Sunday 27 October 2013

ഉമ്മച്ചികുട്ടി..

ഉമ്മച്ചികുട്ടി..

CC(college cricket court)യുടെ കല്പഴടവുകളില്‍ തട്ടമിട്ട ആ സുന്ദരികുട്ടിയുടെ കൂടെ ഇരിക്കുമ്പോള്‍ അവനു പറയാന്‍ കഥകള്‍ ഒരുപാടു ഉണ്ടായിരുന്നു...സ്കിന്നെര്‍ ഹോസ്റ്റലില്‍ നിന്ന് വരുന്ന കാറ്റ്..കാലം തെറ്റി പെയ്യുന്ന മഴ..പ്രണയത്തിന്റെ നാഥനായ ഖലീല്‍ ജിബ്രാന്റെ മനസ്സില്‍ തറച്ച വാചകങ്ങള്‍..അങ്ങനെ ഒരുപാടു..!! അതൊക്കെ കേട്ടു ഒരു നുണകുഴിയോടെ അകമ്പടിയോടെയുള്ള ആ ഉമ്മച്ചികുട്ടിയുടെ ചിരി കണ്ടു ഇരിക്കുമ്പോള്‍ എവ്ടെയോ അവനു ഒരല്പം അഹങ്കാരം തോന്നി..അടുപ്പിച്ചു വെച്ച കാല്പാങതങ്ങളിലൂടെ കുഞ്ഞു കറുത്ത ഉറുമ്പുകള്‍ വരിവരിയായി നടന്നു നീങ്ങുമ്പോള്‍ അതിലെ ഒന്നിനെ കൈയ്യിലേക്ക് എടുത്തിട്ട് അവന്‍ പറഞ്ഞു..” എനിക്കൊരു ശാപം ഉണ്ട്..രസമാണ്..ഞാന്‍ പ്രണയിക്കുന്ന എല്ലാ കുട്ടികളുടെയും കല്യാണം പെട്ടെന്ന് നടക്കും...ഇനി നീ കൂടി ...??? അയ്യോ ഇല്ലാട്ടോ എന്നെ ആ ലിസ്റ്റില്‍ പെടുത്തണ്ട എന്റെു കല്യാണം ഇപ്പോഴെങ്ങും ഉണ്ടാകില്ല വാപ്പിച്ചി സമ്മതിച്ചിട്ടുണ്ട് എന്ന നാണത്തോടെയുള്ള അവളുടെ ആ വാചകം കേട്ടപ്പോള്‍ എന്തൊരു സമാധാനം..അതൊന്നു തിരുത്തികുറിക്കണം...!!! അത് കേട്ടിട്ടാണോ എന്തോ വരിവരിയായി സഞ്ചരിച്ചിരുന്ന ആ കറുത്ത ഉറുമ്പുകള്‍ പലവഴിക്ക് പായാന്‍ തുടങ്ങി..ട്രാഫിക്സിഗ്നലും,പോലീസും ഇല്ലാത്ത ഇടപിള്ളി ജംക്ഷന്‍ പോലെയായി ആ കല്പിടവുകള്‍..!!
പിറ്റേന്നു പതിവുപോലെ എവിടെന്നോ പറിച്ച ഒരിലയുടെ കൊമ്പും പിടിച്ചു അവന്‍ ഒറ്റയ്ക്ക്(മനപൂര്വ്മാണ്) അതെ CCയുടെ അതേ പടവുകളില്‍ വന്നിരുന്നു നേരം ഒരുപാടായിട്ടും അവന്റെ ഉമ്മച്ചികുട്ടി എത്തിയില്ല...ഇന്നു ലീവ് ആയിരിക്കും എന്നു ഓര്ത്തുവ ചായ ഇല്ലെങ്കില്‍ ഒരു ഉപ്പുസോട എങ്കിലും കുടിക്കാം എന്ന പ്രതീക്ഷയോടെ മനസ്സില്‍ ഒരു ലോഡ് പാട്ടുമായി ആ കല്പടവുകളിലെ മറ്റു സുന്ദരിമാരിലേക്ക് നടന്നു..!!

പെട്ടെന്നാണ് ചീറി പാഞ്ഞു വന്ന ഒരു യമഹ RX 100 ഇന്റെ പുറകില്‍ ഇരുന്ന അവന്റെ സ്നേഹിതന്‍ തെല്ലുറക്കെ ചോദിച്ചു “ ഡാ നീ ആ ഫസ്റ്റ്ഇയര്‍ Economicsle ആ ഉമ്മച്ചികുട്ട്യോട് ഇഷ്ടനെന്നു പറഞ്ഞോ? അത് പിന്നെ ഞാന്‍..അല്ല എന്ത് പറ്റിയെടാ? അവന്‍ തിരിച്ചു ചോദിച്ചു...” വെറുതെയല്ല അവള്ടെ് കല്യാണം നിശ്ചയിച്ചു..അടുത്ത മാസം ആണ് കല്യാണം..ദെ അവളും ബാപ്പയും കൂടി ടി സി മേടിക്കാന്‍ വരുന്നുണ്ട്..!! 

ന്റെ പ്രണയ ദൈവങ്ങളെ ചതിച്ചോ...ന്റെ ഖലീല്ജി ബ്രാനേ അതും പോയോ..???? ഇതോടെ ഞാന്പ്രവണയം നിര്ത്തി എന്നൊകെയുള്ള വ്യെഥകല്പചനകളോടെ അവന്‍ ആ കല്പടവുകളില്‍ ഇരുന്നപ്പോള്‍ ചക്കമരത്തിന്റെ അടുത്ത് നിന്ന് ഒരു ഡയലോഗ് കേട്ടു “ അളിയാ എന്റെി കുഞ്ഞെമ്മേടെ മോള്ക്് 33 വയസ്സായി ഇതുവരെ കല്യാണം നടന്നിട്ടില്ല നീ ഒന്ന് പ്രനയിക്കുമോടാ..പ്ലീസ്....!! ആ പറഞ്ഞവന്റെ പിതാവിന്റെ തുമ്മല്‍ മനസ്സില്കടണ്ടുകൊണ്ടു തല കുനിച്ചു ഇരുന്നപ്പോ അവന്‍ കണ്ടു നേരത്തെ പലവഴിക്ക് പാഞ്ഞ കറുത്ത ഉറുമ്പുകള്‍ വീണ്ടും വരിവരിയായി പോകുന്നു..!!

വാല്കപഷണം:ചില തലയില്‍ എഴുത്തുകള്‍ മായ്ക്കാന്‍ കഴിയില്ല അത് മായ്ക്കാന്‍ ശ്രമിച്ചാല്‍ 8ന്റെ പണി നീളത്തില്‍ കിട്ടും...!!


No comments:

Post a Comment