Monday 28 October 2013

ആത്മാര്‍തമായ സൗഹൃദം...



ആത്മാര്‍തമായ സൗഹൃദം...

എടാ അവള്‍ക്കു സത്യത്തില്‍ നിന്നോട് എന്തോ ഉണ്ട് പലപോഴായി അവള്‍ നിന്നെ നോക്കുന്നത് ഞാന്‍ കണ്ടിട്ട്ടുണ്ട് ദശദിന ക്യാമ്പിന്റെ രാത്രി യാമങ്ങളില്‍ തൊട്ടടുത്ത ഡെസ്കില്‍ കിടന്നുകൊണ്ട് അവന്‍ പറഞ്ഞു നിര്‍ത്തുമ്പോഴേക്കും എന്‍റെ മനസ്സില്‍ ഒരായിരം അവലോസുണ്ട പൊട്ടുകയായിരുന്നു(ലഡ്ഡുവൊക്കെ ഇന്നല്ലേ പൊട്ടാന്‍ തുടങ്ങിയത്)..പെട്ടെന്ന്‍ ഒരു ശബ്ദം "ഏതാ അളിയാ ആ പെണ്ണ്‍?..ഉറക്കത്തില്‍ ആന കുത്തിയാലും എഴുന്നെല്കാത്ത എന്‍റെ മറ്റൊരു മിത്രം ചാടി എഴുന്നേറ്റു ചോദിച്ച ആ ചോദ്യം കേട്ടപ്പോ മനസിലോര്‍ത്തു ആന തോറ്റടു പെണ്ണ് ജയിച്ചു..കുതിചോദിച്ചപ്പോ ആദ്യ മിത്രം അവളുടെ പേര് പറഞ്ഞു തന്നു..പേര് കേട്ടപ്പോഴേക്കും രണ്ടാമന്‍ എന്‍റെ അടുത്ത് വന്നിരുന്നിട്ടൊരു ഡയലോഗ് " ഡാ മുട്ടി നോക്കെടാ നിനക്ക് പ്രണയം ഒന്നുമില്ലല്ലോ എന്ത് സഹായത്തിനും ഞാന്‍ ഉണ്ടെടാ..അത് കേട്ടപ്പോള്‍ തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയിലെ ശ്രീനിവാസന്റെ " ഞാള് ഉണ്ടബ്രാ കൂടെ " എന്ന ഡയലോഗ് ഓര്‍ത്തെങ്കിലും എന്‍റെ സുഹൃത്തിന്റെ ആ ആത്മര്തത കണ്ടപ്പോ വേള്‍ഡ് ട്രേഡ് സെന്റര്‍ നു ഇവനെ പോലുള്ള പെന്ടകള്‍ ആയിരുന്നെങ്കില്‍ ബിന്‍ ലാദന്‍ ചമ്മി പോയേനെ എന്നു ഓര്‍ത്തു..എന്തായാലും നാളെ അവളോട്‌ സംസാരിച്ചു ഉള്ളിലുള്ള ആ ഇഷ്ടത്തെ പുറത്തേക്കു എത്തിക്കണം എന്നുള്ള പ്രതിജ്ഞയില്‍ കണ്ണുകളടച്ചപ്പോള്‍ എവ്ടെയോ ഇരുന്നു ഒരു കുരുവി ഒരു കുഞ്ഞു സിമ്പല്‍ ഇട്ടായിരുന്നോ? പിന്നേ പാതിരാത്രിക്ക്‌ കുരുവിക്ക് ഇതല്ലേ പണി...

എന്നാല്‍ ആ സിംബല്‍ ഉള്ളതായിരുന്നു എന്നു എനിക്ക് രാവിലെ മനസിലായി...പ്രണയ സ്വപ്നങ്ങളെ താലോലിച്ചുകൊണ്ട്‌ കിട്ടിയ ഒരു ഗ്ലാസ്‌ കട്ടന്‍ ചായയും കുടിച്ചു കൊണ്ട് റൂമിന് പുറത്തേക് വന്നപ്പൊ കണ്ട കാഴ്ച കണ്ട് എന്‍റെ മനസ് ഒരു നിമിഷം ഹിരോഷിമയും നാഗസാക്കിയുമായി...
അതിരാവിലെ ആന കുത്തിയാലും എഴുനെല്കാത്ത എന്‍റെ ആ മിത്രം..ഞാന്‍ ആകുന്ന ട്രേഡ് സെന്ട്രെന്റെ പെന്ടഗന്‍...,,അവന്‍ എന്‍റെ സ്വപനത്തിലെ..എന്നെ നോക്കിയ..എന്‍റെ നായികയുടെ തോളത്ത് കൈയിട്ടുകൊണ്ട് പാടുന്ന പാട്ട് ഞാന്‍ കേട്ടു " കൊട്ടാരം മുറ്റത്ത് പൂക്കള്‍ അടര്‍ന്നു മാനത്തെ മാരിവില്‍ എങ്ങോ മറഞ്ഞു.."..വിങ്ങുന്ന ഹൃദയത്തോടെ ആത്മാര്‍ത്ഥമായ സൗഹൃദതേകുറിച്ചോര്‍ത്തു തിരിഞ്ഞു നടക്കുമ്പോ ആ പാട്ട് പെട്ടെന്ന് നിന്നു..എങ്ങനെ നില്‍ക്കാതിരിക്കും അവനു അത്രയുമേ ഞാന്‍ പഠിപിച്ചുകൊടുത്തിരുന്നുള്ളൂ...!!!

വാല്‍കഷണം: ആത്മാര്‍ത്ഥത വേണം പക്ഷെ അധികമായാല്‍ വിശ്വാസവും വിഷമാകും...!!


No comments:

Post a Comment