Sunday 27 October 2013

ആ നല്ല ശ്രദ്ധ അഥവാ അശ്രദ്ധ....

ആ നല്ല ശ്രദ്ധ അഥവാ അശ്രദ്ധ....

ഒരു മൂളിപാട്ടിന്റെ അകമ്പടിയോടെ ബൈക്ക് ഓടിച്ചു പോകുമ്പോഴാണ് കണ്ടത് റോഡ്‌സൈഡില്‍ ഒരാള്കൂിട്ടം നോക്കിയപ്പോ ഒരു ബൈക്ക്കാരന്‍ ആളുകള്‍ സോഡാ വാങ്ങി കൊടുക്കുന്നു കാര്യം തിരക്കിയപ്പോഴാണ്‌ അറിഞ്ഞത് ചെറുപ്പകാരനായ ആ ബൈക്ക്കാരന്‍ സൈഡിലൂടെ പോയ ഒരു കൂട്ടം പെണ്കുദട്ടികളെ നോക്കി വണ്ടി ഓടിക്കാന്‍ നോക്കിയ്താ അതോണ്ട് മുന്നിലെ കുഴി കാണാന്‍ കഴിഞ്ഞില്ല.,ബൈക്ക് മറിഞ്ഞു ചെറിയ ചെറിയ സ്ക്രാച്ചെസ് ഒക്കെ ഉണ്ട്...പാവം.... എന്നാലും കഷ്ടം തന്നെ ചുറ്റും നില്ക്കുന്ന ആളുകളുടെ ചൊറിയന്‍ കമന്റ്സ് (ഒരു മാതിരി ഫേസ്ബുക്കില്‍ ഇടുന്ന ഫോട്ടോ കമന്റ്‌ പോലെ) കേള്ക്കാ ന്‍ മടിയുള്ളതുകൊണ്ടാവാം Bro തല കുമ്പിട്ടിരിപ്പാണ്..ആ പെണ്കു‌ട്ടികള്‍ ആണെങ്കിലോ ആ വീഴ്ചക്കും ഒരു ലൈക്‌ അടിച്ചിട്ട് ഒറ്റ പോക്ക്...ആ പാവം Bro നു സമയനഷ്ടം..മാനഹാനി..ധനനഷ്ടം in future..പിന്നെ ചതവും.. “ എന്റെ Bro വല്ല കാര്യം ഉണ്ടാര്ന്നോ ? വണ്ടി ഓടികുമ്പോ നേരെ നോക്കി ഓടികണ്ടേ ? “ എന്ന് മനസ്സില്‍ ചോദിച്ചു നൈസ് ആയിട്ട് ബൈക്ക് സ്റ്റാര്ട്ട്ട‌ ചെയ്തു ഓടിച്ചുപോയി.. 

പിന്നെ 2 CALLS ഉം whats up messages ഉം ഒക്കെ വന്നപ്പോഴേക്കും മനസ്സില്‍ മറ്റുപല ചിന്തകള്‍ ടപ്പാന്കു ത്ത് കളിക്കാന്‍ ആരംഭിച്ചു....പെട്ടെന്നാണ് ആ കാഴ്ച കണ്ടത്..ഞാന്‍ ഞെട്ടിപ്പോയി..ഹേ ഇതവളല്ലേ....കോളേജില്‍ വെച്ച് മുട്ടറ്റം മുടിയുമായി നടന്ന നാടന്പെhണ്കൊണടി “..ഇപ്പൊ ദാ ടൈറ്റ് T Shirtum..Jeansum ഒക്കെയായിട്ട്..പോരാത്തതിനു നീണ്ട മുടിയിലൊക്കെ സേവനവാരം നടത്തി ലെഫ്റ്റെണോ..റൈറ്റെനോ..സ്ട്രെയിട്ടെനോ ഒകെ ആക്കി..എന്തൊരു കൊലമാ..കഷ്ടം “ ഓരോരോ വേഷംകെട്ടലുകളെയ് “ എന്ന് പറഞ്ഞു തീര്ന്നി ല്ല പടോ എന്നഒരു ശബ്ദം കേട്ടു..പറയുന്നകേട്ടിട്ട് അവള് കല്ലെടുത്ത്‌ എരിഞ്ഞതാണോ..? അല്ല ഇനി മുല്ലപെരിയാര്‍ ചതിച്ചോ..? ഇങ്ങനെയൊക്ക ചിന്തകള്‍ മരിമാറഞ്ഞുകൊണ്ടിരുന്നപോളാണ് പെട്ടെന്ന്‍ മുന്പി്ലേക്ക് നോക്കിയത് കാര്യം നിസാരം..മുന്പി്ല്‍ ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷ ഒന്ന് ചെറുതായിട്ട് ബ്രേക്ക്‌ ഇട്ടതാ..അതിനു ഇത്രയും ശബ്ദമോ? അല്ല റോഡ്‌ നിയമ പ്രകാരം മുന്പിോല്‍ ഓടുന്ന വണ്ടി ബ്രേക്ക്‌ ഇട്ടാല്‍ പുറകില്‍ ഓടുന്ന വാഹനവും ബ്രേക്ക്‌ ചവിട്ടെന്ണ്ട തണല്ലോ..? ഞാന്‍ ചവിട്ടിയില്ലേ..? ഇല്ല കാരണം ഞാന്‍ ആ വേഷംകെട്ടല്‍ കാണുകയല്ലായിരുന്നോ..?? എന്തായാലും സംഭവം പണി പാളി ..ഡ്രൈവര്‍ ചേട്ടന്‍ ഇറങ്ങി വന്നു... അതേയ് ചേട്ടാ ഓട്ടോറിക്ഷയുടെ ബാക്കിലെ ലൈറ്റ്നു എത്രയാകും...ഇന്നാ ഇതിരിക്കട്ടെ.... നന്നായിട്ട് കത്തുന്ന പുതിയൊരെണ്ണം വാങ്ങിചോളുട്ടോ ചേട്ടാ...എന്നും പറഞ്ഞു പോക്കെറ്റില്‍ കിടന്ന 500 ന്റെ തിളയ്ക്കുന്ന നോട്ടു എടുത്തു കൊടുത്തു..” ഹാ അപ്പൊ അളിയാ ശരത്തെ നിന്റെ കാശു പിന്നെ തരാടാ...” എന്ന ആത്മഗതത്തോടെ ആ ഓട്ടോയുടെ പോക്ക് നോക്കിനിന്ന ഞാന്‍ അതിന്റെ ബാക്കില്‍ എഴുതിയത് കണ്ടു അവിടെ ഇരുന്നുപോയി..” നന്ദി വീണ്ടും വരിക..”...
ശേഷം ഭാഗം> സമയനഷ്ടം..മാനഹാനി..ധനനഷ്ടം in future..പിന്നെ ചതവും..!!

വാല്കനഷണം- പരിചയമുള്ള പെണ്കു ട്ടികളെ നോക്കി വണ്ടി ഓടിച്ചാലും കിട്ടേണ്ട പണി കൃത്യമായിട്ട് കിട്ടും.....അതുകൊണ്ട് ആദ്യം സ്വയം നന്നാകുക എന്നിട്ട് മാത്രം മറ്റുള്ളവരെ ഉപദേശിച്ചു നന്നാകുക...!!


No comments:

Post a Comment