Sunday 27 October 2013

ഒന്നും ആര്‍ക്കും സ്വന്തമല്ല..

ഒന്നും ആര്‍ക്കും സ്വന്തമല്ല..

വെറും കൈയോടെ ഈ ഭൂമിയിലേക്ക്‌ വന്ന ആ നിമിഷം മുതല്‍ ഇന്ന് വരെയുള്ള ജീവിത യാത്രയില്‍ എന്തുണ്ട് സ്വന്തമായി....ഒരുപക്ഷെ ഇന്ന് സ്വന്തമെന്നു അവകാശപെടുന്നത് നാളെ മറ്റാര്‍ക്കോ സ്വന്തം..കഷ്ടപ്പെട്ട് പണിതുയര്‍ത്തിയ വീട് നാളെ വേറെ പേരിലേക്ക് മാറ്റേണ്ടി വരും..അഹങ്കാരത്തോടെ ഇരിക്കുന്ന ആ കസേരയില്‍ നാളെ വേറെ ഒരാള്‍ക്കായി മാറികൊടുക്കേണ്ടി വരും..എന്തിനു സ്വന്തം പ്രാണനെക്കാളും സ്നേഹിക്കുന്ന പെണ്ണ് നാളെ ചിലപ്പോ മറ്റൊരാളുടെതാകും..ശേഷം എന്തുണ്ട് സ്വന്തമായി...!!

ഉണ്ട് ആശ്വസിക്കാന്‍ വകയുണ്ട്...മറ്റാര്‍ക്കും അവകാശപെടാനവാത്ത ഒന്നുണ്ട് സ്വന്തമായി...ക്ഷമയുടെ നെല്ലിപടിയില്‍ ചവിട്ടി..ഒരക്ഷരം മിണ്ടാതെ..ഉരിയാടാതെ..കൈയില്‍ ചില്ലറയും..നോട്ടും ഉള്‍പ്പെടെയുള്ള കരുതല്‍ ധനം നുള്ളിപ്പെറുക്കി കിളിവാതിലിലൂടെ മേടിച്ച ആ " പൈന്റ് (നെപ്പോളിയന്‍),)..സ്വന്തം മടിക്കുത്തില്‍ അതായത് വളരെ ടൈറ്റ് ആയ ജീന്‍സില്‍ അതിലും ടൈറ്റ് ആയി വെച്ചിരിക്കുന്ന ആ രാജാവും(നെപ്പോളിയന്‍,) കുറച്ചു കഴിഞ്ഞാല്‍ അദ്യേഹത്തിന്റെ രാജ്യവും എനിക്ക്...എനിക്ക് മാത്രം സ്വന്തം..ആരും വരില്ല അവകാശത്തിനായി..അല്ല ഇതെങ്കിലും ഉണ്ടല്ലോ ഈ ഭൂമിയില്‍ സ്വന്തമായി...ഭാഗ്യം..!!

കുറിപ്പ്.. ഇതൊരു പ്രോല്സാഹനമല്ല..നേരെ മറിച്ച്...ഗൌരവമായ ജീവിത ചിന്തകള്‍ക്കിടയിലെ ഗൃഹാതുരത്വം ഉണര്‍ത്തിയ ഒരു ചിന്തയില്‍ നിന്നുണ്ടായ ഒരു സങ്കല്പം മാത്രം...!!


No comments:

Post a Comment