Monday 28 October 2013

മറവിക്കൊരു മറുമരുന്നു.....

മറവിക്കൊരു മറുമരുന്നു.....

മറവിക്കൊരു മരുന്നുന്ടെട പക്ഷെ ആ മരുന്നിന്റെ പേര് ഞാന്‍ മറന്നുപോയി...മറവിക്കൊരു പോംവഴി ചോദിച്ചപ്പോള്‍ കേട്ടു മടുത്ത ഈ തമാശ പറഞ്ഞ സ്നേഹിതന്റെ കണ്ണിലിട്ടു കുത്താനാണ്‌ ആദ്യം തോന്നിയത.. പിന്നെ താഴെ അരിചാക്കിനെപോലും വെല്ലുന്ന വയറു കണ്ടപ്പോള്‍,ഇവനെങ്ങാന്‍ ദേഹത്ത് വീണാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം ആലോചിച്ചപ്പോ വേണ്ടാന്നുവെച്ചു..അല്ല എന്തിനാ ഇപ്പൊ മറവിക്കൊരു മരുന്ന്..ഇതൊക്കെ സ്വയം മാറ്റിയെടുക്കേണ്ടതാണ്.. എന്നൊക്കെയുള്ള വളരെ ശക്തമായ തീരുമാനങ്ങളോട് കൂടി വീട്ടിലേക്ക് നടക്കുമ്പോഴും " എങ്ങനെ " എന്നുള്ള ചോദ്യം പെട്രോള്‍ വിലയെ പോലെ കണ്മുന്നില്‍ തൂങ്ങിയാടുന്നുണ്ടായിരുന്നു..യെസ് ഇനിയിപ്പോ അതെ രക്ഷയുള്ളൂ..ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാം ഒരു പേപ്പറില്‍ എഴുതി സൂക്ഷിക്കുക..അങ്ങനെ രാവിലെ തന്നെ ഇന്നു ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാം ഒരു പേപ്പറില്‍ എഴുതി മറവിയെ ഒന്ന് പരിഹസിച്ച് വീട്ടില്‍നിന്ന് ഇറങ്ങി..പിന്നെ ഓഫീസിലെ തിരക്കിനിടയില്‍ അതൊക്കെ മറന്നു..ഒന്ന് ഫ്രീ ആയപ്പോള്‍ ഇന്ന് എന്തൊക്കെയോ ചെയ്യാനുണ്ടല്ലോ ഇന്നു ഓര്‍ത്തു..ശെ..പണ്ടാരം..മറന്നും പോയല്ലോ..അല്ല അതിനല്ലേ രാവിലെ എല്ലാം എഴുതിവെച്ചത്..എന്നോടാ മറവീടെ കളി എന്ന ഭാവത്തോടെ ഇരു പോക്കറ്റിലും കൈയിട്ടു അവിടെയില്ല..ഓ പേഴ്സ്ഇല്‍ ആയിരിക്കും..അതെ പേഴ്സ്ഇല്‍ ആണ് എനിക്കോര്‍മയുണ്ട്..പേഴ്സ് എടുക്കാന്‍ തുനിഞ്ഞപ്പോ ദാ ഒരു കാള്‍ വരുന്നു " മൈ അമ്മ കോളിംഗ് "..ഗ്യാസ് ബുക്ക്‌ ചെയ്യാന്‍ ഓര്‍മിപ്പിക്കാന്‍ ആയിരിക്കും..കോള്‍ എടുത്തപ്പോള്‍ തന്നെ അമ്മേടെ അപ്രതീക്ഷിതമായ ഡയലോഗ് " മോനെ നീ ഇന്നു പേഴ്സ് എടുക്കാന്‍ മറന്നു അല്ലെ..ദെ അത് ഈ ടേബിളില്‍ ഇരിക്കുന്നു.." ദൈവമേ എന്നു അറിയാതെ വിളിച്ചുപോയി..പേഴ്സ് എടുക്കാന്‍ മറന്നതില്‍ അല്ല,ഇന്നു ചെയ്യേണ്ട കാര്യങ്ങള്‍ എഴുതിയ പേപ്പര്‍ അതിനുള്ളിലാണല്ലോ എന്നോര്‍ത്തപ്പോ വിളിച്ചുപോയതാ...അറിയാതെ ആ നിമിഷം പറഞ്ഞുപോയി.." ചന്തു വീണ്ടും തോറ്റിരിക്കുന്നു "..
ആ നിമിഷത്തില്‍ 4 ദിശയില്‍ നിന്നും മറവി എന്ന ചെകുത്താന്റെ അട്ടഹാസം വെക്തമായി എന്‍റെ ചെവിയില്‍ മുഴങ്ങുന്നുണ്ടായിരുന്നു...!!

കുറിപ്പ്: ആരോട് കളിച്ചാലും മറവിയോടു കളിക്കല്ലേ..കളിച്ചാല്‍ കളി മറന്നുപോകും..അത്രതന്നെ..!!


No comments:

Post a Comment