Monday 28 October 2013

പരമ്പര..ഉണ്ണിമായ തുടരും

പരമ്പര..ഉണ്ണിമായ തുടരും.................

നെറ്റിയിലേക്ക് വീണ മുടിയിഴകളെ വകഞ്ഞുമാറ്റുമ്പോള്‍ അവളുടെ ഹൃദയം പടപടാന്ന് ഇടിക്കുകയായിരുന്നു..ചെവിയുടെ അരികിലൂടെ കഴുത്തിനെ ലക്ഷ്യമാക്കി ഒഴുകുന്ന വിയര്‍പ്പു തുള്ളികളെ തുടച്ചുമാറ്റാന്‍ പോലും അവള്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല...ദൈവമേ കാത്തോളണേ..എല്ലാം ഒരു സ്വപ്നം മാത്രമായിരിക്കണേ...??? ഓട്ടോയുടെ സൈഡ് സീറ്റില്‍ ഇരുന്നു അവള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു..ഏതൊരു ദൈവവും ഒരു നിമിഷം നോക്കിപോയേക്കാവുന്ന പ്രാര്‍ത്ഥന...വീടിന്റെ പടിക്കല്‍ എത്തി ഓട്ടോയില്‍ നിന്നും അവള്‍ചാടിഇറങ്ങി തന്റെ റൂമിലേക്ക്‌ ഓടുമ്പോള്‍ ഡ്രൈവര്‍ നീട്ടിയ ബാക്കി വാങ്ങാന്‍ പോലും അവള്‍ മറന്നിരുന്നു...ചെരുപ്പ് വലിച്ചെറിഞ്ഞു തന്റെ റൂമിലേക്ക്‌ ഓടിയ അവള്‍ ആ വാതില്‍ തള്ളിതുറന്നപ്പോള്‍ ഞെട്ടിതെറിച്ചു..ആ കാഴ്ച കണ്ടു അവളുടെ ശരീരം വിറച്ചു..കണ്ണുകളില്‍ ഇരുട്ടുകയറി....!!

ഉണ്ണിമായ എന്ന ഒരു അമ്മയുടെ...ഒരു ഭാര്യയുടെ കണ്ണ് തള്ളിച്ച ആ കാഴ്ച എന്തായിരുന്നു...??? കാണുക " പാരിജാതം " നാളെ രാത്രി 8.30 nu...!!

ഇങ്ങനെ ആണ് ഒരു സീരിയല്‍ ഒരു ദിവസം അവസാനിക്കുക...പിറ്റേദിവസം ആ റൂമിലെ കാഴ്ച ചിലപ്പോ ഇങ്ങനെ ആയിരിക്കും....

ആ കാഴ്ച കണ്ടു അവളുടെ ശരീരം വിറച്ചു..കണ്ണുകളില്‍ ഇരുട്ടുകയറി...." താന്‍ പൊന്നുപോലെ സൂക്ഷിക്കുന്ന തന്റെ കാഞ്ചിപുരം പട്ടു സാരി തന്റെ 3 വയസുള്ള മകന്‍ എടുത്തുചുരുട്ടികൂട്ടി കളിക്കുന്നു...ഓടി ചെന്ന് ആ കൊച്ചനെ വലിച്ചുമാറ്റി പട്ടുസാരി നിവര്‍ത്തി മടക്കി അലമാരയില്‍ വെച്ച് തിരികെ വന്നു 3 വയസുള്ള ആ കൊച്ചിനോട് ഒരു ഡയലോഗ്.. " ഹേയ് റാം വൈ യു ആര്‍ ബീഹെവിംഗ് ലൈക്‌ ദിസ്‌..,,യു നോ വണ്‍ തിംഗ്..നിന്റെ ഈ പ്രായത്തിലോക്കെ മമ്മി എന്തൊരു അച്ചടക്കമായിരുന്നു..സൊ ബി പ്രാക്ടിക്കല്‍ മാ ചൈല്‍ഡ്...മനസിലാക്കി പെരുമാറുക ഓക്കേ.."

