Sunday 27 October 2013

കുടിവെള്ളം..




കുടിവെള്ളം..

ഇന്ന് രാവിലെ ബൈക്ക് ഓടിച്ചു വരുമ്പോള്‍ കഷ്ടകാലത്തിനു ഒരു ടാങ്കര്‍ലോറിയുടെ പുറകില്‍ പെട്ടു..ഓവര്‍ടേക്ക് ചെയ്യാനും വയ്യാത്ത അവസ്ഥ..അതിന്റെ കാണാത്ത ഡ്രൈവറെ മനസ്സില്‍ ചീത്ത വിളിച്ചുകൊണ്ടു പുറകെ വെച്ചുപിടിപിച്ചു..കുറെ ആയപ്പോഴാ ശ്രദ്ധിച്ചത് ആ ടാങ്കര്‍ലോറി പോകുന്ന വഴിയിലൂടെ എനിക്ക് പോകാനാണോ എന്തോ..കുടിവെള്ളം കൊണ്ട് ഒരു ചാല്,അതും പൈപ്പ് തുറന്നപോലെയാ വെള്ളം വരുന്നേ..ലോറി പതിയെ ഇടപ്പിള്ളി പാലത്തിലേക്ക് കയറി..പിന്നെ പറയാനുണ്ടോ, ആ പാലം കഴിയുമ്പോഴേക്കും അതില്‍ അല്പം എങ്കിലും കുടിവെള്ളം ഉണ്ടെങ്കില്‍ അത് ആ കുടിവെള്ളത്തിനായി മണികൂറൂകളോളം കാത്തുനില്‍കുന്ന പാവപ്പെട്ട ജനങ്ങളുടെ പ്രാര്‍ത്ഥനകൊണ്ട് മാത്രമാണ്..സത്യത്തില്‍ കഷ്ടമാണ് കുടിവെള്ളം അമൂല്യമാണ്‌ അത് പാഴാക്കരുത് എന്നു ഡെയിലി വീരവാദം മുഴക്കുന്ന അധികൃതര്‍ ഇതൊന്നും കാണുന്നില്ലേ..ഹലോ കൂയ്...ഓ സോറി ..അവര്‍ ഡ്യൂട്ടിയില്‍ആണ് മനസിലായില്ലേ..ഉറങ്ങുകയാണ്‌ന്നു..അപ്പൊ ഉറക്കം നടക്കട്ടെ..ക്യാരിഓണ്‍ ചേട്ടന്മാരെ..!!

വാല്‍കഷണം: നമ്മുടെ ചിന്തകള്‍ക്ക് അതീതമാണ് ആ ലോറിയുടെ ഡ്രൈവര്‍ ചിന്തിക്കുന്നത് ചിലപ്പോ അത് ഇങ്ങനെ ആകാം.. ദൈവമേ അവിടെ എത്തുമ്പോഴേക്കും വെള്ളം തീരോ ഡ്രൈ അടികണ്ട വരോ..????


No comments:

Post a Comment