Sunday 27 October 2013

സ്ഥിരം കാഴ്ച..

സ്ഥിരം കാഴ്ച..

ഇടപ്പിള്ളി സിഗ്നല്‍ കഴിഞ്ഞ് ഒരു 100 മീറ്റര്‍ കഴിഞ്ഞു ഇടതുവശത്തേക്ക് നോക്കിയാല്‍ കാണുന്ന കാഴ്ച 2 ടിപ്പര്‍ ലോറി..ഒരു ബൈക്ക്..കാക്കിയിട്ട ഒരു ചേട്ടന്‍ ബൈക്കിന്റെ സീറ്റില്‍ ഉള്ള ഒരു ബുക്കിലേക്ക് എന്തോ എഴുതുന്നു..കാക്കിയിട്ട 2 ഡ്രൈവര്‍മാര്‍ കൈകളില്‍ നിറയെ പേപ്പറുമായി എഴുത്തുകാരന്‍ കാക്കി ചേട്ടന്റെ അടുക്കല്‍ ഭവ്യതയോടെ നില്കുന്നു..ബൈക്കിന്റെ മുതലാളി ഒരു ഒരു യുവാവ് " ജാന്‍ഗോ ഞാന്‍ പെട്ടെടാ " എന്ന് ആരോടോ ഫോണില്‍ പുലമ്പികൊണ്ടിരിക്കുന്നു...ഇതൊന്നും മൈന്‍ഡ് ചെയ്യാതെ പുതിയ ഇരയെ തേടി കഴുകന്റെ കണ്ണുമായി മറ്റൊരു കാക്കിചേട്ടന്‍ അതീവ ജാഗ്രതയോടെ ദീര്‍ഘവീക്ഷണത്തിലുമാണ്...പിന്നെ കൈകളില്‍ ഒരു മകുടിയും ഉണ്ട് കേട്ടോ വൈകുന്നേരം ആയി കഴിഞ്ഞാല്‍ എല്ലാ മലയാളികളെയും ഒന്ന് ഊതിച്ചിട്ടെ ഈ ചേട്ടന്‍ വിടു..അന്യം നിന്ന് പോയികൊണ്ടിരിക്കുന്ന പാമ്പാട്ടം വളരെ നന്നായി പ്രോത്സാഹിപിക്കുന്ന ഇവര്‍ ഊതുമ്പോള്‍ ചുവന്ന ലൈറ്റ് കത്തികുന്നവര്‍ക്ക് പ്രത്യേക പാരിതോഷിതങ്ങളും നല്‍കാറുണ്ട്..ഈ ചേട്ടന്‍ വിചാരിച്ചാല്‍ കുറഞ്ഞത് ഒരു അരമണിക്കൂര്‍ എങ്കിലും നമ്മുടെ കളയാം..അതുകൊണ്ട് സാധാരണ ഇദ്യെഹത്തെ ആരും നോക്കാറില്ല..പാവം അല്ലെ...!!

ഈ സ്ഥിരകാഴ്ചയിലെ നായകന്മാര്‍ മാറുന്നില്ല പക്ഷെ സഹനടന്മാര്‍ മാറി മാറി വരും..എന്തോ എല്ലാ ദിവസവും ഈ ദൃശ്യം കണ്ടു കണ്ടു ഇപ്പൊ കാണാതിരിക്കാന്‍ വയ്യാത്ത അവസ്ഥ ആയി..ഒരു മനസുഖം അത്ര തന്നെ...ഒരു കാര്യം ഉറപ്പാ " ഇന്ന് ഞാന്‍ നാളെ...അയ്യോ..?????


No comments:

Post a Comment