പരമ്പരയുടെ റേറ്റിംഗ് കൂട്ടാന്‍വേണ്ടി ആണ് ഒരു എപ്പിസോഡ് അങ്ങനെ നിര്‍ത്തിയത് പക്ഷെ റേറ്റിംഗ് മാത്രമല്ല അതോടൊപ്പം കൂടുന്നത് കേരളത്തിലെ പഴയതലമുറയിലെ അമ്മമാരുടെയും അമ്മുമ്മമാരുടെയും BP കൂടെയാണ്.. ഉണ്ണിമായക്ക് ഒന്നും പറ്റാതെ രക്ഷപെട്ടത് തങ്ങളുടെ പ്രാര്‍ത്ഥനയുടെയും വഴിപാടിന്റെയും ഫലം കൊണ്ടാണ് എന്നാണ് അവരുടെ വിശ്വാസം..എന്തിനേറെ ഉണ്ണിമായയെ പോലുള്ള നായികമാരുടെ പ്രസവം വരെ സ്വീറ്റ്സ് കൊടുത്തുകൊണ്ടാണ് പലരും ആഘോഷികുനത്...ഈ പരമ്പര നടക്കുന്ന സമയത്ത് പച്ചവെള്ളം ചോദിച്ചാല്‍പോലും നെവെര്‍ മൈന്‍ഡ്..അത് മകനായാലും ശെരി..ഇനി കെട്ടിയ കേട്ടിയോനായാലും ശെരി അങ്ങന തന്നാ..ഇനി കറന്റ്‌ എങ്ങാന്‍ പോയാലോ പിന്നെ ഫോണ്‍ എടുത്ത് കുത്തി ചേച്ചിയെയോ അനിയത്തിയെയോ വിളിച്ചു ചോദിക്കും " എടീ ജഗന്നാഥന്‍ അവളെ കേറി പിടിച്ചോ? കൈ നീളുന്നത് മാത്രേ കണ്ടുള്ളൂ അപ്പോഴേക്കും നശിച്ച കരണ്ട് പോയി...അപ്പൊ അവിടുന്ന് മറുപടി എല്ലാ ചേച്ചി ഭാഗ്യത്തിന് പരസ്യം വന്നു..അല്ലേലും ആ ജഗന്നാഥന്‍ അങ്ങനെ ചെയ്യും വൃത്തികേട്ടവന്‍...,....!! 

ഇത്രയും ആത്മാര്‍ത്ഥമായി സീരിയില്‍ കണ്ടു പ്രോത്സാഹിപ്പിക്കുന്ന ഈ അമ്മമാരോടും അമ്മുമ്മമാരോടും സീരിയലിന്റെ പ്രവര്‍ത്തകര്‍ ചെയ്യുനതോ? 50 എപ്പിസോഡ് കഴിയുമ്പോഴേക്കും ഉണ്ണിമായയുടെ റോള്‍ ചെയ്യാന്‍ മൂന്നാമത്തെ നടി എത്തിയിട്ടുണ്ടാകും...ഇനി ഒരു പ്രസവം ആണെങ്കില്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തെങ്കില്‍ പോലും മിനിമം 18 മാസം എടുക്കും...കലികാലം..!! ഇനി എല്ലാം ഒന്ന് പറഞ്ഞു മനസിലാക്കാം എന്ന് വെച്ച് " എന്റെ പൊന്നമ്മേ ഇതൊക്കെ ഒരു ഉടായിപ്പല്ലേ എന്ന് പറഞ്ഞു കൊടുത്താലോ.." എന്താ ഈ ഉടായിപ്പ് എന്ന് വിവരിച്ചുകൊടുക്കേണ്ടി വരും, കാരണം അവരുടെ ഒക്കെ മനസില്‍ എല്ലാം തെളിഞ്ഞവെള്ളം പോലെയാ..ഉടായിപ്പ്ഉം ഇല്ല കളങ്കവും ഇല്ല...അതിപ്പോ ഉണ്ണിമായടെ പ്രസവത്തിനു 18 മാസം വേണ്ടിവന്നു എന്ന് പറഞ്ഞാല്‍ അതിനും ഉണ്ട് ഒരു ന്യായീകരണം " പാവം ഉണ്ണിമായ എത്ര കഷ്ടപെട്ടു..എന്തൊക്കെ സഹിച്ചു അതുകൊണ്ട് ചിലപ്പോ 18 അല്ല 20 മാസം എടുത്താലും ഒന്നും വരുത്താതിരുന്നാല്‍ മതിയായിരുന്നു....!!

വാല്‍കഷണം: മൌനം വിദ്വാനു ഭൂഷണം (വിദ്വാന്‍ ആയിട്ടല്ലട്ടോ..എന്ത് പറഞ്ഞിട്ടും ഒരു കാര്യോമില്ല..തോറ്റുപോകത്തെയുള്ളൂ...പഴയ കരുത്തല്ലേ....!!! )


No comments:

Post a Comment