നു പറയുന്നത്.. ഒരു സ്വയം സമാധാനിക്കല്‍ എന്ന പോലെ അവസാനമായി അവന്‍ പറയുന്നത് ഞാന്‍ കേട്ടു..." മച്ചു വേഗം വിടെടാ ..എന്തായാലും..കമ്പനിക്ക്‌ നഷ്ടമില്ലല്ലോ...!!

വാല്‍കഷണം: എല്ലാവരെയും സ്നേഹിക്കണം പക്ഷെ എല്ലാവരെയും വിശ്വസിക്കരുത്...!!


No comments:

Post a Comment